41.രാമേശ്വരം ക്ഷേത്രം

രാമേശ്വരത്തിന്റെ സ്ഥല മാഹാത്മ്യത്തെപ്പറ്റി കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചു,, ഇനിക്ഷേ ത്രത്തെപ്പറ്റി തന്നെ ആവട്ടെ. ഭാരതത്തിലെ ശിവ ക്ഷേത്രങ്ങളില്‍ മുഖ്യമായ ഒരു സ്ഥാനം രാമേശ്വരത്തിനുണ്ട്, ഒരു പക്ഷെ പുരി ബദരീ നാഥ് ദ്വാരക എന്നീ ക്ഷേത്രങ്ങള്‍ക്കൊപ്പം തന്നെ ( ഇവയെ ചതുര്‍ ക്ഷേതങ്ങള്‍ , ചാര്‍ഥാമെന്നു വിളിക്കുന്നു) . അതു കൊണ്ടു തന്നെ ദക്ഷിണ കാശി എന്നും ഇതറിയപ്പെടു ന്നു. ശിവ ഭക്തനായ രാവണനെ കൊന്നതി ന്റെ പാപം തീരാന്‍ ശ്രീരാമന്‍ സമര്‍പ്പണം നടത്തിയ ക്ഷേത്രമാണിത്.
രാമനാഥ സ്വാമി ക്ഷേത്രം എന്നും അറിയപ്പെ ടുന്ന ഇവിടത്തെ അഗ്നി തീര്‍ത്ഥം, ഗന്ധമാദന പര്‍വതം, ധനുഷ്കോടി , കോദണ്ട സ്വാമി ക്ഷേത്രം എന്നിവ സയാണ് തീര്‍ഥാടകരുടെ ആകര്‍ഷണങ്ങള്‍. ഈ ക്ഷേത്രത്തിന്റെ അതി ഗംഭീരമായ സ്തൂപങ്ങളും ഇടനാഴികളും മണ്ഡപങ്ങളും ഇതിനെ അതുല്യമാക്കുന്നു. ശ്രീ രാമനാഥസ്വാമി എന്നറിയപ്പെടുന്ന ശിവ ലിംഗം പ്രസിദ്ധമായ 12 ജ്യോതിര്‍ ലിംഗങ്ങ ളില്‍ ഒന്നാണ്. ദ്രാവിഡ ശില്പ മാതൃകയുടെ ഏറ്റവും നല്ല ഉദാഹരണമാണിത്.
ക്ഷേത്രോല്‍പ്പത്തിയെപറ്റി പറയുന്ന കഥ ഇതാണ്. രാവണ നിഗ്രഹം കഴിഞ്ഞു രാമ സീതാ ലക്ഷ്മണന്മാര്‍ ലങ്കയില്‍ നിന്ന് ഭാരത തീരത്തെത്തി. രാവണ നിഗ്രഹത്തിന്റെ പാപം തീരാന്‍ ശിവ ഭഗവാനെ പ്രാര്‍ഥിക്കാ ന്‍ അവിടെ ക്ഷേത്രങ്ങള്‍ ഒന്നുമില്ലായിരുന്നു. അപ്പോള്‍ അനുയോജ്യമായ ഒരു വിഗ്രഹം കൊണ്ടു വരാന്‍ ശ്രീരാമന്‍ വത്സല ശിഷ്യനാ യ ഹനുമാനെ അയച്ചു കൈലാസത്തിലേക്ക്. എന്നാല്‍ ഹനുമാന്‍ തിരിച്ചെത്താന്‍ വൈകി യത് കൊണ്ടു സീത ഭജിച്ചു കൊണ്ടിരുന്ന ഒരു ചെറിയ ശിവ ലിംഗം ഉണ്ടായിരുന്നത് അവിടെ മണ്ണില്‍ കുഴിച്ചു വച്ച് ശ്രീരാമന്‍ ശിവനെ ഭജിച്ചു. ഈ ശിവലിംഗം ആണ് രാമേ ശ്വരത്തെ ശ്രീകൊവിലിലുള്ള ചെറിയ വിഗ്ര ഹം (രാമലിംഗം)എന്ന് വിശ്വസിക്കപ്പെടുന്നു. ഹനുമാന്‍ വൈകിയാണെങ്കിലും കൊണ്ടു വന്ന രണ്ടാമത്തെ ശിവലിംഗവും ശ്രീകോവി ലില്‍ വിശ്വ ലിംഗം എന്ന പേരില്‍ പ്രതിഷ്ടി ചിട്ടുണ്ട്. ശ്രീരാമന്റെ നിര്‍ദ്ദേശപ്രകാരം ഈ രണ്ടു ലിംഗങ്ങളില്‍ ആദ്യം പൂജിക്കെ ണ്ടത് ഹനുമാന്‍ കൊണ്ടു വന്നതു തന്നെ ആവണം എന്നും രണ്ടാമത് മാത്രമേ രാമ ലിംഗം പൂജിക്കാവൂ എന്നുമാണ്. ഇന്നും ഈ പതിവ് തെറ്റിക്കാറില്ല.
ദക്ഷിണേന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിലെപ്പോ ലെ ഈ ക്ഷേത്രത്തിനും നല്ല ഉയരമുള്ള ഒരു ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുണ്ട്. കിഴക്ക് പടി ഞ്ഞാറു 260 മീ തെക്ക് വടക്ക് 197 മീറ്ററും നീളമുള്ളതാണ് ഈ മതില്‍. കിഴക്കും പടി ഞ്ഞാറും ഭീമാകാരമായ ഗോപുരങ്ങളും ഉണ്ട്. അകത്തുള്ള നീണ്ട ഇടനാഴികളും മണ്ഡപങ്ങളും ഇവിടത്തെ പ്രത്യേകതകള്‍ ആകു ന്നു. രണ്ടാമത്തെ ഇടനാഴി മണല്ക്ക ല്ലില്‍ നിര്‍മ്മിച്ച സ്തംഭങ്ങളോടും ബീമുകളും തട്ടും ഉള്ളതാണ്. മൂന്നാമത്തെ ഇടനാഴിയും പടിഞ്ഞാറെ ഗോപുരവുമായി ബന്ധിക്കുന്ന യിടത്തില്‍ പാകിയ തറയാനുള്ളത്. ഒരു ചതുരംഗപ്പലക പോലെയിരിക്കുന്ന ഈ ഭാഗ ത്തിന് ചോക്കട്ടന്‍ മണ്ഡപം എന്ന് വിളിക്കു ന്നു. ഇവിടെ വച്ചാണ് ഉത്സവത്തിനു എഴുന്ന ള്ളിക്കുന്ന വിഗ്രഹങ്ങളെ ഒരുക്കുന്നത് . വസന്തോത്സവ സമയത്തും ആദി ഉത്സവ ത്തിനും മാസി ഉത്സവത്തിനും ആണ് ഇതങ്ങ നെ ഉപയോഗിക്കപ്പെടുന്നത് .പുറത്തു ഭാഗത്തുള്ള ഇടനാഴികള്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയതാകുന്നു 6.9 മീറ്റര്‍ ഉയരവും കിഴക്കും പടിഞ്ഞാറു ഭാഗങ്ങളില്‍ 120 മീറ്ററും തെക്ക് വടക്ക് ഭാഗത്തു 192 മീറ്ററും അളവുള്ളവയാണ്. അകത്തുള്ള നടപ്പാത കിഴക്കും പടി ഞ്ഞാറും 67 മീറ്ററും തെക്ക് വടക്ക് 105 മീറ്റരും ഉള്ളതാണ്. ഇവയുടെ വീതി 4.65 മീ മുതല്‍ 8.1 മീ വരെ മാറുന്നു . ഇവയുടെ എല്ലാം കൂടി നീളം 1150 മീറ്ററോളം വരും. 1212 തൂണുകള്‍ ഇവിടെയു ണ്ട് .ഉയരം 6മീ വരെ . പ്രധാന ഗോപുരം രാജ ഗോപുര ത്തിന്റെ ഉയരം 53 മീ ആണ്. മിക്കവാറും സ്തംഭങ്ങള്‍ വളഞ്ഞ രീതിയി ലാണ് , ഓരോന്നും പ്രത്യേ ക രീതിയില്‍.
ആദ്യകാലത്ത് ഈ ക്ഷേത്രം ഒരു ഓല മേഞ്ഞ ഒരു ഷെഡ്‌ഡിലായിരുന്നു . പല ശതാബ്ദ ങ്ങളിലായി പലരും കൂടിയാണ് ഇന്നത്തെ ക്ഷേത്ര സമുച്ചയം നിര്‍മ്മിച്ചത് . ഇവിടത്തെ ഭരണാധികാരികളായിരുന്ന സേതുപതിക ളായിരുന്നു ഇതിന്റെ മുന്‍ പന്തിയില്‍. പതിനേഴാം നൂറ്റാണ്ടില്‍ കിഴക്കേ ഗോപുര ത്തിന്റെ ഒരു ഭാഗം ദളവാ സേതുപതി എന്ന യാള്‍ നിര്‍മ്മിച്ചു. പതിനെട്ടാം നൂറ്റാണ്ടിലാണ് ലോക പ്രശസ്തമായ കിഴക്കേ നടപ്പാതയും ഇടനാഴിയും മുതുരാമലിംഗ സേതുപതി എന്നയാള്‍ നിര്‍മ്മിച്ചത് 1763 മുതല് 1795 വരെ ഭരണത്തില്‍ ഇരുന്ന ഇദ്ദേഹം 49 വര്ഷം ജീവിച്ചിരുന്നു . ഇത് നിര്‍മ്മിച്ചപ്പോള്‍ മുഖ്യ പ്രധാനി മുതൂരുല്ലപ്പപിള്ളയും ഉപ്മു ഖ്യന്‍ കൃഷ്ണ അയ്യന്കാരും ആയിരുന്നു . ഈ സേതുപതിയുടെയും രണ്ടു മുഖ്യന്മാരു ടെയും പ്രതിമകള്‍ മൂന്നാമത്തെ ഇടനാഴി യുടെ പടിഞ്ഞാറെ പ്രവേശന ദ്വാരത്തില്‍ കാണാം .
രാമനാഥ സ്വാമിക്കും ഭാര്യ പര്‍വതവര്‍ദ്ധി നിക്കും പ്രത്യേകം കോവിലുകള്‍ ഇവിടെ ഉണ്ട്. വിശാലാക്ഷിക്കും ഉത്സവത്തിന് എഴുനള്ളിക്കുന്ന വിഗ്രഹങ്ങള്‍ക്ക് ശയനഗൃഹ വും വിഷ്ണുവിനും വിനായകനും പ്രത്യേകം കോവിലുകള്‍ ഉണ്ട്. ക്ഷേത്രത്തിനകത്ത് അനുപ്പു മണ്ഡപം, ശുക്രവാര മണ്ഡപം , സേതുപതി മണ്ഡപം കല്യാണ മണ്ഡപം നന്ദി മണ്ഡപം എന്നിവ യും ഉണ്ട്. രാമേശ്വര ക്ഷേത്രത്തില്‍ 64 തീര്ഥങ്ങള്‍ ഉണ്ട്. ഇതില്‍ 24 എണ്ണം വളരെ പ്രധാനപ്പെട്ടതായി കണ ക്കാക്കപ്പെടുന്നു. ഈ തീര്‍ഥങ്ങളില്‍ എല്ലാം കുളിക്കുന്നത് പാപ മുക്തിക്കു വിശേഷമായി കരുതപ്പെടുന്നു. ഇതില്‍ 22 എണ്ണം രാമനാഥ സ്വാമി ക്ഷേത്രത്തില്‍ തന്നെയാണ്.
രാമേശ്വരത്തെ മറ്റു ക്ഷേത്രങ്ങള്‍ രാമനാഥ പുരം, തിരുപുല്ലാനി, ഉതിരകൊഷമാങ്ക, സേതു എന്നിവയാണ്. ധനുഷ്കോടി, പാമ്പന്‍ , ഓലക്കുട എന്നെ സുന്ദരമായ കടല്‍ തീരങ്ങ ളും കാണാന്‍ ഉള്ളവയാണ് . ദേശാടന പക്ഷികളെ കാണുന്നതും കടലില്‍ സ്കുബ ഡൈവിങ്ങിനു പോകുന്നതും എല്ലാം സമയം ധാരാളം ഉള്ളവര്‍ക്ക് ആനന്ദകരമായിരിക്കും.
രാമേശ്വരം തീരത്തെ മറ്റൊരു അത്ഭുതം വെള്ള ത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ ആണ്. സാധാരണ കല്ലുകള്‍ പോലെ തന്നെ തോന്നുന്ന ഇവ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കാണാം . 20 കിലോഗ്രാം വരെ തൂക്കമുള്ള കല്ലുകള്‍ വെള്ളത്തില്‍ പൊങ്ങി ക്കിടക്കുന്നത് അത്ഭുതകരം തന്നെ. ഇവിടെ മാത്രം കാണുന്ന പ്രത്യേകതരം കല്ലുക ളാണിത്. ഇത്തരം കുറെ കല്ലുകള്‍ നാലഞ്ചെ സണ്ണം രാമനാഥക്ഷേത്രത്തിലും ഒന്ന് രണ്ടെണ്ണം ഹനുമാന്‍ ക്ഷേത്രത്തിലും കാണാം , രാമ സേതു ഇങ്ങനെ വെള്ളത്തി ല്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ചതാണെന്നും പറയപ്പെടുന്നുണ്ട്.
ഇത്തരം ചില കല്ലുകള്‍ യു ട്യുബ് വിഡിയോയില്‍ കാണാം (https://youtu.be/ifAFm3avI6E)
അവലംബം :

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം