10. സായിപ്പിന്റെ താജ്മഹല്‍ : വിക്ടോറിയ മേമ്മോറിയല്‍
അടുത്ത ദിവസവും നഗര കേന്ദ്രത്തില്‍ തന്നെ ഇറങ്ങി വലിയ മൈതാനത്തിന്റെ മറുഭാഗത്ത് സ്ഥിതി ചെയ്യുന്ന കൂറ്റന്‍ മാര്‍ബിള്‍ കെട്ടിടം കാണാനാണ് പുറപ്പെട്ടത്. ബ്രിട്ടനിലെ വിക്ടോറി യാ രാജ്ഞിയുടെ (1819–1901) ഓര്‍മ്മയ്ക്കായി നമ്മുടെ താജ്മഹാളിനെ വെല്ലാന്‍ ഒരു മാര്‍ബിള്‍ സ്മാരകം നിര്‍മ്മിക്കാനായിരുന്നു അവരുടെ ശ്രമം .
വിക്ടോറിയ രാജ്ഞി 1901 ല്‍ മരണമടഞ്ഞപ്പോള്‍ അന്ന് ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന കര്സന്‍ പ്രഭു ആണ് രാജ്ഞിക്ക് ഉചിതമായ സ്മാരകം ഉണ്ടാക്കണമെന്ന് തീരുമാനിച്ചത്. കൊല്‍ക്കത്തയില്‍ വരുന്ന പുതിയ ഏതൊരാളി നെയും അത്ഭുതപ്പെടുത്തുന്ന ഒരു മാര്‍ബിള്‍ കെട്ടിടവും പൂന്തോട്ടവും മ്യുസിയവും ആയിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. പിന്നീടി ജോര്‍ജ ആറാമന്‍ രാജാവായി മാറിയ വെയില്‍സ് രാജകുമാര നായിരുന്നു അടിസ്ഥാന ശില 1906 ജനുവരിയില്‍ സ്ഥാപിച്ചത്. 1921 ല്‍ ഇത് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.
എന്നാല്‍ ഈ കെട്ടിടം പണിതീരുന്നതിനു മുമ്പ് 1912 ല്‍ തന്നെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റാന്‍ ഈ രാജാവ് തന്നെ ആജ്ഞാപിച്ചു. വിക്ടോരിയ സ്മാരകത്തിന്റെ നിര്‍മ്മാണത്തിനുള്ള ചിലവുകള്‍ ബ്രിട്ടീഷ് രാജിലെ സംസ്ഥാനങ്ങളും ഇന്ത്യയിലെ ബ്രിട്ടീഷ് പൌരന്മാരും ലണ്ടനിലെ ബ്രിട്ടീഷ് സര്‍ക്കാരും കൂടിയാണ് വഹിച്ചത്. ഇന്ത്യയിലെ രാജാക്കന്മാരും മറ്റു പൌരന്മാരും വളരെ ഉദാരമായി സാമ്പത്തിക സഹായം നല്‍കിയിരുന്നു. അന്നത്തെ ഒരു കോടി അഞ്ചു ലക്ഷം രൂപയോളം സംഭാവനയായി തന്നെ കിട്ടുകയുണ്ടായി.
വില്ല്യം എമെര്സന്‍ (1843–1924), എന്ന ശില്പ്പി യാണു ഇതിന്റെ രൂപകല്‍പ്പന ഉണ്ടാക്കിയത്. മുഗള്‍, ഇറ്റാലിയന്‍, ഈജിപ്ഷ്യന്‍ ,ഡെക്കാന്‍ എന്നീ ശില്പരീതികളുടെ ഒരു മിശ്രം ആയിരുന്നു ഇവിടെ ഉണ്ടായതു. 103 മീറ്റര്‍ നീളവും 69 മീറ്റര്‍ വീതിയുഉം ഉള്ള ഈ കെട്ടിടത്തിനു 56 മീറ്റര്‍ ആയിരുന്നു ഉയരം.. മക്രാന വെള്ള മാര്‍ബിളില്‍ ആണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കര്സന്‍ പ്രഭു 1906 ല്‍ വൈസ്രോയി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഇതിന്റെ പണിയില്‍ താല്‍ക്കാലിക വിരാമം ഉണ്ടായി എങ്കിലും 1921 ല്‍ പണി തീര്‍ത്തു. മുമ്പില്‍ തന്നെ വിക്ടോറിയാ രാജ്ഞിയുടെ ഒരു പ്രതിമയും കേന്ദ്രീകൃത മകുടത്തിന്റെ മുകളിക്ക് വ്ജയ ത്തിന്റെ മാലാഖയുടെ പ്രതിമയും സ്ഥാപിച്ചു. മറ്റു പ്രതിമകള്‍ മാതൃത്തെയും വിധിയെയും മറ്റും ചിത്രീകരിക്കുന്നു. .
ഈ സ്മാരകത്തിനോടൊപ്പം ഉള്ള മ്യുസിയത്തില്‍ 25 ഗാലറികള്‍ ഉണ്ട്. ഇവയില്‍ രാജ്ഞ്ജിയുടെ ഗാലറി, ദേശീയ നേതാക്കളുടെ ഗാലറി, ചിത്രങ്ങളുടെ ഗാലറി , കേന്ദ്ര ഹാള്‍, ശില്പ്പങ്ങളുടെ ഗാലറി , ആയുധങ്ങളുടെ ഗാലറി, ഏറ്റവും അടുത്തുണ്ടാ ക്കിയ കൊല്‍കത്ത ഗാലറി എന്നിവ ഉള്‍പ്പെടുന്നു. രാജ്ഞിയുടെ ഗാലറിയില്‍ വിക്ടോറിയ രാജ്ഞി യുടെയും ആല്‍ബെര്‍ട്ട് രാജകുമാരന്റെയും വിവിധ പ്രായത്തില്‍ ഉള്ള ചിത്രങ്ങളാണ്. കൊല്‍ ക്കത്ത ഗാലറി ഉണ്ടാക്കാന്‍ ആലോചന 1970 ലാണ് തുടങ്ങിയത് . കല്‍ക്കത്തായുടെ കൊല്‍ക്കത്ത
നഗരത്തിന്റെ രൂപ കല്‍പ്പന ചെയ്തു എന്നറിയ പ്പെടുന്ന ജോബ് ചാര്നോക്കിന്റെ കാലം മുതല്‍ ഉള്ള ചരിത്രം കാണിക്കുന്ന ചിത്രങ്ങളും രേഖക ളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 1992 ലാണ് ഇത് പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുത്തത് .
ഇതൊക്കെയാണെങ്കിലും നമ്മുടെ താജ് മഹല്‍ എവിടെ വിക്ടോറിയ സ്മാരകം എവിടെ ?
ചില ചിത്രങ്ങളും വസ്തുതകള്‍ക്കും കടപ്പാട് :
Comments
Post a Comment