Posts

Showing posts from December, 2017

41.രാമേശ്വരം ക്ഷേത്രം

Image
രാമേശ്വരത്തിന്റെ സ്ഥല മാഹാത്മ്യത്തെപ്പറ്റി കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചു,, ഇനിക്ഷേ ത്രത്തെപ്പറ്റി തന്നെ ആവട്ടെ. ഭാരതത്തിലെ ശിവ ക്ഷേത്രങ്ങളില്‍ മുഖ്യമായ ഒരു സ്ഥാനം രാമേശ്വരത്തിനുണ്ട്, ഒരു പക്ഷെ പുരി ബദരീ നാഥ് ദ്വാരക എന്നീ ക്ഷേത്രങ്ങള്‍ക്കൊപ്പം തന്നെ ( ഇവയെ ചതുര്‍ ക്ഷേതങ്ങള്‍ , ചാര്‍ഥാമെന്നു വിളിക്കുന്നു) . അതു കൊണ്ടു തന്നെ ദക്ഷിണ കാശി എന്നും ഇതറിയപ്പെടു ന്നു. ശിവ ഭക്തനായ രാവണനെ കൊന്നതി ന്റെ പാപം തീരാന്‍ ശ്രീരാമന്‍ സമര്‍പ്പണം നടത്തിയ ക്ഷേത്രമാണിത്. രാമനാഥ സ്വാമി ക്ഷേത്രം എന്നും അറിയപ്പെ ടുന്ന ഇവിടത്തെ അഗ്നി തീര്‍ത്ഥം, ഗന്ധമാദന പര്‍വതം, ധനുഷ്കോടി , കോദണ്ട സ്വാമി ക്ഷേത്രം എന്നിവ സയാണ് തീര്‍ഥാടകരുടെ ആകര്‍ഷണങ്ങള്‍. ഈ ക്ഷേത്രത്തിന്റെ അതി ഗംഭീരമായ സ്തൂപങ്ങളും ഇടനാഴികളും മണ്ഡപങ്ങളും ഇതിനെ അതുല്യമാക്കുന്നു. ശ്രീ രാമനാഥസ്വാമി എന്നറിയപ്പെടുന്ന ശിവ ലിംഗം പ്രസിദ്ധമായ 12 ജ്യോതിര്‍ ലിംഗങ്ങ ളില്‍ ഒന്നാണ്. ദ്രാവിഡ ശില്പ മാതൃകയുടെ ഏറ്റവും നല്ല ഉദാഹരണമാണിത്. ക്ഷേത്രോല്‍പ്പത്തിയെപറ്റി പറയുന്ന കഥ ഇതാണ്. രാവണ നിഗ്രഹം കഴിഞ്ഞു രാമ സീതാ ലക്ഷ്മണന്മാര്‍ ലങ്കയില്‍ നിന്ന് ഭാരത തീരത്തെത്തി. രാവണ നിഗ്രഹത്ത...

40. രാമേശ്വരം സ്ഥലപുരാണം : രാമസേതു

Image
രാമേശ്വരം എന്നത് തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് . ഇന്ത്യാ വന്കരയുമായി പാമ്പന്‍ പാലത്തില്‍ കൂടിയാണ് ഈ ദ്വീപുമായി ബന്ധപ്പെടുന്നത്. രാമേശ്വരം എന്ന വാക്കിന്റെ അരഥം രാമന്റെ ഈശ്വരന്‍ എന്നാണു. മഹാവിഷ്ണുവിന്റെ ഒരവതാരമായ ശ്രീരാമന്‍ അയോധ്യയിലെ രാജാവായ ദശരഥന്റെ മകനായി പിറന്നു അക്രമിയും മൂന്നു ലോകത്തിനും ശല്യവുമായി തീര്‍ന്ന രാവണ നെ വധിക്കുവാനാണ് രാമന്‍ ജന്മം എടുത്തത്. രാവണന്‍ തന്റെ പത്നി യായ സീതയെ കട്ടുകൊണ്ടു പോയപ്പോള്‍ അവരെ തിരിച്ചു കൊണ്ടുവരാന്‍ തന്റെ സുഹൃത്തുക്കളായ വാനരന്മാ രോടൊപ്പം രാവണന്റെ രാജധാനിയായ് ശ്രീ ലങ്കയിലേക്ക് പോകാന്‍ കടലില്‍ ഒരു ചിറ ഉണ്ടാക്കിയത് ഇവിടെയാണെന്ന് പറയുന്നു. രാമന്റെ ഇഷ്ട ദൈവമായിരുന്നു സാക്ഷാല്‍ പരമ ശ്ശിവന്‍ . ശിവന്റെ ഭക്തനായിരുന്ന രാവണ നിഗ്രഹത്തിനു ശേഷം തന്റെ പാപശാന്തിക്ക് വേണ്ടി ഇവിടെ ഈ ക്ഷേത്രം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു . രാമേശ്വരം ക്ഷേത്രം ഹിന്ദുക്കളുടെ ദക്ഷിണ ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കാശിയില്‍ പ്രാര്തിച്ചവര്‍ രാമെശ്വ രത്തും പ്രാര്‍ഥി ച്ചാല്‍ മാത്രമേ അവരുടെ പ്രാര്‍ത്ഥന പൂര്തി യാവുകയുള്ളൂ എന്നാണു വിശ്വാസം . വൈഷ്...

39 രാമെശ്വരത്തെക്ക്:പാമ്പന്‍ പാലം

Image
കന്യാകുമാരിയിലെ കാഴ്ചകളും ക്ഷേത്രങ്ങളും എല്ലാം കണ്ടു കഴിഞ്ഞു, ശുചീന്ദ്രവും പെട്ടെന്ന് കണ്ടു, ഇനി യാത്ര രാമേശ്വരത്തെക്ക് . നാഗര്‍ കോവിലില്‍ നിന്ന് രാത്രി പുറപ്പെടുന്ന ഒരു ട്രെയിന്‍ പുലര്‍ച്ചെ രാമേശ്വരത്ത് എത്തുമെന്ന് കണ്ടു. അതില്‍ ആയിരുന്നു യാത്ര. പക്ഷെ രാമേ ശ്വരത്ത് എത്തുന്നതിനു മുമ്പ് ഒരു എഞ്ചിനീയറിംഗ് അത്ഭുതം ആയ പാമ്പന്‍ പാലത്തില്‍ കൂടിയുള്ള യാത്ര പകല്‍ ആയിരുന്നു എങ്കില്‍ നന്നായേനെ എന്ന് തോന്നിയിരുന്നു. ഭാരതത്തിലെ ആദ്യത്തെ കടലൈന് കുറുകെ ഉണ്ടാക്കിയ പാലം ആയിരുന്ന ല്ലോ ഇത്. പോരാഞ്ഞു കേരളീയരുടെ അഭിമാനമായ ഈ ശ്രീധരന്‍ എന്ന മേട്രോപുരുഷന്റെ സ്തുത്യര്‍ഹ മായ പ്രൊഫഷണല്‍ ജീവിതത്തിലെ ആദ്യത്തെ പൊന്‍തൂവല്‍ അവിടെ നിന്നാണല്ലോ ചാര്‍ത്തി യത് . ഏതായാലും വണ്ടി അല്‍പ്പം താമസിച്ചായി രുന്നു പോരാഞ്ഞു പാമ്പന്‍ പാലത്തില്‍ കയര്റി കുറച്ചു മുമ്പോട്ട്‌ പോയപ്പോള്‍ ഇടയ്ക്ക് അത് നിര്തിയിടുകയുംചെയ്തു. അത് കൊണ്ടു വെളുപ്പി നെ ട്രെയിനില്‍ നിന്ന് എനിക്ക് പുറത്തിറങ്ങി നോക്കാന്‍ കഴിഞ്ഞു. പാമ്പന്‍ പാലത്തിന്റെ ചരിത്രം ശരിക്കും ഈ പാലം നിര്‍മ്മിച്ച കാലത്ത് ഒരു എഞ്ചിനീയറിംഗ് അത്ഭുതം തന്നെയായിരുന്നു. പാമ്പന്‍ ദ്വീപിലുള്ള...

38. തിരുവള്ളുവര്‍ പ്രതിമയും ഗാന്ധി സ്മാരകവും

Image
കന്യാകുമാരിയില്‍ ഇനി കാണാനുള്ളത് പ്രസിദ്ധ തമിഴ് തത്വ ചിന്തകനായിരുന്ന തിരുവള്ളവരുടെ പ്രതിമയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മാരകവും ആകുന്നു. തമിഴിലെ ക്ലാസിക് ആയ തിരുക്കുറള്‍ എന്ന കൃതി എഴുതിയ തിരുവള്ള്വരുടെ പ്രതിമ കന്യാകുമാരി യില്‍ വിവേകാനന്ദ സ്മാരകത്തിനടുത്തു ഒരു ചെറിയ ദ്വീപില്‍ തീരത്ത് നിന്ന് 400 മീറ്റര്‍ അക ലത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ നിര്‍മ്മാ ണം 1990 ല്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയായത് 1999  ല്‍ മാത്രമാണ്. 133 അടി ഉയരം ഉള്ള ഈ പ്രതിമ 38 അടി ഉയരമുള്ള ഒരു തട്ടിലാണ് ഉറപ്പിച്ചിരിക്കുന്നത് . കടലിന്റെ അഗാധത തത്വ ചിന്തയുടെ ആത്മീയ പരിവേഷം ചേര്‍ക്കുന്നു . കരയില്‍ നിന്ന് ബോട്ട് വഴി ഇവിടെ എത്താം. ഇവിടെയും ചെറിയ ഒരു ക്ഷേത്രവും അവിടെ ധ്യാനത്തിനുള്ള സൌകര്യവും ഉണ്ട്. ചുറ്റുപാടും ഉള്ള നിതാന്ത ശാന്തത അവിടെ ധ്യാനത്തി നിരിക്കുന്ന ഒരാള്‍ക്ക്‌ പൂര്‍ണമായ മന:ശാന്തി നല്‍കുന്നു. ഈ ശില്പ്പത്തിന്റെ അരക്കെട്ടു ഭാഗം അല്പം വളഞ്ഞു നടരാജന്റെ താണ്ഡവ നൃത്ത ത്തിലെ ഭാവത്തെ അനുകരിക്കുന്നു. മണ്ഡപ ത്തില്‍ ഉള്ള പത്തു ആനകള്‍ ദശരഥ മഹാരാജാവ് തന്റെ രഥത്തിനു പോകേണ്ട ദിശകള്‍ പറഞ്ഞു കൊടുത്തത് പ്രതിനിധ...

37.വിവേകാനന്ദ സ്മാരകം കന്യാകുമാരി

കന്യാകുമാരിയിലെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച വിവേകാനന്ദ സ്മാരകം ആണ്. ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായി ആര്‍ഷ സംസ്കാര ത്തിന്റെയും യോഗ വേദാന്ത തത്വചിന്തയുടെ സത്തയും എന്തെന്നു പാശ്ചാത്യര്‍ക്ക് മനസ്സിലാ ക്കിക്കൊടുത്ത നരേന്ദ്രദത്ത് എന്ന വിവേകാനന്ദന്‍ 1892 ഡിസംബര്‍ 24 നു കന്യാകുമാരിയിലെത്തി കടല്‍ക്കരയില്‍ നിന്ന് കുറച്ചു ദൂരെ ഉയര്‍ന്നു നിന്ന ഒരു പാറയില്‍ നീന്തി ചെന്ന് ധ്യാന നിരതനായി എന്നും രണ്ടു ദിവസം അതെ നിലയില്‍ തുടര്‍ന്ന അദ്ദേഹത്തിന് ബോധോദയം ഉണ്ടായി എന്നുമാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിക്കാഗോ യാത്രയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഈ സംഭവം 1962 ജനുവരിയില്‍ സ്വാമി വിവേകാനന്ദന്റെ നൂറാമത്തെ ജന്മദിനം പ്രമാണിച്ച് കന്യാകുമാരിയിലെയും പ്രാന്തപ്രദേശ ങ്ങളിലും ഉള്ള ചിലര്‍ ഒരു കമ്മറ്റി ഉണ്ടാക്കി അദ്ദേ ഹത്തിന്റെ കന്യാകുമാരി സന്ദര്‍ശനവും ധ്യാന വും എന്നെന്നും ഓര്‍മ്മിക്കപ്പെടാന്‍ അദ്ദേഹം ധ്യാന നിരതനായിരുന്ന പാറയില്‍ ഉചിതമായ ഒരു സ്മാരകവും കരയില്‍ നിന്ന് ആ പാറയിലേക്ക്‌ ഒരു പാലവും ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. എന്നാല്‍ ഈ ആലോചനകള്‍ നടക്കുമ്പോള്‍ തന്നെ അവിടെ ഉണ്ടായിരുന്ന ചില ക്രിസ...

36.കന്യാകുമാരീ ദേവീ ക്ഷേത്രം

Image
പഴയ തിരുവിന്താം കൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നതും ഭാരതത്തിന്റെ തെക്കെ അറ്റവുമായിരിക്കുന്ന കന്യാകുമാരിയില്‍ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും വിശദമായ ഒരു സന്ദര്‍ശനം തരപ്പെട്ടത് അടുത്താണ്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി നാഗര്‍കോവില്‍ വഴി രാമേശ്വരവും കാണാന്‍ പുറപ്പെട്ടതായിരുന്നു. മുമ്പ് പല പ്രാവശ്യവും രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെ ട്ടു രാത്രി തിരിച്ചെത്താന്‍ ഉള്ള തിരക്കില്‍ സാവകാശം കിട്ടിയിരുന്നില്ല. ഇത്തവണ ആ പതിവ് മാറ്റി,കാര്യങ്ങള്‍ മെല്ലെതന്നെയാക്കി. കന്യാകുമാരിയില്‍ പ്രധാനമായും കാണാനു ള്ളത് കന്യാകുമാരീ ക്ഷേത്രം, വിവേകാനന്ദ സ്വാമികള്‍ തപസ്സു ചെയ്ത പാറ, തിരുവള്ളു വരുടെ പ്രതിമ, ഗാന്ധി സ്മൃതി മണ്ഡപം എന്നിവയാണല്ലോ. ആദ്യം ഏതായാലും ദേവീ ക്ഷേത്രം തന്നെയാവട്ടെ. കന്യാകുമാരീ ദേവിയുടെ കഥ കന്യാകുമാരി പാര്‍വതിയുടെ, ശക്തിയുടെ ഒരു അവതാരം തന്നെയാണ്,, എന്നാല്‍ എന്നും കന്യകയാകാന്‍ വിധിക്കപ്പെട്ടവള്‍. ചരിത്രാതീത കാലത്തില്‍ ഈ ഭൂഭാഗം ഭരിച്ചി രുന്നത് മഹാബലിയുടെ പൌത്രനായ ബാണാ സുരന്‍ എന്ന രാക്ഷസ വംശക്കാരനായി രുനു. ബാണന്‍ തപസ്സു ചെയ്തു ബ്രഹ്മാ വിനെ പ്രത്യക്ഷപ്പെടുത്തി തന്റെ മരണം ഒരു കന...

35.മഹാബലിപുരം ക്ഷേത്രവും കാഴ്ചകളും

തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് മഹാബലിപുരം ക്ഷേ ത്രവും അതിനോടനുബന്ധിച്ചുള്ള ശില് ‍പ്പങ്ങളും . എ ഡി ഏഴും എട്ടും നൂറ്റാണ്ടു കളില്‍ നിര്‍മ്മിക്കപ്പെട്ട ഈ അനശ്വര സ്മാര കങ്ങള്‍ ചെന്നയില്‍ നിന്നും 60 കി മീ തെക്കോട്ട്‌ മാറി ബംഗാള്‍ ഉള്‍ക്കടല്‍ തീര ത്താണ്. ഇതിനു മാമല്ലപുരം എന്നും പേരു ണ്ട്. ഈ പേരിന്റെ അര്‍ഥം മഹാനായ ഗുസ്തിക്കാരന്‍ എന്നാണു. ഏഴം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നരസിംഹ വര്‍മ്മന്‍ എന്ന രാജാവിനെയാണ് ഇങ്ങനെ വിളിച്ചിരുന്നത ത്രേ. മഹാബലിപുരം എന്നപേര്‍ തന്നെ മഹാന്മാരായ ഗുസ്ഥിക്കാരുടെ നഗരം എന്നാണു. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന് പറയുന്ന മഹാബലി തന്നെയാണിത്. തമിഴില്‍ ‘മല്ലാല്‍’ എന്ന വാക്കിനു ഐശ്വര്യം എന്നും അര്‍ത്ഥമുണ്ട്. അതുകൊണ്ടു അന്നത്തെ ഒരു പ്രധാനപ്പെട തുറമുഖം ആയിരുന്ന ഈ ദേശത്തിന് ഐശ്വര്യം ആയിരുന്ന നാട് എന്ന് വിളിച്ചുവെന്നും ചിലര്‍ അവകാശപ്പെടുന്നു. ഏതായാലും കടല്‍ തീരത്ത് കരിങ്കല്ലുക ളില്‍ നിര്‍മ്മിച്ച അത്യപൂര്‍വമായ ശില്പങ്ങള്‍ ഇവിടെ ഉണ്ട്. ഇന്ത്യന്‍ ഭൂഗര്‍ഭ ഗവേഷണ വകുപ്പിന്റെ കീഴില്‍ ഉള്ള ഈ സ്മാരകം UNESCO യുടെ ഹെറിറ്റെജു സ്ഥലമായി തിരഞ്ഞെടുക്ക...

34..തിരുമല തിരുപ്പതി ക്ഷേത്രം

Image
ഞങ്ങളുടെ ശ്രീഹരികോട്ട സന്ദര്‍ശനം കഴി ഞ്ഞു പ്രധാന ലക്‌ഷ്യം തിരുപ്പതി വെങ്കടാ ചലപതി ക്ഷേത്രം സന്ദര്ശിക്കുക എന്നതാ യിരുന്നു. അങ്ങോട്ട്‌ പോകുന്ന വഴിയ്ക്ക് കാളഹസ്തി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ പോകുന്ന ആരാധനാലയം എന്ന രീതിയില്‍ ഭാരതത്തിലെ ഒന്നാമതും ലോകത്തിലെ വത്തിക്കാന്‍ കഴിഞ്ഞാല്‍ രണ്ടാമതും ആയ ആരാധനാലയം , ഇന്ത്യയിലെ ഏറ്റവും ധനിക മായ ക്ഷേ ത്രം എന്നീ നിലയില്‍ പ്രശസ്തമാ യ ആന്ധ്ര പ്രദേശി ലെ തിരുമല കുന്നുകളിലാ ണ് ഈ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ സ്വാമി പുഷ്ക രിണി നദിയുടെ തെക്കെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . റെയില്‍ റോഡു വഴി ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ആയി ബന്ധ പ്പെട്ടിരിക്കുന്നു ഈ ക്ഷേത്രം. റെനിഗുണ്ട വിമാനത്താവളം തിരുപ്പതിയില്‍ നിന്നും 10 കി മീ മാത്രം അകലെയാണ്. കലിയുഗത്തിലെ ഭക്തജനങ്ങളുടെ ക്ഷേമ ത്തിന് വേണ്ടി വിഷ്ണുവിന്റെ അവതാര മായി ജനിച്ച വെങ്കടാചലപതി തിരുമലയിലെ ഏഴു കുന്നുക ളില്‍ ഒന്നായ വെങ്കടകു ന്നില്‍ ആണ് കുടികൊള്ളുന്നത്. ഇക്കാരണ ത്താല്‍ ഇതിനെ കലിയുഗ വൈകുണ്ഠം എന്നും പറയുന്നു. (വൈകുണ്ഠം വിഷ്ണുഭഗ വാന്റെ സ്വര്‍ഗീയ ഗേഹമാണല...