5. കൊനാരക് : സൂര്യ ക്ഷേത്രം
' കല്ലില് കൊത്തിവച്ച കവിത' എന്നൊക്കെ കവികള് എഴുതാറില്ലേ? അതാണ് ശരിക്കും കൊനാരക് സൂര്യ ക്ഷേത്രം. സൂര്യഭഗവാന് ഇരുപത്തിനാല് ചക്രങ്ങ ളുള്ള, പൂട്ടിയ തേരില് വരുന്നു എന്നാണു സങ്കല്പം. 1278 ലാണ് ഈ ക്ഷേത്രം പണിതത്. പത്തൊമ്പതാം നൂറ്റാ ണ്ടില് ഒരു ബ്രിട്ടീഷ് ഗവര്ണര് ആണ് കടല്‍ക്ക രയിലെ മണ്ണ് കൊണ്ടു മൂടിക്കിടന്ന ഈ അപൂ ര്‍വ ശില്പ സൌന്ദര്യത്തെ മണ്ണ് മാറ്റി പുറത്തെ ടുക്കാന് മുന്കൈ എടുത്തത്. നശിച്ചു പോ കാതിരിക്കാന് വേണ്ട പുനരുദ്ധാരണ ജോലി യും ചെയ്തു, ക്ഷേത്രമായതുകൊണ്ട്, അന്ന ത്തെ കൊല്ക്കത്ത ചീഫ് ജസ്റ്റീസിന്റെ അനുമ തിയോടെ. കടല് തീരത്ത് ജീര്ണിച്ചു ഭൂമിയി ലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്ന ഈ ക്ഷേ ത്രം ഇന്നും ഒരു അത്ഭുതമായി കാണുന്നു. ഈ ക്ഷേത്രം ചന്ദ്രഭാഗ എന്ന നദി കടലുമായി ചേരുന്ന ഭാഗത്തായിരുന്നു നിര്‍മ്മിച്ചത്. കാല ക്രമേണ ജല വിതാനം കുറഞ്ഞു. സൂര്യദേവ ന്റെ വളരെ വലുതായ രഥത്തിന്റെ രൂപത്തി ല്‍ ആണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 12 ജോഡി ചക്രങ്ങളുള്ള രഥത്തെ രണ്ടു വശ ത്തും ആയി ഏഴു (വലതു വശത്ത് നാലും ഇടതു വശത്ത് മൂന്നും) കുതിരകള്‍ വലിക്കു ന്ന രീതിയില്‍ ആണ് നിര്‍മ്മാണം. ഓരോ ചക്രത്തിലും വിശാലമായ കൊത്തുപണി...