3; ഭുവനേശ്വര്‍ : നന്ദന്‍ കാനന്‍ മൃഗശാല

ഉദഗിരിയിലെ ഗുഹകള്‍ കണ്ട ശേഷം പോയത് നന്ദന്‍ കാനന്‍ മൃഗശാലയും ബോട്ടാണിക്കല്‍ ഗാര്ഡനും കാണാനാണ്. ഭുവനേശ്വറില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയാണിതു സ്ഥിതി ചെയ്യുന്നതു. 
“നന്ദന്‍ കാനന്‍” എന്ന വാക്കുകളുടെ അര്‍ഥം സന്തോഷത്തിന്റെ പൂന്തോട്ടം എന്നാണു. സ്ഥാപനം ഒരു മൃഗ ശാലയും ബോട്ടാണിക്കല്‍ ഗാര്ഡനും വന്യജീവി സംരക്ഷണ കേന്ദ്രവും കൂടിയാണ്. കഞ്ഞിയ തടാകത്തിന്റെ അടുത്ത് ചന്ദക വനത്തിനോട് ചേര്‍ന്നാണ് ഇത്. ഈ മൃഗശാല പല രീതിയിലും ചരിത്രം സൃഷിടി ച്ചിട്ടുണ്ട്. 1967 ഇല്‍ അടുത്തുള്ള കാട്ടില്‍ നിന്നു ഒരു പെണ്‍ കടുവ ഈ മൃഗശാലയുടെ ചുറ്റുമതില്‍ ചാടി അകത്തു കടന്നു. കടുവകളുടെ കൂട്ടില്‍ എത്തി. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായിട്ടാവാം ഒരു വന്യമുഗം സ്വമേധയാ ഒരു മൃഗശാലയില്‍ എത്തി യത്. നാഷണല്‍ ജോഗ്രഫികില്‍ ഈ അപൂര്‍ വ സംഭവത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ടു. ഇക്കാരണ ത്താല് ഒറീസ്സ മാത്രമാണ് ഒരു മൃഗശാ ലക്ക് വേണ്ട എല്ലാ മാതൃകാ സജ്ജീക രണങ്ങളുള്ള സ്ഥലമെന്നു അവര്‍ അഭിപ്രായപ്പെട്ടു..
ലോകത്തില്‍ ആകെ തന്നെ അത്യപൂര്‍വമായ വെള്ളക്കടുവകളുടെ വളര്‍ത്തു കേന്ദ്രമാണ് ഈ മൃഗശാല. 1980 ലാണ് ഇവിടെ ആദ്യത്തെ കടുവ ക്കുട്ടികള്‍ പിറന്നത്‌ . ദീപക് , ഗംഗ എന്നെ ദമ്പതി കള്‍ക്ക് ആയിരുന്നു കുട്ടികള്‍ പിറന്നത്‌..അതിനു ശേഷം ഇവിടെ പതിവായി വെള്ളക്കടുവകള്‍ ഇവിടെ കുട്ടികള്‍ക് ജന്മം കൊടുത്തു തുടങ്ങി. . ഇവിടെ ജനിച്ച വെള്ളക്കടുവയുടെ കുട്ടികള്‍ ഇന്ത്യയില്‍ പല സ്ഥലത്തും മൃഗശാലകളില്‍ ഉണ്ട്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വെള്ളക്ക ടുവ സങ്കേതമാണ് ഇതു. 34 കടുവകള്‍ 1980 ഇല്‍ അവിടെ ഉണ്ടായിരുന്നു. വെള്ള കടുവകളെപ്പറ്റി പഠിയ്ക്കുന്ന ഒരു ഗവേഷണ കേന്ദ്രം കൂടിയാണ് ഈ മൃഗശാല.
ഇതുകൂടാതെ നാമാവശിഷ്ടമായി കൊണ്ടിരിക്കുന്ന ഏഷ്യന് സിംഹം, ചില തരം മുതലകള്‍ , നീലഗിരി ലാങ്ങുര്‍ കുരങ്ങുകള്‍ ഇവ ഇവിടെ ഉണ്ട്. ഒരു പ്രത്യേ ക ജനുസ്സില്‍ പെട്ട മുതലുകളെയും ( Gharial ) ഇവി ടെ വളര്‍ത്തുന്നു. ഫ്രാങ്ക്ഫര്‍ട്ട് മൃഗശാലയില്‍ നിന്ന് കൊണ്ടു വന്ന ഒരു ആണ്‍ മുതലയാണ് ഇതിനു കാരണമായത്‌ . അപൂര്‍വമായ ചിലയിനം പക്ഷിക ളുടെ ശേഖരവും ഇവിടെ ഉണ്ട്. കരിമ്പുലിയെ (Black paanther) വളര്‍ത്താനും ഇവിടെ പരിപാടിയുണ്ട് . വിവധതരം മുതലകള്‍ക്ക് പുറമേ ആമകള്‍, ഉരഗ ജീവികള്‍ (lizards), പാമ്പുകള്‍ ഇവയെയും ഇവിടെ സംരക്ഷിക്കുന്നു. ടി റെക്സ് എന്ന ഇനത്തില്‍ പെട്ട ചരിത്രാതീത കാലത്തെ ദിനോസറിന്റെ കൂറ്റന്‍ പ്രതിമ കുട്ടികള്‍ക്ക് ഒരു ആകര്ഷണമാകുന്നു.. കുട്ടികള്‍ക്ക് ഒരു ട്രെയിനും സിംഹങ്ങളുടെ ആവാസ സ്ഥാനത്തു കൂടിയുള്ള സഫാരിയും രസകരമാണ്. വിവിധ തരം മത്സ്യങ്ങളെ വളര്‍ത്തു ന്ന അക്വേറിയവും ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. 

അപൂര്‍വമായ സസ്യങ്ങളും ഔഷധച്ചെടികളും വളര്‍ത്തുന്ന ഒരു പൂന്തോട്ടവും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ മൃഗ ശാലയും വന്യ മൃഗ സങ്കേതവും ബോട്ടണിക്കല്‍ ഗാര്ഡനും എല്ലാം കൂടി സഞ്ചാരികള്‍ക്ക് അത്യപൂര്‍വമായ അനുഭവം ആയി മാറുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും മൃഗ ശാലയ്ക്ക് പുറത്തു വച്ച്ക ണ്ട ഒരു ആനയുടെ സ്ഥിതി ഞങ്ങ ളെ വേദനിപ്പിച്ചു. മോഴ ആണ്, ശരിക്കും അത്. ആവശ്യത്തിനു ഭക്ഷണം പോലും കിട്ടാതെ മെലിഞ്ഞു അവശനായ ഒരു ആന. അതിന്റെ ആനക്കാരന്‍ അതിലും കഷ്ടം. ആനക്ക്. ഒരു കണ്ണ് കാണാന്‍ കഴിയില്ല മൃഗശാല കാണാന്‍ വരുന്ന വരുടെ കയ്യില്‍ നിന്നും കിട്ടുന്ന ഏതാനും നാണയ ത്തുട്ടുകള്‍ ആനക്കാരന്റെ കുടുംബത്തിന്റെ ചില വിനുതന്നെ കഴിയുമോ എന്ന് സംശയം , പിന്നെ ആനക്ക് എന്തുകൊടുക്കാന്‍. ഒരു ആനയെ പോറ്റാന്‍ എന്ത് ചിലവാകുമെന്നു ഊഹിക്കാ മല്ലോ. സര്‍കാരി ന്റെ ആന ആണെന്ന് തോന്നുന്നില്ല.
ഈ മൃഗ ശാലയെപറ്റി യുട്യുബില്‍ കണ്ട ഒരു വിഡിയോ ഇവിടെ കാണാം












Yu tube video <iframe width="560" height="315" src="https://www.youtube.com/embed/ZoCAe3tGxSQ" frameborder="0" allowfullscreen></iframe>


Comments

  1. How To Make Money On Sports Betting
    Online sports betting is available for a whole งานออนไลน์ host https://tricktactoe.com/ of ventureberg.com/ US and European febcasino sports betting markets. Some US states, like Louisiana and New Jersey, kadangpintar allow

    ReplyDelete

Post a Comment

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം