18. സിംലയിലെ പ്രധാന കാഴ്ചകള്‍
സിംലയുടെ ചരിത്രവും ഒരു ഭരണ തല സ്ഥാനം എന്ന രീതിയില്‍ ആ നഗരത്തിന്റെ പ്രാധാന്യവും കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ മാത്രം അവിടെ താമ സിച്ചു പോകുന്ന ഒരു സഞ്ചാരിയെ സംബ ന്ധിച്ച് അവിടെ എന്തൊക്കെ കാണാന്‍ ഉണ്ട് എന്നു അറിയുന്നതായിരിക്കുമല്ലോ കൂടു തല്‍ താല്പര്യം. അതുകൊണ്ടു അവയെപ്പറ്റി ആവട്ടെ ഇത്തവണ.
ദി റിഡജ്
സിംലയുടെ ഹൃദയഭാഗമാകുന്നു റിഡജ് എന്നറിയപ്പെടുന്ന നഗര ഭാഗം . പ്രധാനപ്പെട്ട ഷോപ്പിംഗ് സ്ഥലം , ഐസ് സ്കേറ്റിംഗ് ചെയ്യു ന്ന സ്ഥലം , ക്രിസ്ത്യന്‍ പള്ളി എന്നിവയെ ല്ലാം ഇവിടെയാണ്. ഇതൊരു വലിയ തെരു വാണ്, മാള് റോഡിന്റെ വശത്ത് കൂടി പോകു ന്നത്. സിംലയില്‍ കിട്ടുന്ന പ്രത്യേകസാധന ങ്ങള്‍ വില്‍ക്കുന്ന കടകള്‍ മുതല്‍ ഹിമാലയ പര്‍വതത്തിന്റെ മഞ്ഞില്‍ കുളിച്ചു നില്‍ക്കു ന്ന ചിലപ്പോള്‍ ഓറഞ്ചു നിറത്തില്‍ കാണുന്ന രമണീയമായ കാഴ്ചകള്‍ വരെ ഇവിടെ നിന്ന് ലഭ്യമാകുന്നു. ഇവിടം പല കാര്യങ്ങള്‍ ക്കും പ്രസിദ്ധമാണ് എന്നാല്‍ ഷോപ്പിങ്ങിനാ ണ് ഏറ്റവും പ്രധാനം നിരത്തുകള്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും വന്ന സഞ്ചാരികളെ ക്കൊണ്ടു മിക്ക പ്പോഴും നിറഞ്ഞിരിക്കും.
ഷോപ്പിംഗ് കേന്ദ്രമെന്നതിലുപരി ഇത് സിംല യിലെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. ധാരാളമായ തുറ സ്സായ സ്ഥലങ്ങളില്‍ നാട്ടു കാരും സഞ്ചാരികളും യഥേഷ്ടം വിഹരിക്കു ന്നത് കാണാം . കഫെകള്‍, ബാറുകള്‍ , ബോടിക്കുകള്‍, കടകള്‍, റെസ്റ്റോരണ്ടുകള്‍ ഇവയെല്ലാം ഇവിടെയുണ്ട്. കിഴക്ക് പടിഞ്ഞാ റായി കിടക്കുന്ന ഈ ഭൂവിഭാഗം പടിഞ്ഞാ റെ അറ്റത്തു ദൂഷണ ബിന്ദു (Scandal point) വരെ നീണ്ടു കിടക്കുന്നു. കിഴക്ക് ഭാഗത്ത് മരത്തില്‍ നിര്‍മ്മിച്ച കൌതുക വസ്തുക്കള്‍ വില്‍ക്കുന്ന തെരുവായ ലക്കര്‍ ബസാരുമാ യി ബന്ധപ്പെട്ടു കിടക്കുന്നു.
ഏറ്റവും പ്രസിദ്ധവും അമ്ഗീകൃതവുമായ സിംലയു ടെ ഭാഗം ആണ് റിഡജ് . പയിന്‍, ഫിര്‍ ഓക്ക് മരങ്ങള് റോഡിന്റെ രണ്ടു വശ ത്തും നില്കുന്നു. സഞ്ചാരികള്‍ ഏറ്റവും കൂടു തല്‍ ഫോട്ടോ എടുക്കുന്നതും ഇവിടെ തന്നെ. സിംലായുടെ പുരാതനത്വം വിളിച്ചറിയിക്കു ന്ന ഗോഥിക് രീതിയിലുള്ള കെട്ടിടങ്ങളും ഇവി ടെയാണ് ഉള്ളത്. സിംലായുടെ ചരിത്രം അറി യാന്‍ ഇവിടെ നടന്നു നോക്കിയാല്‍ മതി. പര്‍വതത്തില്‍ കാണുന്ന പ്രകൃതിയുടെ ഫോട്ടോ എടുക്കാനും നല്ല വ്യൂപൊയന്റു കള്‍ ഇവിടെ ധാരാളം ഉണ്ട്. ഇവഎടുത്തു വീട്ടില്‍ എത്തുമ്പോള്‍ മറ്റുള്ളവരെ കാണിച്ചു അത്ഭുതസ്തബ്ധരാക്കാന്‍ ഏവര്‍ക്കും കഴിയും.
പ്രാധാന്യം : റിഡജിന്റെ പ്രാധാന്യം ഷോപ്പി ങ്ങിനും അപ്പുറം ആണ്. നഗരത്തിലേക്ക് ആവശ്യമായ ജലം മുഴുവന്‍ സംഭരിക്കുന്നത് പത്തു ലക്ഷം ഗാലന്‍ വെള്ളം സംഭരിക്കാ വുന്ന ഒരു ജല സംഭരിണി ടാങ്ക് ഇവിടെയാണ്. ഏകദേശം നൂറു വർഷം മുമ്പ് സാധാരണ കുമ്മായക്കൂട്ടില്‍ ന്നിര്‍മ്മിച്ച ഈ സംഭരണ ടാങ്കാന് ഇന്നും നഗരത്തിനു ജലം വിതരണം ചെയ്യുന്നത്.
സര്‍ക്കാര്‍ നടത്തുന്ന പല പരിപാടികളും ഇവിടെ നടക്കുന്നു. ഏറ്റവും പ്രധാനം വേനല്‍ക്കാല ഉത്സവം ആണ്. ഏപ്രില്‍ മേയ് മാസം നടക്കുന്ന ഈ ഉത്സവ കാലത്ത് ഇവിടെ ശരിക്കും നിറങ്ങളുടെ ഉത്സവം ആയി മാറന്നുന്നുവത്രേ. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ഉത്സവം 1960 ഇലാണ് തുടങ്ങിയത്. നാടോടി നൃത്തം, പൂക്കളുടെ ഉത്സവം ഭക്ഷണ മത്സ രം ഐസ് സ്കേറ്റിംഗ് ഇവയൊക്കെ ഈ അഞ്ചു ദിവസങ്ങളില്‍ നടക്കുന്നു. ഹിമാചല്‍ ചലച്ചിത്ര ഉത്സവവും ഈ സമയത്താണ് നടക്കുന്നത്. .
ഇവിടെയുള്ള ചരിത്ര സ്മാരകങ്ങളില്‍ മഹാത്മാ ഗാന്ധി, ഇന്ദിരാ ഗാന്ധി, വൈ എസ. പരമാര്‍ എന്നിവരുടെ പ്രതിമകള്‍ , പഴയ ക്രിസ്തുവിന്റെ പള്ളി , ഒരു വായന ശാല എന്നിവ ഉള്‍പ്പെടുന്നു. കൃസ്തുവിന്റെ പള്ളി 1850 ഇല സ്ഥാപിച്ചതാണ്. ഇവിടെയുള്ള മാള്‍ തെരുവില്‍ ക്ലബ്ബുകളുടെയും റെസ്സ് റ്റോറണ്ടുകളുടെയും ശാഖകള് ബാങ്കുകള്‍ , വിവിധ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പോസ്റ്റ് ഓഫീസ് ഇവ ഉള്‍പ്പെടുന്നു. കടകളില്‍ രോമക്കുപ്പായങ്ങളും വുള്ളന്‍ വസ്ത്രങ്ങലും പ്രധാന മാണ്. ഈ തെരുവില്‍ അടിയന്തിരാവശ്യങ്ങള്‍ ക്കുള്ള വാഹനങ്ങള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അക്കാരണത്താല്‍ വായു മലിനീകരണം ഒഴിവാക്ക പ്പെടുകയും ചെയ്യുന്നു.
ദൂഷണ ബിന്ദു (Scandal Point)
പാട്യാലയിലെ രാജാവ് വൈസ് റോയിയുടെ മകളുമായി ഇവിടെ വച്ച് പ്രേമബദ്ധരായി എന്നും രാജാവ് കാമുകിയെ ഒളിച്ചു കടത്തി എന്നും പറയുന്ന സ്ഥലമാണിത്. ഇവിടെ നിന്ന് ഹിമാലയ പര്‍വത ഭാഗങ്ങളുടെ അത്യന്തം രമ ണീയമായ കാഴ്ച ലഭ്യമാകുന്നു. ഫോടോഗ്രാ ഫര്മാരുടെ ഇഷ്ട ലൊക്കേഷന്‍ ആകുന്നു ഈ സ്ഥലം .
ജാഖൂ ക്ഷേത്രം
മറ്റൊരു നല്ല കാഴ്ച്ചകള്‍ക്കുള്ള സ്ഥലമാണ് ജാഖൂ ക്ഷേത്രത്തില്‍ നിന്നുള്ളത്. റിഡജില് നിന്ന് 2.5 കി മീറ്റര്‍ ദൂരത്തില്‍ 2455 മീറ്റ്ര്‍ ഉയരത്തിലാണു ഈ ഹനുമാന്‍ ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയുള്ളത്. ഇവിടെയാണ്. സിംല യുടെ മിക്കവാറും ഭാഗങ്ങളില്‍ നിന്ന് ഈ പ്രതിമ ദൃശ്യമാണത്രേ. അടുത്ത് നിന്ന് ഈ പ്രതിമ പൂര്‍ണമായി കാണാന്‍ കുറെ ബുദ്ധിമുട്ടി യാല്‍ മാത്രമേ കഴിയൂ. ശിവാലിക് പാര്‍വത നിരകള്‍ ഇവിടെ നന്ന് ദൃശ്യമാണ്. രാമായണ ത്തില്‍ ഹനുമാന്‍ രാവണന്റെ പുത്രന്റെ അമ്പേറ്റു ബോധരഹിതനായ ലക്ഷ്മണ കുമാരനെ രക്ഷപ്പെടുത്താന്‍ മൃത സന്ജീ വനി മരുന്നന്വേഷിച്ചു ഹിമാലയത്തില്‍ വന്നപ്പോല്‍ ഇവിടെ ഇരുന്നു അല്‍പ്പം വിശ്രമി ച്ചു എന്നാണു ഐതിഹ്യം .
ഈ തെരുവിന്റെ മറ്റൊരഗ്രത്തിലാണ് ലക്കര്‍ ബസാര്‍. ഇവിടെയാണ് മരത്തില്‍ ഉണ്ടാക്കിയ കൌതുക വസ്തുക്കള്‍ കിട്ടുന്നത് കനം കുറഞ്ഞ പയിന്‍ മരത്തിന്റെ പലകകളില്‍ സുന്ദരമായ ജലച്ചായ ചിത്രങ്ങള്‍ വരച്ചതു ഞാന്‍ ആദ്യം സിംലയില്‍ വന്നപ്പോള്‍ വാങ്ങി പാലക്കാട്ട് ജ്യേഷ്ടന്റെ വീട്ടില്‍ വച്ചിരുന്നത് വളരെക്കാലം കേടു കൂടാതെ ഇരുന്നു. പൊടി പിടിക്കുകയല്ലാതെ മറ്റൊരു തകരാറും അതി നുണ്ടായില്ല. വിവിധ വലുപ്പത്തില്‍ ഉള്ള ചിത്ര വേലകള്‍ വരച്ച മരപ്പലകകളും മറ്റും ഇവിടെ നിന്ന് വാങ്ങാന്‍ കഴിയും . ഇവിടെയും വുള്ളന്‍ വസ്ത്രങ്ങള്‍ ന്യായമായ വിലയ്ക്ക് വാങ്ങാന്‍ കഴിയും .
നഗര സഭാകര്ര്യാലയവും മ്യുസിയവും ഈ റിഡജില്‍ തന്നെയാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ മ്യുസിയവും നഗര സഭയുടെ കാര്യാലയവും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍. മ്യുസിയത്തില്‍ പുരാതനമായ പല വസ്തു ക്കളും പ്രദര്‍ശിപ്പിച്ചിരി ക്കുന്നു. എട്ടാം നൂറ്റാ ണ്ടിലെ ചില ഭൂഗര്‍ഭ ഗവേഷകര്‍ കണ്ടെത്തിയ ചില വസ്തുക്കളും ഇവിടെയുണ്ട് . പാവകളു ടെ നല്ലൊരു ശേഖരവും ഇവിടെ ഉണ്ട്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഒരു ചിത്ര പ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നും സിംലായുടെ ഒരു വിഹഗ വീക്ഷണം ലഭ്യമാണ്. ഫോട്ടോ എടുക്കാനും നല്ല പ്രകൃതി രമണീയമായ സ്ഥലം തന്നെ
ചുരുക്കത്തില്‍ സിംലാ നഗരത്തിലെ പ്രധാ നപ്പെട്ട കാഴ്ചകള്‍ എല്ലാം തന്നെ റിഡ്ജ , മാള്‍ റോഡ് എന്നീ ഭാഗങ്ങളില്‍ നിന്ന് കാണാം , കയ്യിലെ പണത്തിന്റെ അളവനുസ രിച്ച് കൌതുക വസ്തുക്കളും വാങ്ങാം .
ചില ചിത്രങ്ങള്‍ Google Images ഇല നിന്ന് , ബാക്കി എന്റെയും സുഹൃത്തിന്റെയും (Jagandanand G)
അവലംബം :
Comments
Post a Comment