26.. ഇന്‍ഡോ പാക് വാഘാ അതൃത്തി

ഞങ്ങളുടെ അടുത്ത സന്ദര്‍ശനം ഇന്ത്യയും പാകി സ്ഥാനും ഇടയിലുള്ള അതൃത്തി പോസ്ടായ വാഘാ പോസ്റ്റിലേക്ക് ആയിരുന്നു. ദേശ സ്നേഹികളായ ഏവരെയും ആവേശം കൊള്ളിക്കുന്ന ഒരു സ്ഥലം. അമൃത്സറില്‍ നിന്ന് 27 കി മീ രും പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന് 29 കി മീ രും മാത്രം ദൂരത്തില്‍ ഉള്ള അതൃത്തി ഗ്രാമം. എല്ലാ ദിവസവും വൈകു ന്നേരം അവിടെ വച്ച് ഇന്ത്യന്‍ അതൃത്തിസുരക്ഷാ സേനക്കാരും പാകിസ്താന്‍ പട്ടാളക്കാരും നടത്തുന്ന പതാക താഴ്ത്തല്‍ ചടങ്ങ് കാണികളില്‍ വളരെ യധികം ദേശ സ്നേഹം ഉണര്തുന്ന ക്രിയയാണ്. ഇത് കാണാന്‍ വേണ്ടി രണ്ടു വശത്തും കുറെയേറെ ആളുകള്‍ കൂടുന്നുണ്ട്. അതൃത്തിയുടെ രണ്ടു വശത്തും തലപ്പാവ് വച്ച ഭടന്മാര്‍ നടത്തുന്ന ഉശിരോടെയുള്ള പരേഡും അഭിമുഖമായി നിന്ന് പരസ്പരം വെല്ലുവിളിക്കുന്നത് പോലെയുള്ള ചേഷ്ട കളും ആരിലും രോമാഞ്ചം ഉണ്ടാക്കുന്നതാണ്., പട്ടാളത്തിന്റെ പിന്‍ വാങ്ങല്‍ പരേഡു (ബീറ്റിംഗ് ദി റിട്രീറ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചടങ്ങ് കാണാന്‍ ഞങ്ങള്‍ അവിടെ മൂന്നര മണിക്ക് തന്നെ എത്തി.
ജനുവരി 2009 മുതല്‍ പതിവായി എല്ലാ ദിവസവും നടക്കുന്ന ഈ പരിപാടി വൈകുന്നേരം 415 നാണ് തുടങ്ങുന്നത്. അടുത്തുള്ള ഗ്രാമ വാസികളും സഞ്ചാരികളും അടങ്ങുന്ന 2000 ഓളം ആല്‍ക്കാര്‍ അതൃത്തിയുടെ രണ്ടു വശത്തും ഈ പരിപാടി കാണാന്‍ ഒത്ത്തുകൂടുന്നുന്ടു. ഇതോടൊപ്പം പതാക താഴ്ത്ത്തുന്നതിനു മുമ്പായി ഭംഗ്രാ ഡാന്‍സു പോലുള്ള ചെറിയ തോതില്‍ കലാ പരിപാടിയും അരങ്ങേറുന്നു. ഈ സമയത്ത് ഇവിടെ ഉണ്ടാകുന്ന ശബ്ദ മുഖരിതമായ അന്തരീക്ഷം വളരെ ആവേശം ഉണ്ടാക്കുന്നു കാഴ്ചക്കാരില്‍, വാശിയേറിയ ഒരു ഇന്തോ പാക് ഹോക്കി കളി പോലെയോ T20 ക്രിക്കറ്റ് കളിപോലെയോ ആവേ ശം ഉണര്ത്തുന്നു.
അതൃത്തിയിലെ ഗേറ്റിന്റെ രണ്ടു വശത്തും കാണികള്‍ക്ക് ഇരിക്കാന്‍ ഗാലറികള്‍ ഉണ്ടാക്കി യിട്ടുണ്ട്. പാസ് മൂലം ആണിവിടെക്കു പ്രവേശനം . ഇരിപ്പിടം കിട്ടാത്ത 500-1000 ആയിരം ആല്‍ക്കാര്‍ നിന്ന് കൊണ്ടു തന്നെ ഇത് ദര്‍ശിക്കുന്നു. ഇത് കാന്നുന്നതിനു 330 നെങ്കിലും അവിടെ എത്തിയിരിക്കണം . അതൃത്തിയോട് ഏറ്റവും അടുത്തു വി ഐ പി കള്‍ക്ക് ഇരിക്കാനും അതിനു തൊട്ടടുത് വിദേശ സഞ്ചാരിള്‍ക്കും അതിനു പുറകില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിനു പുറകില്‍ സാധാരണ സന്ദര്‍ശകര്‍ക്കും ഇരിക്കാ നോ നില്‍ക്കാനോ ഇടം കണ്ടെത്തുന്നു. വി ഐ പി ഗാലറിയിലേക്ക് പ്രവേശനം മുന്‍കൂട്ടി നല്‍കിയ പ്രത്യേക പാസ് മൂലം നിയന്ത്രിക്കുന്നു.
എല്ലാത്തരം ക്യാമാറാകളും സെല്ഫോനുകളും അനുവദനീയമാണ്. തിരക്കിനിടയില്‍ അവയൊ ക്കെ ഉപയോഗിക്കാന്‍ കഴിയുമോ എന്നതിന് മാത്രമേ സംശയം ഉള്ളൂ. മൂടിയ ബാഗുകളും മറ്റും അനുവദിക്കാറില്ല. സുരക്ഷാ പരിശോധകര്‍ എല്ലാം നോക്കിയതിനു ശേഷമേ സന്ദ്രര്‍ശക സ്ഥലത്തേക്ക് ആള്‍ക്കാരെ കടത്തി വിടുകയുള്ളൂ.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ബന്ധിപ്പുക്കുന്ന ഒരേ ഒരു റോഡാണ് ഈ അത്രുതിയില്‍ കൂടി കടന്നു പോകുന്ന ഗാന്റ്റ് ട്രങ്ക് റോഡു, 1999 ല്‍ കാശ്മീരില്‍ അമന്‍ സേതു തുറക്കുന്നതിനും മുമ്പ്.. ആദ്യത്തെ എന്‍ ഡി എ ഭരണ കാലത്ത് പ്രധാന മന്ത്രി ബാജ്പെയി പതാക കാണിച്ചു തുടങ്ങിയ ഇന്തോ പാക് ബസ് യാത്ര ഇവിടെ കടന്നു പോകു ന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉണ്ടാക്കിയ ഷിംല ഉടമ്പടി പ്രകാരം ഓടി തുടങ്ങിയ സംച്ഹോത എക്സ്പ്രസ്സ്‌ എന്ന ട്രെയിന്‍ ആദ്യം ഇതിലെ ആയിരുന്നു ഡല്‍ഹിയില്‍ നിന്ന് പാക്സ്ഥാനിലെ ലാഹോറിലേക്ക് പൊയ്ക്കൊണ്ടി രുന്നത്. അതത്തിക്ക് അടുത്തുള്ള അട്ടാരി ഗ്രാമത്തിലാണ് ട്രെയിന്റെ ഒരു സ്റ്റേഷന്‍ . ഇമിഗ്രേഷന്‍ സംബന്ധമായ പരിശോധന ഇവിടെ വച്ച് നടക്കുന്നു. കുറച്ചു നാള്‍ ഈ ട്രെയിന്‍ ദല്‍ഹിക്കും ലാഹോരിനും ഇടക്ക് തുടര്‍ന്നു വെങ്കിലും ഇത് പിന്നീട് ഇന്ത്യന്‍ അത്രുതിയില്‍ വച്ച് നിര്‍ത്തി. പാകിസ്ഥാനിലേക്ക് പോകുന്നവര്‍ ഇമി ഗ്രേഷന്‍ പരിശോധനക്ക് ശേഷം പാകിസ്ഥാനില്‍ മറ്റൊരു ട്രെയിനിലേക്ക്‌ മാറി കയറണം .
സൂര്യന്‍ അസ്തമിക്കുന്നതിനു തൊട്ടു മുമ്പ് രണ്ടു വശത്ത് നിന്നും ഉശിരോടെയുള്ള പരേഡും പട്ടാള ക്കാര്‍ അഭിമുഖമായി നിന്ന് വെല്ലു വിളിക്കുന്നത്‌ പോലെയുള്ള ചേഷ്ടകളും അവസാനം രണ്ടു വശത്തെയും പതാകകള്‍ ഒരേ വേഗതയില്‍ മെല്ലെ മെല്ലെ താഴ്ത്തി ഭക്ത്യാദര പൂര്‍വ്വം പതാക മടക്കി മറ്റുള്ള ഭടന്മാരുടെ അകമ്പടിയോടെ അവര വരുടെ തട്ടകത്തിലേക്ക് എത്തിച്ചു കഴിയുന്നതോ ടെ പരിപാടി അവസാനിക്കുന്നു. പരേഡിന്റെ തുടക്കത്തിലും പരിപാടിക്കിടയിലും ഭാരത മാതാ കീ ജെ ( പാകിസ്താന്‍ സിന്ദാ ബാദ് ) ഇവയൊക്കെ ആവേശത്തോടെ രണ്ടു ഭാഗത്തുള്ളവരും ഉച്ച ത്തില്‍ ഏറ്റു പറയുന്നു. അതൃത്തി രക്ഷാ സേനയി ലെ ഭടന്മാരുടെ പരേഡും പരസ്പരം അഭിമുഖമായി നില്‍ക്കുമ്പോള്‍ ഉള്ള മുഖ ഭാവങ്ങളും തമ്മിലുള്ള ശത്രുതയും ദ്വേഷവും വിളിച്ചു പറയുന്നതാണ്. കാല്‍ ശക്തിയോടെ ചവിട്ടി തലയോളം ഉയര്‍ത്തി ചവിട്ടുംപോള്‍ രണ്ടു വശത്തും ഉള്ള ഭടന്മാര്‍ തമ്മില്‍ ഉടന്‍ തന്നെ സംഘട്ടനം നടക്കുമെന്ന് കാണികള്‍ക്ക് തോന്നും. അത്രമാത്രം ശക്തിയും കോപവും ആവേശവും അവര്‍ പ്രകടിപ്പിക്കുന്നു. പരേഡു കണ്ട അനുഭവങ്ങള്‍ പറഞ്ഞറിയിക്കാന്‍ വിഷമം ഉണ്ട്. ഏതായാലും അവിടെ പോയി കാണാന്‍ കഴിയാത്തവര്‍ക്ക് യുട്യുബില്‍ ഇട്ട പരേഡിന്റെ ലഘു ചിത്രം കാണാന്‍ കഴിയും . ഞാന്‍ അതിന്റെ ലിങ്ക് കൊടുക്കുന്നു. ഇന്ടര്‍ നെറ്റു ബന്ധം ഉള്ളവര്‍ക്ക് സൌകര്യപൂര്‍വ്വം കാണാന്‍ വേണ്ടി.
വിഡിയോകള്‍ ( താഴെ കമന്റായി ചേര്‍ത്തിരിക്കുന്നു) 

അവലംബം (വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും )

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം