19. സിംലയില്‍ നിന്ന് മനാലിയിലേക്ക്

ഞങ്ങളുടെ യാത്രയുടെ അടുത്ത ഘട്ടം സിംല യില്‍ നിന്ന് മനാലി കുലു താഴ്വര യിലെക്കായിരുന്നു. സിംലയില്‍ നിന്ന് മനാലി യിലേക്ക്റോഡു മാര്‍ഗം ഉള്ളയാത്ര വളരെ ദീര്‍ഘമായത് തന്നെ. കുലു താഴ്വാരത്തെക്ക് 200 കിലോമീറ്ററോളം ദൂരം മലമ്പാതയിലൂടെ യാത്ര ചെയ്യണം. വഴിയെ ഹിമവാന്റെ പ്രകൃതി ഭംഗി ആസ്വദിക്കാം എങ്കിലും അല്‍പ്പം ശ്രമകരമായ യാത്രതന്നെ ആയിരുന്നു ഇത്. പ്രത്യേകിച്ച് നീണ്ട റോഡു യാത്രയില്‍അല്‍പ്പം വിഷമം ഉള്ള ശ്രീമതിയുമായി പോകുമ്പോള്‍. പോകുന്ന വഴിയില്‍ കൂടുതല്‍ ഭാഗവും ഒരു നദിയുടെ തീരത്ത് കൂടി നദിയുടെ ഒഴുക്കിന്റെ ആരവം കേട്ട് കൊണ്ടു തന്നെ ആയിരുന്നു. ഇടക്ക് വണ്ടി നിര്‍ത്തി ഹിമാലയത്തിലെ മഞ്ഞുരുകി വരുന്ന തണുത്ത വെള്ളത്തില്‍ കാലും മുഖവും കഴുകി ക്ഷീണം മാറ്റിയി രുന്നു പല പ്രാവശ്യം . സിംലയില്‍ നിന്ന് ബിലാസ്പൂ്ര്‍, മണ്ടി, കൊട്ല, കുലു വഴിയാണ് മനാലിയിലേക്ക് പോകുന്നത് . പോകുന്ന വഴി അംബുജാ സിമന്റു ഫാക്ടറി (ഡാല്‍ഡാ മോഡ്) അതുകഴിഞ്ഞ് ജെയ്പീ സിമന്റു ഫാക്ടറി (ബാഗെ) എന്നിവ കാണാം . സിംലയില്‍ നിന്ന് 105 കിലോമീറ്റര്‍ ദൂരത്തില്‍ ഉള്ള ബിലാസ്പൂര്‍ എന്ന സ്ഥലത്താണ് കല്‍ക്കാ ചന്ദീഗര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് വരുന്ന റോഡുമായി ചേരുന്നത്. ബിലാസ്പൂ രില്‍ നിന്ന് 40 കി മീ പോയാല്‍ സുന്ദര്നഗര്‍ തടാകം കാണാം . ഇവിടെ ഫോട്ടൊ എടുക്കു ന്നത് നിരോധിച്ചിരിക്കുകയാണ്. സുന്ദര്‍ നഗറില്‍ നിന്നും വീണ്ടും 25 കി മീ പോയാല്‍ മണ്ടി എന്ന സ്ഥലത്തെത്തും അവിടെ നിന്ന് 20 കി മീ പോയാല്‍ റോഡിനെ ഒരു വശത്ത കളകളാരവ ത്തോടെ ബിയാസ് നദി ഒഴുകു ന്നത്‌ കാണാം . 22കി മീ വീണ്ടും യാത്ര ചെയ്‌താല്‍ ആവുറ്റ് എന്ന പട്ടണവും അത് കഴിഞ്ഞു 2.8 കി മീ നീളമുള്ള ഒരു തുരങ്കവും ഉണ്ട്. തുരങ്കം കഴിഞ്ഞു 29കി മീ ആയാല്‍ കുലു താഴ്വാരവും 69 കി മീ പോയാല്‍ മനാലിയും ആയി.
ബിയാസ് നദി വേദങ്ങളില്‍ വിപാഷ എന്നറി യപ്പെട്ടു, വ്യാസന്റെ പേരില്‍ നിന്നാണ് നദിക്കു ബിയാസ് എന്ന പേര് വന്നത് എന്ന് പറയപ്പെടു ന്നു. ‘വ’ യ്ക്ക് പാകം ‘ബ’ ആയെന്നു മാത്രം. ഈ നദി യുടെ രക്ഷകനായി അറിയപ്പെടു ന്നത് വേദവ്യാസന്‍ തന്നെ. ഈ നദിയുടെ തീരം വരെയാണ് അലെക്സാണ്ടര്‍ ചക്രവര്‍ ത്തി എത്തിയത് . ക്രിസ്തുവിനു മുമ്പ് 326 ല്‍ ആയിരുന്നു ഇത്. എന്നാല്‍ ഇവിടെ വച്ചു അലെക്സാണ്ടരുടെ പട്ടാളത്തില്‍ ചെറിയ കലഹം ഉണ്ടാകുകയും ചക്രവര്‍ത്തി മുന്നോ ട്ടു പോകേണ്ട എന്ന് തീരുമാനിക്കുക യും ചെയ്തു എന്ന് പറയുന്നു. തന്റെ കൂട്ടരേ ശാന്തരാക്കാന്‍ ചക്രവര്‍ത്തി മൂന്നു ദിവസം ഏകാന്തതയില്‍ കഴിഞ്ഞു എന്നും അവരു ടെ മനസ്സ് മാറ്റാന്‍ കഴിയാതെ കൂടുതല്‍ ആക്രമണം വേണ്ട എന്ന് തീരുമാനിച്ചു തിരിച്ചു പോയി എന്നുമാണ് കഥ. ഇരുപതാം നൂറ്റാണ്ടില്‍ ബിയാസ് നദീതട പദ്ധതിയില്‍ നദിയില്‍ നിന്ന് ജലസേചനത്തിനുംവൈദ്യുതി ഉത്പാദിപ്പിക്കാനും വേണ്ടിവിശദമായ പദ്ധതിയു ണ്ടാക്കി. ഒരു അണക്കെട്ട് നിര്‍മ്മിച്ചു.. 1974 ല്‍ പോഗ് അണക്കെട്ട് പൂര്‍ത്തിയായി. ഇതിനു 140 കി മീ മുകളിലാ യി 1977 ല്‍ മറ്റൊരു അണക്കെട്ടും ഉണ്ടാകി. പാന്‍ ഡോ അണക്കെട്ടെന്നാണിന്റെ പേര്. 360 മെഗാ വാട്ട് വൈദ്യുത ശേഷിയുള്ള വൈദ്യുത കേന്ദ്രം ഇവിടെ ഉണ്ടാക്കി.
ഈ മേഖലയിലാണ് ബ്രിടീഷുകാര്‍ ആദ്യത്തെ ആപ്പിള്‍ തോട്ടം ഉണ്ടാക്കിയത് അന്ന് മുതല്‍ ആപ്പിള്‍, പ്ലം, പിയര്‍ എന്നീ ഫലങ്ങളിവിടെ പ്രധാന കൃഷിയും നാട്ടുകാരുടെ വരുമാന മാര്‍ഗവും ആയി മാറി. .
കുലു താഴ്വാരം
ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനത്തിലെ കുലു എന്ന ജില്ലയുടെ കേന്ദ്രമാണ് ഇത്. ബിയാസ് നദിയുടെ തീരത്താണ് ഇത്. പത്തു കിലോ മീറ്ററോളം നീളം ഉണ്ട് ഈ താഴ്വരക്ക്. ഇവിടെ കുറെയേറെ ക്ഷേത്ര ങ്ങള്‍ ഉള്ളത് പ്രസിദ്ധmaa ണ്. പയിന്‍ മരങ്ങളും ദേവ താരു വൃക്ഷങ്ങളും ഇവിടെ വളരുന്നു. ഹിമാലയത്തിലെ ഏറ്റവും താഴ്ന്ന ഭാഗത്തിനും ഉയര്‍ന്ന ഭാഗത്തിനും ഇടക്കുള്ള സ്ഥലമാകുന്നു ഇത് . ആപ്പിള് തോട്ടങ്ങളും മറ്റും ഇവിടെ ധാരാളം ഉണ്ട്. ഹിന്ദു പുരാണത്തില്‍ രാമായണ കാലം മുതല്‍ തന്നെ കുലുവിനെപ്പറ്റി പറയുന്നുണ്ട്. വേദങ്ങളുടെ കാലത്ത് ഇവിടെ ചെറിയ പല ജനപഥങ്ങളും നിലവില്‍ ഉണ്ടായിരുന്നത്രേ. നന്ദ, മൌര്യ ഗുപ്ത ചക്രവര്‍ത്തിമാര്‍ ഈ ഭൂവിഭാഗം അവരവരുടെ കാലത്ത് അവരുടെ കീഴില്‍ പെടുത്തിയിരുന്നു. ഹര്ഷവര്‍ദ്ഥന്‍ എന്ന രാജാവിന്റെ ഭരണ ശേഷം കുലു വീണ്ടു പലതായി ചെറിയ രാജ്യങ്ങളായി മാറി. പിന്നീട് രജപുത്രരുടെ കീഴിലും സിഖ് അധീനതയിലും ആയി ഇവിടം.
കുലു എന്ന പേര് കുലാന്ത പീഠം എന്നതില്‍ നിന്നുണ്ടായതാണ്. ഹിന്ദു പുരാണങ്ങളിലെ മനു എന്ന ആദിഗുരു (മനു സ്മൃതി ഓര്മ്മിക്കുക) ഇവിടെ വന്നു തപസ്സു ചെയ്യാന്‍ മല കയറാന്‍ നോക്കിയപ്പോള്‍ ബിയാസ് നദിയിലെ വെള്ളപ്പൊ ക്കം കാരണം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. അങ്ങനെ അവസാന ത്തെ താമസ സ്ഥലം എന്ന അര്‍ഥം വരുന്ന കുലാന്ത പീഠം എന്ന് ഇതിനു പേരിട്ടു. മനാലിയില്‍ അദ്ദേഹം തപസ്സു ചെയ്തു എന്നാണു വിശ്വാസം . കുറെ നാള്‍ കുലുറ്റ് എന്ന പേരില്‍ അറിയപ്പെട്ട ഇത് ക്രമേണ കുലു എന്ന പേരില്‍ ആവുകയാനുണ്ടായത് .മനു വിന്റെ ആലയം ആണ് മനാലി ആയതു.
പോയ വഴിയിലെ പ്രകൃതി ഭംഗി ക്യാമെരാ യില്‍ പകര്‍ത്തിയെ ടുക്കാന്‍ ശ്രമിച്ചത് കാണുക. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക് ഇത് അത്യപൂര്‍വ്വം ആയ അനുഭവം ആയി രിക്കും എന്ന് മാത്രം പറയാം . ബിയാസ് നദീ തീരവും കുല് താഴവരെയും . മറ്റു കാഴ്ചകള് പിന്നീട്.
References 

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം