20.സോലാങ്ങ് താഴ്വരയും രോഹ്താന്ഗ് പാസും

ഭൂമദ്ധ്യ രേഖയ്ക് വളരെ അടുത്തു കിടക്കുന്ന നമ്മള്‍ കേരളീയര്‍ക്ക് മഴ ആവശ്യത്തില ധികം(?) ഉണ്ടെങ്കിലും മഞ്ഞു ഡിസംബര്‍ മാസത്തില്‍ ഏതാനും ദിവസങ്ങള്‍കിട്ടിയാല്‍ ആയി. ശരിക്കും മഞ്ഞു (snow) കാണണം എങ്കില്‍ ഫ്രിഡ്ജിന്റെ ഫ്രീസരിന്റെ താഴെ മാത്രമേ കാണൂ. അതുകൊണ്ടു ഹിമാലയ ത്തിലെ പോലെ മഞ്ഞുറഞ്ഞ് കിടക്കുന്നത് കാണുമ്പോള്‍ അത്ഭുതമോ ഭയമോ ഒക്കെ ആണ് തോന്നുക. തണുപ്പ് ന്യുഡല്‍ഹിയിലെ ജീവിതത്തിനിടയില്‍ അനുഭവി ച്ചിട്ടുണ്ട് എങ്കിലും മഞ്ഞു മൂടി കിടക്കുന്ന ഹിമാലയം ഒരനുഭവം തന്നെ ആയിരു ന്നു. അടുത്ത ദിവസം ഞങ്ങളുടെ യാത്ര മഞ്ഞു മൂടി കിടക്കുന്ന ഹിമാലയന്‍ താഴ്വാരങ്ങള്‍ക്ക് ഇടയിലൂടെ ആയിരുന്നു.
സോലാന്ഗ് താഴ്വര
ആദ്യം ഞങ്ങള്‍ പോയത് സോലാന്ഗ് താഴ്വാരത്തേ ക്കായിരുനു. സോലാന്ഗ് എന്ന ഗ്രാമത്തില്‍ ഉള്ള ഒരു ചോല (stream) ആയിരുന്നു ഇത്. മനാലിയില്‍ നിന്ന് 14കി മീ വടക്ക് പടിഞ്ഞാറു ഭാഗത്ത്‌ കുലു താഴ്വര യുടെ ഏറ്റവും ഉയര്‍ന്ന വശമാണിത്. രോഹ്താന്ഗ് പാസിലെ ക്കുള്ള വഴിയും. ഇവിടെ മഞ്ഞു കാല സ്പോര്‍ട്സിനു വളരെ അനുയോജ്യം ആയ സ്ഥലമാകുന്നു. വേനല്‍ കാലത്ത് പോലും കുറെയൊക്കെ സ്കീയിംഗ്, പാരച്യു ട്ടില്‍ യാത്ര, പാരാ ഗ്ലൈഡിന്ഗ് ഇവ നടത്താന്‍ കഴിയുന്നു. ഈ താഴ്വരയിലെ ഭീമാകാരമായ ചെരിവു കള്‍ സ്കീയിങ്ങിനു വളരെ അനുയോജ്യമാകുന്നു. സ്കീയിംഗ് പഠിപ്പിക്കാനുള്ള ചില സ്ഥാപനങ്ങള്‍ വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു, പ്രത്യേകിച്ചും മഞ്ഞു കാലത്ത്.
മേയ് മാസം ആദ്യം മലയിലെ ഹിമം ഉരുകി തുടങ്ങുമ്പോള്‍ സ്കീയിങ്ങിനു പകരം സോര്ബിംഗ് എന്ന കളിയാണ് കൂടുതല്‍ പ്രചാരം . ഇതില്‍ രണ്ടു പേര്‍ക്ക് ഒരു വലിയ ഗോളത്തിനകത്തു ഇരിക്കാനുള്ള സൗകര്യം ഉണ്ടാവും. 200 മീറ്റര്‍ ഉയരത്തില്‍ ഉള്ള ഒരു കുന്നിന്റെ മുകളില്‍ നിന്ന്ഈ ഗോളം താഴോട്ടു ഉരുട്ടി വിടുന്നു. കുതിരപ്പുറത്തു യാത്ര, പാരച്യുട്ടില്‍ പറക്കുക, പാരാ ഗ്ലൈഡിന്ഗ് ചെയ്തു താഴോട്ടു ഇറങ്ങുക എല്ലാം വേനല്‍ ക്കാല വിനോദങ്ങളാണ്. ഇപ്പോള്‍ അവിടെ ഒരു റോപ് വേ ഉണ്ടാക്കി അതില്‍കൂടി യാത്ര ചെയ്യാന്‍ സൗകര്യം ഉണ്ടാക്കിയിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. മല കയറ്റത്തിന് താല്പര്യം ഉള്ളവര്‍ക്ക് അതിനും സൗകര്യം കിട്ടുന്നു.

.രോഹ്താന്ഗ് പാസ് ( ശവപ്പറമ്പ് വീഥി )

ഹിന്ദിയില്‍ ‘റോ’ എന്ന വാക്കിനു ശവശ രീരം എന്നാണു , ‘താന്ഗ്’ എന്നതിന് മൈതാ നം അഥവാ നിരപ്പായ സ്ഥലം എന്നും , അപ്പോള്‍ രോഹ്താന്ഗിന് ശവപ്പറമ്പെന്നോ പരേതരുടെ മൈതാനം എന്നോ വിവര്‍ത്ത നം ചെയ്യാമെന്ന് തോന്നുന്നു. തണുപ്പുകാല ത്ത് പണിയെടുത്ത ജോലിക്കാര്‍ മരിച്ചു വീഴുന്നത് കൊണ്ടായിരുന്നു ഈ പേര് വന്നത്. മനാലിയില്‍ നിന്ന് 51 കില്‍ മീ ദൂരത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് 3,978 മീറ്റര്‍ ഉയരത്തി ലാണ് ഈ പാത. കുലു താഴ്വരയും ലാഹോ ള് ‍ സ്പിതി താഴ്വാരവുമായി ബന്ധിപ്പിക്കുന്ന പാതയാണ് ഇത്. ഹിമാലയത്തിന്റെ പീര്‍ പഞ്ചാല്‍ പര്‍വത നിര യില്‍ ഉള്‍പ്പെട്ടത്.
മറ്റൊരു രസകരമായ വിവരം ഭൂരിപക്ഷം ഹിന്ദുക്കള്‍ താമസിക്കുന്ന കുലു താഴ്വാര വും ബുദ്ധ മതക്കാര്‍ താമസിക്കുന്ന ഉന്നതങ്ങളില്‍ ഉള്ള ലാഹോള്‍ സ്പിതി താഴ്വാരവും തമ്മില്‍ വേര്തിരിക്കുന്ന ഒരു വീഥി കൂടിയാണിത്. ചെനാബ് , ബീയാസ് നദീതടങ്ങളില്‍ ആണ് ഈ പാത സ്ഥിതി ചെയ്യുന്നത്. ഈ പാതയുടെ തെക്ക് ഭാഗത്ത്‌ ഭൂമിക്ക ടിയില്‍ നിന്ന് ബിയാസ് നദി ഉത്ഭവിച്ച് തെക്കോട്ട്‌ ഒഴുകുന്നു. കിഴക്ക് ഭാഗത്തു ഹിമാലയത്തില്‍ നിന്ന് വടക്കോട്ട് ഒഴുകുന്ന ഭാഗത്ത്‌ ചന്ദ്രാ നദിയും ചെനാബിലെ ജലത്തിന്റെ നീരുറവയായി വര്‍ത്തിക്കുന്നു. ഇത് പടിഞ്ഞാറോട്ട് ഒഴുകുന്നു.
.മേയ് മാസം മുതല്‍ നവംബര്‍ മാസം വരെ മാത്രമേ ഈ പാത തുറന്നു കൊടുക്കുക യുള്ളൂ. ഹിമാലയത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഉയരം അധികം ഇല്ലാത്ത ഒരു ഭൂവിഭാഗമാണിത്. എന്നാല്‍ ഈ പാത വളരെ അപകടകാരിയാണെന്ന കുപ്രസി ദ്ധിയും ഉണ്ട്. പെട്ടെന്നുണ്ടാകുന്ന മഞ്ഞു കാറ്റും മണ്ണിടിച്ചിലും ഇവിടെ നിത്യ സംഭവങ്ങളാണ്. ഈ പാത വളരെ പഴയതാണ്. ഈ രണ്ടു ഭൂവിഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റു പല പാതകളും ഉണ്ടെങ്കിലും കൂട്ടത്തില്‍ ഏറ്റവും പുരാതനമായതും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതും ആയ പാതയിതു തന്നെ. രണ്ടു സംസ്കാരങ്ങളെ ബന്ധിപ്പി ക്കുന്ന പാത.
നാഷണല്‍ ഹൈവേ 21 മനാലിയില്‍ കൂടി കുലു താഴ്വാരത്തില്‍ നിന്ന് രോഹ്താന്ഗ് പാസില്‍ കൂടി കീലോന്ഗ്, ലാഹോള്‍ കടന്നു ലഡാക്കില്‍ ഉള്ള ലെ യിലേക്ക് എത്തുന്ന ഈ റോഡ്‌ വേനല്ക്കാലത്തു വളരെ തിരക്കുള്ള താകുന്നു. 1999 ലെ കാര്‍ഗില്‍ സംഘട്ടന ത്തിനു ശേഷം പട്ടാളത്തിനുപയോഗി ക്കാന്‍ പറ്റിയ വേറൊരു പാതയായും ഇത് പ്രയോ ജനപ്പെടുന്നു. ഇവിടെ ടാഫിക് തടസ്സങ്ങള്‍ സാധാ രണ സംഭവമാണ്. പട്ടാള വാഹന ങ്ങള്‍, ചരക്കു കയറ്റിയ ട്രക്കുകള്‍ ഇവയെ ല്ലാം കൂടി ഈ പരുക്കന്‍ ഭൂവിഭാഗത്തില്‍ കൂടി അസാധാരണമാം വിധം സഞ്ചാരികളുടെ വാഹന ങ്ങളും ഒത്തു കൂടുമ്പോള്‍ ട്രാഫിക് ജാമുകള്‍ നിത്യ സംഭവം തന്നെ ആകുന്നു. മഞ്ഞു വീഴ്ച്ചയും മണ്ണിടിച്ചിലും കൂടുതല്‍ സങ്കീര്‍ണവുമാക്കുന്നു.
ഇവിടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ 2016 ല്‍ ഹിമാചല്‍ പ്രദേശ്‌ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഓണ്‍ ലയിനില്‍ പെര്‍മിറ്റ്‌ കൊടു ത്തു തുടങ്ങി. വായു മലിനീകരണവും മറ്റു രീതി യില്‍ ഉള്ള മലിനീകരണവും കുറയ്ക്കാന്‍ ഇത്കൊണ്ടു കഴിയുന്നു.  800 പെട്രോള്‍ വാഹനങ്ങള്‍ക്കും 400 ഡീസല്‍ വാഹനങ്ങള്‍ക്കും മാത്രമേ ഒരു ദിവസം ഇവിടെ ഓടാന്‍ കഴിയൂ. ചൊവ്വാഴ്ച ദിവസം അനുരക്ഷണ ജോലികള്‍ക്ക് വേണ്ടി വാഹനങ്ങള്‍ അനുവദിക്കാറെ ഇല്ല. ദൈനം ദിന ക്വാട്ടാ അനുസരിച്ച് വാഹനം ഒന്നിന് 500 രൂപയും ചിലപ്പോള്‍ തിരക്ക് നികുതി ആയി 50 രൂപയും കൂടി കൊടുക്കേണ്ടി വരുന്നു. ദേശീയ ഹരിത ടിബ്യൂണലാണ് പെര്‍മിറ്റ്‌ കൊടുക്കുന്നത്. പെര്‍മിറ്റ്‌ ഒരു ദിവസത്തേക്ക് മാത്രമേ സാധുവായിരിക്കുകയുള്ളൂ. പോകുന്ന വാഹനങ്ങള്‍ തിരിച്ചറിയല്‍ രേഖകള്‍, ഹരിത ട്രിബ്യുണലിന്റെ പെര്‍മിറ്റ്‌, സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കേറ്റ് , വാഹന രേജിസ്ട്രെഷന്‍ വിവരങ്ങള്‍ ഇവ കരുതിയിരിക്കണം . പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹന ങ്ങള്‍ക്ക് യാത്രക്ക് അനുവാദം ഇല്ല തന്നെ. രോഹ്താന്ഗ് പാസിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പെര്‍മിറ്റിനു അപേക്ഷിക്കാ വുന്ന താണ്. റോഡില്‍ കൂടിയുള്ള യാത്ര ബുദ്ധിമുട്ടാകു ന്നത് കൊണ്ടു അവിടെ റോപ് വേ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആലോചി ക്കുന്നുണ്ടു. റോപ് വേ വന്നാല്‍ വാഹനങ്ങ ളുടെ എണ്ണം ഗണ്യമായി കുറയുമെന്ന് കണ ക്കു കൂട്ടുന്നു. ഹരിത ട്രിബ്യുണല്‍ സംസ്ഥാന സര്‍ക്കാരിനോട് ഇതിനു വേണ്ട സത്വര നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഹ്തന്ഗ് പാത തന്ത്രപ്രധാനമായത് കൊണ്ടു ഇതിനു പകരം ഒരു തുരങ്കം ഉണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. 8.5കി മീ നീളമുള്ള ഈ തുരങ്കം 3200 ലക്ഷം ഡോളര്‍ മുടക്കിയാണ് ഉണ്ടാക്കുന്നത് .2010 ല്‍ ഇതിന്റെ പണി തുടങ്ങി. ഈ തുരങ്കത്തിന്റെ പണി തീര്‍ന്നാല്‍ ഈ പാതയുടെ ദൈര്‍ഘ്യം 51 കി മീ കുറയുമെന്ന് കണക്കാക്കപ്പെ ട്ടിരിക്കുന്നു. അഞ്ചു മണിക്കൂറിലധികം സമയ ലാഭവും ഉണ്ടാവും. ആദ്യത്തെ ലക്‌ഷ്യം 2015 ഇല്‍ തീര് ക്കാ നായിരുന്നു എങ്കിലും പല സാങ്കേതിക പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടു ഇന്നത്തെ നിലയനുസ രിച്ച് 2019 ഇലെങ്കിലും പണി തീരുമെന്നാണ് പ്രതീക്ഷി ക്കുന്നത്. ഇതിന്റെ പണി തീര്‍ന്നാല്‍ വര്ഷം മുഴുവന്‍ ഈ രണ്ടു ഭൂവിഭാഗങ്ങള്‍ തമ്മില്‍ ബന്ധപ്പെടാന്‍ കഴിയും.

ഞങ്ങള്‍ രണ്ടു വാഹനങ്ങളിലായി സോലാന്ഗ് താഴ്വര കടന്നു രോഹ്താന്ഗ് പാസിലേ ക്ക് കുറെ ഉള്ളില്‍ കടന്നു. സൌകര്യമായ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി കുട്ടികള്‍ക്ക് മഞ്ഞില്‍ കളിക്കാ നുള്ള അവസരം ഉണ്ടാക്കി കൊടുത്തു. അതിനു വേണ്ടിയുള്ള പ്രത്യേക ബൂട്ടും മറ്റും ധരിക്കാതി രുന്നത് കൊണ്ടു ഞങ്ങള്‍ പ്രായമായവര്‍ കുട്ടികളുടെ കളി മാത്രം കണ്ടു തിരിച്ചു പോന്നു. ഇടയ്ക്ക് ഏതാനും മണിക്കൂറുകള്‍ ഒരു ടാഫിക് ജാമില്‍ പെടുകയും ചെയ്തു. തണുത്ത കാറ്റും വലിയ പ്രശ്നമായിരുന്നു.
അവിടത്തെ മഞ്ഞിന്റെ കാഠിന്യവും അന്തരീക്ഷവും ഇതോടൊപ്പം കൊടുത്തിട്ടുള്ള ഫോട്ടോയില്‍ കാണാം .

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം