ശബരിമല 4:വ്റുതാനുഷ്ടാനവും ആചാരങ്ങളും
വ്രതാനുഷ്ടാനം:
ശബരിമലയില്‍ അയ്യപ്പദര്ശനത്തിനു പോകുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നത് നല്ലതായിരിക്കും. ഒന്നാമ തായി ശബരിമലയില്‍ ജാതിമത ഭേദമെന്യേ എല്ലാവര്ക്കും ദര്ശനത്തിനു പോകാവുന്ന താണ്. എല്ലാവരും പണ്ടൊക്കെ 41 ദിവസം വ്രതം അനുഷ്ടിച്ചാണ് പോയിരുന്നത്. ശബരി മലക്ക് പോകാന്‍ വ്രതം അനുഷ്ടിക്കുന്ന കാലത്ത് ചില ചിട്ടകള്‍ പണ്ട് മുതലേ പാലി ച്ചു വരുന്നു. മാലയിട്ട പുരുഷന്മാരെ അയ്യപ്പ ന്മാര്‍ എന്നും സ്ത്രീകളെ മാളികപ്പുറം എന്നും വിളിക്കുന്നു. ആദ്യം മലക്കു പൊകുന്നവരെ കന്നി അയ്യപ്പന്‍ എന്നും പറയുന്നു.
വ്രതം എടുക്കുന്നവര്‍ മത്സ്യമാംസ ഭക്ഷണം ഒഴിവാക്കണം. സ്ത്രീകളുമായി സഹശയനം പാടില്ല. രജസ്വലയായ സ്ത്രീകളെ കാണു ന്നത് പോലും വര്ജ്യമായിരുന്നു. എല്ലാ ദിവസ വും രാവിലെ കളിച്ചു ശുഭ്ര വസ്ത്രം ധരിച്ചു ക്ഷേത്രദര്‍ശനം നടത്തിയ ശേഷം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. കഴിവതും തനിയെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതും കൊള്ളാം. വീട്ടില്‍ ആരെങ്കിലും ഭക്ഷണം ഉണ്ടാക്കി തരുന്നുവെങ്കില്‍ അവര്‍ കുളിച്ച ശേഷം മാത്രമേ ഭക്ഷണം ഉണ്ടാക്കാവൂ. വീട്ടില്‍ പണ്ടൊക്കെ ഋതുമതികളായ സ്ത്രീ കള്‍ അടുക്കളയില്‍ കയറാറില്ലായിരുന്നു. ഇപ്പോഴും അവര്‍ ഉണ്ടാക്കിയ ഭക്ഷണം അയ്യ പ്പന്മാര്‍ കഴിക്കാന്‍ പാടില്ല. മദ്യം, മറ്റു ലഹരി പദാര്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. സ്ത്രീ കള്ക്കു ഋതുമതിയാകുന്നതിനു മുമ്പോ ആര്ത്തവം നിന്ന ശേഷം മാത്രമേ ശബരി മലയില്‍ പ്രവേശനം ഉള്ളൂ. സുപ്രീം കോടതി ഇപ്പോള്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ ക്കു പോകാം എന്നു പറയുന്നു , എങ്കിലും ഇതുവരെ ഭഗവാനെ പ്റാര്‍ത്ഥിക്കാന്‍ വേ ണ്ടി പോകുന്നവര്‍ ആരും (ചില ആക്റ്റിവി സ്റ്റുകള്‍ ശ്രമിച്ചതല്ലാതെ )അറിഞ്ഞിടത്തോളം യുവതികള്‍ പോയതായി അറിയില്ല.
വ്രതം തുടങ്ങുന്ന ദിവസം രുദ്രാക്ഷ മാലയോ തുളസിമാലയോ കൂടെ പുതിയ കറുത്ത വസ്ത്രവും ( മലബാര്‍ ഭാഗത്ത് മാത്രം ) ക്ഷേത്രത്തില്‍ കൊണ്ടുപൊയി പൂജിച്ച് ഒരു ഗുരുസ്വാമിയില്‍ നിന്നു വാങ്ങി മാല കഴു ത്തില്‍ ധരിക്കുകയും ആ വസ്ത്രം ഉടുക്കു കയും ചെയ്യുന്നു. ഓഫീസില് പോകുന്നവർ പോലും ചിലര്‍ ഇപ്പോള്‍ കറുത്ത വസ്ത്രം ധരിക്കുന്നു. എന്നാല്‍ കേരളത്തിന്‍റെ തെ ക്കോട്ട് ഈ രീതി അത്ര പ്രചാരമില്ല. കാവി വസ്ത്രമോ നീല കൈലിയോ ഒക്കെ ധരിക്കു ന്നവരും ഇപ്പോള്‍ കാണാറുണ്ടു.
പല അയ്യപ്പന്മാരും വൈകുന്നേരം കുളിച്ച് അടുത്തുള്ള ക്ഷേത്രത്തില്‍ ദീപാരാധന തൊഴുത് അവിടെ ഭജനയുണ്ടെങ്കില്‍ അതില്‍ പങ്കു കൊള്ളുന്നു. തെക്കു ഭാഗത്തു ള്ള പല ക്ഷേത്രങ്ങളിലും വ്റുശ്ചികം ഒന്നു മുതല്‍ ധനു 11 വരെ 41 ദിവസം മണ്ഡലം ചിറപ്പു നടക്കുന്നു. എല്ലാ ദിവസവും വൈകു ന്നേരം ദീപാരാധന കഴിഞ്ഞു ഭജന ഉണ്ടാ വും . കുട്ടനാട്ടില്‍ ആലപ്പുഴ മുല്ലയ്ക്കല്‍ , കിടങ്ങാമ്പറത്തു തുടങ്ങിയ ക്ഷേത്രങ്ങളില്‍ ചിറപ്പു ഈ മണ്ഡല കാലത്താണു. ചില ദിവ സം വലിയ കലാകാരന്മാരുടെ പരിപാടി ഉണ്ടാവും . ഓരോ ദിവസവും ഓരൊ ആള്‍ക്കാരുടെ ചിലവില്‍ ആണു ചിറപ്പുല്‍ സവം നടത്തുന്നതു , ചിലപ്പോള്‍ അല്‍പ്പ്പം മല്‍സര ബുദ്ധിയൊടെ തന്നെ. ഞങ്ങളുടെ ചെറുപ്പത്തില്‍ മുല്ലയ്ക്കല്‍ കെ.ബി. സുന്ദരാംബാള്‍, ഡി.കെ.പട്ടാമ്ബാള്‍ , എം.എല്‍. വസന്തകുമാരി , എല്‍ പി ആര്‍ വര്‍മ്മ, എന്നിവരുടെ സംഗീത കച്ചേരിയും സാംബശിവന്‍ , കെ. ആര്‍. ഹരിപ്പാട് തുട ങ്ങിയവരുടെ കഥാപ്രസംഗവും ആല പ്പുഴയില്‍ പോയി കേട്ടതായി ഓര്‍ക്കു ന്നു. ഇപ്പൊഴും ഞങ്ങളുടെ മങ്കൊമ്പ് തെക്കെ ക്കരയിലെ ക്ഷേത്രത്തില്‍ 41 ദിവസവും ഭജന നടത്തുന്നു.
കഴിവതും ഒരു സംഘമായാണു മലക്കു പോകുന്നതു , സംഘത്തില്‍ കൂടൂതല്‍ പ്രാവശ്യം മലക്കു പോയി പരിചയം ഉള്ള യാളും ശബരിമല വ്റുതത്തെ സംബ ന്ധിച്ചും ആചാരങ്ങളെ സംബന്ധിച്ചും കൂടു തല്‍ പരിചയം ഉള്ളയാളുമായിരിക്കും ഗുരുസ്വാമി. ഗുരുസ്വാമിയെ അനുസരി ക്കാന്‍ എല്ലാവരും ബാദ്ധ്യസ്തരാകുന്നു.
വ്റുതം പൂര്‍ത്തിയാക്കി ചിലര്‍ 41 നു മണ്ഡ ലകാലം അവ്സാനിക്കുമ്പോഴൊ മറ്റു ചിലര്‍ മകരവിളക്കിനു ധനു മാസം അവസാനമൊ ആണു പണ്ട് മലക്കു പോയിരുന്നതു. അടു ത്ത കാലത്താണു എല്ലാവരും എപ്പോഴെ ങ്കിലും പോകുന്നത്.
മലക്കു പോകാന്‍ തീരുമാനിച്ചാല്‍ പോകുന്ന തിന്‍റെ തലേ ദിവസം അയ്യപ്പന്മാര്‍ എല്ലാവ രും കൂടി ഗുരുസ്വാമിയുടെ നിര്‍ദേശം അനു സരിച്ചു മലക്കു പോകുമ്പോള്‍ കെട്ടിനിറ യ്ക്കാനും കെട്ടുനിറയ്ക്കുമ്പോള്‍ പൂജക്കും ഉള്ള സാധനങ്ങള്‍ വാങ്ങുന്നു. കെട്ടുനിറക്കു ന്ന ദിവസം രാവിലെ എല്ലാവരും ഒരിടത്തു കൂടി എല്ലാവര്‍ക്കും ആവശ്യത്തിനുള്ള നെയ്ത്തേങ്ങയും അടിക്കാനുള്ള തേങ്ങ യും പൊതിച്ചു വ്റുത്തിയാക്കി വെക്കുന്നു. നെയ്ത്തേക്കുള്ള തേങ്ങ തുരന്നു വെള്ളം പോക്കി കോർക്കാട്ടsച്ചു വെക്കുന്നു. 'ചിലയിടങ്ങളില്‍ അന്നെ ദിവസം മലയ്ക്കു പോകുന്ന എല്ലാ അയ്യപ്പന്മാര്‍ക്കും മറ്റുള്ളവര്‍ ക്കും സദ്യ ഒരുക്കുന്നതും പതിവാണു. വൈ കുന്നേരം അടുത്തുള്ള ക്ഷേത്രത്തിലൊ ഏതെങ്കിലും അയ്യപ്പന്‍റെ വീട്ടില്‍ വെച്ചൊ എല്ലാവരുടെയും കെട്ടു നിറയ്ക്കുന്നു..
കെട്ടുനിറ
ശബരിമലയില്‍ വ്റൂതാനുഷ്ടാനങ്ങളോടെ പോകുന്നവര്‍ കെട്ടുനിറച്ചാണു പോകുന്നതു. ഈ കെട്ടിനു ഇരുമുടിക്കെട്ട് എന്നു പറയുന്നു. ശബരിമല വ്രതം അവസാനിക്കുന്നതിനു യാത്ര പുറപ്പെടുന്ന ഗുരു സ്വാമിയുടെ കാര്മ്മികത്വത്തില്‍ കെട്ടു നിറയ്ക്കുന്നു. കെട്ടുനിറയെന്നാല്‍ അയ്യപ്പന്മാര്‍ തലയില്‍ വഹിച്ചു കൊണ്ടു പോകുന്ന കെട്ടു അഥവാ ഇരുമുടിക്കെട്ട് നിറയ്ക്കുന്നതാണ് കെട്ടുനിറ.
ഇരുമുടിക്കെട്ടുമായാണ് സ്വാമി ദര്‍ശനത്തിനു ശബരി മലക്ക് പോകേണ്ടത്. ഇരുമുടി ക്കെട്ടിന് പേര് സൂചിപ്പിക്കുന്നത് പോലെ രണ്ടു ഭാഗമാണ് ഉള്ളത്. തലയില്‍ വെക്കുമ്പോള്‍ മുമ്പില്‍ വരുന്നത് മുന്കെട്ടു, പുറകില്‍ വരുന്നത് പിന് കെട്ടു. മുന്കെട്ടില്‍ പൂജാ സാധനങ്ങളാണ് നിറയ്ക്കുക. കെട്ടില്‍ നിറയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ടത് നെയ്യു നിറച്ച തേങ്ങയാണ്. ഏതെങ്കിലും കാരണ വശാല്‍ മലയില്‍ പോകാന്‍ കഴിയാത്ത വര്ക്കും പൂജിച്ചു നെയ്‌നിറച്ച നെയ്ത്തേ ങ്ങ അയ്യപ്പന്മാരുടെ കെട്ടില്‍ സന്നിധാനത്തില് കൊണ്ടുപോയി അതിലെ നെയ്യ് അഭിഷേകം കഴിച്ചാല്‍ അവര്‍ മലയില്‍ പോയ ഫലം കിട്ടു മെന്ന് വിശ്വസിക്കുന്നു. കാരണം നെയ്ത്തെ ങ്ങയുടെ സങ്കല്പം തന്നെ. തേങ്ങയില്‍ നിറച്ച നെയ്യ് നമ്മുടെ ആത്മാവിനെയും തേങ്ങ നമ്മുടെ ശരീരത്തെയും പ്രതിനിധാനം ചെയ്യുന്നു.
മലയില്‍ ചെല്ലുമ്പോള്‍ തേങ്ങ പൊട്ടിച്ചു നെയ്യ് ഭഗവാനു അഭിഷേകം നടത്തുന്നു, അതായത് നമ്മുടെ ആത്മാവ് ഭഗവാനോട് കൂടി ചേരുന്നു. തേങ്ങ ഹോമകുണ്ഡത്തില്‍ ഇട്ടു ദഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ശരീരം അഗ്നിയില്‍ ദഹിപ്പിച്ചു ആത്മാവിനു മോക്ഷം കിട്ടുന്നു എന്നാണു സങ്കല്പം. ഒരുമിച്ച് യാത്ര പുറപ്പെടുന്നു. ഇരുമുടിക്കെട്ടു തല യില്‍ ഏറ്റി ഒരു തെങ്ങ കല്ലില്‍ അടിച്ചാണു യാത്ര തുടങ്ങുന്നത് .
ഇരുമുടിക്കെട്ടില്‍ സാധനങ്ങ്ള്‍ നിറയ്ക്കുന്ന തിലും ചില കാര്യങ്ങള്‍ ശ്റദ്ധിക്കാനുണ്ട്. കെട്ടി ന്റെ മുന്ഭാ്ഗത്ത് ഭഗവാനുള്ള പൂജാ സാധനങ്ങളാണ് വക്കുക, കര്പ്പൂരം, ഭസ്മം, മഞ്ഞള്‍പ്പൊടി, മാളികപ്പുറത്തമ്മക്കു ചുവന്ന പട്ട് ( തുണി ,കന്നി അയ്യപ്പന്മാര്‍ മാത്രം), കുരുമുളക്, അവല്‍, മലര്, ശര്ക്കര, ഉണ ക്കലരി മലയില്‍ അടിക്കാനുള്ള തേങ്ങ എന്നിവയും പിന്കെട്ടില്‍ സ്വാമിമാരുടെ സ്വന്തം സാധനങ്ങളും ആണ് വയ്ക്കുക. സാധാരണ കയ്യില്‍ കരുതുന്ന ഒരു നാളി കേരം ശബരിമല യാത്ര തുടങ്ങുന്ന സ്ഥലത്ത് (ക്ഷേത്രത്തിലോ വീട്ടിലോ ) കല്ലില്‍ ഉടക്കു ന്നു. വേറെ അഞ്ചു തേങ്ങ കെട്ടില്‍ സൂക്ഷി ക്കുന്നു. അതില്‍ ഒന്ന് മല കയറാന്‍ തുട ങ്ങുന്നതിനു മുമ്പ് പമ്പാ ഗണപതിക്കും മറ്റൊന്ന് പതിനെട്ടാം പടിയില്‍ കയറു മ്പോഴും മറ്റൊന്ന് ഇറങ്ങുമ്പോഴും നാലമത്തെത് പമ്പാ ഗണപതിക്ക് ഇറങ്ങുമ്പോഴും അഞ്ചാമത്തെ ത് തിരിച്ചു പുറപ്പെട്ട സ്ഥാനത്തു എത്തു മ്പോഴും അടിക്കുന്നു.
ശബരിമല യാത്ര
പണ്ടൊക്കെ മകരവിളക്കിനു മലയ്ക്ക് പോകു ന്നവര്‍ ധനുമാസം 20, 21, 22 ഈ തീയതികളില്‍ കെട്ടുനിറച്ച് എരുമേലി വരെ ബസ്സിലെത്തി അവിടെ പേട്ട തുള്ളി അഴുത, കല്ലിടാംകുന്നു, കരിമല ഇവ വഴി കാല്‍ നടയായി പമ്പയിലേക്കു യാത്ര ചെയ്യുന്നു. അന്നു കാനന പാതയില്‍ ഹോട്ട ലുകളും മറ്റും ഇല്ലാതിരുന്നതു കൊണ്ട് ഭക്ഷണം തനിയെ ഉണ്ടാക്കി കഴിക്കണം . അരിയും കലവും ചമ്മന്തിപ്പൊടിയും കരുതിയിട്ടുണ്ടാവും , രാവിലെയും വൈകു ന്നേരവും കഞ്ഞി വെച്ചു ചമ്മന്തിപ്പൊടിയും ചുട്ട പപ്പടവും കൂട്ടി കഴിക്കുന്നു. രാവിലെ ആറു മണി മുതല്‍ 10 മണി വരെ നടക്കും , കഞ്ഞിയുണ്ടാക്കി കഴിചു വിശ്രമിച്ച് വീണ്ടും മൂന്നു മണിക്കു തുടങ്ങി സന്ധ്യ വരെ നടക്കും. മ്രൂഗങ്ങളുടെ ശല്യം ഇല്ലാത്ത പൊതുവായ ഇടത്താവളങ്ങളില്‍ രാത്രി വിശ്രമിച്ച് മൂന്നാം ദിവസം പമ്പയില്‍ എത്തു ന്നു. പമ്പയില്‍ വിരി വച്ച് കുളിച്ചു ഒരു ദിവസം എങ്കിലും അവിടെ താമസിച്ചു പമ്പാ സദ്യ നടത്തിയതിനു ശേഷമാണു സന്നിധാന ത്തിലേക്കു നീലിമല കയറുന്നത്. പമ്പാ ഗണപതിയെ തൊഴുതു അപ്പാച്ചി മേടു കയറി ശബരീ പീഠവും ശരം കുത്തിയാലും കഴിഞ്ഞു സന്നിധാനത്തില്‍ എത്തുന്നു.
സന്നിധാനത്തില്‍ സാധാരണ രാത്രിയൊ വൈകു ന്നേരമോ ആണെത്തുക. അവിടെ വിരിവെച്ച് രാവിലെ കുളിച്ച് കെട്ടഴിച്ചു നെയ്തെങ്ങകള്‍ എല്ലാം പൊട്ടിച്ച് നെയ് ഒരുമിച്ചു കൊണ്ടു പോയി ഭഗവനു അഭിഷേ കം കഴിക്കുന്നു. നെയ്ത്തെങ്ങയുടെ തേങ്ങ ഹോമകുണ്ഡത്തില്‍ ഇടുന്നു. കെട്ടില്‍ നിരച്ച അരി, ശര്‍ക്കര ഇവ കൊടൂത്തു പായസവും നിവേദ്യച്ചോറും വാങ്ങി കഴിച്ചു അഭിഷേകം കഴിച്ച നെയ്യുമായി അപ്പവും അരവണപ്പായ സവും വാങ്ങി മലയിറങ്ങുന്നു. പടിയിറങ്ങു മ്പോള്‍ ഒരു തെങ്ങ കൂടി അടിച്ചാണിറ ങ്ങുന്നതു. തിരിച്ചു പോരുമ്പോള്‍ എളുപ്പ ത്തിനു പുല്‍മേട് താണ്ടി വണ്ടി പേട്ട വഴി തിരിച്ചു പോരാറുണ്ട് .
മലയ്ക്കു പൊയി വരുന്നവര്‍ പിറ്റെ ദിവസം കുളിച്ചു ക്ഷേത്രത്തില്‍ പൊയി മാലയൂ രുന്നു . ഇതോടു കൂടി വ്രതാനുഷ്ടാനം കഴിയുന്നു. മലയില്‍ നിന്നു കൊണ്ടൂ വന്ന പ്റസാദം , അവല്‍ ,മലര്‍, അഭിഷേകം കഴിച്ച നെയ്യ് , അരവണപ്പായസം എന്നിവ അയല്വ ക്കത്തു ള്ളവര്‍ക്കെല്ലാം വിതരണം ചെയ്യുന്നു.
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നു
Comments
Post a Comment