11. ശാസ്ത്ര നഗരം –കൊല്‍കത്ത

കൊല്‍ക്കത്തയിലെ ശാസ്ത്ര നഗരം (കേന്ദ്രം ) ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം. ദേശീയ ശാസ്ത്ര കൌണ്സിലിന്റെ കീഴില്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ മ്യുസിയം ആണ് ഇത്. കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവർ ‍ത്തിക്കുന്നു. 1997 ജൂലായി ഒന്നാം തീയതി പ്രവര്‍ത്തനം തുടങ്ങിയ ആദ്യം കിട്ടിയ ഒരു സര്‍ക്കാര്‍ ഗ്രാന്റു കൊണ്ടു പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ശാസ്ത്ര കേന്ദ്രവും സമ്മേ ളന കേന്ദ്രവും കൂടിയതാണീ ശാസ്ത്ര നഗ രം. ബഹിരാകാശയാത്ര , ചലനകേന്ദ്രം,ജന്തു പരിണാമയാത്ര, സമുദ്രപഠന കേന്ദ്രം,ഭൌമ പര്യവേക്ഷണ കേന്ദ്രം ശാസ്ത്ര പാര്‍ക്കും ഇവയൊക്കെ ഉള്‍പ്പെടുന്നു. 250 ലക്ഷത്തില ധികം സന്ദര്ശകര്‍ വന്നു കഴിഞ്ഞ കേന്ദ്രം നഗര വാസികളുടെയും സഞ്ചാരികളുടെയും ആകര്‍ഷണമായി മാറിയിട്ടുണ്ട്. അറിവും ആഹ്ളാദവും പകരുന്ന ഈ കേന്ദ്രം കൊല്‍ ക്കത്തായില്‍ പോകുന്നവര്‍ കാണാതിരു ന്നാല്‍ അത് വലിയ നഷ്ടം ആയിരിക്കും.
സിംഗപൂരിലെയും ബോസ്റ്റണിലെയും ശാസ്ത്ര കേന്ദ്രങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട് എങ്കിലും വൈവിധ്യത്തിലും പഠനോപക രണങ്ങളിലും ഇത് ഒട്ടും പിന്നോക്കമല്ല എന്ന് പറയാന്‍ സന്തോഷമുണ്ട്. ഞങ്ങള്‍ കോഴി ക്കോട്ടു താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരു വിളിപ്പാടകലെ കോഴിക്കോടു മേഖല ശാസ്ത്ര കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്, പരിമിതികള്‍ ഒട്ടനവധി ഉണ്ടെങ്കിലും ഇവിടെ യും പഠിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമുള്ള പലതും നന്നായി വച്ചിട്ടുണ്ട്. ശാസ്ത്ര കേന്ദ്ര ങ്ങള്‍ സിനിമ കാണുന്നത് പോലെ പലായന വിനോദ( time pass )ത്തിനുള്ളതല്ല സ്കൂളു കളിലെ പഠനത്തിനു അനുപൂരകം ആണെ ന്ന് നഗരവാസികളായ രക്ഷിതാക്കളെ ങ്കിലും കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാ ക്കിയാല്‍ എത്ര നന്നായിരുന്നു. വിദേശത്തൊ ക്കെ സ്ഥിരമായ അംഗത്വം എടുക്കുന്നവര്‍ക്ക് നിസ്സാരമായ പ്രവേശനഫീസ്‌ കൊടുത്തു കയറാം , പ്രത്യേകിച്ചും പുതിയ പ്രദര്‍ശന ങ്ങള്‍ തുടങ്ങുമ്പോള്‍. ശാസ്ത്ര സംബന്ധ മായ സംഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും മറ്റും ആഴ്ചയിലോരിക്കലോ മാസത്തിലൊ രിക്കാലോ അംഗങ്ങള്‍ ഒത്തു കൂടുന്നു. കൊല്‍ക്കത്ത ശാസ്ത്ര കേന്ദ്രം, വെറും മാലിന്യം കൂട്ടിയിട്ടിരുന്ന ഒരു സ്ഥലം എത്രമാ ത്രം പരിസ്ഥിതിക്ക് അനുകൂലമാക്കി സമൂഹ ത്തിനു ഉപയോഗമുള്ളതാക്കി മാറ്റാം എന്ന തിന് നല്ലൊരു ഉദാഹരണമാണ്.
ഈ ശാസ്ത്ര നഗരത്തിലെ സമ്മേളന സ്ഥലം (Convention Centre ) 2232 പേര്‍ക്ക് ഇരി ക്കാവുന്ന ഒരു വലിയ ആഡിറ്റൊരിയവും of 392 പേര്‍ക്ക് ഇരിക്കാവുന്ന ഒരു മിനി തിയേ റ്ററും ഉള്‍ക്കൊള്ളു ന്നു. 11 സെമിനാര്‍ ഹാളു കളും ഉണ്ട് , ഇവയില്‍ 15 മുതല്‍ 100 പേർക്കുവരെ ഇരിക്കാന്‍ കഴിയുന്ന ഹാള്ക ള്‍ ഉണ്ട്. . തുറന്ന രണ്ടു തിയേറ്റരുകളും ഉണ്ട്. സെമിനാര്‍ ഹാളുകള്‍ എല്ലാം വാതാനുകൂല നം ചെയ്തവയാണ്. ചുരുക്കത്തില്‍ ഏതു തരത്തിലുള്ള സമ്മേളനങ്ങളും നടത്താന്‍ ഇവിടെ കഴിയുന്നു, സ്ഥാപനങ്ങളുടെ വാര്‍ ഷിക സമ്മേളനങ്ങളോ, ഏകദിന സെമിനാറു കളോ കലാപരിപാടികളോഎന്തും നടത്താ നുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.
ഇവിടെയുള്ള ചില കാഴ്ചകള്‍ സംക്ഷിപ്ത മായി കുറിക്കുന്നു (വിക്കി പീഡിയയില്‍ നിന്ന്)
ചലന കേന്ദ്രം : ഫിസിക്സിന്റെ പ്രാഥമിക തത്വ ങ്ങള്‍ ഉപകരണങ്ങള്‍ വഴി പ്രായോഗി കമാക്കി ചെയ്തു നോക്കാന്‍ കഴിയുന്ന അനേകം ഉപകരണങ്ങളുമായി പരിചയ പ്പെടാന്‍ കഴിയുന്നു.
മായക്കാഴ്ചകള്‍: ഫിസിക്സില്‍ ഉപകര ണങ്ങള്‍ വിവിധ രീതിയില്‍ വിന്യസിച്ചു മായക്കാഴ്ചകള്‍ സൃഷ്ടിക്കുന്ന രീതി.
പത്തിന്റെ വര്‍ഗങ്ങള്‍ : ഏറ്റവും വലുതും ഏറ്റവും ചെറുതും ആയ വസ്തുക്കളെ പത്തിന്റെ ഗുണിതങ്ങളായി വലുതാക്കിയും ചെറുതാക്കിയും കാണാന്‍ ഉള്ള അവസരം ഉണ്ടാക്കുന്നു.
ശുദ്ധ ജല അക്വേറിയം: വിവിധ തരം ശുദ്ധ ജലമത്സ്യങ്ങളെ 26 ടാങ്കുകളില്‍ വളര്‍ത്തു ന്നു .
ചിത്രശലഭങ്ങളുടെ കൂടാരം : വിവിധ തരം ചിത്ര ശലഭങ്ങളെ സ്വാഭാവിക അന്തരീ ക്ഷത്തില്‍ വളര്ത്തുന്നസ്ഥലം
ഒരു ഗോളം ഉപയോഗിച്ച് ശാസ്ത്ര തത്വങ്ങള്‍ കാണിക്കുന്ന പ്രദര്‍ശനം 70 പേര്‍ക്ക് ഒരുമി ച്ചിരുന്നു കാണാവുന്നത്‌, 30 മിനുട്ട് ദൈറ്ഘ്യം ഉള്ളത്.
ഭൂമി പര്യവേക്ഷണം : 2008 ല്‍ ഉദ്ഘാടനം നടത്തിയ ഇതില്‍ ഉത്തര ദക്ഷിണ അര്‍ദ്ധ ഗോളങ്ങളിലെ പ്രധാന കാഴ്ചകള്‍ മുകളി ലത്തെയും താഴത്തെയും നിലകളില്‍ കാണത്തക്ക വിധം ഉണ്ടാക്കിയിരിക്കുന്നു, ഗോളാകൃതിയില്‍.
ബാഹ്യാകാശ പര്യടനം : ബാഹ്യാകാശത്തെ വിവിധ കാഴ്ചകള്‍ കാണാനുള്ള സംവിധാനം പ്രോജെക്ടരുടെ സഹായത്തോടെ ഉണ്ടാ ക്കിയിരിക്കുന്നു. ‘കാലിഫോര്ണിയയിലെ സാഹസിക കൃത്യങ്ങള്‍ ‘ മുതലായ 40 മിനുട്ട് പ്രദര്‍ശനങ്ങള്‍. ഇവിടെ ത്രിമാന പ്രോജക്ഷ നും മിറര്‍ മാജിക്കും സമയ യന്ത്രവും ഒക്കെ കാണാം .
സമുദ്ര പഠന കേന്ദ്രം:ഇന്ത്യയുടെ സമുദ്ര ഗതാഗതത്തിന്റെ ചരിത്രം അതതു കാല ത്തെ ഉപകരണങ്ങളോടു കോടി പ്രദര്‍ശി പ്പിക്കുന്നു. ഒരു ചോദ്യോത്തരിക്കുള്ള അവസ രവും ഉണ്ട്.
പരിണാമ യാത്ര: വിവിധ ജന്തുക്കളിലൂടെ മനുഷ്യ ജീവിയിലെതിയ പരിണാമത്തിന്റെ കഥ.
ശാസ്ത്ര പാര്‍ക്ക് : വിവിധ തരം പ്രദര്‍ശന വസ്തുക്കള്‍ വെച്ചിരിക്കുന്നു .
ഇങ്ങനെ അറിവു വര്‍ദ്ധിപ്പിക്കുവാനും രസകരമായി പരീക്ഷണങ്ങള്‍ നടത്തി പരിശോധിക്കാനും അവസരം കിട്ടുന്ന ഒട്ടനവധി സൌകര്യങ്ങള്‍ ഇവിടെ ഉണ്ട്.

1) https://commons.wikimedia.org/w/index.php?curid=39697835 ( By Dr.Rohit Bhamoura - Own work, CC BY-SA 4.0,)
LikeShow More Reactions
Comment

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം