21.ചണ്ടീഗരിലേക്ക്

അങ്ങനെ   ഞങ്ങളുടെ   ഹിമാലയ  സന്ദര്‍ശനം കഴിഞ്ഞു.   സിംലായിലും മനാലിയിലും  ഈ രണ്ടു ദിവസം വീതം. വന്ന വഴി ഡല്‍ഹിയില്‍ ഒരു രാത്രി മാത്രം  തങ്ങിയത് കൊണ്ടു   വേനല്‍ ചൂടിന്റെ  കാഠിന്യം അറിഞ്ഞില്ല എങ്കിലും   ഹിമവാന്റെ   തണുപ്പ് സുഖകരമായി  തോന്നി. പ്രത്യേകിച്ചു   കൂടെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌  മഞ്ഞില്‍ കളിക്കാനും   പുതിയ പുതിയ  കാഴ്ചകള്‍ കാണാനും  അവസരം കിട്ടി. ഞങ്ങള്‍   മൂന്നു വര്ഷം  ഡല്‍ഹിയില്‍  ഉണ്ടായിരുന്നപ്പോള്‍   ഇതൊക്കെ   ഞങ്ങളുടെ കുഞ്ഞുങ്ങളെ  കാണിക്കാന്‍  കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധവും തോന്നി. അന്ന്   പ്രൈമറി ക്ലാസുകളില്‍  പഠിച്ചിരുന്ന അവര്‍ ഇന്നു നല്ല തണുപ്പുള്ള   രാജ്യങ്ങളില്‍  ( അമേരിക്കയില് ബോസ്ട്ടനിലും  സ്കൊട്ലന്റില്‍  ഗ്ലാസ്ഗോയ്ക്കടുതും )  സ്ഥിര താമസമാക്കിയപ്പോള്‍ തണുപ്പ് അവര്‍ക്ക് ആവശ്യത്തിലധികം   അനുഭവിക്കുന്നുണ്ട് എന്ന്  സമാധാനിക്കാം . അവിടെ   ജനിച്ച പേരക്കുട്ടികള്‍ക്ക്‌  ഇവിടത്തെ  ഡിസംബറിലെ   കാലാവസ്ഥ  പോലും സഹിക്കാന്‍ വിഷമം ആകുന്നതു  മറ്റൊരു വിരോധാഭാസം . ഏതായാലും  ഞങ്ങളുടെ അടുത്ത  ലക്‌ഷ്യം  ചണ്ടീഗര്‍ , അമൃത്സര്‍  എന്നിവിടങ്ങളായിരുന്നു, ഇന്ത്യാ  പാക് അതൃത്തിയായ  വാഗായിലും പോകാന്‍ പരിപാടിയിട്ടിരുന്നു.
വീണ്ടും  നീണ്ട  റോഡുവഴി   യാത്ര, കാറില്‍ തന്നെ.  വഴിയില്‍ വച്ചു   ഞങ്ങള്‍   സഞ്ചരിച്ച വാഹനം   ബ്രേക്ക് ഡൌണായി വഴിയില്‍ കിടന്നു.  ഡല്‍ഹിയില്‍  നിന്ന്  പകരം വാഹനം   വരുത്തണോ  എന്ന്  ആലോചിച്ചിരുന്നപ്പോള്‍  എങ്ങനെയോ  ഒന്ന് രണ്ടു മണിക്കൂര്‍ കൊണ്ടു  അവിടത്തെ   ഒരു  ലോക്കല്‍  മെക്കാനിക്കുമായി സഹകരിച്ചു  വണ്ടി ശരിയാക്കി  യാത്ര തുടര്‍ന്നു. സിംലായിലെയും മനാലിയിലെയും സുഖകരമായ  തണുപ്പില്‍ നിന്നും  വരണ്ട  വേനല്‍ ചൂടില്‍   കത്തി നില്‍ക്കുന്നയിടങ്ങളിലേക്ക്  നീങ്ങിയപ്പോള്‍  ക്ഷീണം കൂടിയത് സ്വാഭാവികം തന്നെ .   ഇന്ത്യയിലെ  അപൂര്‍വ്വം  പ്ലാന്‍ ചെയ്തു നിര്‍മ്മിച്ച  നഗരങ്ങളില്‍ ഒന്നായ ചണ്ടീഗരില്‍  രാത്രി  വൈകി എത്തി. ഹോട്ടലില്‍ കയറി കട്ടിലില്‍ വീണു.  
ചണ്ടീഗര് നഗരം
ഇന്ത്യയിലെ   അപൂര്‍വ്വം   പ്ലാന്‍ ചെയ്തു നിര്‍മ്മിക്കപ്പെട്ട   നഗരങ്ങളില്‍ ഒന്നാണ് ഇത്.   പഞ്ചാബ്,  ഹരിയാന സംസ്ഥാനങ്ങളുടെ   തലസ്ഥാനമായ  ഈ നഗരം ഒരു കേന്ദ്ര ഭരണപ്രദേശം ആണ് . നഗരത്തിന്റെ തെക്കും പടിഞ്ഞാറും വടക്കും പഞ്ചാബ് സംസ്ഥാനവും കിഴക്ക് ഹരിയാന സംസ്ഥാനവും കിടക്കുന്നു. ഡല്‍ഹിയില്‍ നിന്ന് 260 കി മീ  ദൂരത്തിലും, സിംലയില്‍ നിന്ന് 116 കി മീ രും  ദൂരത്തിലാണ് ഈ നഗരം . . പ്രസിദ്ധ   ഫ്രഞ്ച് സ്വീഡിഷ് ശില്പിയായ ലെ  കോര്ബുസിയര്‍ ( Le Corbusier) ആണ്   ഈ നഗരത്തിന്റെ  രൂപ കല്‍പ്പന  ചെയ്തത് . ബി ബി സി യുടെ ഒരു   പ്രസിദ്ധീകരണത്തില്‍ ശില്പ രീതിയിലും സാംസ്കാരിക വളര്‍ച്ചയിലും ആധുനിക  സൌകര്യങ്ങിലും   വളരെ  മികച്ച  ഒരു  നഗരം ആയി തിരഞ്ഞെടുത്തിരുന്നു .
ചണ്ടീഗരിലെ   പ്രധാന  തലസ്ഥാന  കെട്ടിട സമുച്ചയം 2016 ജൂലായില്‍ UNESCO യുടെ  ഹെരിട്ടെജു  കെട്ടിടമായി തിരഞ്ഞെടുക്കപ്പെട്ടു.  പഞ്ചാബ് , ഹരിയാന ഹൈക്കോടതികല്‍, രണ്ടു സംസ്ഥാനങ്ങളുടെയും സെക്രട്ടേറിയറ്റ്, നിയമ നിര്‍മ്മാണ സഭകള്‍  എല്ലാം  ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തുറന്ന  കയ്യ്i സ്മാരകം, രക്തസാക്ഷി  മണ്ഡപം ജ്യോമിതി  കുന്നു,     നിഴല്‍ ഗോപുരം  എന്നിവയുമിവിടെയാണ്.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍  ആളോഹരി വരുമാനം  ഉള്ള   ഒരു നഗരമാണിത്.  ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള   നഗരവുമാണ്  ഇത്. 2015  ലെ മാനുഷിക വികസന സൂചിക അനുസരിച്ച് ചണ്ടീഗര്‍  മുമ്പന്തിയില്‍ നില്‍ക്കുന്നു. LG  ഇലക്ട്രോണിക്സ്  നടത്തിയ ഒരു സര്‍വെയില്‍ സന്തോഷ സൂചികയിലും   ഈ നഗരം ഒന്നാമതായത്രേ!  ചണ്ടീഗര്‍ ,  പഞ്ചകുല , മൊഹാലി എന്നീ നഗരങ്ങള്‍  ഒരു നഗര ത്രയം  ആയ  നില നില്‍ക്കുന്നു. മൂന്നിലും കൂടി 20  ലക്ഷത്തിലധികം   ജന സംഖ്യ യുള്ളത് . 
1966 നവംബര്‍ ഒന്നിനാണ്    ആദ്യം ഉണ്ടായിരുന്ന  പഞ്ചാബ് സംസ്ഥാനം രണ്ടായി  ഹരിയാനയും   പഞ്ചാബും ആയതു. ഹരിയാന്വി ഭാഷ  സംസാരിക്കുന്നവര്‍ക്ക്   ഹരിയാനയും പഞ്ചാബി സംസാരിക്കുന്നവരുടെ പഞ്ചാബും . ചണ്ടീഗര്‍ ഈ രണ്ടു  സംസ്ഥാനങ്ങളുടെയും അതൃത്തി പ്രദേശത്തായിരുന്നു. . രണ്ടു  സംസ്ഥാനങ്ങള്‍ക്കും   തലസഥാനമാക്കണമെന്ന തര്‍ക്കം വന്നപ്പോള്‍   ഇത് കേന്ദ്ര ഭരണത്തിലാക്കി   രണ്ടു സംസ്ഥാനങ്ങളുടെയും  തലസ്ഥാനമാക്കി  നില നിര്‍ത്തി.
ചണ്ടീഗരിലെ   പ്രധാന  കാഴ്ചകള്‍  സുഖ്ന  തടാകം , റോക്ക്  ഗാര്‍ഡന്‍ ,റോസ്  ഗാര്‍ഡന്‍, പക്ഷി സങ്കേതം  എന്നിവയാണ്. ഒരു ദിവസം  മാത്രമെ  ചിലവാക്കാന്‍ ഉള്ളൂ.  അതുകൊണ്ടു  ആദ്യം സുഖ്ന  തടാകത്തിലേക്ക് , പിന്നീട് റോക്ക് ഗാര്ഡനും  കാണാം എന്ന്   കരുതി.
ചന്ദീഗര്‍    പല സെക്ടരുകളായി തിരിച്ചിരിക്കുന്നു, ഒന്നാമത്തെ   സെക്ടറില്‍  ആണ് സുഖ്ന തടാകം. ഇത് ഒരു കൃത്രിമ  തടാകമാണ്. മഴവെള്ളം സംഭരിക്കുന്ന ഈ തടാകത്തിനു 3 കി മീ  നീളമുണ്ട്, 1958 ല്‍ ഷിവാലിക് പര്‍വതത്തില്‍ നിന്ന് വരുന്ന സുഖ്നോ എന്ന ഒരു ചെറിയ നീരുറവ അണകെട്ടി നിര്‍ത്തിയാണിതുണ്ടാക്കിയത്.  ഇവിടെ   പല ഉത്സവങ്ങളും നടത്തുനുന്ടു . മണ്‍സൂണ്‍ കാലത്ത്   നടത്തുന്ന  മാങ്ങാ  ഉത്സവം അതിലൊന്നാണ്. ഈ തടാകത്തിനുള്ളില്‍   ഒരു നിശ്ശബ്ദയുടെ പൂന്തോട്ടവും (Garden of Silence )ഉണ്ട്.  നഗരത്തിന്റെ  രൂപകല്പന ചെയ്ത ലെ കോര്ബുസിയരും ചീഫ് എഞ്ചിനീയര്‍ പി എല്‍ വര്‍മ്മയും  കൂടിയാണ് ഈ തടാകത്തിന്റെയും  നിര്‍മ്മാണത്തിനു  മുന്കയ്യെടുത്തത്. പരമാവധി വൃത്തിയായി സൂക്ഷിക്കാന്‍ ഇതില്‍ മോട്ടോര്‍  വാഹങ്ങള്  ഓടിക്കരുതെന്നും   പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന്   കര്‍ശനമായി   അവര്‍ നിര്‍ദ്ദേശിച്ചു. തടാകത്തിന്റെ  മുകളില്‍ കൂടി  ഡീസല്‍ പെട്രോള്‍  വാഹനങ്ങള്‍ നിരോധിക്കുകയും ചെയ്തു. ചണ്ടീഗര്‍   നിവാസികളുടെ ജീവിതത്ത്ന്റെ ഭാഗമാണീ തടാകം ഇവിടെ ഒരിക്കല്‍ ഏഷ്യന്‍  തുഴച്ചില്‍   മത്സരം നടത്തുകയുണ്ടായി.   പുലര്‍ച്ചയിലെ   മഞ്ഞു വീഴ്ചയിലും  സൂര്യോദയ സമയത്തും  ഈ തടാകം അതീവ  സുന്ദരമായി  കാണപ്പെടുന്നു.  ഞങ്ങള്‍ എടുത്ത  ചില ചിത്രങ്ങള്‍ ഇതോടൊപ്പം  കാണുക.
റോക്ക്  ഗാര്‍ഡന്‍
ഉപയോഗ ശൂന്യമായ  പോര്സിലെയിന്‍, ലോഹ കമ്പികള്‍, പൊട്ടിയ വളകള്‍,   തുടങ്ങിയ പാഴ് വസ്തുക്കളും   വിവിധ തരം  കല്ലുകളും കൊണ്ടു നിര്‍മ്മിച്ചതാണിത്.  ഇതിന്റെ സ്ഥാപകന്റെ പേര് ചേര്‍ത്ത്  നെക്ക് ചന്ദ്   റോക്ക് ഗാര്‍ഡന്‍ എന്നാണറിരിയപ്പെടുന്നത്. ഇവിടെ   ധാരാളം പക്ഷികള്‍   പല സമയത്തും  ദൂര സ്ഥലങ്ങളില്‍ നിന്നും വന്നു ചേരുന്നു, പോകുന്നു.  നമ്മുടെ  മലമ്പുഴയിലും  ഒരു റോക്ക്  ഗാര്‍ഡന്‍ ഉണ്ട്. ഞങ്ങള്‍   കുറച്ചു നാള്‍ മുമ്പ് അവിടെ പോയപ്പോള്‍ അതിന്റെ  ശോച്യാവസ്ഥ  കണ്ട്  സങ്കടപ്പെട്ടു.
സമയ കുറവ് കൊണ്ടു   ഞങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളില്‍  പോകാന്‍ കഴിഞ്ഞില്ല.    മറ്റു സ്ഥലങ്ങളുടെ  ചില ചിത്രങ്ങള്‍  ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയത്   കൊടുത്തിട്ടുണ്ട്., പ്രത്യേകിച്ചും വിക്കിപീടിയയില്‍ നിന്ന് .















അവലംബം
http://chandigarh.gov.in/

https://commons.wikimedia.org/w/index.php?curid=50553638

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം