4.ഭുവനേശ്വര്‍ : ശാന്തി സ്തൂപവും ബുദ്ധ പ്രതികളുംം

ഭുവനേശ്വറിലെ മറ്റൊരു കാഴ്ചയാണ് ധൌളി കുന്നിലുള്ള ശാന്തി സ്തൂപവും അശോക ചക്ര വര്‍ത്തിയുടെ ചില നിര്‍മ്മിതികളും. നഗരത്തില്‍ നിന്നും 8കിലോമീറ്റര്‍ അകലത്തില്‍ ആണ് ധൌളി എന്നറിയപ്പെടുന്ന പ്രദേശം .
അശോക ചക്രവര്‍ത്തിയുടെ മാനസാന്തരത്തിനു കാരണം ആയി തീര്‍ന്ന കലിംഗ യുദ്ധം ഇവിടെ വച്ചാണ് നടന്നത് എന്ന് പറയപ്പെടുന്നു. ദയ നദി യുടെ തീരത്താണ് ഈ ബുദ്ധമതകേന്ദ്രം . കൃസ്തു വിനു മുമ്പ് മൂന്നാം നൂറ്റാണ്ടില്‍ ആണ് കലിംഗ യുദ്ധം നടന്നതായി കരുതപ്പെടുന്നത്. ആ യുദ്ധ ത്തില്‍ മരണമടഞ്ഞ യോദ്ധാക്കളുടെ ശരീരത്തില്‍ നിന്ന് വാര്‍ന്നൊഴുകിയ രക്തം കൊണ്ടു ദയാ നദി ചുവപ്പ്‌ നിറമായി തീര്‍ന്നു എന്നും ഇത് കണ്ടു യുദ്ധ ത്തിന്റെ നിരര്‍ദ്ധകതയെപ്പറ്റി അശോക ചക്രവര്‍ ത്തി ബോധവാനായി തീര്‍ന്നു എന്നും പറയുന്നു. ഇതിനു ശേഷമാണ് ചക്രവര്‍ത്തി ബുദ്ധമതം സ്വീക രിച്ചത്. , ചക്രവര്‍ത്തിയുടെ അനുഭവങ്ങള്‍ ശിലാ ലിഖിതങ്ങള്‍ ആയി ഇവിടെ കാണപ്പെട്ടു.
ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ച ശേഷം ഇവിടെ അനേകം സ്തൂപങ്ങളും മന്ദിരങ്ങളും മറ്റും ഉണ്ടാക്കി. 1970 ല്‍ ജപ്പാന്കാരായ ബുദ്ധമതാനുയായികള്‍ ഒരു സമാധാന സ്തൂപം നിര്‍മ്മിച്ചു. . വെളുത്ത മാര്‍ബി ളില്‍ സൃഷ്ടിച്ച ഈ സ്തൂപം ഒരു കുന്നിന്റെ മുക ളില്‍ ആണ്. അവിടെ നിന്ന് നോക്കിയാല്‍ ഭുവനേ ശ്വര്‍ നഗരത്തിന്റെ ഒരു വിഹഗ വീക്ഷണം ലഭ്യ മാണ് ഒരു വലിയ ബുദ്ധപ്രതിമയും . ചാരിക്കി ടക്കുന്ന മറ്റൊരു പ്രതിമയും ഇവിടെ ഉള്ളില്‍ സ്ഥാപിച്ചിരിന്നു. ഒരു ബുദ്ധ വിഹാരവും ഉണ്ട്. ആ ഭാഗത്ത്‌ നിന്നൂ ശേഖരിച്ച ഒട്ടനവധി ബുദ്ധ പ്രതിമ കളുടെ കൂട്ടവും കാണാം. ധൌളി ഹില്സ് ഹിന്ദുക്ക ളുടെയും ആരാധനാസ്ഥലമായി തീര്‍ന്നിട്ടുണ്ട്. . ഇവിടെ ചില പുരാതന ഹിന്ദുu ക്ഷേത്രങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം