16.ഹിമാലയ സാനുക്കളിലേക്ക് 3: സിംലയില്‍- കുഫ്രിയ്ലേക്ക്

ഡല്‍ഹിയില്‍ നിന്ന് ഉള്ള നീണ്ട യാത്ര ഇടക്ക് പിന്ജോരില്‍ നിര്‍ത്തി അവിടെ നിന്നും 92 കിലോ മീറ്റര്‍ ദൂരത്തില്‍ ഉള്ള സിംലയില്‍ എത്തിയപ്പോള്‍ രാത്രി ഒമ്പത് മണി കഴി ഞ്ഞു. വേനല്‍ കാലം ആയിരുന്നു എങ്കിലും സാമാന്യം നല്ല തണുപ്പ് അനുഭവപ്പെടുന്നു ണ്ടായിരുന്നു. IRCTC അധികൃതര്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടല്‍ വലിയ മോശമില്ലാ യിരുന്നു, അഞ്ചു നക്ഷത്രം അല്ല എങ്കിലും മൂന്നെങ്കിലും ഒപ്പിക്കാം എന്ന് തോന്നി. വൃത്തി യുള്ള മുറികള്‍. യാത്രയുടെ ക്ഷീണംകൊ ണ്ടു , ഭക്ഷണം കഴിച്ച മുറിയില്‍ വന്ന ഉടന്‍ തന്നെ കിടക്കയില്‍ വീണു ഉറങ്ങിപ്പോയി.
പിറ്റേ ദിവസം രാവിലെ എഴുനേറ്റു കുറച്ചു സമയം ചുറ്റുപാടും നടന്നു നോക്കി, സിംലാ നഗരത്തിന്റെ പ്രാന്ത പ്രദേശത്തിലാണ് ഞങ്ങളുടെ ഹോട്ടല്‍. നിമ്നോന്നതങ്ങളായ ഭൂപ്രദേശം , എല്ലാ മലമ്പ്രദേശവും പോലെ. തണുപ്പ് ഉണ്ടെങ്കിലും ഹിമാലയത്തിലെ മഞ്ഞും ഒന്നും കാണാനില്ല. ഞങ്ങള്‍ കൊല്ല ത്തു നിന്ന് 1967 ല്‍ ടൂറിനു വന്നപ്പോള്‍ ഈ ഭൂവിഭാഗം മുഴുവന്‍ മഞ്ഞില്‍ മൂടി മരങ്ങ ളില്‍ എല്ലാം കനത്ത മഞ്ഞു വീണു കെട്ടിട ങ്ങളുടെ മുകളില്‍ നിറച്ചു മഞ്ഞു വീണു കിട ക്കുകയും ആയിരുന്നു. ഏതായാലും ഇത്ത വണത്തെ ആദ്യ ഹിമാലയന്‍ കാഴ്ചകള്‍ കുഫ്രി എന്ന കേന്ദ്രത്തിലേക്ക് ആയിരുന്നു . സിംലയില്‍ നിന്ന് 13 കിലോ മീറ്റര്‍ര്‍ ദൂരം ഉണ്ട് കുഫ്രിയിലേക്ക്. നാഷണല്‍ ഹൈവേ 22 ഇലാണ് . പ്രധാന കാഴ്ചകള്‍ ഹിമാല യന്‍ ദേശീയ വന്യ ജന്തു പാര്‍ക്ക്, മഹസു കൊടുമു ടി, സ്കീയിംഗ് റിങ്കു, എന്നിവ ആയിരുന്നു. കുഫ്രി എന്നതിനു നാട്ടു ഭാഷയില്‍ തടാകം എന്നാണു അര്‍ഥം. ഇവിടെ തടാകം ഉണ്ടോ എന്നായിരുന്നു ഞങ്ങളുടെ ആദ്യത്തെ അന്വേഷണം .
കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്ന് മഹാ സു എന്ന കൊടുമുടി യിലേക്ക് വാഹനങ്ങ ള്‍ക്ക് പ്രവേശനം ഇല്ല. മലയിടുക്കുകളില്‍ കൂടി നടന്നോ, കുതിരപ്പുറത്തു കയറിയൊ മാത്രമേ അവിടേക്ക് പോകാന്‍ കഴിയൂ. പ്രായമായ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കുതിരപ്പുറത്തു കയറി എങ്ങനെ കുന്നു കയറാന്‍ കഴിയും എന്ന് സംശയം ഉണ്ടായി രുന്നു. പണ്ടു ഊട്ടിയില്‍ പോയപ്പോഴും അവ സരം കിട്ടിയിട്ടും ഉപയോഗിക്കാത്ത ഞങ്ങള്‍ പ്രകൃതി ഭംഗി കാണാന്‍ ആ സാഹസത്തിനും തയ്യാറായി. കൊടുമുടിയില്‍ ചെന്ന് അവിടെ നിന്നു ഹിമാലയം കാണാന്‍ ഉള്ള ആഗ്രഹം കൊണ്ടു തന്നെ.
മഹാസു കൊടുമുടിയിലെക്കായിരുന്നു കുതിര സവാരി. ഞങ്ങള്‍ യാത്രക്കാര്‍ കുതിരയുടെ മുകളില്‍, കുതിരക്കാരന്‍ കൂടെ നടന്നുകൊണ്ട് കുതിരയെ നിയന്ത്രി ക്കുന്നു. കാര്‍ പാര്‍ക്കിങ്ങിനു അല്‍പ്പം അകലെയാണ് കുതിര സവാരി തുടങ്ങുന്ന സ്ഥലം . ഹിമാചല്‍ പ്രദേശ്‌ ടൂറിസം വകു പ്പിന്റെ അംഗീകൃത നിരക്കാണ് കുതിര സവാരിക്ക്. അവിടെ ബുക്ക് ചെയ്തു കുതിരകള്‍ സ്വതന്ത്ര മാകുന്നതനുസരിച്ചു നമുക്ക് സവാരി കിട്ടും. നമ്മുടെ പ്രീ പെയ്ഡ് ടാക്സി സംവിധാനം പോലെ. ഒരു രൂപ കമ്മീഷന്‍ വാങ്ങാൻ പോലീസ് ബൂത്തി ല്ല എന്ന് മാത്രം. ചിട്ടയായി നടക്കുന്നത് കൊണ്ടു മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലെപ്പോലെ കഴുത്തറക്കാന്‍ ആരെയും അനുവദിക്കു ന്നില്ല. മോശമല്ലാത്ത ചാര്‍ജു അവര്‍ വാങ്ങു ന്നുണ്ട്. ഏതായാലും കുതിര പ്പുറത്തു ആദ്യം അല്‍പ്പം ഭയം ഉണ്ടായി എങ്കിലും ശ്രീമതി ബുദ്ധിമുട്ട് കൂടാതെ മുകളില്‍ എത്തി. കൂടെ ധൈര്യം കൊടൂത്തു ഞാനും . ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുടുംബത്തിലെ കുട്ടി കള്‍ ചേച്ചിയും അനുജനും കൂടി ഒരു കുതിരയുടെ പുറത്തായിരുനു. അവരാണ് പരമാവധി ആസ്വദിച്ചത് എന്ന് വ്യക്തമായി.
മഹാസു കൊടുമുടി. സമുദ്ര നിരപ്പില്‍ നിന്ന് 9000 അടി ( 2700 മീ ) ഉയരത്തില്‍ ഉള്ള താണത്രേ. അവിടെ മുകളില്‍ നിരപ്പായ പ്രദേശം ആക്കിയിട്ടുണ്ട്. നല്ല തെളിച്ചമുള്ള ദിവസം ഇവിടെ നിന്ന് നോക്കിയാല്‍ കേദാര്‍ നാഥ് ബദരീനാഥ് എന്നീ ക്ഷേത്രങ്ങള്‍ ഉള്ള മലകള്‍ കാണാം എന്ന് പറയുന്നു. ഇവിടെ ഒരു നാഗ ദേവതാ ക്ഷേത്രം ഉണ്ട്. അവിടെ സഞ്ചാരികള്‍ ഇവിടെ പ്രാര്‍ഥിക്കുന്നു. ഇവിടെ നിന്ന് നാല് വശത്തേക്കും നോക്കു മ്പോള്‍ ഉള്ള പ്രകൃതിദൃശ്യം അത്യന്തം രമ ണീയം തന്നെ. മഞ്ഞുകാലം ആകുമ്പോള്‍ ഈ ഭാഗം മുഴുവന്‍ മുഞ്ഞു കൊണ്ടു മൂടി കിടക്കുന്നത് കൊണ്ടു കൂടുതല്‍ ഭംഗി ആയിരിക്കുമെന്നു പറയുന്നു. ഉഷ്ണമേഖ ലയില്‍ ജീവിക്കുന്ന നമുക്ക് ഭംഗിയോ ഭീകരതയോ എന്ന് അനുഭവിച്ചാലേ പറയാന്‍ കഴിയൂ.
ദേശീയ പാര്‍ക്ക് : കുഫ്രിയുടെ ചുറ്റുപാടും ഉള്ള 90 ഹെക്ടര്‍ സ്ഥലം ഒരു സ്വാഭാവിക ദേശീയ പാര്‍ക്കാ യി നില നിര്‍ത്തിയിരി ക്കുന്നു. ഇവിടെ 180 ലധികം വര്‍ഗത്തി ലുള്ള പക്ഷികളും മറ്റു മൃഗങ്ങളും ഉണ്ട്. മഞ്ഞിലെ പുലി, (snow leopard), പല തരത്തില്‍ ഉള്ള മാനുകള്‍ (barking deer, musk deer etc ) തവിട്ടു നിറത്തില്‍ ഉള്ള കരടി ഇവ ഇതില്‍ പെടുന്നു. സമയം ഉണ്ടെങ്കില്‍ വഴികാട്ടികളോടൊപ്പം മല കയറി കാഴ്ചകള്‍ കാണാന്‍ താല്പര്യമുള്ള വര്‍ക്ക് പോകാം.
മഞ്ഞില്‍ സ്കീയിംഗ് ചെയ്യുന്നവരുടെ തിരക്കാണ് മഞ്ഞു കാലത്തിവിടെ. സ്കീയി ങ്ങിനുള്ള നിരപ്പായ സ്ഥലം അധികം ദൂരെ യല്ല. സാഹസികരായ യാത്രികര്‍ക്ക് പല വിധത്തിലുള്ള യാത്രകള്‍ക്കും വഴികള്‍ ഉണ്ട്. ഹെലി സ്കീയിങ്ങു എന്നറിയപ്പെടു ന്നതില്‍ ഹെലികോപ്ടറില്‍ നിന്ന് ഉയരത്തില്‍ നിന്ന് ചരിവിലേക്ക്‌ തെന്നിയിറങ്ങാന്‍ പാകത്തില്‍ യാത്രക്കാരെ ഇറക്കുന്നു. കുഫ്രിയുടെ അത്യ പൂര്‍വ്വം ആയ ഒരു സാഹസികതയാണിത്.
സമയക്കുറവു കൊണ്ടും സാഹസിക യാത്രക്ക് തയാറായി വരാത്തത് കൊണ്ടും ഞങ്ങള്‍ അവിടെ നിന്ന് കുറെ നേരം പ്രകൃതി ഭംഗി ആസ്വദിച്ചു, കുറെ ഫോട്ടോ എടുത്തു. കുതിരപ്പുറത്ത് തന്നെ താഴോട്ടു മടങ്ങി. ഹിമാലയത്തിന്റെ അത്യപൂര്‍ വമായ പ്രകൃതി ഭംഗി മനസ്സിലും കുറെയൊക്കെ ക്യാമെറായിലും പകര്‍ത്തി സൂക്ഷിച്ചു കൊണ്ടു. ഉച്ച കഴിഞ്ഞു ഹോട്ടലില്‍ തിരിച്ചെത്തി.
LikeShow More Reactions
Comment

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം