8. ദക്ഷിണേശ്വര്‍ ക്ഷേത്രം
ഞങ്ങള്‍ താമസിച്ച സ്ഥലത്ത് നിന്നും കുറെ ദൂരെ ആയിരുന്നു എങ്കിലും സ്വാമി വിവേകാനന്ദന്റെ ഗുരുവായിരുന്ന ശ്രീ രാമകൃഷ്ണ പരമഹംസന്‍ ജീവിച്ചിരുന്ന ദക്ഷിണേശ്വര്‍ ക്ഷേത്രം സന്ദര്‍ശി ക്കാന്‍ ഞങ്ങള്‍ പോയി. ഏകദേശം ഒരു മണിക്കൂ റോളം ബസില്‍ യാത്ര ചെയ്യേണ്ടി വന്നു എങ്കിലും അവിടെ പോയത് മൂലം മനസ്സിനു ശാന്തി കിട്ടുന്ന തായിരുന്നു. അനേകം ശിവ ലിംഗങ്ങള്‍ അടുത്ത ടുത്തു പ്രതിഷ്ടിച്ചിട്ടുള്ള ഈ ക്ഷേത്രത്തെ പറ്റി ചില വിവരങ്ങള്‍ വിക്കി പീഡിയയില്‍ നിന്നും ആ ക്ഷേത്രത്തിന്റെ വെബ്സൈറ്റില്‍ നിന്നും കിട്ടിയത് സംക്ഷിപ്തമായി കുറിക്കുന്നു.(അവ ലംബം അവസാനം കൊടുത്തിട്ടുണ്ട്).
ഇതൊരു കാളീ ക്ഷേത്രം ആണ്. കാളിയുടെ ഒരവ താരമായി സങ്കല്പ്പിക്കപ്പെടുന്ന ഭാവതരണി ( ഭക്ത ന്മാരെ സംസാര ജീവിതത്തില്‍ നിന്ന് മോക്ഷ പ്രാപ്തിയിലേക്ക് നയിക്കുന്നയാളെന്ന അര്‍ഥം) എന്ന രൂപത്തിലാണ് കാളിയുടെ പ്രതിഷ്ട. 1855 ഇല റാണി രാഷ്മണി എന്ന ഭക്തയാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇതിനെപ്പറ്റി രസകരമായ ഒരു കഥയുണ്ട്. ഈ ഭക്തയും പരിവാരങ്ങളും ആയി കുറെ ബോട്ടുക ളില്‍ കാശിയിലേക്ക് പോകാന്‍ തീരുമാനിച്ചു എല്ലാ തയ്യാറെടുപ്പും നടത്തി. പുറപ്പെടുന്നതിന്റെ തലേ ദിവസം റാണിക്ക് സ്വപ്നത്തില്‍ കാളിയുടെ വെളിപാടുണ്ടായി “ “നീ എവിടെയും പോകേണ്ട ആവശ്യമില്ല. എന്റെ രൂപം ഇവിടെ ഗംഗയുടെ തീരത്ത് ഭംഗിയുള്ള ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചു നിനക്കും കുടുംബത്തിനും നാട്ടുകാര്‍ക്കും പ്രാര്‍ ഥിക്കാനുള്ള അവസരം ഉണ്ടാക്കിയാല്‍ മതി “ എന്നായിരുന്നു അരുളപ്പാടു. ഈ നിര്‍ദ്ദേശം നടപ്പാ ക്കാന്‍ അവര്‍ ഉടന്‍ തന്നെ ഗംഗാതീരത്ത് ഒരു ഇന്ഗ്ലീഷുകാരനില്‍ നിന്നും 20 ഏക്കര്‍ ഭൂമി വാങ്ങി ക്ഷേത്രം ഉണ്ടാക്കാന്‍ 1847 ല്‍ പണി തുടങ്ങി. ഒരു ആമയുടെ ആകൃതിയുള്ള ഈ ഭൂമിയുടെ ഒരു ഭാഗത്ത് ഒരു മുസ്ലിം ശ്മശാനം ഉണ്ടായിരുന്നു. താന്ത്രിക വിധിപ്രകാരം ഈ ഭൂമി കാളിക്ഷേത്ര ത്തിനു ഉപയുക്തമാനെന്നു കണ്ടത്രെ. 1855 ആയപ്പോള്‍ 9 ലക്ഷം ര്രൂപ ചിലവാക്കി ആ ക്ഷേത്രം പൂര്‍ത്തിയാക്കി .ഇവിടെ ഏഴ് സ്തൂപങ്ങള്‍ ഉള്ള പ്രധാന ക്ഷേത്രം കൂടാതെ ഏഴ് ശിവ ക്ഷേത്ര ങ്ങളും രാധാ കൃഷ്ണന്റെ ഒരു ക്ഷേത്രവും റാണി രാഷ്മണിയുടെ സ്മാരകമായ മറ്റൊരു ക്ഷേത്രവും നദീ തീരത്ത് സ്ഥാപിച്ചിട്ടുണ്ട്. ആദ്യത്തെ മുഖ്യ പൂജാരി ആയി രാംകുമാര്‍ മഹോപദ്ധ്യായ എന്നയാളെ നിയമിച്ചു.
രാമകൃഷ്ണ 17.02.1836 ഇല്‍ ഹൂഗ്ലിയിലെ കമര്പുകൂര്‍ എന്ന സ്ഥലത്ത് ജനിച്ചു. ചെറുപ്പം മുതലേ കാളി യുടെ വലിയ ഭക്തനായി മാറിയ രാമകൃഷ്ണന്‍ പുരാണങ്ങളിലും നല്ല അറിവ് ഉണ്ടാക്കി. ശ്രീ കൃഷ്ണന്റെ ലീലകളില്‍ ആകൃഷ്ടനായ അയാള്‍ പുരാണ കഥകള്‍ അവതരിപ്പിച്ച പല നാടകങ്ങ ളിലും അഭിനയിച്ചു.. പ്രായത്തില്‍ കൂടുതല്‍ പക്വത കാണിച്ച അയാളെ തന്റെ സഹോദരന്‍ ദക്ഷിണേ ശ്വര്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്നു. അയാളെ ഗദാ ഹര്‍ എന്നാണ് അറിയപ്പെട്ടത് റാണി രാഷ്മണി പൂജാ ജോലികള്‍ ഏല്പ്പിച്ചു. ഇദ്ദേഹം തന്നെയാണ് പിന്നീടു രാമകൃഷ്ണ എന്നു നാമത്തില്‍ അറിയ പ്പെട്ടത്. മുഖ്യ പൂജാരി അടുത്ത വര്ഷം മരിച്ചപ്പോള്‍ രാമകൃഷ്ണന്‍ പ്രധാന പൂജാരിയായി. ഇദ്ദേഹ ത്തിന്റെ പൂജാരീതിയിലും ആത്മാര്‍ഥത കൊണ്ടും ക്ഷേത്രം ഇദ്ദേഹം പൂജ ചെയ്യുന്നത് കാണാന്‍ തന്നെ ആള്‍ക്കാര്‍ കൂടുമായിരുന്നു. ക്ഷേത്രം നാള്‍ക്കു നാള്‍ അഭിവൃദ്ധി പ്രാപിച്ചു. 1859 മേയ് മാസം 23 ആമത്തെ വയസ്സില്‍ അദ്ദേഹം ശാരദാമണിയെ വിവാഹം കഴിച്ചു. എന്നാല്‍ അധികം താമസി യാതെ പരമമായ സത്യം കണ്ടെത്താന്‍ അദ്ദേഹം പൂര്‍ണ സന്യാസി ആയി മാറി. തോതാപുരി എന്ന ഗുരുവില്‍ നിന്നും സന്യാസം സ്വീകരിച്ചു പരമ ഹംസന്‍ എന്നാ നാമം സ്വീകരിച്ചു
ഭാവ സമാധി എന്ന അവസ്ഥയില്‍ പലപ്പോഴും ആയ പരമഹംസന്‍ സത്യാന്വേഷിയായി , കാശി, മധുര, വൃന്ദാവന്‍ എന്നീ ക്ഷേത്രങ്ങളും സന്ദര്ശിച്ചു. അദ്ദേഹം സഹധര്‍മ്മിണി ആയിരുന്ന ശാരദാ ദേവിയെപ്പോലും മാതൃ രൂപത്തില്‍ പൂജിച്ചു വന്നു. അദ്ദേഹം തന്റെ പ്രഭാഷണങ്ങളില്‍ അഖില ലോക സാഹോദര്യത്തിനു പ്രാധാന്യം കൊടുത്തു. ധാരാളം ശിഷ്യന്മാര്‍ ഉണ്ടായി. അതില്‍ ഒരാള്‍ ആയിരുന്നു നരേന്ദ്രദത്ത്. പിന്നീട് സ്വാമി വിവേകാ നന്ദന്‍ എന്നറിയപ്പെട്ടത്. തന്റെ ശിഷ്യന്മാര്‍ക്ക് ദിവ്യമായ അനുഭവം രാമകൃഷ്ണന്‍ പകര്‍ന്നു കൊടുത്തു. നരേന്ദ്രന്‍ ആയിരുന്നു അദ്ദേഹ ത്തിന്റെ പ്രിയ ശിഷ്യന്‍ . 1886 ആഗാസ്റ്റു 16 നു രാമകൃഷ്ണ പരമ ഹംസന്‍ സമാധിയായി. അദ്ദേഹ ത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്വാമി വിവേകാനന്ദന്‍ ബേലൂര്‍ മഠം സ്ഥാപിച്ചു.
നരേന്ദ്രന്‍ കല്‍ക്കത്തായിലെ ഒരു പ്രസിദ്ധ വക്കീ ലായിരുന്ന ബിശ്വനാത് ദത്തായുടെയും വൈഷ്ണവീ ദേവിയുടെയും മകനായി 1863 ല്‍ ജനിച്ചു. അസാ മാന്യ ബുദ്ധിശാലിയും കലാ വാസനയും ഉള്ള നരേന്ദ്രന്‍ അമ്മയില്‍ നിന്നും പുരാണങ്ങളില്‍ അറിവ് നേടി. സംഗീതത്തിലും കായിക മത്സര ങ്ങളിലും എല്ലാം അയാള്‍ കേമനായിരുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ ആദ്യം മുതല്‍ തന്നെ സദാ സന്നദ്ധനായിരുന്നു നരേന്ദ്രന്‍. രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായതിനു ശേഷം വിവേ കാനന്ദന്‍ ഇന്ത്യയിലും വിദേശത്തും ധാരാളം യാത്ര ചെയ്തു. ഇന്ത്യയിലെ ഗ്രാമങ്ങളിലെ പാവങ്ങള്‍ പലരും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും കഴ്യുന്നത് കണ്ടു അദ്ദേഹം വിഷമിച്ചു. ജാതി വ്യവസ്തയോടു സന്ധിയില്ലാത്ത സമരം അദ്ദേഹം പ്രഖ്യാപിച്ചു. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യ ത്തെപ്പറ്റി ജനങ്ങളെ ഉദ്ബോദ്ധിപിക്കാന്‍ അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി. സാമ്പത്തികമായും വ്യാവസായികവും ആയി വളരെ മുന്നോക്കം പോയ പാശ്ചാത്യരില്‍ നിന്നും ശാസ്ത്ര സാങ്കേതിക തത്വങ്ങള്‍ പഠിച്ചു ഭാരതത്തിന്റെ പൈതൃകം നഷ്ട പ്പെടുത്താതെ തന്നെ വളരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മദിരാശിയില്‍ വച്ച് അദ്ദേഹ ത്തിന്റെ വാചാലമായ പ്രഭാഷണം കേട്ടവര്‍ സ്വാമിജി ചികാഗോയിലെ ലോക മത സമ്മേള നത്തില്‍ പങ്കെടുക്കണമെന്ന് അപേക്ഷിച്ചു.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോയിലെ പ്രഭാഷണം ഭാരതത്തിന്റെ അമൂല്യമായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പ്രകാശനമായിരുന്നു. ആരാലും അറിയപ്പെടാ തിരുന്ന ഒരു മുപ്പതു വയസ്സുകാരന്‍ അന്ന് പാശ്ചാത്യ ലോകത്തെ ഞെട്ടിച്ചു. തുടര്‍ന്നു ഇന്ഗ്ലണ്ടിലും മറ്റും അദ്ദേഹം പ്രസംഗ പര്യടനം നടത്തി . ഹിന്ദു മതത്തിന്റെ സനാതന ധര്‍മ്മ ത്തിന്റെയും പ്രധാന തത്വങ്ങള്‍ പാശ്ചാത്യ്ര്‍ക്ക് അദ്ദേഹം പരിചയപ്പെടുത്തി. “ജീവിതം തന്നെയാണ് ശിവന്‍” എന്നും മാനവ സേവയാണ് ഏറ്റവും വലിയ ഭക്തിയെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഭാരതത്തിലെ പാവങ്ങളുടെ ഉന്നമന ത്തിനു ഒന്നും ചെയ്യാത്തതും സ്ത്രീകളെ ബഹുമാനിക്കാത്തതും പാപമായി കരുതി. ജാതി വ്യവസ്ഥയെ അദ്ദേഹം നഖ ശിഖാന്തം എതിരത്തു. കേരളത്തില്‍ അന്ന് നിലവിലിരുന്ന ക്രൂരമായ ജാതി വിവേചനം കണ്ടു കേരളത്തെ ഒരു ഭ്രാന്താലയമായി ചിത്രീകരിച്ചുത് പ്രസിദ്ധമാണല്ലോ. ജാതി മത ലിംഗ സാമ്പത്തിക അസമത്വം ഇല്ലാത്ത ഒരിന്ത്യയെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു.
പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിരന്തരമായി പരിശ്രമിച്ച സ്വാമിജി 1902 ജുലായി 4 നു 39 ആമ ത്തെ വയസ്സില്‍ ദിവംഗതനായി . അദ്ദേഹത്തിന്റെ “എഴുനേല്‍ക്കൂ, ഉണരൂ, ലക്ഷ്യത്തില്‍ എത്തുന്നത് വരെ വിശ്രമിക്കരുത് (Arise, awake and stop not till the goal is reached)എന്ന ആഹ്വാനം ഭാരതീയരെ പുതിയ ഒരു പാതയിലേക്ക് നയിച്ചു.
അവലംബം
Comments
Post a Comment