14: ഹിമാലയ സാനുക്കളിലേക്ക് -1
“അത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജ “ എന്ന് കാളിദാസന്‍ പരിചയപ്പെ ടുത്തിയ ഹിമാലയം എന്നും ഞങ്ങളുടെ അത്ഭു തവും ആകര്‍ഷണവും ആയിരുന്നു. ഹിമാലയ പ്രാന്തത്തിലെ ചില ഭാഗങ്ങളിലൊക്കെ പോയിട്ടും ഉണ്ട്, എന്നാല്‍ അത് വളരെ പണ്ടു, ആദ്യം കൊല്ല ത്തു പഠിക്കുമ്പോള്‍ കല്‍ക്കാ വഴി സിംലയിലെ ക്കും തിരിച്ചുമായിരുന്നു ആദ്യത്തെ യാത്ര. ഡിസം ബറിലെ എല്ല് പോലും കോച്ചുന്ന തണുപ്പില്‍ അവിടെ എത്തി ഒരു രാത്രിയും പകലിന്റെ പകുതിയും കഴിഞ്ഞു എന്ന് മാത്രം. കേരളത്തില്‍ നിന്ന് വെറും ഒരു സ്വറ്റര്‍ മാത്രം കരുതിപ്പോയ ഞങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല എന്നത് സത്യം , പിന്നെ ഡല്‍ഹിയില്‍ പഠിക്കുമ്പോള്‍ പണിക്കെര്സ് ട്രാവല്‍സിലെ ബസ്സില്‍ ഹരിദ്വാര്‍, ഋഷികേഷ്, ലക ശ്മന്‍ ജൂല എന്നീ സ്ഥലങ്ങളില്‍ ഒരു ഓട്ട വലത്തു വച്ചു.. അന്നൊന്നും ഫോട്ടോ എടുക്കാനും ഓര്‍മ്മകള്‍ എഴുതി പങ്കുവക്കാനും ഉള്ള സാങ്കേതിക സൌകര്യമോ, മാനസിക തയാറെടുപ്പോ ഉണ്ടായിരുന്നില്ല. എന്‍ ഐ റ്റി യില്‍ നിന്നു 2010 മേയ് മാസം പോയ ഒരു യാത്രയെക്കുറിച്ച് ഓര്‍മ്മയില്‍ നിന്ന് എഴുതുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുന്ന അവധിക്കാലയാത്രാ സൌജന്യം ( Leave travel concession) ഉപയോഗിച്ച് സിംല, മനാലി , ചന്ദീഗര്‍ , മുതലായ സ്ഥലങ്ങള്‍ കാണാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ IRCTC യുടെ ടൂര്‍ പാക്കേജു നോക്കിയപ്പോള്‍ വലിയ കുഴപ്പമില്ല എന്ന് തോന്നി. അങ്ങനെ ശ്രീമതിയും ഞാനും ഡിപ്പാര്ട്ടുമെന്റിലെ സഹപ്ര വര്തകനായ ജഗദാനന്ദും കുടുംബവും (ഭാര്യയും സ്കൂളില്‍ പഠിക്കുന്ന മകളും മകനും ) ആയി യാത്ര പ്ലാന്‍ ചെയ്തു. ഡല്‍ഹി വരെ വിമാനത്തിലും അവിടെ നിന്ന് കാര്‍ മാര്‍ഗവുമായിരുന്നു യാത്രാപരിപാടി. അങ്ങനെ എയര്‍ ഇന്ത്യാ വിമാനത്തില്‍ കോഴിക്കോട്ടു നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. അന്ന് കോഴിക്കോട്ടു നിന്ന് ഡല്‍ഹിയിലേക്കു നേരിട്ട് വിമാനം ഇല്ല, കൊയമ്പത്തൂര്, ബോംബെ ഇവിടെയൊക്കെ ഇറങ്ങി ഈതാണ് ഏഴു മണിക്കൂര്‍ കൊട്ന്റാണ് രാവിലെ പതിനൊന്നു മണിക്ക് പുറപ്പെടുന്ന വിമാനം ഡല്‍ഹിയില്‍ എത്തുന്നത്. ഓരോ സ്ഥലത്തും മുക്കാല്‍ മണിക്കൂര്‍ വിമാനത്തില്‍ ഇരിക്കണം . ഡല്‍ഹിയില്‍ എത്തി ഒരു ദിവസം വിമാനത്താവളത്തി നടുത്തുള്ള ഒരു ഹോട്ടലില്‍ താമസിച്ചു. പിറ്റേ ദിവസം രാവിലെ ഏഴുമണിക്ക് തയാറായി നില്ല്ക്കാന്‍ IRCTC ആള്‍ക്കാര്‍ ആവശ്യപ്പെട്ടു.
രാവിലെ എല്ലാവരും തയാറായി നിന്നു. കൃത്യ സമയം കഴിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വണ്ടി വന്നു. ഞങ്ങള്‍ രണ്ടു കുടുംബത്തിനും കൂടി ഒരു ഇന്നോവ പോലെയുള്ള വലിയ വാഹനം വേണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു എങ്കിലും വന്നത് രണ്ടു ചെറിയ വാഹനങ്ങള്‍ . ഇന്‍ഡിക്ക ആയിരുന്നു എന്ന് തോന്നി. മിക്കവാറും ടാക്സികള്‍ പഴയ അംബാസഡരിനു പകരം ഇപ്പോള്‍ ഇന്‍ഡിക്ക ആകുന്നതു എന്ത് കൊണ്ടാണോ ആവോ ? കാരണം അറിയില്ലെങ്കിലും ആദ്യമേ തന്നെ കല്ലുകടി അനുഭവപ്പെട്ടു. രണ്ടു സ്വതന്ത്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതില്‍ ചില സൌകര്യ ങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അസൌക ര്യങ്ങളാണ് കൂടുതല്‍ അല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ അത്ര പരസ്പര സഹകരണം ഉള്ളവരായിരിക്കണം. ഞങ്ങള്‍ വണ്ടി യില്‍ കയറി ഇരുന്നു കഴിഞ്ഞു വണ്ടി നേരെ പോയത് വര്‍ക്ക്ഷോ പ്പിലേക്കാന് . അവിടെ ചെന്ന് ടയര്‍, ഓയില്‍ , ബ്രേക്ക് ഇവ ചെക്ക് ചെയ്തു ഡീസലും അടിച്ചു പുറപ്പെട്ടപ്പോള്‍ മണി പതിനൊന്നു. ഏതായാലും ഡല്‍ഹി പ്രാന്ത പ്രദേശം കഴിഞ്ഞു ഹരിയാനയിലെ ഒന്നാം തരം രാജ വീഥിയില്‍ കൂടി യാത്ര തുടങ്ങി .
ഏകദേശം ഒരു മണി ആയപ്പോള്‍ ഹരിയാനാ അതൃത്തിയില്‍ ഉള്ള ഒരു ഹോട്ടലില്‍ വണ്ടി നിര്‍ത്തി. നമ്മുടെ KSRTC ബസ്സ് വഴിയില്‍ നിര്‍ത്തുന്നത് പോലെ ഡ്രൈവര്‍ മാരുടെ താല്പര്യമനു സരിച്ചല്ലേ വണ്ടി ഭക്ഷണത്തിനു നിര്‍ത്തുക. ഞങ്ങളെപ്പോലെ പരിചയമില്ലാത്തവര്‍ക്ക് വേറെ നിവൃത്തി ഇല്ലല്ലോ. ഹവേലി രേസ്റ്റൊരന്റ്റ് എന്നായിരുന്നു പേരെന്ന് തോന്നുന്നു. കെട്ടും മറ്റും കണ്ടാല്‍ രാജകീയമായ റെസ്റ്റോറണ്ട് തന്നെ. വിലയും അഞ്ചു നക്ഷത്ര നിലയില്‍ തന്നെ. ഏതായാലും അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു വീണ്ടും പുറപ്പെട്ടു.
(ചിലചിത്രങ്ങൾക്ക് കടപ്പാട് ജഗദാന ന്ദിനോട് )
Comments
Post a Comment