ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം

ശബരിമലയില്‍ ദര്ശനം നടത്തുന്നവര്‍ ഏറ്റ വും പവിത്രമായി കരുതുന്ന പതിനെട്ടാം പടി ചവിട്ടിയാണ് ഭഗവല്‍ സന്നിധിയിലേക്കു കയ റുന്നത്. ആദ്യം ഇത് കരിങ്കല്ലില്‍ തീര്ത്ത പടി കളായിരുന്നു. മല കയറുന്ന ആയിരങ്ങള്‍ നാളി കേരം പടികളിൽ ഉടച്ചു പടികള്‍ക്കു കേടുപാടുകള്‍ വന്നപ്പോള്‍ പടികള്‍ പഞ്ച ലോഹം കൊണ്ടു പൊതിഞ്ഞു രക്ഷിച്ചു.. ഇപ്പോള്‍ തേങ്ങ അടിക്കുന്നത് പടികളിലല്ല, പടികള്‍ക്കു വടക്കു ഭാഗത്തു കരിങ്കല്‍ ഭിത്തിയിലാകുന്നു.

പതിനെട്ടാം പടിയെപ്പറ്റി പല വിശദീകരണങ്ങ ളും കേള്‍ക്കുന്നുണ്ട്. ഹിന്ദു പുരാണത്തില്‍ ആത്മാവിന്റെ മോക്ഷത്തിനുതകുന്ന ഒരു ദിവ്യസംഖ്യ യായി 18 കണക്കാക്കപ്പെടുന്നു. ആദ്യത്തെ വേദത്തിനു 18 അദ്ധ്യായങ്ങള്‍ ഉണ്ടായിരുന്നു. പിന്നീടുണ്ടായ നാലു വേദ ങ്ങള്ക്കും , ഋഗ്വേദം യജുര്വേുദം,സാമവേ ദം ,അഥര്വ വേദം ഇവയ്ക്കെല്ലാം 18 അദ്ധ്യാ യങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഭഗവദ് ഗീത യ്ക്കും അദ്ധ്യായങ്ങള്‍ പതിനെട്ടു തന്നെ. കുരുക്ഷേത്ര യുദ്ധവും 18 ദിവസം നീണ്ടു നിന്നു.

പതിനെട്ടു പടികള്‍‍ 18 പുരാണങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നു മറ്റൊരു വിശദീകര ണവും കേൾക്കുന്നു. മറ്റൊന്നിൽ ഇവയില്‍ ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചഭൂതങ്ങളെ യും (ഭൂമി, ജലം ,അഗ്നി, വായു, ആകാശം) 6 മുതല്‍ ഒമ്പത് വരെ പടികൾ മനുഷ്യന്റെ കാമേന്ദ്രിയങ്ങളെയും 10 മുതല്‍ 15 വരെ ജ്ഞാനേന്ദ്രിയങ്ങളെയും 16 മനസ്സിനെയും 17 ബുദ്ധിയെയും 18 ആമത്തെ പടി ജീവാത്മ ഭാവത്തെയും ആണ് പ്രതിനിധാനം ചെയ്യു ന്നത് എന്ന് പറയുന്നു. ഈ പതിനെട്ടുപടികളും കയറി ജീവിതത്തിലെ വ്യാമോഹങ്ങളെ, ധര്മ്മ അര്ത്ഥ കാമ മോഹങ്ങളേ തന്‍റെ വരുതിയിലാക്കിയ ഒരാളിന് മാത്രമേ സ്വാമി യുടെ പുണ്യ ദര്ശനത്തിനര്‍ഹനാകുന്നുള്ളൂ എന്നതാണ് സങ്കല്പം . ക്ഷേത്ര ദര്ശനത്തിനു കയറുമ്പോഴും ദര്ശനം കഴിഞ്ഞു ഇറങ്ങു മ്പോഴും ഓരോ നാളികേരം അടിക്കുന്നു.

ഇനിയും വേറൊരു വിശകലനത്തില്‍ ആദ്യത്തെ അഞ്ചു പടികള്‍ മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയുന്നു. കാഴ്ച (vision), കേഴ്വി,(hearing) ഘ്റാണം (smell) , രുചി(taste), സ്പര്‍ശം (touch) എന്നെ അഞ്ചു ഇന്ദ്രിയ ങ്ങള്‍. ഇവയാണല്ലൊ മനുഷ്യന്‍റെ പ്രക്റുത ത്തെ സൂചിപ്പിക്കുന്നത്. പിന്നീടുള്ള എട്ടു പടികള്‍ മനുഷ്യന്‍റെ എട്ടു രാഗങ്ങളെ കാമം (love), ക്രോധം(anger), ലോഭം (Avarice) ,മോഹം(Lust),,മദം,(Pride) മാത്സര്യം(Unhealthycompetition), അസൂയ (jealousy),ഡംഭ് (Boastfulness) സൂചിപ്പി തക്കുന്നു. അടുത്ത മൂന്നു പടികള്‍ തൃഗുണ ങ്ങളെ , സത്വ, രജോ , തമോ ഗുണങ്ങളെയും അവസാനത്തെ രണ്ടു പടികള്‍ വിദ്യ (ജ്ഞാന ത്തെ)യെയും അവിദ്യ (അജ്ഞാനത്തെ) യെയും പ്രതിനിധീകരിക്കുന്നു എന്നും പറയുന്നു.

ഏതായാലും ഈ പതിനെട്ടുപടികള്‍ ഇവ യെല്ലാം കീഴടക്കി പൂര്‍ണ മനുഷ്യനായി തീര്‍ന്നാല്‍ മാത്രമെ ഭഗവാന്‍റെ പുണ്യ ദര്‍ശനത്തിനു അര്‍ഹനാകുന്നുള്ളൂ എന്നാ ണു വിശ്വാസം . ഭൌതിക സുഖങ്ങളെ ത്യജിച്ച് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് അജ്ഞാനം ഇല്ലാതാക്കിയാല്‍ മാത്രമെ മോക്ഷം കിട്ടുകയുള്ളൂ എന്ന ദര്‍ശനമാണു ഇതിനു പിന്നില്‍.
അയ്യപ്പന്‍ 18 ആയുധങ്ങള്‍ ഉപയോഗിക്കുന്ന തില്‍ പ്രഗത്ഭനായിരുന്നു എന്നും തപസ്സനു ഷ്ടിക്കാന്‍ പോയപ്പൊള്‍ ഈ 18 ആയുധ ങ്ങളും ഓരോ പടിയില്‍ വെച്ചു എല്ലാ ആയുധ ങ്ങളും ഉപേക്ഷിച്ചു എന്നു പറയുന്നു മറ്റൊരു വിശദീകരണത്തിൽ. ശബരിമലക്കു ചുറ്റുമു ള്ള 18 മലകളെ പ്റതിനിധാനം ചെയ്യു ന്നു എന്നും പറയുന്നുണ്ട്. ശബരിമല, പൊന്നമ്പ ലമേട്, ഗൌഡമല, നാഗമല, സുന്ദരമല, ചിറ്റം ബലമല, ഖല്‍ഗിമല, മാതംഗമല, മൈലാടും മല, ശ്റീപാദമല, ദേവമല, നിലക്കല്‍ മല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരി മല, കാളകെട്ടിമല ,ഇഞ്ചിപ്പാറ മല, എന്നിവ യാണീ 18 മലകള്‍.

പടിപൂജ

ശബരിമലയിലെ ഏറ്റവും ചെലവേറിയ വഴിപാടാണ് പടിപൂജ (30,000 രൂപ). മുമ്പ് 12 കൊല്ലത്തില്‍ ഒരിക്കല്‍ മാത്രമേ ഇത് നട ത്താറുണ്ടായിരുന്നുള്ളു. ശബരിമലയിലെ പ്രതിഷ്ഠയ്ക്ക് സമാനമായ പ്രാധാന്യമുള്ള താണ് സന്നിധാനത്തേക്കുള്ള പതിനെട്ടു പടി കള്‍. പ്രതിഷ്ഠയിലേത് എന്നപോലെ ഓരോ പടിയിലും ദേവചൈതന്യം ആവാഹിച്ചിട്ടുണ്ട്. ശബരിമല അടക്കമുള്ള പതിനെട്ട് മലകളെ യാണ് അവ പ്രതിനിധാനം ചെയ്യുന്നത് എന്നൊരു വിശ്വാസവുമുണ്ട്.

ഭക്തര്‍ തേങ്ങയടിച്ച് ശിലകള്‍ക്ക് കേടുവന്നു തുടങ്ങി യതോടെ പടികള്‍ പഞ്ചലോഹം കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുകയും അവിടെ നാളികേരം ഉടയ്ക്കുന്നത് നിരോധി ക്കുകയും ചെയ്തു.

1985 ല്‍ പഞ്ചലോഹം പൊതിയുന്ന ജോലി നടക്കും മുമ്പേ പടികളിലെ ദേവചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കുകയും പണി പൂര്‍ത്തിയായപ്പോള്‍ തിരിച്ച് പടിയിലേക്ക് ആവാഹിക്കുകയും ചെയ്തിരുന്നുവത്രേ .

മണ്ഡലകാലത്തും മകരവിളക്ക് കാലത്തും തീര്‍ത്ഥാടകരുടെ ഒഴിയാത്ത തിരക്കുള്ളതു കൊണ്ട് പടിപൂജ നടത്താറില്ല. മാസപൂജാ കാലത്തും ചിത്തിര തിരുനാള്‍ ആട്ട വിശേഷം ഉള്ളപ്പോഴുമാണ് ഇപ്പോള്‍ ഈ കര്‍മ്മം ചെയ്യു ന്നത്.

ഇന്ന് പടിപൂജ വഴിപാടായി നടത്താന്‍ ഒരാള്‍ ക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ദേവസ്വത്തില്‍ അടയ്ക്കുന്ന തുകയ്ക്ക് പുറമെ പൂജയ്ക്ക് ആവശ്യമായ പൂക്കളും പട്ടും നാളീകേരവും മറ്റും വഴി പാടിനുള്ള ചാര്‍ത്ത് അനുസരിച്ച് ക്ഷേത്രത്തില്‍ എത്തിക്കണം. ക്ഷേത്ര തന്ത്രിയാണ് പടിപൂജ ചെയ്യുക. സഹായത്തിന് മേല്‍ശാന്തിയും ഉണ്ടാവും. ഇപ്പൊള്‍ 2035 വരെയുള്ള പടി പൂജക്ക് ആള്‍ക്കാര്‍ ബുക്കു ചെയ്തു കഴിഞ്ഞു എന്നറിയുന്നു .


സാധാരണ ദീപാരാധനയ്ക്ക് ശേഷമാണ് പടിപൂജ നടത്തുക. പടികള്‍ കഴുകി അവയു ടെ മുകളില്‍ നിന്ന് താഴേക്ക് പട്ട് വിരിച്ച് പട്ടി ന്‍റെ ഇരുവശത്തും വലിയ ഹാരങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു. പടിയുടെ ഇരുവശത്തും ഓരോ നിലവിളക്ക് കത്തിച്ചു വയ്ക്കുന്നു (36 നിലവിളക്കുകള്‍).

ഓരോ പടിയിലും നാളീകേരവും പൂജാ സാധ നങ്ങളും വയ്ക്കുന്നു. പതിനെട്ടാം പടിക്ക് താഴെ പത്മമിട്ട് പതിനെട്ട് കലശം പൂജിച്ച് ഓരോ പടിയിലും പീഠ പൂജയും മൂര്‍ത്തി പൂജയും നടത്തുന്നു. കലശാഭിഷേകംചെയ്ത ശേഷം നിവേദ്യം നടത്തുന്നു. പിന്നീട് നിവേദ്യം ശ്രീകോവിലില്‍ അയ്യപ്പന് സമര്‍പ്പിച്ച ശേഷം കര്‍പ്പൂരാരതി ഉഴിയുന്നു.

സ്വാമി ശരണം

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം