15. ഹിമാലയ സാനുക്കളിലേക്ക്-2 : യദുവേന്ദ്ര (പിന്ജോര്‍) ഗാര്ഡന്‍സ്
ഹവേലിയില്‍ നിന്ന് ഭക്ഷണം കഴിച്ചു നീണ്ട യാത്ര ത്ടര്‍ന്നു. അടുത്ത സ്റ്റോപ്പ് പഞ്ചോർ എന്ന ഗാര്‍ഡനിലേക്കായിരുന്നു. ഡല്‍ഹി യില്‍ നിന്നും 255 കിലോ മീറ്റ്ര്‍ ദൂരത്തില്‍ ചാണ്ടീഗരില്‍ നിന്ന് 23 കിലോമീറ്റര്‍ ദൂര ത്തില്‍ അംബാല സിംല റോഡില്‍ ആണ് ഈ പൂന്തോട്ടം . 17 ആം നൂറ്റാണ്ടില്‍ ഉണ്ടാ ക്കിയ ഈ മുഗള്‍ ഗാര്‍ഡന്‍ പിന്നീട് പാട്യാല രാജാക്കന്മാര്‍ പുനര്ന്‍ നിർമ്മിച്ചു. ഇപ്പോള്‍ യാദവേന്ദ്ര ഗാര്‍ഡന്‍ എന്നാണറിയപ്പെടു ന്നത്. ഹരിയാന സംസ്ഥാനത്തിലെ പഞ്ചകുല ജില്ലയില്‍ ആണിത് സ്ഥിതി ചെയ്യുന്നത്. റെയില്‍ മാര്‍ഗവും ഇവിടെ എത്തിച്ചേരാം.
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീ ബിന്റെ കാലത്ത്(1658-1707) ) ഹിമാലയ ത്തിന്റെ താഴ്‌വരയില്‍ അദ്ദേഹത്തിന്റെ വേനല്‍ക്കാല വിശ്രമകേന്ദ്രമായി. ഉണ്ടാക്കി യ ഒരു പൂന്തോട്ടമാണിതു. അന്ന് തലസ്ഥാനം ലാഹോറില്‍ ആയിരുന്നു. ഔറംഗ സീബന്റെ ഒരു വകയിലുള്ള സഹോദരന്‍ മുസാഫിര്‍ ഹുസെയിന്‍ എന്ന ശില്പ്പിയായിരുന്നു ഇതിന്റെ രൂപ കല്‍പ്പന ഉണ്ടാക്കിയത് ഇയാള്‍ തന്നെയാണ്. ഫിദായീന്‍ ഖാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ തന്നെയാണ് ചക്രവര്‍ത്തിക്ക് വേണ്ടി ലാഹോറിലെ ബാദ്ഷാ ഹി പള്ളിയും നിര്‍മ്മിച്ചത്. ആദ്യകാ ലത്ത് ചക്രവർത്തിയുടെയും പരിവാരങ്ങ ളുടെയും മാത്രം ഉപയോഗത്തിനായിരുന്നു ഇത്. ഷാജഹാന്റെ കാലം മുതല്‍ ഇങ്ങനെ തന്നെ ആയിരുന്നുവത്രേ. പക്ഷെ ഇപ്പോള്‍ ഗസ്റ്റ് ഹൌസായി ഉപയോഗിക്കുന്ന കെട്ടിട ത്തിന്റെ ആര്‍ച്ച് പോലെയുള്ള നിര്‍മ്മാണം ഔറം ഗസീബിന്റെ കാലത്ത് തന്നെ എന്ന് പറയപ്പെടുന്നു., പ്രത്യേകിച്ചും ചക്രവര്‍ത്തി യുടെ സ്വകാര്യ ഉപയോഗത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയ താണത്രേ ഈ മന്ദിരം.
1913 ല്‍ സി എം വില്ലിയെര്സ് സ്ട്ടുവാര്ട്ടു എന്ന സ്ത്രീ ഇവിടെ താമസിച്ചിരുന്നു. അവര്‍ മുഗള്‍ ഗാര്‍ഡന്സിനെപ്പറ്റിയുള്ള പുസ്തക ത്തില്‍ രസകരമായ ചില വിവരങ്ങള്‍ എഴുതിയിരുന്നു.
അതില്‍ പറഞ്ഞ ഒരു കഥ ഇതാണ്.
ഈ പൂന്തോട്ടത്തിന്റെയും മറ്റും പണി തീര്ന്ന പോള്‍ ശില്പിയായ ഫിദായീ ഖാന്‍ തന്റെ ആദ്യ ത്തെ വേനലവധി ഇവിടെ ചിലവാക്കാന്‍ പരിവാരങ്ങളുമായി വന്നു. പക്ഷെ അവരുടെ സുഖവാസം അധിക കാലം നീണ്ടു നിന്നില്ല. ചുറ്റുപാടും ഉള്ള രാജാക്കന്മാരും പ്രജകളും ഇവരെ ഭയപ്പെടുത്തി ഓടിച്ചു. ഹിമാലയ പ്രാന്തങ്ങളില്‍ ചില ഗ്രാമങ്ങളില്‍ കുറേപ്പെർ ക്ക് കണ്ഠമാല(Goitre) എന്ന രോഗം പിടിപെ ട്ടിരുന്നു. അവിടത്തെ രാജാക്കന്മാര്‍ ആ ഇവരെയെല്ലാം അവിടത്തെ ബ്രാഹ്മണര്‍ ചിലര്‍ ഒത്തു കൂട്ടി ഫിദായീ ഖാന്റെ അടു ത്തു ചെന്നു. ഇവിടത്തെ വെള്ളവും കാലാ വസ്ഥയും കാരണം ഇത്തരം രോഗം ഒരു പാടു പേര്‍ക്ക് പെട്ടെന്ന് പിടി കൂടുന്നുണ്ട് എന്നും അതിനു വേണ്ടത് ചക്രവര്തിയോടു പറഞ്ഞു ചെയ്യിക്കണം എന്നും അപേക്ഷിച്ചു. ഫിദായീന്റെ കൂടെ ഉണ്ടായിരുന്ന വിജനമായ ഈ കാട്ടില്‍ വന്നത് തന്നെ ഇഷ്ടമല്ലാതിരുന്ന സ്ത്രീകള്‍ ഇതെല്ലാം കണ്ടു പരിഭ്രമിച്ചു അവ ര്‍ക്കും ഇത്തരം രോഗം പിടിപെടും എന്ന് പറ ഞ്ഞു ഉടന്‍ തന്നെ സ്ഥലം വിടാന്‍ നിര്‍ബ ന്ധിച്ചു , അങ്ങനെ എല്ലാവരും അവധിക്കാല സുഖവാസം പൂര്‍ത്തിയാക്കാതെ പിന്ജോര്‍ ഗാര്‍ഡനില്‍ നിന്നു തിരിച്ചു പോയി എന്നു മാണ് കഥ.
പക്ഷെ ഈ വിവരം അറിഞ്ഞത് സൂത്രശാലി യും ക്രൂരനുമായ ഔരംഗസീബു ചക്രവർ ത്തിയായി രുന്നു എങ്കില്‍ രാജാവിന്റെ കൂട്ടുകാര്‍ക്ക് സത്യം മനസ്സിലാക്കി തല പോകുമായിരുന്നു എന്ന് തീര്‍ച്ച. പാവം ഫിദായീഖാന്‍ ആയിരുന്നത് കൊണ്ടു അവര്‍ രക്ഷപെട്ടു.
ഈ കാരണം കൊണ്ടാണെന്ന് തോന്നുന്നു മുഗള്‍ ചക്രവര്‍ത്തിമാര്‍ ഇവിടേക്ക് അധി കം വരാതെ യായി. കാടു കയറിക്കിടന്ന പൂന്തോട്ടത്തിന്റെ ചുറ്റുമതില്‍ 1793 ല്‍ പൊളിച്ചു പുതിയ ഒരു റോഡു ഉണ്ടാക്കി. പൂന്തോട്ടം 19ആം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണ കാലത്ത് പാട്യാല രാജാവിന്റെ കീഴിലായി.
ഈ ഗാര്‍ഡന്‍ ഏഴു തട്ടുകളായാണ് നിര്‍മി ച്ചിരിക്കുന്നത് .പ്രധാനപ്പെട്ട വാതില്‍ തുറക്കു ന്നത് ആദ്യത്തെ തട്ടിലേക്ക് തന്നെ. ഈ തട്ടില്‍ തന്നെ രാജസ്ഥാനി –മുഗള്‍ രീതിയില്‍ നിര്‍മ്മിച്ച ഒരു സ്ഫടിക കൊട്ടാര(sheesh mahal) വും ഉണ്ട്. 1914-74 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന യാദവേന്ദ്ര സിംഗ് എന്ന പാട്യാല രാജാവ് ഈ പൂന്തോട്ടം പുനര്‍ നിര്‍മ്മിച്ച് അതിന്റെ ഗാംഭീര്യവും ഭംഗിയും പുനസ്ഥാ പിച്ചു. പില്ക്കാലത്ത് അതുകൊണ്ടു ഇത് യാദവേന്ദ്ര ഗാര്ഡന്‍സ് എന്നറിയപ്പെട്ടു വരുന്നു. സ്ഫടിക കൊട്ടാരത്തിന്റെ അടുത്തു തന്നെ ഗംഭീരമായ ഹവാ മഹലും നില്‍ക്കുന്നു , രണ്ടാമത്തെ തട്ടില്‍ കമാന ങ്ങളോടു കൂടിയ രംഗ മഹലും മൂന്നാമത്തെ തട്ടില്കാറ്റാടി മരങ്ങളോടു കൂടിയ പൂക്കള്‍ വളര്‍ത്തു ന്ന തട്ടുകളും നില്‍ക്കുന്നു. നാലാമ ത്തെ തട്ടിന് ജല മഹല്‍l ( ജല കൊട്ടാരം ) ഇവിടെയാണ് ജലധാരകള്‍ സ്ഥാപ്പിച്ചിരി ക്കുന്നത്. വിശ്രമിക്കാനുള്ള ഒരു തറയും ഇവിറെയുണ്ട്. അടുത്ത തട്ടിലും ജല ധാര കളും മരങ്ങളും ഉണ്ട്. ഏറ്റവും താഴ ത്തെ തട്ട് തുറന്ന തിയേറ്റര്‍ ആണ്. ഒരു ഫല കം പോലെ വൃത്താകൃതിയില്‍ നിര്‍മ്മിച്ചത്.
ഇവിടെ ഒരു ചെറിയ ഇരു മ്യുസിയവും മൃഗശാലയും കൂടി ഉണ്ട്.
ഇവിടെ വൈവിധ്യമുള്ള വലിയ ഒരു മാവി ന്തോട്ടം ഉണ്ടു . അതില്‍ വിവിധ തരങ്ങളില്‍ ഉള്ള മാങ്ങ ഉണ്ടാകുന്നു. മാങ്ങായുടെ സീസന്‍ ആകുമ്പോള്‍ ഒരു മാങ്ങാ ഉത്സവം തന്നെ ഇവിടെ നടക്കുന്നു. മഹാരാഷ്ട്രയില്‍ നിന്ന് വരെ മാങ്ങാ ഈ ഉത്സവത്തിനു കൊണ്ടുവരാറണ്ടത്രേ. ഒരു വര്ഷം പ്രദര്‍ശന ത്തിനു 3500 മാങ്ങയുടെ വിവിധ തരങ്ങളും 500 ലധികം മാങ്ങാ കൊണ്ട് ഉണ്ടാക്കിയ അച്ചാര്‍ ജാം ജെല്ലി തുടങ്ങിയ വിഭവങ്ങളും എത്തി എന്ന് കാണുമ്പോള്‍ ഈ ഉത്സവ ത്തിന്റെ വൈവിധ്യവും ജനസമ്മതിയും മനസ്സിലാകും.
ഹരിയാനയിലെ വിവിധ കലാ സാംസ്കാ രിക ഉത്സവങ്ങളും ഇവിടെ പല സമയങ്ങ ളിലായി കൊണ്ടാടുന്നു.
കടപ്പാട് വിവരങ്ങള്‍ക്കും ചില ചിത്രങ്ങള്‍ക്കും
https://en.wikipedia.org/wiki/Pinjore_Gardens
https://www.google.co.in/pinjoregardens
Image may contain: one or more people, outdoor and nature
Image may contain: outdoor and nature
Image may contain: outdoor and nature
Image may contain: 1 person, standing, tree, grass, sky, plant, outdoor and nature
Image may contain: sky and outdoor
Comments
Post a Comment