38. തിരുവള്ളുവര്‍ പ്രതിമയും ഗാന്ധി സ്മാരകവും
കന്യാകുമാരിയില്‍ ഇനി കാണാനുള്ളത് പ്രസിദ്ധ തമിഴ് തത്വ ചിന്തകനായിരുന്ന തിരുവള്ളവരുടെ പ്രതിമയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മാരകവും ആകുന്നു.
തമിഴിലെ ക്ലാസിക് ആയ തിരുക്കുറള്‍ എന്ന കൃതി എഴുതിയ തിരുവള്ള്വരുടെ പ്രതിമ കന്യാകുമാരി യില്‍ വിവേകാനന്ദ സ്മാരകത്തിനടുത്തു ഒരു ചെറിയ ദ്വീപില്‍ തീരത്ത് നിന്ന് 400 മീറ്റര്‍ അക ലത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ നിര്‍മ്മാ ണം 1990 ല്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയായത് 1999 ല്‍ മാത്രമാണ്. 133 അടി ഉയരം ഉള്ള ഈ പ്രതിമ 38 അടി ഉയരമുള്ള ഒരു തട്ടിലാണ് ഉറപ്പിച്ചിരിക്കുന്നത് . കടലിന്റെ അഗാധത തത്വ ചിന്തയുടെ ആത്മീയ പരിവേഷം ചേര്‍ക്കുന്നു .
കരയില്‍ നിന്ന് ബോട്ട് വഴി ഇവിടെ എത്താം. ഇവിടെയും ചെറിയ ഒരു ക്ഷേത്രവും അവിടെ ധ്യാനത്തിനുള്ള സൌകര്യവും ഉണ്ട്. ചുറ്റുപാടും ഉള്ള നിതാന്ത ശാന്തത അവിടെ ധ്യാനത്തി നിരിക്കുന്ന ഒരാള്‍ക്ക് പൂര്‍ണമായ മന:ശാന്തി നല്‍കുന്നു. ഈ ശില്പ്പത്തിന്റെ അരക്കെട്ടു ഭാഗം അല്പം വളഞ്ഞു നടരാജന്റെ താണ്ഡവ നൃത്ത ത്തിലെ ഭാവത്തെ അനുകരിക്കുന്നു. മണ്ഡപ ത്തില്‍ ഉള്ള പത്തു ആനകള്‍ ദശരഥ മഹാരാജാവ് തന്റെ രഥത്തിനു പോകേണ്ട ദിശകള്‍ പറഞ്ഞു കൊടുത്തത് പ്രതിനിധീകരിക്കുന്നു . കുരളിലെ 38 ഗുണ വിശേഷങ്ങളും കാണിക്കുന്നു, ബാക്കിയുള്ള 95 അടികള്‍ തിരുക്കുറളിലെ രണ്ടും മൂന്നും ഭാഗ ങ്ങളിലെ കുറള്‍ ( സമ്പത്ത്) ഇമ്പലും( സ്നേഹം) പ്രതിന്ധാനം ചെയ്യുന്നുവത്രേ. ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന അരം(സ്വഭാവ ഗുണം) പൊരുള്‍ (സമ്പത്ത്) ഇമ്പം ( സ്നേഹം) എന്ന മൂന്നു സര്‍ഗ ങ്ങളാണ്. അതുകൊണ്ടു ഈ പ്രതിമ ഒരാളിന് സ്വഭാവ ഗുണം ഉണ്ടെങ്കില്‍ സ്നേഹവും സമ്പത്തും സ്വാഭാവികമായി ഉണ്ടാകും എന്ന് പഠിപ്പിക്കുന്നു.
ഗാന്ധി മണ്ഡപം
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിതാ ഭസ്മം അടക്കം ചെയ്ത പേടകം പൊതു ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ വച്ചയിടത്തിലാണ് ഈ സ്മാരക മണ്ഡപം ഉയര്‍ന്നിരിക്കുന്നത്. ഗാന്ധിജി 1925 ലും 1937 ലും കന്യാകുമാരിയില്‍ വന്നിരുന്നു. 1948 ല്‍ നിഷ്കരുണം വെടിവച്ചു കൊല്ലപ്പെട്ട ആ മാഹാത്മാ വിന്റെ ഭൌതിക ശരീരം സംസ്കരിച്ച്തിനു ശേഷം മൂന്നു സമുദ്രങ്ങള്‍ കൂടി ചേരുന്ന ത്രിവേണീ സംഗമ ത്തില്‍ നിമജ്ജനം ചെയ്യാന്‍ വേണ്ടി 1948 ഫെബ്രു വരി 12 നാണ് കൊണ്ടുവന്നത് . നിമജ്ജനത്തിനു മുമ്പ് പൊതുജനങ്ങള്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വച്ചിരുന്നു.
.ഇതിന്റെ ഒറീസ്സ ശില്‍പ്പ രീതിയിലാണ് ഇതിന്റെ രൂപ കല്പ്പന. കേന്ദ്രത്തിലുള്ള പ്രധാന കെട്ടിട ത്തിനു 79 അടിയാണ് ഉയരം , മഹാത്മാവിന്റെ പ്രായം കാണിക്കുന്നു. ഒക്ടോബര്‍ രണ്ടിന് സൂര്യ പ്രകാശം കൃത്യമായി അദ്ദേഹത്തിന്റെ ചിതാ ഭസ്മം വച്ചയിടത്തില്‍ വീഴത്തക്ക വിധം നിര്‍മ്മി ച്ചിരിക്കുന്നു എന്നത് പ്രത്യേകതയാണ്. 1956 ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഇവിടെ ഗാന്ധിജി മറ്റു രാഷ്ട്ര അന്താരാഷ്‌ട്ര നേതാക്ക ന്മാരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോകളും കാണാം. ഗാന്ധിജിയെ സംബന്ധിച്ച് ഉള്ള പുസ്തകങ്ങളും വാങ്ങാന്‍ കഴിയും. കുമാരീദേവി ക്ഷേത്രത്തിനു അടുത്താണ് ഗാന്ധി മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത് .
ചില ചിത്രങ്ങള്‍ താഴെ കൊടുക്കുന്ന വെബ്സൈറ്റില്‍ നിന്ന്
അവലംബം
Comments
Post a Comment