7. പൂര്‍വേന്ത്യന്‍ യാത്രയുടെ രണ്ടാം ഘട്ടം : കൊല്‍ക്കത്തയില്‍

ഭുവനേശ്വര്‍, കൊനാരാക്, പുരി എന്നീ മൂന്നു സ്ഥലങ്ങളും അവിടത്തെ പ്രധാന ക്ഷേത ങ്ങളും സന്ദര്‍ശിച്ച ശേഷം ഞങ്ങളുടെ അടു ത്ത ലക്‌ഷ്യം കൊല്‍ക്കത്ത ആയിരുന്നു. പഠിക്കുന്ന കാലത്ത് 1967 ല്‍ ഒന്നോ രണ്ടോ ദിവസം കല്‍കത്തയില്‍ കഴിഞ്ഞ നേരിയ ഓര്‍മ്മ മാത്രമേ ഉള്ളൂ. ബോം ബെ പോലെ യോ അത്തിലധികമോ വലിയ മഹാനഗരം, ജന സാഗരങ്ങളുടെയും തിരക്കിന്റെയും മഹാനഗരം . City of joy പോലെയുള്ള പുസ്തകങ്ങളില്‍ വായിച്ച ഭീകരമായ നഗരം, കൊല്കത്തായെപ്പറ്റി ഇപ്പോഴും കുറച്ചൊരു ഭീതിയോടു കൂടി മാത്രമേ ഓര്‍മ്മിക്കാന്‍ കഴിയുന്നുള്ളൂ. അതിനു കാരണങ്ങള്‍ പലതാണ് , ചിലത് വഴിയെ പറയാം .
ഏതായാലും ഭുവനേശ്വറില്‍ നിന്ന് കൊല്‍ ക്കത്ത ഹൌറായിലേക്കുള്ള യാത്ര സംഭവ ങ്ങള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞു. കഷ്ടിച്ച് ഒരു രാത്രി കൊണ്ടു കൊല്കത്തായില്‍ ഇറങ്ങി. ഞങ്ങള്‍ താമസിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് ഒരു സര്‍ദാര്‍ ജിയുടെ ടാക്സിയില്‍ പുറപ്പെട്ടു, സര്‍ദാര്‍ അധികമൊന്നും സംസാരിക്കാതെ ന്യായ മായ പണം വാങ്ങി ഹോട്ടലില്‍ എത്തിച്ചു. ഹോട്ടലും മുറിയും വലിയ കുഴപ്പമില്ല. രണ്ടാം നിലയില്‍ ആയിരുന്നു മുറി , വൃത്തിയും വെടി പ്പുമുള്ള മുറി. താഴെ സാധാരണ നഗരത്തി ലെ തെരുവുകളില്‍ ഉള്ള തെരുവ് കച്ചവട ക്കാരും റിക്ഷാ വലിക്കാരും എല്ലാം .
അന്ന് കമ്മ്യുണിസ്റ്റ് ഭരണം വലിയ തകരാ റുകള്‍ ഒന്നുമില്ലാതെ തുടര്‍ന്നു കൊണ്ടിരി ക്കുന്ന ഒരേ ഒരു സംസ്ഥാനം , സാധാരണ ക്കാര്‍ക്ക് വേണ്ടി പലതും ചെയ്തു കൊണ്ടി രുന്ന സര്‍ക്കാര്‍. കൊല്കത്തയില്‍ ഏറ്റവും സൗകര്യം ആയ ഗതാഗത മാര്‍ഗമായി മാറി യിരുന്നു മെട്രോ റെയില്‍വേ. പക്ഷെ ഞങ്ങള്‍ താമസിച്ച നഗര ഭാഗത്തില്‍ നിന്ന് മെട്രോ സ്റ്റേഷന്‍ ഒന്നും ഇല്ല. എന്നാല്‍ മിക്ക വാറും മെട്രോ സ്റെഷനുകളിലേക്ക് ഷെയര്‍ ടാക്സികളും ഷെയര്‍ ആട്ടോകളും സൗകര്യം ലഭ്യമാണ്. ഒരേ വാഹനത്തില്‍ ഒന്നിലധികം പേര്‍ നിശ്ചിതമായ തുക കൊടുത്തു നിശ്ചി തമായ സ്ഥലത്ത് നിന്ന് മെട്രോ സ്റ്റേഷനില്‍ എത്തിക്കാന്‍ ഉള്ള സംവിധാനമാണ് ഷെയര്‍ ടാക്സി / ആട്ടൊ . ഒരു ആട്ടോയില്‍ ആകെ അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാം, പുറകില്‍ മൂന്നു പേര്‍ , ഡ്രൈവറുടെ രണ്ടു വശത്തും കൂടുതല്‍ പടിപ്പിച്ച സീറ്റില്‍ മറ്റു രണ്ടു പേര്‍ അങ്ങനെ അഞ്ചു പേര്‍. മുമ്പില്‍ ഇരിക്കാന്‍ സ്ത്രീകളെ അനുവദിക്കാറില്ല. ഞങ്ങള്‍ അതുകൊണ്ടു പലപ്പോഴും പുറ കില്‍ തന്നെ ആണ് ഇരുന്നത്. അഞ്ചു പേര്‍ ആകുമ്പോള്‍ ആട്ടോ പുറപ്പെടും. കൃത്യമായ തുക കൊടുത്താല്‍ മതി. സാധാരണ ക്കാര്‍ക്ക് ഇത് വലിയ സഹായമായി. യുബറും ഓലയും അന്നില്ലല്ലോ, മെട്രോ സ്റ്റേഷനില്‍ എത്താന്‍ ഇതിലും നല്ല സംവിധാനം ഇല്ല എന്ന് തോന്നി. ഓരോ പ്രാവശ്യവും ടാക്സി പിടിച്ചു പണം ചിലവാക്കാതെ തന്നെ യാത്ര സുഗമമായി. മെട്രോയില്‍ ഓഫീസില്‍ പോകുന്നവരുടെ സമയമായ 8 30 മുതല്‍ 10 വരെയും വൈകുന്നേരം അഞ്ചു മുതല്‍ ഏഴ് വരെയും നല്ല തിരക്കുണ്ടാവും എന്ന് മാത്രം . എന്നാലും റോഡു വഴിയുള്ള ഗതാഗതത്തെക്കാള്‍ വളരെ വേഗത യുള്ള തും ക്ഷീണം ഉണ്ടാക്കാത്തതും ആയ മാര്‍ഗം . ഞങ്ങള്‍ ഈ സൗകര്യം പരമാവ ധി ഉപയോഗപ്പെടുത്തി.
കല്‍ക്കട്ട എന്നറിയപ്പെട്ടിരുന്ന കൊല്‍ക്കത്ത ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം എന്നാണല്ലോ അറിയപ്പെടുന്നത്. കൊട്ടാര ങ്ങളുടെ നഗരം (City of palaces) എന്നും ആഹ്ളാദത്തിന്റെ നഗരം (city of joy ) എന്നും ഈ നഗരം അറിയപ്പെടുന്നു. ഹൂഗ്ലി നദിയുടെ കിഴക്ക് ഭാഗത്ത്‌ സ്ഥിതി ചെയുന്ന ഈ നഗരം ആദ്യകാലത്ത് ബ്രിട്ടീഷ് ഇന്ത്യയു ടെ തലസ്ഥാനം ആയിരുന്നു. മുഗള്‍ ചക്രവര്തിമാരുടെ അധീനത്തില്‍ ഉണ്ടായിരുന്ന മൂന്നാല് ഗ്രാമങ്ങള്‍ സബര്ണ റോയ് ചൌധുരി എന്നയാളുടെ കുടുംബ ത്തിന്റെ പക്കല്‍ ആയിരുന്നു. 1698 ല്‍ ഇവരില്‍ നിന്ന് ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പനി വാങ്ങുകയും 1772 ഇല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ തല സ്ഥാനം ആവുകയും ചെയ്തു. എന്നാല്‍ ക്രമേണ കൊല്‍ക്കത്താ നഗരം വിദ്യാസമ്പന്നരുടെ, പുരോഗമനവാദി കളുടെ നഗരം ആയി ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടാന്‍ ആഗ്രഹിക്കുന്നവ രുടെ താവളമായി. പൊതുവേ എതൃപ്പ് കൂടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ 1905 ല്‍ ബംഗാള്‍ രണ്ടാക്കുകയും തുടര്‍ന്നു കുറെനാള്‍ രണ്ടു മതങ്ങളില്‍ പെട്ട ആൾക്കാർ തമ്മില്‍ വൈരം വളരുകയും ചെയ്തു . അതോടെ 1911 ല്‍ തലസ്ഥാനം കൊല്‍ക്ക ത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി. കൊല്‍ക്കത്തായുടെ പ്രാധാന്യം കുറഞ്ഞു എങ്കിലും സ്വാതന്ത്ര്യ സമരത്തിലും സാംസ്കാരിക കാര്യങ്ങളിലും അത് പ്രധാന കേന്ദ്രമായി തുടര്‍ ന്നു. 1947 ഇല്‍ സ്വാന്ത ന്ത്ര്യം കിട്ടിയപ്പോള്‍ അതിനു വേണ്ടി ശ്രമിച്ച കുറെയേറെ നേതാക്കള്‍ ഇവിടെ നിന്നുണ്ടാ യിരുന്നു. 2001 ലാണ് കല്‍ക്കട്ടയുടെ പേര്‍ കൊല്‍ക്കത്ത എന്നാക്കിയത്. 2011 ലെ കണക്കുകള്‍ പ്രകാരം 450 ലക്ഷം ആൾക്കാർ താമസിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നഗരമാണ് കൊല്‍ക്ക ത്ത . 1750 ച്. കി. മീ വിസ്തൃതിയും 157 പോസ്റ്റല്‍ മേഖലകളും ഉണ്ട് . 72 പട്ടണ ങ്ങളും 527 ഗ്രാമങ്ങളും ഉള്‍പ്പെട്ടതാണ് കൊല്‍ക്കത്ത മെട്രോ കോര്പോ രേഷന്‍ . 2006 ലെ കണക്കനുസരിച്ച് ലോകത്തിലെ വലിയ നഗരങ്ങളില്‍ 13 ആം സ്ഥാനമുള്ള നഗരം.
ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍ ആയിരുന്നല്ലോ കൊല്‍ക്കത്ത. ഈ മെട്രോ പ്രൊജക്റ്റ്‌ പൂര്ത്തിയാക്കാന്‍ 20 വര്ഷ ത്തിലധികം വേണ്ടി വന്നു. 1969ല്‍ പ്രാഥ മിക ആലോചന തുടങ്ങിയെ ങ്കിലും 1971 ല്‍ ഉണ്ടാക്കിയ പദ്ധതിയനുസരിച്ച് 97.50 കി മീ. നീളം ആണ് കൊല്‍ക്കത്ത മെട്രോക്ക് കണ ക്കാക്കിയത്. 1972 ഡിസംബറില്‍ ല്‍ പണി തുടങ്ങി. 1984 ഒക്ടോബറില്‍ 3.4 കി മീ ഉള്ള എസ്പ്ലനേെട് മുതല്‍ ഭോവാനിപൂര്‍ വരെയു ള്ള ആദ്യഭാഗം പ്രവര്‍ത്തനനിരതമായി. ഇന്ത്യ യിലെ ആദ്യത്തെ അന്തര്‍ ഭൌമ മെട്രോയും ഇത് തന്നെ. നേതാജി സുഭാഷ് ചന്ദ്ര തുറമുഖ ത്തിനടുത്ത് നവപ്പാര എന്ന സ്ഥലത്ത് നിന്ന് തുടങ്ങി കാവി സുഭാഷ് എന്ന സ്ഥലം വരെ 27.223 കി മീ ആണ് നീളം . ഒന്നാം ഘട്ട ത്തില്‍ 16.450 കി മീ ഡംഡം വിമാനത്താവ ളത്തില്‍ നിന്ന് ടോളി ഗഞ്ചു വരെ1995 ഇല പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ മഹാ നായക് ഉത്തം കുമാര്‍ മുതല്‍ കാവി നസ്രുള്‍ വരെ 2.851 കി മീ കൂടുതല്‍ ഭാഗങ്ങള്‍ കൂട്ടി 2010 ല്‍ തുറന്നു കൊടുത്തു. 2013 ജൂലാ യില്‍ ഡംഡം മുതല്‍ നോവപ്പാര വരെയുള്ള 2.091 ഭാഗവും പൂര്‍ത്തിയാക്കി . ഒരു ദിവസം ഏകദേശം 5 ലക്ഷം യാത്രക്കാരെ ഇന്ന് കൊല്‍ക്കത്ത മെട്രോ വഹിക്കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമാണ് കൊല്‍ ക്കത്ത മെട്രോ.
ഇത്രയും വിവരങ്ങള്‍ തിരഞ്ഞെടുത്തെഴു തിയത് പ്രതി ബന്ധങ്ങൾ ഒരുപാട് ഉണ്ടായിട്ടും ഏറ്റവും വേഗത്തില്‍ വെറും 4 വര്ഷം കൊ ണ്ടു പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയുടെ പണിയുമായി താരതമ്യം ചെയ്യാന്‍ ആണ്.

ചിത്രങ്ങള്‍ ഗൂഗിള്‍ വക
LikeShow More Reactions
Comment

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം