6.പുരി ജഗന്നാഥ ക്ഷേത്രം
ആദ്യ ദിവസം ഭുവനേശ്വറിലെ കാഴ്ചകള്‍ കണ്ടു. രണ്ടാം ദിവസം രാവിലെ കൊനാരാക് സൂര്യക്ഷേ ത്രം കണ്ടതിനു ശേഷം ഉച്ച കഴിഞ്ഞാണ് പുരി ക്ഷേത്രത്തില്‍ എത്തിയത്.
പുരി ജഗന്നാഥ ക്ഷേത്രം ഇന്ത്യയിലെ ചാര്ധാം (നാല് ക്ഷേത്രങ്ങള്‍) എന്നറിയപ്പെടുന്ന മഹത്തായ നാല് വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാണ്. (മറ്റുള്ളവ രാമേശ്വരം, ബദ്രിനാത് , ദ്വാരക). ഈ ക്ഷേത്രനിര്‍ മ്മാണം തുടങ്ങിയത് ഇന്ദ്രദ്യുമ്നന്‍ എന്ന രാജാവാണ് .എന്നാല്‍ ഒഡീശയിലെ ഗംഗാരാജ വംശത്തിന്റെ ചരിത്രത്തെപ്പറ്റി അടുത്തകാലത്ത് കണ്ടെത്തിയ ചെമ്പു ഫലകങ്ങളില്‍നിന്നും ഇപ്പോഴത്തെ ക്ഷേത്രം നിര്‍മ്മിച്ചത് കലിന്ഗയിലെ രാജാവ് അനന്ത വര്‍മ്മ ചോടഗംഗന്‍ 1078 – 1148 കാല ഘട്ടത്തില്‍ ആയിരുന്നു എന്ന് കണ്ടെത്തി. ആദ്യം ക്ഷേത്രത്തിലെ ഭക്തജനങ്ങള്‍ക്ക് നിന്ന് പ്രാര്‍ഥിക്കാനുള്ള സ്ഥലം (ജഗമോഹന) യും മുകളിലേക്കുള്ള ഭാഗവും (വിമാന) ആണ് ഉണ്ടാക്കിയത്. എന്നാല്‍ 1174ല്‍ അനംഗ ഭീമദേവ എന്ന രാജാവാണ് ഇന്നത്തെ രീതിയില്‍ ക്ഷേത്രം പൂര്‍ത്തീകരിച്ചത്. 1558 വരേ ഇവിടെ ജഗന്നാഥനെ ആരാധിച്ചു വന്നു. അതിനു ശേഷം അഫ്ഗാന്‍ യോധാവായ കാലാപഹാദ് എന്നയാല്‍ ഒഡീഷ ആക്രമിച്ചു കീഴടക്കി. പിന്നീടു രാമചന്ദ്ര ദേവ് എന്ന രാജാവ് പുതിയതായി ഭരണം ഏറ്റപ്പോള്‍ ഈ ക്ഷേത്രം വീണ്ടും ശുദ്ധീകരിച്ചു ഭക്തന്മാര്‍ക്ക് തുറന്നു കൊടുത്തു.
ഇവിടത്തെ പ്രധാന ആരാധനാമൂര്ത്തികള്‍ ജഗന്നാഥന്‍ (വിഷ്ണു) ബലഭദ്രന്‍ , സുഭദ്ര എന്നിവ രാണ്. ഇവരുടെ വിഗ്രഹങ്ങള്‍ വലിയ രഥങ്ങളില്‍ വച്ച് പ്രദക്ഷിണം നടത്തുന്ന ഉത്സവം ഇവിടെ പ്രസിദ്ധമാണ്. ആദി ശങ്കരാചാര്യ, രാമാനന്ദ ആചാര്യ , രാമാനുജാചാര്യ എന്നിവര്‍ ഈ ക്ഷേത്ര വുമായി ദീര്‍ഘനാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. പുരിയിലെ ശങ്കചാര്യരുടെ ഗോവര്‍ദ്ധന്‍ മഠം ഈ ക്ഷേത്രത്തില്‍ നിന്ന് അധികം ദൂരെയല്ല. ഹിന്ദു ക്കളില്‍ വൈഷണവ വിഭാഗത്തില്‍ പെട്ടരുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്.
ഈ ക്ഷേത്ര നിര്‍മ്മാണതെപ്പറ്റി സ്കന്ദ പുരാണ ത്തിലും ബ്രഹ്മ പുരാണത്തിലും മറ്റും പറയുന്ന ഒരു കഥയിതാണ്. ജഗന്നാഥനെ ആദ്യം ആരാധിച്ചി രുന്നത് ഒരു ഗിരി വര്‍ഗ പ്രഭുവായ്യിരുന്ന നീല മാധവ എന്നയാളായിരുന്നു എന്നും ഈ വിഗ്രഹത്തെ കുറിച്ചു കേട്ട ഇന്ദ്രദ്യുംന രാജാവ് വിദ്യാപതി എന്നാ ബ്രാഹ്മണ പുരോഹിതനെ ഈ വിഗ്രഹം കണ്ടെ ത്താന്‍ പറഞ്ഞു നിയോഗിച്ചു. നീല മാധവയുടെ കൂടെ താമസിച്ചു അയാളുടെ മകളെ വിവാഹം കഴിച്ചു വിശ്വസ്തനായപ്പോള് നീലമാധവ രഹസ്യ മായി ആരാധിച്ചിരുന്ന ഈ വിഗ്രഹത്തിനടുത്തേക്ക് ബ്രാഹ്മണ പുരോഹിതനെ കണ്ണ് കെട്ടി കൊണ്ടു പോയി എന്നും പുരോഹിതന്‍ കയ്യിലുണ്ടാ യിരുന്ന കടുക് മണികള്‍ പോയ വഴിയില്‍ വിതറിയിരുന്നു എന്നും മുളച്ചു വന്ന കടുക് ചെടി കള്‍ നോക്കി വിദ്യാപതി ദൂരെയുള്ള ഒരു ഗുഹ യില്‍ ഈ വിഗ്രഹം സ്ഥാപിച്ചതായി കണ്ടെത്തി യെന്നും പറയപ്പെടുന്നു. ഈ വിവരം അറിഞ്ഞ ഉടനെ ഇന്ദ്രദ്യുംനന്‍ ജഗന്നാഥനെ ആരാധിക്കാന്‍ പുറപ്പെട്ടു എങ്കിലും വിഗ്രഹം കണ്ടെത്താനായില്ല. വിഗ്രഹം മണ്ണില്‍ പൂഴ്ത്തി വച്ചിരിക്കുകയായി രുന്നു. എന്നാല്‍ വിഗ്രഹം ദര്ശിക്കാതെ തിരിച്ചു പോകുകയില്ല എന്ന് തീരുമാനിച്ച രാജാവ് മരണം വരെ നീല പര്‍വതത്തില്‍ ഉപവസിക്കാന്‍ തുടങ്ങി. ഉപവാസം കൊണ്ടു ക്ഷീണിതനായ രാജാവിന് അശരീരിയായി : നിനക്ക് എന്നെ കാണാന്‍ കഴിയും “ എന്ന വാക്കുകള്‍ കേട്ടു. അതിനു ശേഷം ഒരു കുതിരയെ ബലിയര്‍പ്പിച്ചു ഭഗവാന് ഒരു വലിയ ക്ഷേത്രം നിര്‍മ്മിച്ചു വെന്നും നാരദ മഹര്ഷി കൊണ്ടുവന്ന നരസിംഹ മൂര്‍ത്തിയെ ആ ക്ഷേത്ര ത്തില്‍ പ്രതിഷ്ടിച്ചു എന്നും പറയപ്പെടുന്നു.
രാജാവിന് ഒരു സ്വപ്ന ദര്‍ശനത്തില്‍ കടല്‍ തീരത്ത് നിന്ന് ഒരു പ്രത്യേക വാസനയുള്ള മരം .കിട്ടുമെ ന്നും ആ മരത്തില്‍ വിഗ്രഹം ഉണ്ടാക്കി ക്ഷേത്ര ത്തില്‍ പ്രത്ഷ്ടിക്കാനും ആവശ്യപ്പെട്ടുവത്രേ. അങ്ങനെ കടല്‍ തീരത്ത് നിന്ന് കിട്ടിയ വേപ്പ് വൃക്ഷത്തടിയില്‍ കടഞ്ഞെടുത്ത വിഗ്രഹം ആണ് ആദ്യത്തെ ജഗന്നാഥ വിഗ്രഹം . അതോടൊപ്പം തന്നെ ബലഭദ്രന്റെയും സുഭദ്രയുടെയും ദുദര്‍ശന ചക്രത്തിന്റെയും വിഗ്രഹങ്ങളും നിര്‍മ്മിച്ച് പ്രതിഷ്ടിച്ചു. 12 ഒ 19 ഒ വര്‍ഷത്തിലൊരിക്കല്‍ വിഗ്രഹമാതൃക പുതിയതായി നിര്‍മ്മിച്ച് പ്രതിഷ്ടിക്കാരുന്ടത്രേ ഇവിടെ.
ഇന്ദ്രദ്യുംന രാജാവ് ജഗന്നാഥനു ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്മാരകം ഉണ്ടാക്കാന്‍ തീരുമാ നിച്ചു , ആയിരം അടി ഉയരത്തില്‍ ഉള്ള ഗോപുരം നിര്‍മ്മിച്ചതിനു ശേഷം ബ്രഹ്മാവിനെ ക്ഷേത്രം പ്രതിഷ്ടിക്കാന്‍ ക്ഷണിച്ചുവെന്നും ബ്രഹ്മാവ് സന്തോഷത്തോടെ വിഗ്രഹം പ്രതിഷ്ടിച്ചശേഷം എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്ളാ നാവശ്യപ്പെട്ടു. തന്റെ കാല ശേഷം ഇത്ര മഹത്തായ ക്ഷേത്ര അധികാരിയായി വരുന്ന രാജാവ് അഹങ്കാ രം മൂലം സാമൂഹ്യ ദ്രോഹിയാവാതിരിക്കാന്‍ തനിക്കു കുട്ടികളൊന്നും ഉണ്ടാവരുത് എന്ന വരം വാങ്ങിച്ചു എന്ന് പറയുന്നു.
ക്ഷേത്രവുമായിബന്ധപ്പെട്ടു മറ്റൊരു കഥയും പറയപ്പെടുന്നു. ത്രേതായുഗത്തില്‍ ഒരു ആല്‍മര ത്തിന്റെ തണലില്‍ വിഷ്ണു ഭഗവാന്‍ ഒരു നീല രത്നം ആയി കാണപ്പെട്ടു വെന്നും, അസാമാന്യ പ്രകാശം ഉള്ള ഈ രത്നം കാണുന്നമാത്രയില്‍ തന്നെ ആര്‍ക്കും മോക്ഷപ്രാപ്തി ഉണ്ടാകുന്നതു കണ്ടു യമധര്‍മ്മന്‍ ആ രത്നം ഒളിപ്പിച്ചുവെന്നും ദ്വാപര യുഗത്തില്‍ ആ രത്നത്തിന്റെ നീല പ്രകാ ശം പരത്തിയ ഒരു മരക്കഷണം കടലില്‍ ഒഴുകി നടക്കുന്നതു കണ്ട നാരദന്‍ രാജാവിനോട് ആ മരത്തില്‍ നിന്നും മൂന്നു ജഗന്നാഥ, ബലഭദ്ര, സുഭദ്ര ഇവരുടെ വിഗ്രഹങ്ങളും സുദര്‍ശന ചക്രത്തിന്റെ രൂപവും ഉണ്ടാക്കി ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കാന്‍ ആവശ്യപ്പെട്ടു എന്നും പറയുന്നു..
ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ പലപ്പോഴും ആക്രമണം ഉണ്ടായിട്ടുണ്ട്. രക്തബാഹു എന്നയാ ളുടെ ആക്രമണം ആയിരുന്നു ആദ്യത്തെത് 1692 മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗ സീബു ഈ ക്ഷേത്രം നശിപ്പിക്കാന്‍ ആജ്ഞാപിച്ചു എങ്കിലും അത് നശിപ്പിക്കാന്‍ വന്ന ചക്രവര്‍ത്തിയുടെ പ്രതിനിധിയെ പണം കൊടുത്തു സ്വാധീനിച്ചു നാട്ടുകാര്‍ ക്ഷേത്രം സംരക്ഷിച്ചുവെന്നു പറയുന്നു. തല്ക്കാലത്തേക്ക് ക്ഷേത്രം അടച്ചിടുക മാത്രം ചെയ്തു. ഔറംഗ സെബിന്റെ മരണശേഷം 1707 ലാണ് ക്ഷേത്രം തുറന്നത്.
ഏതായാലും പുരി ജഗന്നാഥ ക്ഷേത്രം ഗംഭീരം തന്നെ എങ്കിലും നമ്മുടെ കേരളത്തിലെ ക്ഷേത്ര ങ്ങളില് പോകുമ്പോഴുണ്ടാകുന്ന മാനസിക ശാന്തി യും സന്തോഷവും ഞങ്ങള്ക്ക് കിട്ടിയില്ല എന്ന് പറയാന് വിഷമമുണ്ട്. ഇതിനു ഒന്നില് കൂടുതല് കാരണങ്ങളുണ്ട്. ഒന്നാമതായി പുരി എന്ന ക്ഷേത്ര നഗരത്തിലെ വൃത്തിഹീനമായ നിരത്തുകള്. രണ്ടു വശവും മനുഷ്യരുടെ മലമൂത്ര വിസര്ജനം കൊണ്ടു നാറുന്നത്. പുരിയിലെവിടെ ചെന്നാലും, (ക്ഷേത്ര ത്തിന്റെ ഉള്ളില് അല്ലാതെ ) ഈ ദുര്ഗന്ധം ഒഴിവാ ക്കാന് സാധിക്കുകയില്ല. തിരക്കുള്ള ക്ഷേത്രനഗര ങ്ങളില് (ഉദാ: ഗുരുവായൂര്) മാലിന്യം കുന്നു കൂടുന്നത് പതിവാണെങ്കിലും, ഞങ്ങള് ഇത്രയധികം പ്രതീക്ഷിച്ചില്ല. പുരിനഗരത്തിന്റെ മുഖ മുദ്ര തന്നെയാണോ ഈ മനുഷ്യ വിസര്‍ജ്യത്തിന്റെ ദുര്‍ഗന്ധം എന്ന് തോന്നിപ്പോയി. ക്ഷേത്രത്തിന്റെ സമീപം എത്തുമ്പോള് തന്നെ പൂജാരികളുടെ, അഥവാ അവരുടെ ഏജെന്റുമാരുടെ ഒരു സൈന്യം തന്നെ നമ്മെ ആക്രമിക്കാന് തയാറായി നില്കുന്നു ണ്ടാവും. സ്ത്രീ പുരുഷ ഭേദമെന്യേ അവര് നമ്മെ പിടിച്ചു അകത്തു കൊണ്ടു പോകും, ഞങ്ങള് ഇവരുടെ പിടിയില് പെടാതെ ക്ഷേത്രത്തിലേക്ക് കയറി. ഭാഗ്യത്തിന് ക്ഷേത്രകവാടത്തില് ശുദ്ധജലം പ്രവഹിക്കുന്ന ചെറിയ നാളി ഉണ്ട്. അതില് കാല് കഴുകി ശുദ്ധി വരുത്തി അകത്തു പ്രവേശിച്ചു. അകത്തും ഏജെന്റുമാര് തയ്യാറായി ഇരിക്കുന്നുണ്ട്. ഞങ്ങള് ഇവരെ എല്ലാം ഒഴിവാക്കി ഭഗവാന് ജഗന്നാഥന്റെ സമക്ഷം എത്തി. അവിടെ രണ്ടു പൂജാരിമാര് മാത്രം. ഒരു പ്രായമായ ആളും , ഒരു മധ്യ വയസ്കനും. മധ്യവയസ്കന് ഞങ്ങളോട് പേരും നക്ഷത്രവും ചോദിച്ചു, പറഞ്ഞു കൊടുത്തു. ഭഗവാനെ നോക്കി എന്തോ മന്ത്രം ഉച്ചരിച്ചു, ഞങ്ങളുടെ തലയില് കൈവച്ചു അനുഗ്രഹിച്ചു. ഏതാണ്ട് രണ്ടു മിനിട്ടു കൊണ്ടു കഴിഞ്ഞു . ദക്ഷിണ ആവശ്യപ്പെട്ടു. സാധാരണ കൊടുക്കുന്നതിലും കൂടുതലായി ഞങ്ങള്‍ രണ്ടു പേരും നൂറു രൂപ വീതം കൊടുത്തു. ഇതു കണ്ടു അയാളുടെ ഭാവം മാറി. "പാഞ്ച് സൌ ദോ (500തന്നോ)" ആജ്ഞ ആയി, ഞാനുണ്ടോ വിടുന്നു. ഞാന് അതില് കൂടുതലൊ ന്നും തരില്ല എന്ന് തീര്ത്തു പറഞ്ഞു. കൂടുതല് ശല്യപ്പെടുത്തിയപ്പോള് ഞാന് ചോദിച്ചു " ആപ് ലോഗ് ഭഗവാന് കോ ബെച്ച് കര് രഹ ഹായ് ക്യാ ? (നിങ്ങള് ഭഗവാനെ വില്പനച്ചരക്കാക്കുകയാണോ ?)" . ഇതു കേട്ടപ്പോള് മൂത്തയാള് പറഞ്ഞു " ഏ ലോഗ് കഞ്ജൂസ് ഹൈം, ഛോദ് ദോ (ഇവര് പിശുക്കരാന്, വിട്ടേരെ )" . അങ്ങനെ അവിടെ നിന്നു രക്ഷപ്പെട്ടു. പണം കൊടുക്കുന്നതിലല്ല. അത് ആവശ്യപ്പെടുന്ന രീതിയാണ് കഷ്ടം. ഭഗവാനുണ്ടോ ഇതൊക്കെ അറിയുന്നൂ. അല്ലെങ്കില് തന്നെ അറിയാന് അങ്ങോര്‍ക്ക് എവിടെ സമയം. ഈ പണ്ടമാരുടെ ഇടയില് ജീവിക്കുന്ന അദ്ദേഹത്തെ എത്ര സ്തുതിച്ചാല് മതിയാവും. പ്രസാദമായി പലഹാരങ്ങളും വിവിധ നിറത്തിലുള്ള ചോറുകള് (മഹാ പ്രസാദമെന്നാണ് ഇതിനു പറയുക).കൊടുക്കുന്നു. മൂന്നു മണിക്ക് ശേഷമേ ഇതു വിതരണം ചെയ്യുകയുള്ളൂ. പ്രസാദ വും വില്പനയാണ്. 50 രൂപയില് കുറഞ്ഞ വില്പനയില്ല. അകത്തു നിന്നു തന്നെ കുറച്ചു ലഡ്ഡുവും മുറുക്ക് പോലെയുള്ള പ്രസാദവും വാങ്ങി, ജഗന്നാഥനെ. മനസ്സില്‍ വണങ്ങിക്കൊണ്ട് ഇറങ്ങി . പുറത്തും പ്രസാദം വില്പനയുണ്ട്. ഈച്ച അരിച്ച പാത്രത്തില് നിന്നു കോരി കൊടുക്കുന്നു. എല്ലാം കൂടി നോക്കി യാല് നമ്മുടെ ബിരിയാണി ആയി തോന്നാം. പുറത്താണെങ്കില് കുറച്ചു വില കുറവാണെന്നു തോന്നി. ഏതായാലും ജഗന്നാഥന്റെ ചിലവില് കോടികളുടെ കച്ചവടം, കുറച്ചു ദാരിദ്രനാരായണ ന്മാരും ജീവിക്കുന്നു.
പുരി ക്ഷേത്രത്തിന്റെ കാഴ്ച ആകാശത്ത് നിന്ന് :https://youtu.be/yq9Kuq-p6Yk
Pictures courtsey :http://www.orissatourism.org/jagannath-temple/
Comments
Post a Comment