30. തഞ്ചാവൂരിലേക്ക് : ബ്രുഹദീശ്വര ക്ഷേത്രം
തൃശ്ശിനാപ്പള്ളിയില്‍ കാണാന്‍ വേറെ കുറെ ക്ഷേത്രങ്ങള്‍ കൂടി ഉണ്ടായിരുന്നു എങ്കിലും സമയക്കുറവു കൊണ്ടു അടുത്ത സന്ദര്‍ശ നം പ്രസിദ്ധമായ തഞ്ചാവൂരിലെക്കായിരു ന്നു. ഒരു കാലത്ത് കലാസംഗീത സാഹിത്യ സാംസ്കാരിക ശില്പ കലകളുടെ കേന്ദ്രമായി രുന്ന തഞ്ചാവൂര്‍. മഹത്തായ പല ചോള ക്ഷേത്രങ്ങളും ഇന്നും നില നില്‍ക്കുന്ന മഹാ നഗരം. ഇതില്‍ ഏറ്റവും വലുതും മഹത്തും ആയ ബ്രുഹദീശ്വര ക്ഷേത്രം , തഞ്ചാവൂര്‍ ചിത്രകലയുടെ കേന്ദ്രം ഒരു കാലത്ത് കര്‍ണാടക സംഗീതത്തിലെ ത്യാഗരാജര്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമ ശാസ്ത്രി എന്നീ അനുഗൃഹീത ത്രയങ്ങളുടെ വിഹാര കേന്ദ്രം എന്നിങ്ങനെ പ്രശസ്ഥമായ തഞ്ചാ വൂര്‍ തന്നെ. തൃശ്ശിനാപ്പള്ളിയില്‍ നിന്ന് 55 കി മീ ദൂരം മാത്രമുള്ള തഞ്ചാവൂരിലേക്ക് നല്ല രീതിയില്‍ ബസ് സര്‍വീസ് എപ്പോഴും ലഭ്യമാ ണ്. ഒരു മണിക്കൂര്‍ കൊണ്ടു അവിടെ എത്തുകയും ചെയ്യും.
തഞ്ചാവൂര്‍ കാവേരി നദിയുടെ ശാദ്വല പ്രാദേ ശത്തുള്ള നല്ല ഒരു കൃഷി സ്ഥലം കൂടിയാണ്. തന്‍ (തണുത്ത) ഞ്ച് (കൃഷി) ഊര് (സ്ഥലം) – തണുത്ത കൃഷി സ്ഥലം എന്ന പേര് തന്നെ അന്വ്രഥമാകുന്നു ഇവിടെ. ചോളരാജാക്ക ന്മാരുടെ തലസ്ഥാനമായിരുന്ന ഈ നഗരം അവരുടെ ഭരണകാലത്ത് വളരെ ഐശ്വര്യ പൂര്‍ണമായ പട്ടണം ആയിരുന്നു.
തഞ്ചാവൂരിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ബ്രുഹദീശ്വര ക്ഷേത്രം തന്നെ. ദക്ഷിണ ഇന്ത്യ യിലെ ഏറ്റവും വലിയ ശിവ ക്ഷേത്രം ആകു ന്നു ഇത്. തമിഴ് ശില്പ കലയുടെ മകുടോദാ ഹരണമാണ് ഈ ക്ഷേത്രം . 1003 നും 1010 നും ഇടയില്‍ രാജ രാജ ചോളന്‍ എന്ന രാജാ വ് നിര്‍മ്മിച്ച ക്ഷേത്രം ഇന്ന് UNESCO യുടെ ഹെരിട്ടെജു കേന്ദ്രമായി തിരഞ്ഞെടുക്ക പ്പെട്ടിരിക്കുന്നു. ചോള രാജാക്കന്മാര്‍ നിര്‍മ്മിച്ച ഗംഗൈകൊണ്ട ചോളപുരം , ഐരാവത ക്ഷേത്രം എന്നിവയോടൊപ്പം മഹത്തായ ചോള ക്ഷേത്രങ്ങള്‍ ( Great Living Chola temples) എന്നറിയപ്പെടുന്നു. ബ്രുഹദീശ്വര ക്ഷേത്രത്തിനു ചുറ്റും ഒരു തോടു ഉണ്ടായിരു ന്നു ന്ര്‍മ്മിച്ച കാലത്ത്. അന്ന് നിര്‍മ്മിച്ച വലിയ ഗോപുരം , പ്രധാന ക്ഷേത്രം , മറ്റു ഗോപുരങ്ങള്‍, ശിലാലിഖിതങ്ങള്‍ , ശില്പങ്ങള്‍ ഇവ ധാരാളം നശിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കിലും അന്നത്തെ മഹത്വത്തിന്റെ ഗാംഭീര്യത്തിന്റെ ഒരല്‍പം എങ്കിലും ഇന്നും ബാക്കിയുണ്ട് എന്നതില്‍ സന്തോ ഷിക്കാം . ശൈവ ഹിന്ദുക്കളുടെ ആരാധാനാലയമായി വളര്‍ന്ന ഈ ക്ഷേത്രം പല കാലത്തും നശിപ്പിക്കപ്പെ ട്ടു, കാലപ്പഴക്കം കൊണ്ടുള്ള നാശം വേറെ . പിന്നീട് കൂടുതല്‍ മണ്ഡപങ്ങളും ശില്പ ങ്ങളും കൂട്ടിച്ചെര്ക്കുകയും ചെയ്തു. ശിവ ശക്തി വിഗ്രഹങ്ങളാണ് പ്രധാന പ്രതിഷ്ഠ കള്‍ .പ്രധാന പ്രതിഷ്ടയുടെ മുകളില്‍ ഉണ്ടാ ക്കിയ കരിങ്കല്ലില്‍ നിര്‍മ്മിച്ച വിമാനം ദക്ഷി ണ ഇന്ത്യയിലെ ഏറ്റവും വലുതാകുന്നു. പിര മിഡുകള്‍ ഉണ്ടാക്കിയപ്പോള്‍ ഉപയോഗിച്ച തരം കൂറ്റന്‍ കരിങ്കല്ലുകള്‍ ഇത്രയും ഉയര ത്തില്‍ ഇന്നത്തെപ്പോലെ യന്ത്രങ്ങള്‍ ഇല്ലാ തിരുന്ന കാലത്ത് എങ്ങനെ സ്വസ്ഥാനങ്ങളില്‍ എത്തിച്ചു എന്നത് അത്ഭുതം തന്നെ. ഓരോ കല്ലും എട്ടും പത്തും ടണ്ണുകള്‍ ഭാരം ഉള്ളവയാണ്. അസംഖ്യം തൂണുകള്‍ കൊണ്ടു അലം കൃതമായ ഒരു കല്മണ്ഡപവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഇവിടെ സ്ഥാപിച്ച ശിവ ലിംഗം മറ്റു ക്ഷേത്രങ്ങളില്‍ ഉള്ളവയെ അപേക്ഷിച്ച് വളരെ വലുതും ബ്രുഹത്തും ആണ്. ഓട്ടില്‍ നിര്‍മിച്ച നടരാജ വിഗ്രഹവും വളരെ പ്രസിദ്ധമാണ്. ഇവിടെയുള്ള പാര്‍വതി, നന്ദി , കാര്തികെയ ഗണേശ വിഗ്രഹങ്ങളും അത്യപൂര്‍വ്വം തന്നെ.
ബ്രുഹദീശ്വര എന്ന വാക്കിന്റെ അരഥം വലി യ ഈശ്വരന്‍ എന്നാണല്ലോ, നാട്ടുകാര്‍ ഈ ക്ഷേത്ര ത്തെ വലിയ കൊവില്‍ (പെരിയ കോവില്‍ ) എന്ന് വിളിക്കുന്നു. അഞ്ചു മുതല്‍ ഒമ്പതാം നൂറ്റാണ്ടു വരെ യുള്ള കാല ഘട്ടത്തില്‍ കുറെയേറെ ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുകയുണ്ടായി . എ ഡി 850 നും 1280 നും ഇടയില്‍ ചോള വംശക്കാര്‍ പ്രമു ഖരായി അവര്‍ ചോള രാജ്യം വിപുലീക രിച്ചു ക്ഷേത്രങ്ങളും മറ്റും നിര്‍മ്മിച്ചു. ഈ കാലത്ത് നിര്‍മ്മിച്ച ക്ഷേത്രങ്ങളില് ഏറ്റവും വലിയതാണ് ഈ ക്ഷേത്രം , രാജ രാജ ചോളന്‍ എന്നയാള് നിര്‍മ്മിച്ചത്. കുഞ്ഞര മല്ലന്‍ രാജാ രാജാ രാമ പെരുന്തച്ചന്‍ എന്ന ശില്പീയാണത്രെ ഇതിന്റെ ശില്‍പ്പി.
11ആം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ആദ്യകാല ക്ഷേത്ര ത്തിനു കൂടുതല്‍ നിര്‍മ്മാണങ്ങള്‍ പിന്നീട് പല കാല ഘട്ടങ്ങളിലായി കൂട്ടിച്ചേര്‍ ക്കുകയുണ്ടായി. മധുര നിയന്ത്രിച്ചിരുന്ന മുസ്ലിം സുല്‍ത്താന്മാരും തഞ്ചാ വൂര്‍ ഭരിച്ചിരുന്ന ഹിന്ദുരാജാക്കന്മാരും ഈ ക്ഷേത്ര ത്തിനു പല രീതിയില്‍ ഉള്ള നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടു. ചിലര്‍ ക്ഷേത്രം പുനരുദ്ധ രിക്കുന്നു എന്ന ഭാവത്തില്‍ ചുവര്‍ ചിത്ര ങ്ങളും മ്യുരല്‍ ചിത്രങ്ങളും മറ്റും നശിപ്പിച്ചു. കാര്‍ത്തി കേയന്റെയും പാര്‍വതിയുടെയും ക്ഷേത്രങ്ങളും നന്ദിയുടെ ഭീമാകാര വിഗ്രഹവും 16-17 നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചവയാണ്. ദക്ഷിണാമൂര്തി യുടെ പ്രതിഷ്ഠ 1801 ലാണ് ഉണ്ടാക്കിയത് . മരാതാസ് പുതിയ ക്ഷേത്രങ്ങള്‍ ഉണ്ടാക്കുകയും പഴയവ പുതു ക്കി പണിയുകയും ചെയ്തു.
ക്ഷേത്രം കിഴക്ക് പടിഞ്ഞാറു 240മീറ്റരും തെക്ക് വടക്ക് 120 മീറ്ററും ഉള്ള സ്ഥലത്താണ് നിര്‍മ്മിച്ചി രിക്കുന്നത്. അഞ്ചു ഭാഗങ്ങളിലാ യുള്ള ഈ ക്ഷേത്രത്തില്‍ പ്രധാന ശ്രീകോ വിലും അതിന്റെ മുകളില്‍ ഉള്ള വിമാനവും , മുമ്പില്‍ ഉള്ള നന്ദി കേശ്വരന്റെ പ്രതിമയും ഇതിനിടയില്‍ ഉള്ള മുഖ മണ്ഡപം , മഹാ മണ്ഡപം എന്ന പ്രധാന അസംബ്ലി ഹാല്‍ , ശ്രീകോവിലുമായി ബന്ധിപ്പിക്കുന്ന അര്‍ത്ഥ മണ്ഡപം എന്നിവ ഉള്‍ക്കൊള്ളുന്നു. ക്ഷേത്ര ത്തിനു ചുറ്റും രണ്ടു ചുറ്റുമതിലുകള്‍ ഉണ്ട്. പുറത്തുള്ളത് സംരക്ഷണ മതിലാണ്, ഇത് 1777 ലാണ് നിര്‍മ്മി ച്ചത്. പാണ്ട്യ , നായക , വിജയ നഗര , മറാത്ത കാല ഘട്ടങ്ങളില്‍ പല ഉപ ക്ഷേത്രങ്ങളും കൂടുതല്‍ നിര്ര്മി തികളും ഉണ്ടാക്കി ഈ ക്ഷേത്രത്തിന്റെ ചുവരുകളില്‍ അത്യപൂര്‍വമായ മ്യുരല്‍ ചിത്ര ങ്ങളും ശില്‍പങ്ങലും സ്ഥാപിച്ചിരി ക്കുന്നു. 11 ആം നൂറ്റാണ്ട് മുതല്‍ എഴുതിയ സംസ്കൃതത്തില്‍ ഉള്ള ശിലാ ലിഖിതങ്ങളും കാണാനുണ്ട്. നശിച്ചു പോയ ചില ചിത ങ്ങള്‍ പുനര്‍ നിര്‍മ്മിക്കാന്‍ ശ്രമം തുടരുന്നു. ചുറ്റും ഉണ്ടായിരുന്ന തോടു മിക്കവാറും നികത്തിയും ഇടിഞ്ഞും നാമ മാത്രമായി കഴി ഞ്ഞു.
ക്ഷേത്രത്തിന്റെ രണ്ടാം നിലയില്‍ നാട്യ ശാസ്ത്രത്തിലെ 108 കരണങ്ങളിലെ 81 ഉം ചിത്രീകരിച്ചിരിക്കുന്നുവത്രേ.ഭരതനാട്യത്തിന്റെ പ്രാഥമിക തത്വങ്ങളായി ഇതുപയോഗി ക്കപ്പെടുന്നു. നര്തകരുടെ 81 വ്യത്യസ്ത രൂപ ഭാവങ്ങള്‍ 11 ആം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ താണ്. ഇവിടെയുള്ള ഒന്നാം തരം ഓട്ടുലോ ഹത്തില്‍ നിര്‍മ്മിച്ച നടരാജ വിഗ്രഹം മറ്റു ചില ക്ഷേത്രങ്ങള്‍ക്കും മാതൃക ആയിരുന്നിട്ടുണ്ട്.
അവിടെ ഞങ്ങള്‍ ചെന്നപ്പോള്‍ മുമ്പില്‍ തന്നെ ഒരു മോഴ (കൊമ്പനും പിടിയുമല്ലാ ത്ത) ആനയെ ക്കൊണ്ടു ഒരാള്‍ ചെറിയ പരിപാടികള്‍ ഒക്കെ കാണിച്ചു ചില്ലറ ഒപ്പി ക്കുന്നുണ്ടായിരുന്നു. ചെറിയ നാണയങ്ങള്‍ തിരഞ്ഞെടുത്തു ഭഗവാന്റെ ഹുന്ടിയില്‍ നിക്ഷേപിക്കുക, നമസ്കാരം പറയുക, എന്നിങ്ങനെ.
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്
അവലംബം
https://en.wikipedia.org/wiki/Thanjavurhttps://en.wikipedia.org/wiki/Brihadeeswarar_Temple
Comments
Post a Comment