9.നഗരം നഗരം മഹാസാഗരം : കൊല്‍ക്കത്ത
ഞങ്ങളുടെ അടുത്ത യാത്ര കൊല്‍ക്കത്ത എന്നാ മഹാ നഗരത്തിന്റെ ഹൃദയ ഭാഗത്തേ ക്ക് തന്നെ ആയിരുന്നു. അവിടേക്ക് മെട്രോ റെയില്‍ ഉണ്ടായിരുന്നത് സൗകര്യം ആയി. തലേ ദിവസത്തെ യാത്രയുടെ ക്ഷീണം ഉണ്ടാ യിരുന്നത് കൊണ്ടു അല്‍പ്പം കൂടുതല്‍ ഉറങ്ങി പ്പോയി. രാവിലെ എഴു നേറ്റു താഴെ നിരത്തി ലേക്ക് നോക്കിയപ്പോള്‍ പൂരപ്പറമ്പിലെപ്പോ ലെ ആള്‍ക്കൂട്ടം. സംഭവം രാവിലെയുള്ള ചന്തയാണ്, പുലര്‍ച്ചെ തുടങ്ങുന്ന കച്ചവടം രാവിലെ പത്ത് മണി വരെ തുടരും. ഗ്രാമങ്ങ ളില്‍ നിന്നും മറ്റും കൊണ്ടുവരുന്ന പച്ചക്കറി കളും പഴങ്ങളും മറ്റുമാണ് പ്രധാന വില്‍പ്പന ചരക്കുകള്‍ . കാളവണ്ടികളും കുതിരവണ്ടി യും എല്ലാം നിറഞ്ഞു ശബ്ദമുഖരിതമായ അന്തരീക്ഷം. തിരക്കൊഴിഞ്ഞു കൊള്ളട്ടെ എന്ന് കരുതി വൈകിയാണ് പുറപ്പെട്ടത്. ഷെയര്‍ ആട്ടോ പിടിച്ചു മെട്രോ റെയിലില്‍ കയറി. നഗര ഹൃദയത്തിലുള്ള എസപ്ള നേഡ് എന്നയിടത്തെക്ക് ടിക്കറ്റെടുത്തു വണ്ടിയില്‍ കയറി. ആഫീസ് സമയം കഴി ഞ്ഞത് കൊണ്ടു തിരക്ക് കുറവുണ്ട്. ഏതാ യാലും ശ്രീമതിക്ക് ഇരിക്കാന്‍ ഇടം കിട്ടി. ഞാന്‍ ജനകീയ വടിയില്‍ തൂക്കിയിട്ട തുക ല്‍ സ്ട്രാപ്പില്‍ പിടിച്ചു നിന്നു. 30 – 35 മിനുട്ട് കൊണ്ടു നഗരഹൃദയത്തില്‍ എത്തി.
എസ്പ്ലനേഡ്
കൊല്‍ക്കത്താ നഗരത്തിന്റെ കേന്ദ്രമാണ് ഇത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ എല്ലാ കെട്ടിടങ്ങളും ഇവിടെ കാണാം . ഡല്ഡി ഹൌസീ സ്കയർ്‍ എന്ന റോഡിന്റെ ഒരു ഭാഗത്ത് വലിയ മൈതാനത്തിന്റെ കിഴക്കേ അറ്റത്താണ് ഈ നഗരഭാഗം . പണ്ടു കാലത്ത് കൊല്‍ക്കത്ത “കൊട്ടാരങ്ങ ളുടെ നഗരം” എന്നറിയപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു ലക്കത്തില്‍ സൂചിപ്പിച്ചതു പോലെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ബ്രിട്ടീഷ് രാജിനു വഴിമാറിക്കൊടുത്ത നഗരം ഇതാണ്. കച്ചവട ത്തിനു വന്നവര്‍ രാജ്യം കയ്യേറി ഭരിക്കാന്‍ തുടങ്ങിയ സ്ഥലം . 1700 മുതല്‍ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ആയിരുന്ന കൊല്‍ക്കത്തായില്‍ അവര്‍ കുറെയധികം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഗോതിക്, റോമന്‍, ഇന്ത്യന്‍ ശില്‍പരൂപങ്ങളുടെ ഒരു സമ്മിശ്രം ആയി ഉണ്ടാക്കിയ കെട്ടിടങ്ങള്‍. പ്രധാനമായും യുറോപ്യന്‍ രീതിയില്‍ നിര്‍മ്മി ച്ച കെട്ടിടങ്ങളായിരുന്നു ഭൂരിഭാഗവും. ബംഗാളി ബാബുമാരുടെ പക്കല്‍ നിന്ന് വാങ്ങി ഉണ്ടാക്കിയ ഈ കെട്ടിടങ്ങളില്‍ പലതും തകര്‍ന്നു തുടങ്ങിയിട്ടുണ്ട്, എങ്കിലും പലതും പൈത്രുകം എന്ന നിലയില്‍ സംര ക്ഷിക്കപ്പെടുന്നു. സംരക്ഷണ ശ്രമങ്ങള്‍ തന്നെ നിയമയുദ്ധവും അവകാശികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പണക്കുറവും മറ്റും മൂലം തടസ്സപ്പെട്ടു കൊണ്ടും ഇരിക്കുന്നു.
ഇവിടെയുള്ള പ്രധാന കാഴ്ചകള്‍ ഇവയാണ് .
ഇന്ത്യന്‍ മ്യുസിയം : 1814 ല്‍ സ്ഥാപിച്ച ഈ മ്യുസിയം ഏഷ്യയിലെ തന്നെ ആദ്യത്തെ മ്യുസിയം ആയിരുന്നുവത്രേ. ശ്രീ ബുദ്ധന്റെ ഭൌതികാവശിഷ്ടങ്ങള്‍ സുക്ഷിച്ച ഒരു ഭരണി അവിടെ ഉണ്ടെന്നു പറയുന്നു. എന്നാല്‍ ഇത് കാണികള്‍ക്ക് ദര്‍ശനത്തിനു ലഭ്യമല്ല. മൂന്നു സിംഹങ്ങള് ഉള്ള അശോകസ്തംഭം ( പിന്നീട് ഇതിന്റെ മാതൃകയാണ് നമ്മുടെ ഔദ്യോഗിക ചിന്ഹ്നമായതു) , മറ്റു പുരാവസ്തുക്കള്‍ ഒക്കെ ഇവിടെ കാണാം .
ബിബിടി ബാഘ് : സര്‍ക്കാര്‍ ആഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം. ബ്രിട്ടീഷ് ഭരണകാ ലത്ത് പൂര്‍ത്തിയാക്കാത്ത യുറോപ്യന്‍ മാതൃ കയില്‍ ഉള്ള കെട്ടിടം . ഇന്ത്യാ ഗവര്‍മെന്റു ഇതോടനുബന്ധിച്ച് പുതിയ ഇഷ്ടിക കൊണ്ടു നിര്മ്മിച്ച കെട്ടിടത്തില്‍ ഇപ്പോള്‍ ആഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.
ഏഡന്‍ ഗാര്ടന്‍സ് : മൈതാനത്തിന്‍ന്റെ ഉത്തര ഭാഗത്തുള്ള പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റെഡിയം ഇവിടെയാണ്. 1841ല്‍ എമിലി, ഫാനി ഏഡന്മാര്‍ രൂപ കല്‍പ്പന ചെയ്താണ് ഈ പൂന്തോട്ടവും പിന്നീട് ഉണ്ടാക്കിയ സ്റ്റേഡി യവും.
ചൌരന്ഗീ മാര്കെറ്റു: പ്രധാന കച്ചവട കേന്ദ്രം കംപ്യുട്ടര്‍ ഭാഗങ്ങള്‍ തൊട്ടു തുണി ത്തരങ്ങള്‍ വരെ കിട്ടുന്ന കടകള്‍ ഇവിടെ ഉണ്ട്. നാട്ടുകാര്‍ കൂടുതലായി വന്നു പോകു ന്ന സ്ഥലം ആണിത്.
ഞങ്ങള്‍ ഇവിടെ മ്യുസിയത്തില്‍ മാത്രം കുറച്ചു സമയം ചിലവാക്കി.
ഉച്ച കഴിഞ്ഞു ബിര്‍ലാ മന്ദിര്‍ പുറത്തു നിന്ന് കണ്ടു, ദര്‍ശനം അഞ്ചു മണി കഴിഞ്ഞേ ഉള്ളൂ എന്നറി ഞ്ഞതു കൊണ്ടു അകത്തു കടക്കാന്‍ കഴിഞ്ഞില്ല.
കൊല്കത്തയിലെ ട്രാം സര്‍വീസ്
ട്രാം എന്ന റോഡില്‍ ഇട്ട റെയില്‍പാള ത്തില്‍ കൂടി നീങ്ങുന്ന വാഹനങ്ങള്‍ ഇന്ത്യ യില്‍ ഇന്ന് കൊല്കത്തായില്‍ മാത്രമേ ഉള്ളൂ. ബസും മറ്റു വാഹനങ്ങളും പോകുന്ന റോഡിന്റെ മദ്ധ്യഭാഗത്തിട്ട പാളത്തില്‍ കൂടിയാണ് ട്രാം കാറുകള്‍ നീങ്ങുന്നത്. ഒന്നോ രണ്ടോ കാറുകള്‍ മാത്രമേ ഉണ്ടാവൂ. പാളങ്ങള്‍ റോഡില്‍ ചാലുകള്‍ പോലെ ആകുന്നതു കൊണ്ടു ട്രാമുകള്‍ ഇല്ലാത്ത പ്പോള്‍ റോഡു മറ്റു വാഹനങ്ങള്‍ക്ക് സാധാ രണ പോലെ ഉപയോഗിക്കാം. കര്സന്‍ പ്രഭു എന്ന ബ്രിട്ടീഷ് വൈസ്രോയി ആയിരുന്നു കല്‍കത്തയില്‍ ട്രാം സര്‍വീസ് തുടങ്ങാന്‍ മുന്‍കൈ എടുത്തത്. ജനങ്ങള്‍ക്ക് മെച്ച പ്പെട്ട ഗതാഗത സൗകര്യം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. തുറമു ഖത്തു നിന്നും മറ്റും സാധനങ്ങള്‍ കൊണ്ടു പോകാ നും. ഞാന്‍ 1967 ല്‍ ടൂറിനു വന്നപ്പോള്‍ ട്രാം സര്‍വ്വീ സ് വളരെ കാര്യക്ഷമമായി പ്രവര്ത്തി ക്കുന്നുണ്ടായിരുന്നു. ആദ്യകാല ത്ത് കുതിര വലിക്കുന്ന ട്രാംകാറുകള്‍ ആയിരുന്നു. 1873 ലാണ് ഇത് തുടങ്ങിയത്. വെറും 3.4കി മീ ദൂരം മാത്രം. 1880 ല്‍ കല്ക്കത്താ ട്രാംവേ കമ്പനി ലണ്ടനില്‍ രെജിസ്റ്റര്‍ ചെയ്തു. മീറ്റര്‍ ഗെയ്ജു ട്രാക്കില്‍ കുതിര വലിക്കുന്ന ട്രാമുകള്‍. 1902 ലാണ് മുതലാണ് ഇക്ട്രിക്കല്‍ ട്രാമുകള്‍ പ്രവര്‍ത്തി ച്ചു തുടങ്ങിയത്. ക്രമേണ ട്രാം സര്‍വീസ് മറ്റു സ്ഥലങ്ങളിലേക്കും നീട്ടി. 1930 ല്‍ ഹൌറ പാലം വരെ ഈ സര്‍വീസ് ഉണ്ടായിരുന്നു. 1991 ല്‍ പ്രൈവറ്റ് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തി തുടങ്ങി. മറ്റു വാഹന സൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ഘട്ടം ഘട്ടമായി ട്രാം സര്‍വീസുകള്‍ ചുരുക്കി ചുരുക്കി ഇപ്പോള്‍ നാമമാ ത്രമായ സര്‍വീസ് മാത്രമേ ഉള്ളൂ.. ചരിത്ര പ്രാധാന്യ മുള്ള ഈ വാഹനത്തില്‍ ശ്രീമതിയെ കയറ്റാന്‍ ഞാന്‍ ടിക്കറ്റെടുത്തകത്തു കയറി , പക്ഷെ കുറച്ചു ദൂരം പോയിക്കഴി ഞ്ഞപ്പോള്‍ അത് തകരാറിലായി വഴിയില്‍ കിടന്നു. അങ്ങനെ വേറെ വാഹനം പിടിച്ചു ബാക്കി ദൂരം യാത്ര ചെയ്യേണ്ടി വന്നു. ബാക്കി കാഴ്ചകള്‍ പിന്നാലെ
അവലംബം :
1),https://commons.wikimedia.org/w/index.php?curid=48946589 By shankar s. from sharjah, united arab emirates - Calcutta tram, CC BY 2.02) https://en.wikipedia.org/wiki/Esplanade,_Kolkata
Comments
Post a Comment