27. ഹിമാലയന്‍ യാത്രയുടെ അന്ത്യം

അങ്ങനെ ഞങ്ങളുടെ ഹിമാലയന്‍ യാത്രയുടെ അന്ത്യമായി. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു ഹിമാ ചല്‍ പ്രദേശിലെ പിന്ചോര്‍ ഗാര്‍ഡന്‍സ് വഴി സിംല യിലും അവിടെ നിന്ന് മനാലി, കലു താഴ്വരകള്‍ കടന്നു രോഹ്താന്‍ഗ് പാസും തിരിച്ചു വന്ന വഴി ചണ്ടീഗരും അമ്രിത്സരിലെ സുവര്‍ണ ക്ഷേത്രവും ജാലിയന്‍ വാല ബാഗും അവസാനം വാഘാ അതൃ ത്തിയിലെത്തി തിരിച്ചു അമൃത്സറില്‍ എത്തി. അടുത്ത ദിവസം പുലര്‍ച്ചെ ചണ്ടീഗരിലേക്കു തന്നെ തിരിച്ചെത്തി. IRCTC യുടെ ടൂര്‍ അവിടെ അവസാനിപ്പിച്ചു.
വഴിയില്‍ ഇടക്ക് വാഹനം പണിമുടക്കി ഏതാനും മണിക്കൂര്‍ നഷ്ടപ്പെട്ടതൊഴിച്ചാല്‍ യാത്ര അത്ര ബുദ്ധിമുട്ടൊന്നും ഇല്ലാത്തതായിരുന്നു. അവര്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടലുകള്‍ സാമാന്യം നിലവാരം പുലര്തുന്നതായിരുന്നു. ഡ്രൈവറും മര്യാദക്കാര്‍ തന്നെ.
തിരിച്ചുള്ള വിമാനം ചണ്ടീഗരില്‍ നിന്ന് ബോംബെ യ്കും അവിടെ നിന്ന് കോഴിക്കോട്ടേക്കും ആയിരു ന്നു. ഞങ്ങളുടെ കൂടെ വിമാനത്തില്‍ അന്നത്തെ ഹീറോ ആയിരുന്ന ഭാജി എന്നറിയപ്പെടുന്ന ഹര്ഭ ജന്‍ സിംഗ് എന്ന ക്രിക്കറ്റ് താരവും ഉണ്ടായിരുന്നു. നമ്മുടെ ശ്രീശാന്തിനെ IPL കളിക്കിടയില്‍ വച്ച് പരസ്യമായി കയ്യേറ്റം ചെയ്ത മഹാന്‍ . അയാളും മൂന്നു നാല് പേരും കൂടി ഫ്ലൈറ്റ് പറക്കുന്നതിന് ഏതാനും മിനുട്ടുകള്‍ക്കു മുമ്പ് വിമാനത്തില്‍ കയറി.
അന്ന് ബോംബെയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഇന്ത്യന്‍ എയര്ലൈന്‍സ് വിമാനം കോയമ്പത്തൂര്‍ വഴി ആണ് വരുന്നത്. അത് കൊണ്ടു വെറും ഒന്നര മണിക്കൂര്‍ യാത്ര മൂന്നു മണിക്കൂറായി എന്ന് മാത്രം .
ചില ചിത്രങ്ങള്‍ Google Images ല്‍ നിന്ന്

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം