ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

പൂന്താനത്തിനെപ്പോലെ തന്നെ പ്രസിദ്ധനായ മറ്റൊരു ഗുരുവായൂരപ്പ ഭക്തനായിരുന്നു മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി. പൂന്താനത്തിന്‍റെ സഹകാലികനുമായിരുന്നു. കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞതു പോലെ ഗുരുവായൂരപ്പനെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും അറിയപ്പെടുന്ന ഗ്രന്ധമായ നാരായ ണീയം എഴുതിയതു ഭട്ടതിരി ആയിരുന്നു. കേരള സംഗമഗ്രാമ സമ്പ്രദായത്തില്‍ ജ്യോതി ശാസ്ത്രവും ഗണിത ശാസ്ത്രവും പഠിപ്പിച്ചിരുന്ന അച്യുത പിഷാരടി എന്ന പ്രസി ദ്ധ സംസ്ക്റുത പണ്ഡിതന്‍റെ ശിഷ്യന്മാരില്‍ പ്രമുഖനായിരുന്നു ഭട്ടതിരി. സംസ്ക്റുത വ്യാകരണത്തില്‍ ബഹു പണ്ഡിതനായിരുന്നു മേല്‍പത്തൂര്‍. 1560 ല്‍ ഭാരതപ്പുഴയുടെ വടക്കെ തീരത്തുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. സാമൂതിരിയുടെ ഭരണകാലത്ത് അദ്ദേഹം തോല്‍പ്പിച്ചു കീഴടക്കിയ ചെറിയരാജ്യങ്ങളി ലെ സാമന്തന്മാര്‍ക്കു സാമൂതിരിയെ വെല്ലു വിളിക്കാന്‍ അവസരം കൊടൂക്കുന്ന മാമാങ്കം എന്ന പരിപാടി ഇവിടെയായിരുന്നു നടന്നിരു ന്നത്. കുലീനരായ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച നാരായണന്‍റെ അച്ഛന്‍ സംസ്കൃത പണ്ഡിതനായിരുന്നു. അദ്ദേഹം അച്ഛനില്‍ നിന്നാണു സംസ്കൃത പഠനം തുടങ്ങിയതു. ചെറുപ്പത്തില്‍ തന്നെ റിഗ്വേദവും തര്‍ക്ക ശാസ്ത്രവും വ്യാകരണവും പഠിച്ച ഭട്ടതിരി 16 വയസ്സില്‍ തന്നെ സംസ്ക്രുതത്തില്‍ വളരെയധികം അറിവുള്ള പണ്ഡിതനായി തീര്‍ന്നു. തന്‍റെ ഗുരു അച്യുത പിഷാരടിയുടെ അനന്തിരവളെ വിവാഹം കഴിച്ചു. തിരൂറിനടു ത്തുള്ള ത്രൂക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിന ടുത്തു താമസമായി.

മേള്‍പ്പത്തൂരിന്‍റെ പ്രധാന കാവ്യമായ നാരായ ണീയം 1036 ശ്ലോകങ്ങള്‍ ഉള്ള ബ്റൂഹത്തായ ഗ്രന്ധം ആകുന്നു. 1586 ല്‍ ആണു ഭട്ടതിരി ഈ പുസ്തകം എഴുതിയ തു . നാരായണീയം എഴുതിയതിനെപറ്റി പറയപ്പെടുന്ന സംഭവം ഇങ്ങനെയാണു. തന്‍റെ ഗുരുവും പിതൃതുല്യനുമായ അച്യുത പിഷാരടിക്കു കലശലായ വാതരോഗം പിടി പെട്ടു. തന്‍റെ ഗുരുവിന്‍റെ വേദന കണ്ട് നാരാ യണന്‍ തന്‍റെ യോഗവിദ്യകൊണ്ടും ഗുരു ഭക്തികൊണ്ടും ഗുരുവിന്‍റെ രോഗം സ്വയം ഏറ്റെടുത്ത് ഗുരുവിനു തന്‍റെ ഗുരുദക്ഷിണ സമര്‍പ്പിച്ചു എന്നു പറയപ്പെടുന്നു. എന്നാല്‍ സ്വയം ഏറ്റെടുത്തതാണെങ്കിലും നാരായണ ഭട്ടതിരി വേദന സഹിക്കുന്നതു കണ്ട് അന്നു തിരൂര്‍ ജീവിച്ചിരുന്ന എഴുത്തച്ഛന്‍ “മീന്‍ തൊട്ടു കൂട്ടി കൊള്ളൂ “ എന്നുപദേ ശിച്ചുവെന്നും തനി യഥാസ്ഥിതിക ബ്രാഹ്മണ നായ ഭട്ടതിരി ഈ ഉപദേശത്തിന്‍റെ വ്യംഗ്യമാ യ അര്‍ത്ഥം ഗ്രഹിചു മഹാവിഷ്ണൂവിന്‍റെ അവതാരങ്ങളില്‍ ആദ്യത്തെതായ മത്സ്യാവ താരം തൊട്ട് എഴുതി തുടങ്ങിയെന്നും പറയ പ്പെടുന്നു. മഹാഭാരതത്തില്‍ നിന്നു ഈ അവതാരങ്ങളെ പത്തു ശ്ളോകങ്ങളുടെ ദശകങ്ങളായി എഴുതി തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ഭട്ടതിരി ഭഗദ് സന്നിധി യില്‍ ഓരോ ദിവസവും 10 ശ്ലൊകം വീതം രചിച്ചു ഭഗവാനെ സ്തുതിച്ചു തുടങ്ങി. 1587 നവംബര്‍ 27 നു അവസാനത്തെ ദശകം വായിച്ചു കഴിഞ്ഞപ്പോള്‍ ഭട്ടതിരിയുടെ വാതരോഗം പരിപൂറ്ണമായി ഭേദമായി. 100 ആമത്തെ ദശകത്തില്‍ ഭഗവാന്‍റെ കേശാദി പാദ വറ്ണനയായിരുന്നു , അതേ ദിവസം ഭട്ടതിരിക്കു ഭഗവാന്‍ വെണുഗോപാലന്‍റെ രൂപത്തില്‍ ദര്‍ശനം കൊടുത്തു എന്നും പറയപ്പെടുന്നു. ഭട്ടതിരിക്കു അന്നു വെറും 27 വയസ്സു മാത്രമായിരുന്നു പ്രായം. ഭട്ടതിരിയു ടെ മറ്റു ക്റുത്കികളായിരുന്നു പൂര്വമീമാംസ, ഉത്തര മീമാംസ തുടങ്ങിയ വ്യാകരണ ഗ്രന്ധ ങ്ങളും പില്‍ക്കാലത്തു രചിച്ചു. നാരായണീയ ത്തിനു മുമ്പു തന്നെ ചകോര സന്ദേശം എന്ന റിയപ്പെടുന്ന പുസ്തകത്തിലും വാതരോഗ ത്തില്‍ നിന്നു മുക്തി ലഭിക്കാന്‍ ആള്‍ക്കാര്‍ ഗുരുവായൂരില്‍ ഭജനം ഇരിക്കുന്നതായി പറയുന്നുണ്ടായിരുന്നു.. ഭട്ടതിരിയുടെ രോഗ വിമുക്തിക്കു ശേഷം വാത രോഗികള്‍ക്കു ഗുരുവായൂര്‍ ഭജനം ഇരുന്നാല്‍ രോഗ മുക്തി യുണ്ടാകും എന്നു പരക്കെ അറിയപ്പെട്ടു.

മേല്‍പ്പത്തൂര്‍ ഭട്ടതിരി ഗുരുവായൂര്‍ ഉള്ള പ്പോള്‍ പൂന്താനവും അവിടെ ഭഗവല്‍ ദര്‍ശനത്ത്നു വരുക പതിവായിരുന്നു. ഒരിക്കല്‍ പൂന്താനം എഴുതിയ മലയാള പദ്യം തിരുത്താന്‍ ഭട്ടതിരി നിരസിച്ചതും അന്നു രാത്രി അദ്ദേഹം വീണ്ടും വാത രോഗത്തിനു അടിമയായതും മുമ്പു എഴുതിയിരുന്നല്ലൊ. ഏതായാലും ഈ സംഭവം കഴിഞ്ഞ് അവര്‍ നല്ല സുഹ്റൂത്തുക്കളായി മാറിയത്രെ.

മേല്‍പ്പത്തൂരിന്‍റെ ക്റുതികള്‍

നാരായണീയം ,പ്രക്രിയാ സർവ്വസ്വം, അപാണിനീയ പ്രമാണ്യ സാധനം, ധാതു കാവ്യം,മാനമേയോദയം, തന്ത്രവാർത്തിക നിബന്ധനം, ശ്രീപാദസപ്തതി, മാടരാജ പ്രശസ്തി, ശൈലാബ്ധീശ്വര പ്രശസ്തി, ഗുരുവായൂർപുരേശസ്തോത്രം, പാഞ്ചാലീ സ്വയം വരം, പാർവ്വതീ സ്വയം‍വരം, കിരാതം പ്രബദ്ധം,സ്യമന്തകം പ്രബദ്ധം,ഭഗവത്ദൂത് പ്രബദ്ധം,രാജസൂയം പ്രബദ്ധം എന്നിവ യാകുന്നു .

കൊച്ചി രാജാവായ വീര കേരള വര്‍മ്മന്‍റെ നിര്‍ദേശമനുസരിച്ച് ഗോശ്രീനഗരവര്‍ണന, വീരകേരളപ്റശസ്തി എന്നീ ക്റുതികളും രചിച്ചു.

ഭട്ടതിരി 86 വയസ്സു വരെ ജീവിചിരുന്നു , തന്‍റെ നാരായണീയ പുസ്തകതില്‍ ആഗ്രഹിച്ചിരുന്നതു പോലെ ദീര്‍ഘായുസ്സായി സന്തോഷവാനായി അദ്ദേഹം ജീവിചു. കൊച്ചി, അമ്പലപ്പുഴ , കോഴിക്കോട് നഗര ങ്ങളില്‍ അദ്ദേഹം താമസിച്ചിരുന്നു എന്നും പറയപ്പെടുന്നു. അവസാനകാലത്ത് ചങരം കുളത്തിനടുത്തുള്ള മൂക്കോല ഗ്രാമത്തില്‍ ജീവിച്ചിരുന്നവത്രെ. അവിടെയുള്ള ദേവീ ക്ഷെത്രത്തില്‍ 20 വര്‍ഷത്തോളം അവസാനത്തെ ക്റുതി അവിടെ വെച്ചെഴു തുകയും ചെയ്തു. ഒരു ദിവസം മൂക്കോല ദേവീ ക്ഷെത്രത്തില്‍ ദര്‍ശനം നടത്തി വീട്ടിലെ ത്തി പെട്ടെന്നു ബോധക്ഷയം വന്നു മരണ പ്പെടുകയും ചെയ്തു.
അവലംബം
നാരായണീയം ചിത്ര ചൊല്ലിയതു :
https://www.videoxmp3.online/…/narayaneeyam-k-s-chithra-tra…

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം