13.കൊല്ക്കത്ത യുനിവേര്സിറ്റിയും കൊണ്ഫെരന്സും
കൊല്‍ക്കത്തായിലെക്കുള്ള യാത്ര പ്രധാനമായും കൊല്‍ക്കത്ത യുനിവേര് സിറ്റിയില്‍ വച്ച് നടക്കുന്ന ഒരു കൊണ്ഫെര ന്സില്‍ പ്രബന്ധം അവതരിപ്പിക്കാനായി രുന്നു. അതും കാഴ്ച കാണലും കൂടി ഒരുമി ച്ചാക്കിയതായിരുന്നു.. “അങ്കോം കാണാം താളിയു മൊടിക്കാം” എന്ന് പണ്ടാരോ പറഞ്ഞത് പോലെ. അതായതു കൊല്‍ക്ക ത്തയില്‍ ഉണ്ടായിരുന്ന നാല് ദിവസത്തില്‍ ഒരു ദിവസം ഔദ്യോഗിക കാര്യത്തിനു ചിലവാക്കി എന്ന് സാരം .
രണ്ടു പ്രബന്ധങ്ങളാണ് എന്റെ വിദ്യാര്‍ഥിക ളുടെതായി കൊല്‍ക്കത്താ യൂനീവെര് സിറ്റിയുടെ ശത വാര്ഷികം കഴിഞ്ഞുള്ള സുവര്‍ണ ജുബിലിയോടനുബന്ധിച്ചു (150 വര്‍ഷം ) നടത്തുന്ന കൊണ്ഫെരന്സില്‍ സ്വീകരിക്കപ്പെട്ടത്. രമേശ് കുമാര്‍ എന്ന എം ടെക് വിദ്യാര്‍ഥിയുടെയും സുധാ ബാലഗോ പാല്‍ എന്ന പി എച് ഡി വിദ്യാര്‍ഥിയുടെ യും. എം ടെക് വിദ്യാര്‍ഥി വാചാപ്പരീക്ഷ കഴി ഞ്ഞു ഉദ്യോഗം തേടി പോയത് കൊണ്ടു പ്രബന്ധം ഞാന്‍ തന്നെ എഴുതി അവതരിപ്പി ക്കേണ്ടി വന്നു. എന്നാല്‍ മറ്റേയാള് അയാളുടെ പ്രബന്ധം അവതരിപ്പിക്കാന്‍ വന്നിരുന്നു. ഒരു സീനിയര്‍ അദ്ധ്യാപക ഗവേഷകന്‍ എന്ന നിലയില്‍ ഒരു സെഷ നില്‍ അദ്ധ്യക്ഷനാകാനും എനിക്ക് ക്ഷണം ഉണ്ടായിരുന്നു.
ഇന്ത്യയിലെ , ഏഷ്യയിലെ തന്നെ ആദ്യത്തെ യൂനീവെര്സിറ്റിയായ കൊല്ക്കത്ത 1857 ലാണ് സ്ഥാപിക്കപ്പെട്ടത്. നൂറ്റമ്പതു വര്‍ഷത്തിലധികം പൂര്‍ത്തിയാക്കിയ അപൂര്‍വ്വം യുനീവെര്സിറ്റികളില്‍ ഒന്നായ അതിന്റെ ശതവാര്‍ഷികം കഴിഞ്ഞ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വാര്‍ഷിക കൊണ്ഫെരന്സുക ളില്‍ ഒന്നായിരുന്നു ഇത്. രവീന്ദ്രനാഥ ടാഗോര്‍ , സി വി രാമന്‍, റൊണാള്‍ഡ് റോസ്, അമര്‍ത്യ സെന്‍ എന്നീ നോബല്‍ സമ്മാനാര്‍ ഹര്‍ വിദ്യാര്‍ഥികളോ അദ്ധ്യാപകരോ ആയി രുന്നു ഇവിടെ. ജെ സി ബോസ്, പി സി റായി , മേഘനാഥ് സഹ, സത്യേന്ദ്ര നാഥ് ബോസ്, അനില്‍ കുമാര്‍ ജെയിന്‍, അശോക് സെന്‍ എന്നീ പ്രതിഭാശാലികളായ ശാസ്ത്ര കാരന്മാരെയും സത്യസ്ജിത് റായി, ബങ്കിം ചന്ദ്ര ചാറ്റര്‍ജി തുടങ്ങിയ കലാകാര ന്മാരെയും വളര്‍ത്തിയ ഈ മഹത്തായ സ്ഥാപനവും ആയി ഇങ്ങനെയെങ്കിലും ബന്ധപ്പെ ടാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി.
എന്റെ വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങള്‍ ഒന്ന് മസ്ഥിഷ്ക തരംഗങ്ങളില്‍ (EEG- Electro Encephalo Graph) നിന്ന് അപസ്മാരം പഠിക്കാനുതകുന്ന ചില രീതികളെ കുറിച്ചാ യിരുന്നു. അപസ്മാരം ഉണ്ടാകുമ്പോള്‍ മസ്തിഷ്ക തരംഗങ്ങള്‍ രേഖപ്പെടുത്തി പഠിക്കാന്‍ വിഷമം ഉണ്ടാകാറുള്ളത് കൊണ്ടു അതിനു സാദ്ധ്യതയുള്ള രോഗികളുടെ കണ്ണില്‍ നിയന്ത്രിതമായ തരംഗ ദൈര്‍ഘ്യ ത്തില്‍ ഉള്ള പ്രകാശം കടത്തി വിട്ടു ചെറിയ തോതില്‍ ഉള്ള അപസ്മാരം ഉണ്ടാക്കി ( Photic stimulation) മസ്തിഷ്ക തരംഗ ങ്ങള്‍ രേഖപ്പെടുത്തി പഠനം നടത്തുകയാണ് രമേശ്കുമാര്‍ ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡാറ്റാ കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും അത്ര മോശമല്ലാത്ത ചില ചില നിഗമനങ്ങളില്‍ എത്താന്‍ കഴിഞ്ഞു . രണ്ടാമത്തെ പ്രബന്ധം വൈദ്യുത ഉത്പാദന പ്രേഷണ വിതരണ കമ്പനികളെ വികേന്ദ്രീകരിക്കുമ്പോള്‍ വൈദ്യുതിയുടെ വില്‍പ്പനയില്‍ (Deregulation of electric utility companies) എന്തൊക്കെ ശ്രദ്ധിക്കേണ്ടി വരും എന്നതിനെ സംബന്ധിച്ചു ആയിരുന്നു. സുധ ഗവേഷണ ത്തിന്റെ അവസാന ഘട്ടത്തില്‍ ആയിരുന്നു. ഏതായാലും ആദ്യത്തെ പ്രബന്ധം ഞാന്‍ തന്നെ അവതരിപ്പിച്ചു. രണ്ടാമത്തെത് വിദ്യാര്‍ഥിയും . തിരുവനന്തപുരം എഞ്ചിനീയ റിംഗ് കോളേജില്‍ നിന്ന് ഒരു അദ്ധ്യാപികയും (പേര് ഓര്‍മ്മയില്ല) പ്രബന്ധം അവതരിപ്പി ക്കാന്‍ ഉണ്ടായിരുന്നു. അയാളും ഭര്‍ത്താവും ഞങ്ങളുടെ കൊച്ചു മകളുടെ പ്രായത്തില്‍ ഉള്ള ഒരു കുഞ്ഞും ആയിട്ടായിരുന്നു വന്നത്. അവളുടെ അമ്മുമ്മയെപ്പോലെ കുഞ്ഞു ശ്രീമതിയുമായി പെട്ടെന്ന് അടുത്ത തുകൊണ്ടു ഞങ്ങളുടെ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം എന്ന ബോറടി ശ്രീമതിക്ക് സഹിക്കേണ്ടി വന്നില്ല.
അങ്ങോട്ട് പോയത് ട്രെയിനില്‍ ആയിരുന്നു എങ്കിലും തിരിച്ചു എയര്‍ ഇന്ത്യാ വിമാനത്തില്‍ ബുക്ക് ചെയ്തിരു ന്നത് കൊണ്ടു രാവിലെ പുറപ്പെട്ടു വൈകുന്നേരം ചെന്നയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന ത്തിനു വേണ്ടി കാത്തിരുന്നു. അപ്പോഴാണ് ഒരു മദാമ്മ തനിച്ചു അതെ വിമാനത്തിനു കാത്തിരി ക്കുന്നത് കണ്ടത്. അറുപതു കഴിഞ്ഞ ഒരു അദ്ധ്യാ പിക ആയിരുന്നു അവര്‍. ലണ്ടനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷം വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം കേരളത്തില്‍ വന്നു താമസിക്കുക പതിവാ ക്കിയ ആള്‍. കണ്ണൂര്‍ അടുത്ത് സ്ഥിരമായി ഒരു ഹോം സ്റ്റേയില്‍ ആയിരുന്നു താമസം എങ്കിലും ഓരോ യാത്രയിലും കേരള ത്തിലെ പാലിയേറ്റീവ് കെയര്‍ സംഘടനക്കു ( അത്യാസന്നനിലയില്‍ മരണത്തെ കാത്തു കിടക്കുന്നവരെ സഹായിക്കാന്‍ ഉണ്ടാക്കിയ , കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടങ്ങി ഇപ്പോള്‍ ഇന്ത്യയില്‍ ഒരു പാടു ശാഖകള്‍ ഉള്ള മഹത്തായ സ്ഥാപനം Palliyum India Society ) ബ്രിട്ടനില്‍ നിന്ന് സംഭാവനകള്‍ പിരിച്ചു ഇവിടെ എത്തിച്ചു കൊണ്ടിരിക്കുന്നു. . കോഴിക്കൊട്ടിറങ്ങി രാത്രിയില്‍ വീട്ടില്‍ താമസിച്ചു രാവിലെ പോകാം എന്ന് ഞങ്ങള്‍ ക്ഷണിച്ചു എങ്കിലും അവര്‍ ഒരു ടാക്സി പിടിച്ചു ചിര പരിചിതയെ പ്പോലെ കണ്ണൂര്‍ക്ക് പുറപ്പെട്ടു. ഞങ്ങള് വൈകുന്നേരം ഏഴ് മണിക്ക് വീട്ടില്‍ എത്തി.
Comments
Post a Comment