40. രാമേശ്വരം സ്ഥലപുരാണം : രാമസേതു

രാമേശ്വരം എന്നത് തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് . ഇന്ത്യാ വന്കരയുമായി പാമ്പന്‍ പാലത്തില്‍ കൂടിയാണ് ഈ ദ്വീപുമായി ബന്ധപ്പെടുന്നത്. രാമേശ്വരം എന്ന വാക്കിന്റെ അരഥം രാമന്റെ ഈശ്വരന്‍ എന്നാണു. മഹാവിഷ്ണുവിന്റെ ഒരവതാരമായ ശ്രീരാമന്‍ അയോധ്യയിലെ രാജാവായ ദശരഥന്റെ മകനായി പിറന്നു അക്രമിയും മൂന്നു ലോകത്തിനും ശല്യവുമായി തീര്‍ന്ന രാവണ നെ വധിക്കുവാനാണ് രാമന്‍ ജന്മം എടുത്തത്. രാവണന്‍ തന്റെ പത്നി യായ സീതയെ കട്ടുകൊണ്ടു പോയപ്പോള്‍ അവരെ തിരിച്ചു കൊണ്ടുവരാന്‍ തന്റെ സുഹൃത്തുക്കളായ വാനരന്മാ രോടൊപ്പം രാവണന്റെ രാജധാനിയായ് ശ്രീ ലങ്കയിലേക്ക് പോകാന്‍ കടലില്‍ ഒരു ചിറ ഉണ്ടാക്കിയത് ഇവിടെയാണെന്ന് പറയുന്നു. രാമന്റെ ഇഷ്ട ദൈവമായിരുന്നു സാക്ഷാല്‍ പരമ ശ്ശിവന്‍ . ശിവന്റെ ഭക്തനായിരുന്ന രാവണ നിഗ്രഹത്തിനു ശേഷം തന്റെ പാപശാന്തിക്ക് വേണ്ടി ഇവിടെ ഈ ക്ഷേത്രം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു .
രാമേശ്വരം ക്ഷേത്രം ഹിന്ദുക്കളുടെ ദക്ഷിണ ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കാശിയില്‍ പ്രാര്തിച്ചവര്‍ രാമെശ്വ രത്തും പ്രാര്‍ഥി ച്ചാല്‍ മാത്രമേ അവരുടെ പ്രാര്‍ത്ഥന പൂര്തി യാവുകയുള്ളൂ എന്നാണു വിശ്വാസം . വൈഷ്ണവ വിശ്വാസി കള്‍ക്കും ശൈവവിശ്വാ സികള്‍ക്കും ഒരു പോലെ പ്രധാനമായ ക്ഷേത്രം . രാമേശ്വരം എന്ന ചെറിയ നഗരം വെറും 53 ച . കി. മീ വിസ്തൃതിയും 2011 ലെ കണക്കനുസരിച്ച് 44,856 ജന സംഖ്യയും ഉള്ള താകുന്നു. കൂടുതല്‍ ആള്‍ക്കാ രും സഞ്ചാരികള്‍ക്ക് സഹായി കളായും മറ്റുള്ള വര്‍ മത്സ്യം പിടിക്കുന്നവരുമാണ് .
ഇന്ത്യന്‍ കരയില്‍ നിന്നും ശ്രീലങ്കയിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ ഇടം ആണിത്, സ്വാഭാവികമായും ശ്രീ ലങ്കയിലേക്ക് ചിറയുണ്ടാ ക്കാന്‍ യോജിച്ച സ്ഥലം . ഭൂഗര്‍ഭ ഗവേഷണത്തില്‍ കടലിനടി യില്‍ ഇങ്ങനെ ഒരു ചിറ ഉണ്ടായിരുന്നതായി ഉപഗ്രഹ ചിത്ര ങ്ങളില്‍ കാണുകയുണ്ടായി . രാമ സേതു എന്നാണു ഇതറിയ പ്പെടുന്നത് . രാമ സേതു നിര്‍മ്മാണത്തിന് ഒരു പദ്ധതി ഉണ്ടാക്കുന്നതിനെപ്പറ്റിയും വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ആദാം എന്ന ശ്രീലങ്കന്‍ മുസ്ലിം ഈ ചിറയില്‍ കൂടി നടന്നു പ്രാര്‍ഥിച്ചു വെന്നുു അങ്ങനെ ആദാമിന്റെ പേര് കിട്ടിഎന്നും പിന്നീടി ബ്രിട്ടീഷുകാര്‍ ഇത്നെ ആദമിന്റെ പാലം ആക്കിയെന്നും പറയപ്പെടുന്നു. ഏതായാലും ആദാമിന്റെ പാലം അഥവാ രാമ സേതു എന്നറിയപ്പെടുന്ന ഭാഗം കടലിന ടിയിലെ ചുണ്ണാമ്പു കല്ലുകള് കൊണ്ടു നിര്‍മ്മിച്ചതെന്ന് തോന്നി ക്കുന്ന ഒരു ചിറ പോലെ കാണുന്ന ഭൂഭാഗം ആണ് , പാമ്പന്‍ (രാമേശ്വരം) ദ്വീപും ശ്രീ ലങ്കയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള മന്നാര്‍ ദ്വീപും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ഭൂഗര്ഭ തെളിവു കള്‍ കാണിക്കുന്നത് ഇത് രണ്ടു കരകളും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഒരു ചിറ പോലെയുള്ള ഭൂഭാഗം ആയിരുന്നു എന്ന് തന്നെ. 50 കി മീ നീളമുള്ള ഈ ചിറ മാന്നാര്‍ ഉള്‍ക്കടലിനെ പാക കടലിടുക്കി ല്‍നിന്നു വേര്‍തിരിക്കുന്നു . ഇവിടെ യുള്ള ചില മണ്ണിന്റെ ഭാഗങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു , പൊതുവേ ആഴം കുറഞ്ഞ ഇവിടെ ചില ഭാഗത്ത്‌ ഒരു മീറ്റര്‍ മുതല്‍ 10 മീടര്‍ വരെ മാത്രമേ ആഴം ഉള്ളൂ. കപ്പല്‍ ഗതാഗതം ഇവിടെ അതുകൊണ്ടു ബുദ്ധി മുട്ടാണ് . 15 ആം നൂറ്റാണ്ടു വരെ നടന്നു പോകാന്‍ കഴിയുന്ന ഒരു മന്തിട്ട ഇവിടെ ഉണ്ടായിരുന്നു എന്നും അത് ക്രമേണ കൊടുംകാ റ്റിലും മറ്റും നശിച്ചു പോയതാണ് എന്നും കരുതപ്പെടുന്നു. ക്ഷേത്ര ത്തിലെ ചില പുരാതന രേഖകളില്‍ 1480 ല്‍ ഉണ്ടായ ഒരു ചുഴലി കൊടുംകാറ്റില്‍ ഈ ചിറ മുറിഞ്ഞു പോയി എന്നു കാണുന്നു വത്രേ .
ഈ രാമ സേതുവിനെ പറ്റി 9 ആം നൂറ്റാണ്ടു മുതല്‍ പല സംഘ ങ്ങളും ഗവേഷണം നടത്തിയിട്ടുണ്ടു.ത്തില്‍ നിന്നും ഈ ചിറക്ക്‌ 30൦൦ നും 7000 വര്ഷങ്ങളുടെ പഴക്കം ഉണ്ടെന്നും വലിയ കല്ലുകള്‍ മന്തിട്ടകളില്‍ കയറ്റി വച്ച് നിര്‍മ്മിച്ചതാണെന്നും പറയുന്നു. ഏതായാലും അന്നത്തെ കാലത്തെ ഒരു അമാനുഷമായ ഒരു നിര്‍മ്മിതി തന്നെ എന്ന് പറയാം . ആദ്യം മരങ്ങളുടെ ഉരുള്‍ തടികള്‍ അടുകി വച്ച് അതന് പ്മുകളില്‍ പുക്കാന്‍ പാരകളും അതിനു മുകളില്‍ നിരപ്പായ കല്ലുകളും വച്ച് ഉണ്ടാക്കിയതാവാം ഇതെന്ന് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു (വിഡിയോ 
കാണുക )

ഭാരത സര്‍ക്കാര്‍ ഈ ഭൂ ഭാഗത്തിന്റെ സാദ്ധ്യതകളെപ്പറ്റി പഠിക്കാന്‍ ഒരു m കമ്മീഷനെ നിയമിച്ചു. സേതു സമുദ്രം പദ്ധതിയുടെ കമ്മറ്റി 1956 ഇല ഇത് ഒരു കരയില്‍ കൂടിയുള്ള ഒരു ബന്ധമായി നില നിര്‍ത്തണം എന്നാണു നിര്‍ദ്ദേശിച്ചത് . എന്നാല്‍ 2005ല്‍ ഒരു വലിയ പദ്ധതി അനുസരിച്ച് ഈ ഉള്‍ക്കടല്‍ ഭാഗം ആഴം കൂട്ടി കപ്പല്‍ ഗതാഗതത്തിന് അനുയോജ്യം ആക്കാന്‍ ഒരു പദ്ധതി ഉണ്ടാക്കുവാന്‍ ആലോചന ത്ടങ്ങി. കപ്പല്‍ ഗതാഗതത്തന് 4൦൦ കി മീ ദൂരം കുറക്കാന്‍ കഴിയുന്ന ഈ പദ്ധതിക്ക് തുടക്കത്തില്‍ തന്നെ വിവിധ മത വിശ്വാസികളുടെ എത്രുപ്പ് നേരിടെണ്ടി വന്നു. ചില ഈര്‍ക്കിലി പാര്‍ട്ടികള്‍ മാത്രം ഇതിനു അനുകൂല മായി നിന്ന്. മണ്ണുമാന്തി കപ്പലുകള്‍ ഉപയോഗിച്ച് ഇവിടെ ആഴം കൂട്ടി ഇത് പൂര്‍ത്തിയാക്കാന്‍ ഉള്ള ശ്രമ ഒന്നും ഇതുവരെ തുടങ്ങിയിട്ടില്ല. 
\
ചിതങ്ങള്‍ : Google Images നിന്ന് 
യുടുബ് വിഡിയോ : https://youtu.be/FgSINZO_VuI
https://youtu.be/jjjU0wd2WTQ
അവലംബങ്ങളില്‍ ചിലത്
https://www.dailyo.in/…/ram-setu-science…/story/1/21157.html
https://en.wikipedia.org/wiki/Adam's_Bridge

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം