17. സിംല : ഹിമാചല്‍ പ്രദേശിന്റെ വേനല്‍ക്കാല തലസ്ഥാനം

സിംല എന്ന സുഖവാസ സ്ഥലം ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തിന്റെ വേനല്‍ക്കാല തല സ്ഥാനമാകുന്നു, അല്ലാത്ത സമയത്ത് ധര്മ്മസ്ഥല യാണ് തലസ്ഥാനം.
ബ്രിട്ടീഷു ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാ നമായി സിംല തിരഞ്ഞെടുക്കപ്പെട്ടത്‌ 1864 ല്‍ ആണ്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അത് പഞ്ചാബ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആയി. പിന്നീടു ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനമായപ്പോള്‍ സിംല പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാ നമായി. ചണ്ടീഗര് പഞ്ചാബിന്റെയും. ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗര മാണ് ഇത്. സിംല എന്ന ജില്ലയുടെ വടക്ക് മന്ദി, കുലു കിഴക്ക് കിന്നാവൂര്‍ ,തെക്ക് കിഴക്ക് ഉത്തരാഖണ്ട് സംസ്ഥാനവും സോളന്‍, സിര്മാവുര്‍ എന്നിവയും ആകുന്നു. ഹിമാലയന്‍ താഴ്വാരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര വ്യവസായ സാംസ്കാരിക കേന്ദ്രവും കൂടിയാണ് സിംല. 2011 ലെ ജന സംഖ്യ 1,71,817 ആയിരുന്നു, താരതമ്യേന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ഒരു സംസ്ഥാന തലസ്ഥാനം .
1815 നു മുമ്പ് ചെറിയ ചില ഗ്രാമങ്ങള്‍ മാത്രമാ യിരുന്നു ഉണ്ടായിരുന്നത്. ബ്രട്ടീഷ് പട്ടാളക്കാര്‍ ഇവിടം ഏറ്റെടുത് ഒരു നഗരം ആക്കി മാറ്റി.

വേനല്‍ ക്കാല തലസ്ഥാനം എന്ന രീതിയില്‍ സിംലയില്‍ ചരിത്ര പ്രധാനമായ പല കാര്യങ്ങള്‍ ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1914 ലെ സിംലാ കരാര്‍ , 1945 ലെ സിംലാ കൊണ്ഫെരന്‍സ് എന്നിവ പ്രധാനപ്പെട്ട ചിലതാണ്. 1948 ലെ സംസ്ഥാന പുന:ഘ ടനയില്‍ 28 നാടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്തു ഹിമാ ചല്‍ പ്രദേശ്‌ എന്ന സംസ്ഥാനത്തിനു രൂപം കൊടു ത്തു. പുന: സംഘടനക്കു ശേഷം മഹാസു എന്ന ജില്ലക്ക് സിംല എന്ന് നാമകരണം ചെയ്തു. സിംലക്ക് ഷിംല എന്നും പറയാരുണ്ട്. കാളിയുടെ ഒരു അവതാ രമായ ശ്യാമളാദേവി എന്ന നാമത്തില്‍ നിന്നാണ് ഷിംല എന്ന പേര്‍ ഉണ്ടായത്.
ഇന്ത്യാരാജ്യം വിഭജിച്ചു 1947 ല്‍ ഇന്ത്യയും പാകി സ്ഥാനും രണ്ടായപ്പോള്‍ , പാകിസ്ഥാന്റെ ഒരു ഭാഗം ഇപ്പോള്‍ ബംഗളാദേശ എന്നറിയപ്പെടുന്ന ഭൂവി ഭാഗം പൂര്‍വ പാകിസ്ഥാനായി അറിയപ്പെട്ടു. എന്നാല്‍ പൂര്‍വ പാകിസ്താന്‍ പല കാര്യങ്ങളിലും പശ്ചിമ പാകിസ്ഥാനില്‍ നിന്നു ചൂഷണം അനുഭ വിച്ചു കൊണ്ടു പാകിസ്ഥാന്റെ ഭരണത്തില്‍ മോചനത്തിന് സമരം ചെയ്തപ്പോള്‍ ഇന്ത്യ അവരെ പട്ടാളക്കാരെ അയച്ചു സഹായിച്ചു. അങ്ങനെയാണ് ഇന്നത്തെ ബംഗളാദേശ് എന്ന രാഷ്ട്രം ഉണ്ടായത്. മുജീബുര്‍ റഹ്മാന്‍ എന്നയാളായിരുന്നു ആ രാഷ്ട്ര ത്തിലെ അന്നത്തെ നേതാവും പിന്നീട് ബംഗ്ലാ ദേഷ് രാഷ്ട്രപതിയുമായത്. എന്നാല്‍ ഇക്കാര്യത്തോട് കൂടി ഇന്ത്യയും പാകിസ്ഥാനുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതലാവുകയും 1972ല്‍ സിംലയില്‍ വച്ച് നടന്ന ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം സിംലാ സമ്മതപത്രം പാകിസ്താന്‍ രാഷ്ട്ര പതി സുള്‍ഫിക്കര്‍ ആലി ഭൂട്ടോയും ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയും കൂടി ആയിരുന്നു ഒപ്പിട്ടതോടു കൂടി പ്രധാനപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അവസാനം ഉണ്ടാക്കിയ ചരിത്ര പ്രസിദ്ധമായ കരാര്‍ ആയിരുന്നു അത്.
വിവിധ ശില്പമാതൃകയിലുള്ള പല കെട്ടിടങ്ങളും സിംലയില്‍ ഉണ്ട്. ഗോഥിക്ക്, ട്യുഡര്‍ബെതന്‍ എന്നീ രീതികളില്‍ നിര്‍മ്മിച്ച വൈസ്രോയിയുടെ താമസ്ഥ ലം, ക്രിസ്തുവിന്റെ പള്ളി, ജാഖൂ ക്ഷേത്രം എന്നിവ ഇതില് പെടുന്നു. കല്‍ക്കായില്‍ നിന്ന് സിംലാ വരെ 1903 ല്‍ ഉണ്ടാക്കിയ കല്‍ക്ക സിംല റെയില്‍ ലയിന്‍ അത്യപൂര്‍വമായ ഒന്നാണ്. യുനെസ്കൊയുടെ ഹെറിറ്റെജ് സൈറ്റായി ഇത് തിരഞ്ഞെടുക്ക പ്പെട്ടി രിക്കുന്നു. . അസംഖ്യം തുരങ്കങ്ങളില്‍ കൂടിയും വളവുകളില്‍ കൂടി വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഈ ഇടുങ്ങിയ ഗെജു റെയിലിലെ യാത്ര തന്നെ ഒരനുഭവം ആയിരുന്നു. ഞങ്ങള്‍ 1967 ല്‍ ടൂറിനു വന്നപ്പോള്‍ ഈ ട്രെയിനില്‍ കൂടി ആയിരുന്നു സിംലയില്‍ എത്തിയത്. അത് അവിസ്മരണീയമായ ഒരു യാത്രതന്നെ ആയിരുന്നു. .
സിംലായിലെ പര്‍വത ബൈക്ക് യാത്രാമത്സരം 2005 മുതല്‍ നടക്കുന്നുണ്ട്. ഏഷ്യയിലെതന്നെ പ്രധാന പ്പെട്ട ഒരു മത്സരം (MTB Himaalaya) ആകുന്നു ഇത്. അതുപോലെ സ്വാഭാവിക ഐസ് സ്കെയ്റ്റിങ്ങിനു സിംല പ്രസിദ്ധമാണ്. സഞ്ചാരികളുടെ പറുദീസാ എന്നതിലുപരി കുറെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ചരിത്രം : ഇപ്പോള്‍ സിംലായുടെ ഭൂവിഭാഗം 1806 ല്‍ ഭീം സെന്‍ താപ എന്ന നേപ്പാള്‍ രാജാവ് ആക്രമിച്ചു കീഴടക്കിയതാണ്. ബ്രിട്ടീഷുകാരും നേപ്പാള്മായു ണ്ടാക്കിയ ആംഗ്ലോ നേപാള്‍ യുദ്ധത്തി(1814–16) നു ശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും നേപ്പാ ളും കൂടി ഉണ്ടാക്കിയ സന്ധി ഉടമ്പടി പ്രകാരം സിംല ബ്രിട്ടീഷ് ഇന്ത്യുടെ ഭാഗമായി. 1819ല്‍ ലെഫ്ടന ന്റ്റ് റോസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ സിംല എന്ന ചെറിയ ഗ്രാമത്തില്‍ മരം കൊണ്ടു ഒരു വീടു ണ്ടാക്കി അതില്‍ താമസിച്ചു. മൂന്നു വര്ഷത്തിനു ശേഷം ഒരു സ്കോട്ട് ആയ ചാര്‍ല്സ് പ്രാറ്റ് കെന്നഡി എന്നയാള്‍ 1822 ഇല സിംലയില്‍ ആദ്യത്തെ വീട് നിര്‍മ്മിച്ചു. ഈ കെട്ടിടം ഇന്നത്തെ നിയമനിര്‍ മ്മാണ സഭയുടെ അടുത്തായിരുന്നു. ഇവിടത്തെ കാലാവസ്ഥ ബ്രിട്ടനിലെ പോലെ ആയതായിരുന്നു ഇവിടെ താമസിക്കാന്‍ ബ്രിടീഷുകാര്‍ക്ക് ആകര്‍ ഷകമായി തോന്നാന്‍ കാരണം . 1826, ആയപ്പോള്‍ ഇവിടെ പല ബ്രിട്ടീഷ് ഓഫീസര്മാരും അവധി ക്കാലം ചിലവഴിക്കാന്‍ വന്നു തുടങ്ങി. 1827ല്‍ ബംഗാള്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ആമ്ഹെ ര്സ്റ്റ് പ്രഭുവും 1827ല്‍ ബ്രിടീഷ് പട്ടാള മേധാവി ആയിരുന്ന കംമ്പര്‍ മേയര്‍ പ്രഭുവും വേനല്‍ക്കാ ലത്ത് കുറെ നാളിവിടെ കെന്നഡി ഹൌസില്‍ താമസിച്ചു. ക്രമേണ ചുറ്റുപാടും ഉള്ള നാട്ടുകാരില് നിന്നും ഈ സ്ഥലം ബ്രിട്ടീഷുകാര്‍ കുറേശ്ശെ കുറേശ്ശെ വാങ്ങി കെട്ടിടങ്ങളും മറ്റും ഉണ്ടാക്കി. 1830 ല്‍ ജഖൂവില്‍ ഒരു പാലം ഉണ്ടാക്കിയിരുന്നു. നാട്ടു രാജാക്കന്മാരില്‍ നിന്നും സ്ഥലങ്ങള്‍ വാങ്ങി 1830 ല്‍ വെറും 30 വീടുകള്‍ ആയിരുന്നത്1881 ഇല 1141 വീടുകള്‍ ആയി മാറി. നഗരം വളര്‍ന്നു.
1863 ഇലാണ് ഇന്ത്യയിലെ വൈസ് റോയി ആയി രുന്ന ജോണ്‍ ലാരെന്സു സിംലായെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനം ആക്കി തിരഞ്ഞെടുത്തത്. . 1876–1880 വരെ വൈസ് റോയി ആയിരുന്ന ലിട്ടന്‍ പ്രഭു വൈസ്രോയിക്ക് വേണ്ടി ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതി ഉണ്ടാക്കി. അദ്ദേ ഹം ഒരു വാനനിരീക്ഷണ കേന്ദ്രവും അവിടെ ഉണ്ടാക്കി. നാട്ടുകാര്‍ താമസിച്ചിരുന്ന സ്ഥലത്ത് ഉണ്ടായ ഒരു തീപിടുത്തത്തില്‍ കുറെയേറെ വീടു കള്‍ നശിച്ചു. അവര്‍ മലയുടെ താഴ് വാരങ്ങളി ലേക്ക് മാറിയപ്പോള്‍ നഗരം അവിടെക്കും വളര്‍ന്നു. അവിടെ വലിയ ഒരു ടൌന്‍ ഹാളും മറ്റും ഉണ്ടാക്കി. പോലീസ് കേന്ദ്രവും മറ്റു ഭരണ സംബന്ധമായ കെട്ടിടങ്ങളും നിര്‍മ്മിക്കപ്പെട്ടു. വായന ശാല സിനിമാ തിയേറ്റര്‍ ഇവയും ക്രമേണ നിര്‍മ്മി ക്ക പ്പെട്ടു.
സ്വതന്ത്ര ഇന്ത്യയിലെ പല പ്രധാനപ്പെട്ട പല ഓഫീസുകളും ഇവിടെ ഇന്ന് പ്രവര്‍ത്തി ക്കുന്നു. പല പട്ടാള ആഫീസര്‍ മാറും ഇവിടെ വന്നു താമസിക്കുക പതിവാക്കി. സമുദ്ര നിരപ്പില്‍ നിന്ന് ശരാശരി 2,206 മീറ്റര്‍ ( 7,238 അടി ) ഉയരത്തില്‍ ആണ് സിംലയുടെ ഭൂപ്രദേശം. നഗരം ഏതാണ്ടു 9.2 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്നു, സിംലാ നഗരം ഭൂമി കുലുക്കം ഉണ്ടാവാന്‍ സാദ്ധ്യതയുള നാലാം സോണില്‍ പെടുന്നതാണ്. ഏഴ് കുന്നുകള്‍ക്ക് മുകളിലാണ് നഗരം നിര്‍മ്മിച്ചിരിക്കുന്നത് . സിംലയില്‍ നിന് ഏറ്റവും അടുത്തുള്ള നദി സട്ലെജ് ആണ്., 21 കി മീ. ദൂരെ. യമുനയുടെ ചില ശാഖക ളും സിംലയില്‍ നിന്ന് കുറെ ദൂരത്തില്‍ ഒഴുകുന്നു. ഇവിടത്തെ പ്രധാന മരങ്ങള്‍ പയിന്‍ , ദേവതാരു, ഓക്ക് തുടങ്ങിയവയാണ്.
നഗരത്തിന്റെ നിലനില്പ്പിനെ ബാധിക്കുന്ന കാര്യങ്ങളില്‍ മണ്ണിടിച്ചില്‍ സാധാരണമാകുന്നു. ഭൂമി കുലുക്കം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഏറ്റവും അടുത്തുള്ള നഗരം ആയ കല്‍ക്കായിലേക്ക് രണ്ടര മണിക്കൂരും മൂന്നു മണിക്കൂര്‍ കൊണ്ടു ചണ്ടീഗറിലും എത്താം . ഡല്‍ഹിയിലേക്കും മനാലിയിലേക്കും ഏഴ് മണിക്കൂര്‍ യാത്രയുണ്ട്.
സിംലയിലെ പ്രധാന കാഴ്ചകള്‍ ക്രിസ്റ് ചര്ച്ച്, നഗര വീഥികള്‍, കത്തോലിക്കരുടെ പള്ളി, സിംലാ മ്യുസിയം , ജാഖൂ കൊടുമുടി എന്നിവയാണ്.
അവയെപ്പറ്റി വിശദമായി പിന്നീട്. നഗരത്തിന്റെ വിവി്ധ മുഖങ്ങള്‍ ചിത്രങ്ങളില്‍ കാണുക.
അവലംബം : വിക്കിപീടിയ

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം