ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം






പി.ലീലയുടെ മധുരമായ സ്വരത്തില്‍ കേരള ത്തിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ നിന്നു രാവിലെ ഉണരുമ്പൊള്‍ ഈ വരികള്‍ കേള്‍ ക്കാത്ത മലയാളികള്‍ കുറയും. ഈ പരമ മായ സത്യം പണ്ഡിതനും പാമരനും മനസ്സി ലാകുന്ന തനി മലയാളത്തില്‍ എഴുതിയതു പൂന്താനം എന്ന പേരില്‍ അറിയപ്പെടുന്ന ഭക്തകവിയാണു. ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂ രപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാ സം. പൂന്താനത്തിന്റെ ഒരുവരിയെങ്കിലും ചൊല്ലാതെയോ കേള്‍ക്കാതെയോ കേരള ത്തിലെ ഒരു ഭക്തന്റെ ദിനം കടന്നുപോകില്ല എന്നുറപ്പ്. ഭക്തി കൊണ്ട് കവിത്വം നേടിയ കവിയായാണ് നാം പൂന്താനത്തെ വിലയിരു ത്തുന്നത്.
മലപ്പുറത്തു കീഴാറ്റൂര്‍ എന്ന സ്ഥലത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂ തിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേ ഹം ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതു കൊ ണ്ടു തന്നെ യഥാര്‍ത്ഥപേര് വ്യക്തമല്ല. 20 വയസ്സിൽ തന്നെ വിവാഹിതനായെങ്കിലും ദീര്‍ഘനാള്‍ കുട്ടികള്‍ ഇല്ലാതെ ദു:ഖിതനാ യിരുന്ന പൂന്താനത്തിനു ഒരു ഉണ്ണി പിറന്ന പ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല്‍ അന്നപ്രാശനദിനത്തില്‍ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകള്‍ക്കായി മാറ്റിവെച്ചു. “ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ മക്കളായി മറ്റുണ്ണികള്‍ വേണമോ” എന്നു ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു

അദ്ദേഹത്തിന്‍റെ കവിതയില്‍.ഐതിഹ്യ വും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന പൂന്താ നത്തിന്റെ ജീവിതത്തെ ഭക്തിമാര്‍ഗ്ഗത്തി ലൂടെയും ശാസ്ത്രീയതയിലൂടെയും സമീപിച്ച ചരിത്രകാരന്മാര്‍ നിരവധിയാണ്. പക്‌ഷെ ജ്ഞാനപ്പാന മലയാളത്തിന്റെ ഭഗവദ്ഗീത യാണെന്നതില്‍ ആര്‍ക്കും സംശയമില്ല. അദ്ദേ ഹത്തിന്റേതെന്ന് സാഹിത്യലോകം അംഗീക രിച്ച 22 കൃതികളും അദ്ദേഹത്തിന് പച്ചമലയാ ളകവി എന്ന സ്ഥാനപ്പേര് ചാര്‍ത്തിക്കൊടു ത്തു. ജ്ഞാനപ്പാനയ്ക്കു പുറമെ ശ്രീകൃഷ്ണ കര്‍ണാമൃതം, സന്താനഗോപാലം, കുമാര ഹരണം തുടങ്ങിയ കൃതികളും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.

പൂന്താനവും മങ്ങാട്ടച്ചനും

പൂന്താനം മാസത്തിലൊരിക്കലെങ്കിലും തന്‍റെ ഇല്ലത്തു നിന്നു നടന്നു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു പതിവായി പോകുമായിരുന്നു. ഇന്നത്തെപ്പൊലെ വാഹന സൌകര്യം ഒന്നുമില്ലാത്ത കാലത്തു മിക്കവാറും കാല്‍നടയായിതന്നെ ആയിരു ന്നു മലപ്പുറത്തുള്ള ഇല്ലത്തു നിന്നും ഗുരുവാ യൂര്‍ വരെയുള്ള യാത്ര. അങ്ങനെ ഒരു യാത്രയില്‍ ഒരു പ്റാവശ്യം നമ്പൂതിരിയെ കള്ളന്മാര്‍ ആക്രമിച്ചു. മോഷ്ടിക്കാന്‍ പറ്റിയ വകകള്‍ ഒന്നും കയ്യിലില്ലായിരുന്നു എങ്കിലും ജീവഭയത്താല്‍ പൂന്താനം ക്റുഷ്ണ ഭഗവാ നെ വിളിച്ചു പ്റാര്‍ഥിച്ചു. പെട്ടെന്നു എവിടെ നിന്നൊ അന്നു സാമൂതിരിയുടെ മന്ത്രിയാ യിരുന്ന മങ്ങാട്ടച്ചന്‍ അവിടെ ആഗതനാകു കയും അഭ്യാസിയായ അദ്ദേഹം കള്ളന്മാരെ വിരട്ടി ഓടിച്ചു പൂന്താനത്തിനെ രക്ഷപ്പെടു ത്തുകയും ചെയ്തു. തന്‍റെ ജീവന്‍ രക്ഷിച്ച തില്‍ സന്തോഷവാനായ പൂന്താനം തന്‍റെ കയ്യില്‍ അണിഞ്ഞിരുന്ന ഒരു സ്വറ്ണ മോതി രം മങ്ങാട്ടച്ചനു സമ്മാനമായി നല്‍കി.

ബാക്കിയാത്ര തുടര്‍ന്ന പൂന്താനം ‍ രാത്രി വൈകിയാണു ക്ഷേത്രത്തിലെത്തിയതു. ക്ഷീണം മൂലം അന്നു ദര്‍ശനത്തിനു പോ കാന്‍ കഴിഞ്ഞില്ല. പുലറ്ച്ചെ കുളിചു ഭഗ വാനെ ദര്‍ശിക്കാന്‍ ശ്രീകോവിലില്‍ കയറി. ഭഗവാനെ തൊഴുതു പ്രാര്‍ഥിച്ച പൂന്താനം കണ്ടത് താന്‍ മങ്ങാട്ടച്ചനു സമ്മാനമായി നല്‍കിയ അതേ മോതിരം ഭഗവാന്‍റെ കയ്യില്‍ അണിഞ്ഞിരിക്കുന്നതാണു. അത്ഭുത സ്തബ്ധനായി വണങ്ങി നിന്ന പൂന്താനത്തി നോട് അപ്പോള്‍ മേല്‍ശാന്തി തനിക്കു സ്വപ്ന ത്തില്‍ ഭഗവാന്‍ ദർശനം തന്നു് രാവിലെ തന്‍റെ വിഗ്രഹത്തില്‍ കാണുന്ന മോതിരം പൂന്താനം വന്നാല്‍ ഏല്‍പ്പിക്കണമെന്നു നിര്‍ദ്ദേശിച്ചതായി പറഞ്ഞു. മേല്‍ശാന്തി രാവിലെ തിരുവാഭരണം ചാര്‍ത്തിയപ്പൊള്‍ കണ്ട പുതിയ മോതിരം അദ്ദേഹത്തെ ഏല്‍ പ്പിക്കുകയു ചെയ്തു. അപ്പോള്‍ എല്ലാവര്‍ ക്കും മനസ്സിലായി മന്ത്രി മങ്ങാട്ടച്ചന്‍റെ രൂപ ത്തില്‍ വന്നു പൂന്താനത്തെ അക്റമികളില്‍ നിന്നു രക്ഷിച്ചതു സാക്ഷാല്‍ ഭഗവാന്‍ തന്നെ ആയിരുന്നു എന്നു. പൂന്താനത്തിന്‍റെ നിറഞ്ഞ ഭക്തി ഭഗവാനെ അവിടെ എത്തി ക്കുകയാണുണ്ടായതു.

മേല്‍പ്പത്തൂരിന്‍റെ വിഭക്തിയും പൂന്താനത്തിന്‍റെ ഭക്തിയും.

പൂന്താനത്തിന്‍റെ കാവ്യങ്ങള്‍ ശൂദ്ധമലയാള ത്തില്‍ ആയിരുന്നു, എന്നാല്‍ ഗുരുവായൂ രില്‍ വെച്ചു പൂന്താനം വല്ലപ്പൊഴും കാ ണ്ടു മുട്ടുമായിരുന്ന മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് സംസ്ക്റുതത്തില്‍ അഗാധ പാണ്ഡിത്യം ഉള്ളയാളായിരുന്നു. നാരായ ണീയം പോലെയുള്ള ഗഹനമായ സംസ്ക്റു ത കാവ്യങ്ങള്‍ രചിച്ച ആള്‍. ഒരിക്കല്‍ പൂന്താനം തന്‍റെ ഒരു കവിത പരിശോധിച്ചു തെറ്റു തിരുത്തി തരണേ എന്നപേക്ഷിച്ചു ഭട്ട തിരിയെ ഏല്‍പിക്കാന്‍ ശ്രമിച്ചു. ഭട്ടതിരി “ ഭാഷാ കാവ്യം നോക്കാന്‍ എനിക്കു ബുദ്ധി മുട്ടാണു , നിങ്ങള്‍ വേറേ ആരെയെങ്കിലും കാണിച്ചു കൊള്ളൂ” എന്നു പറഞ്ഞ് തിരിച്ചു കൊടുത്തു. പൂന്താനം സങ്കടപ്പെട്ടു കവിത തിരിച്ചു വാങ്ങി വീട്ടിലേക്കു മടങ്ങി. എന്നാല്‍ അന്നു രാത്രി ഭട്ടതിരിയുടെ വാതരോഗം വീണ്ടും വര്‍ദ്ധിച്ചു വിഷമിച്ചു. അല്‍പ്പം ഒന്നു മയങ്ങിയപ്പോള്‍ ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു രോഗശമനം വേണമെങ്കില്‍ പൂന്താനത്തിനോടു മാപ്പു പറഞ്ഞു കവിത തെറ്റുതിരുത്തി കൊടുക്കുകയേ മാര്‍ഗമുള്ളൂ എന്നറിയിച്ചുവത്രെ. ചുരുക്കത്തില്‍ ഭട്ടതിരി യുടെ വിഭക്തി (പാണ്ഡിത്യം) യെക്കാള്‍ തനിക്കിഷ്ടം പാവം പൂന്താനത്തിന്‍റെ ഭക്തി യാണെന്നു ഭഗവാന്‍ അറിയിച്ചു എന്നു സാരം.
ഈ സംഭവത്തിനു ശേഷം അവര്‍ രണ്ടു പേരും നല്ല സുഹ്റുതുക്കളായി മാറി എന്നും പറയപ്പെടുന്നു. 
അവലംബം
https://en.wikipedia.org/wiki/Poonthanam
https://www.keralatourism.org/…/poonthanam-illam-kizhat…/393
You tube vides (ജ്ഞാനപ്പാന)
1) https://youtu.be/Q0cIde77PWA
2) https://youtu.be/joWkZW-0zcM

Comments

  1. തിരക്കിട്ട ജീവിതത്തിൽ ഭക്തി തരുന്ന കുളിർമ വേനൽമഴ പോലെ ആനന്ദപ്രദമാണ്. ഹര്സ്വമെങ്കിലും ഹൃദ്യമായ വിവരണം. വളരെ നന്ദി.🙏🙏🙏🙏🙏

    ReplyDelete

Post a Comment

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം