32: മധുര മീനാക്ഷി ക്ഷേത്രം

തമിഴ് നാട്ടിലെ ത്രിശ്ശിനാപ്പള്ളിയിലെയും തഞ്ചാവൂരിലെയും ക്ഷേത്രങ്ങള്‍ കണ്ടു കഴിഞ്ഞു ഞങ്ങള്‍ മധുര മീനാക്ഷി ക്ഷേത്രത്തിലെക്കായിരുന്നു പോയത്.
തമിഴ് നാട്ടിലെ വൈഗ നദിയുടെ തെക്കെ തീരത്തുള്ള ഒരു ഹിന്ദു ക്ഷേത്രമാണല്ലോ മധുര മീനാക്ഷി ക്ഷേത്രം . മീനാക്ഷി അമ്മന്‍ ക്ഷേത്രം എന്നും മീനാക്ഷി സുന്ദരേശ്വര ക്ഷേ ത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. മീനാക്ഷി എന്നറിയപ്പെടുന്നത് പാര്‍വതി യുടെ ഒരവതാരമാണ്, സുന്ദരെശ്വരന്‍ പാര്‍വതീ കാന്തനായ സാക്ഷാല്‍ പരമേശ്വ രനും. പുരാതനമായ മധുര നഗരത്തി ന്റെ കേന്ദ്രത്തിലാണ് ഈ ക്ഷേത്രം. കൃസ്തുവര്‍ ഷം ആറാം നൂറ്റാണ്ട് മുതല്‍ ഉണ്ടായിരുന്ന തായി തമിഴ് ചര്ത്രത്തില്‍ പറയുന്നു. ഇത്രയ ധികം ചരിത്ര പശ്ച്ചാത്തലം ഉണ്ടെങ്കിലും ഇന്ന് കാണുന്ന ക്ഷേ ത്രം 14 ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച്‌ 17 ആം നൂറ്റാണ്ടില്‍ തിരുമല നായക് എന്നയാള്‍ പുതുക്കി പണിതതാണ്. 14ആം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ ത്താന്റെ പടനായകനായിരുന്നു മാലിക് കഫൂര്‍ ഈ ക്ഷേത്രം മറ്റു പല ഹിന്ദു ക്ഷേത്രങ്ങളോ ടോപ്പം ആക്രമിച്ചു നശിപ്പിച്ചു ക്ഷേത്ര മുത ലുകള്‍ കൊള്ളയടിച്ചു ഇപ്പോള്‍ ഉള്ള ക്ഷേത്രം വിജയ നഗര ചക്രവര്‍ത്തി 16 ആം നൂറ്റാണ്ടി ല്‍ പുതുക്കി പണിതതാണ്. ഇത് കഴിഞ്ഞു വിശ്വനാഥ നായക് എന്ന രാജാവ് വീണ്ടും വികസിപ്പിച്ചു. ഈ ക്ഷേത്രത്തിനു 45 മുത ല്‍ 50 മീറ്റര്‍ വരെ ഉയരം ഉള്ള 14 ഗോപുര ങ്ങള്‍ ഉണ്ട്. ഏറ്റവും ഉയരം കൂടിയ തെക്കെ ഗോപുരത്തിന്റെ ഉയരം 52 മീറ്ററോളം ആണ ത്രേ. ആയിരം കാല്‍ മണ്ഡപം, കിളിക്കൂടു മണ്ഡപം, ഗോള മണ്ഡപം , പുതു മണ്ഡപം എന്നിവ ഇതിന്റെ ഭാഗങ്ങളാണ്. ശൈവ ഹിന്ദുക്കളുടെ ക്ഷേത്രമാ ണിതു . മീനാക്ഷി യുടെയും സുന്ദരെശ്വരന്റെയും വിഗ്രഹങ്ങള്‍ സ്വര്‍ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു.
മീനാക്ഷിയുടെയും സുന്ദരെശ്വരന്റെയുമാകു ന്നു പ്രധാന പ്രതിഷ്ടയെങ്കിലും വിഷ്ണുവി ന്റെ പ്രതിമകളും ഇവിടെ പലയിടങ്ങളിലും ഉണ്ട്. മീനാക്ഷിയുടെ സഹോദരനായാണ് വിഷ്ണുവിനെ ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ വൈഷ്ണവ കൃതികളില്‍ ഈ ക്ഷേത്രത്തെ ദക്ഷിണ മധുര എന്നും പരാമര്ശിചിരിക്കുന്നു. മറ്റു പ്രതിഷ്ഠകള്‍ കൃഷ്ണന്‍ , രുഗ്മിണി, ബ്രഹ്മാവ്, സരസ്വതി എന്നിവയാണ്. മധുരാനഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയായ ഈ ക്ഷേത്രം ലക്ഷ ക്കണക്കിന്‌ ഭക്തജനങ്ങള്‍ ആകര്‍ഷിക്കു ന്നു, പ്രത്യേകിച്ച് ഏപ്രില്‍ മേയ് മാസങ്ങളില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മീനാക്ഷീ തിരുക്കല്യാണം എന്ന വാര്‍ഷിക ഉത്സവ സമയത്ത്. ഈ സമയത്താണ് രഥയാത്രയും മറ്റും നടക്കുന്നത്. മറ്റു ക്ഷേത്രങ്ങളെ അപേ ക്ഷിച്ച് കൂടുതല്‍ വൃത്തിയും വെടുപ്പും ഉള്ള ക്ഷേത്രം ആയതു കൊണ്ടു പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ സ്വച് ഭാരത്‌ പദ്ധതി യില്‍ പ്രത്യേക പരിഗ ണന നല്‍കിയിരി ക്കുന്നു.
മീനാക്ഷി എന്നപേര് തന്നെ മീനിന്റെ ആകൃ തിയില്‍ ഉള്ള കണ്ണുള്ളവളെന്നാണ്. മീന്‍ അതി ന്റെ കാഴ്ച്ചകൊണ്ടാണ് അതിന്റെ മുട്ടക ളെ സംരക്ഷിക്കുന്നത്. അതുപോലെ ഭഗവതി അവരുടെ കണ്ണ് കൊണ്ടു ഭക്തന്മാ രെ സംരക്ഷിക്കുന്നു. ഇമകള്‍ ഇല്ലാത്ത മത്സ്യം ഒരിക്കലും കണ്ണൂടക്കുന്നില്ല,, അതു പോലെ ദേവിയും കണ്ണിമയ്ക്കാതെ ഭക്ത ജനങ്ങളെ സംരക്ഷിക്കുന്നു എന്നാണു വിശ്വാസം .
ഇവിടത്തെ ശില്പങ്ങളും മറ്റും വളരെ പ്രത്യേക തയുള്ളവയാണ്. ശ്രീകോവിലിന്റെ ചുറ്റും ഉള്ള ക്ഷേത്ര ഭാഗത്തിന് കിളിക്കൂടു മണ്ഡപം എന്ന് വിളിക്കുന്നു , ഇതിനു കാരണം ഒരു കാലത്ത് ഇവിടെ പച്ചതത്തകളെ വളര്‍ത്താ ന്‍ ഉപയോഗിച്ചിരുന്നു എന്നത് കൊണ്ടാണ ത്രേ. അതുപോലെ തന്നെ നന്ദികെശ്വരന്‍ ഇരിക്കുന്ന മണ്ഡപത്തിനു കമ്പതടി മണ്ഡപം എന്ന് വിളിക്കുന്നു. ഇവിടെ ശിവന്റെ വിവിധ പ്രതിമകള്‍ ഉണ്ടാക്കിവച്ചിരിക്കുന്നു. ശിവനും കാളിയും ഒരുമിച്ചു മത്സരിച്ചു നൃത്തം ചെയ്യു ന്നതായും ചിത്രീകരിച്ചിരിക്കുന്നു. 32 മടക്കു കളുള്ള ഒരു വടി മനുഷ്യന്റെ നട്ടെല്ലിലെ 32 അസ്ഥികളെ പ്രതിനിധാനം ചെയ്യുന്നു. തിരുമല നായകന്‍ ഉണ്ടാക്കിയ പുതു മണ്ഡ പത്തിനകത്തും കുറെയേറെ ശില്പങ്ങള്‍ ഉണ്ട്. മീനാക്ഷീ ക്ഷേത്രത്തിലേക്ക് കയറുമ്പോള്‍ ആദ്യം കാണുന്നത് അഷ്ട ശക്തീ മണ്ഡപം ആകുന്നു. ഇവിടെ എട്ടു ദേവതകളുടെ പ്രതിമകലാനുള്ളത് . ഇവിടെ നിന്ന് ക്ഷേത്ര ഗോപുരങ്ങള്‍ കാണാം .തിരുവിളയാടലിന്റെ ശില്പവും മഹാഭാരതത്തിലെ പഞ്ച പാണ്ഡവ ന്മാരുടെ ശില്പങ്ങളും ഇവിടെയുണ്ട്. വീര വസ ന്തരായ മണ്ഡപം വലിയ ഒരു ഹാളാണ്, ഇതി ന്റെ തെക്കെ അറ്റത്തു എല്ലാവര്‍ഷവും ശിവ പാര്വതിമാരുടെ വിവാഹം ആഘോഷിക്കുന്ന കല്യാണ മണ്ഡപവും ഉള്‍ക്കൊള്ളുന്നു. ദേവി യുടെയും ശിവന്റെയും സ്വര്‍ണ പ്രതിമകള്‍ ഊഞ്ഞാല്‍ മണ്ഡപത്തിലേക്ക് കൊണ്ടു വന്നു, അവരെ ഊഞ്ഞാലില്‍ വച്ചാട്ടുന്നു. മൂന്നു തട്ടിലായി നിര്‍മ്മിച്ച ഗോപുരത്തിന് രണ്ടു ഭീമാകാരന്മാരായ ദ്വാരപാലകര്‍ കാവല്‍ നില്‍ക്കു ന്നു.ചുറ്റുമുള്ള കരിങ്കല ്ല്മതിലില്‍ ദമ്പതികളായ ശിവ പാര്‍വതി മാരെ ചിത്രീകരിച്ചിരിക്കുന്നു. ഈ ഹാള്‍ ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറെ വശ ത്താണ്. മറ്റു മണ്ഡപങ്ങള്‍ഇരുട്ട് മണ്ഡപം , മംഗയാര്കരശി മണ്ഡപം, നഗര മണ്ഡപം, സെര്വൈകാര മണ്ഡപം എന്നിവയാണ്. ഇവയൊക്കെ ഓരോ കാലത്ത് ഓരോ രാജാക്കന്മാര്‍ നിര്‍മ്മിച്ചവയാണ്‌. 
. 
ഈ ക്ഷേത്രം ദേവേന്ദ്രന്‍ നിര്‍മ്മിച്ചതാണെ ന്നാണ് ഐതിഹ്യം. ഇന്ദ്രന്‍ അയാളുടെ തെറ്റാ യ പ്രവര്‍ത്തികളില്‍ പശ്ചാത്തപിച്ചു ഒരിക്കല്‍ തീര്‍ഥാടനത്തിനു പോകുകയും പോകുന്ന വഴി സ്വയംഭുവായ ശിവ ലിംഗത്തിന്റെ അടു ത്തു ചെന്നപ്പോള്‍ തോളില്‍ ഉണ്ടായിരുന്ന ഭാണ്ഡം തനിയെ ഉയരുന്നതായി തോന്നി യെന്നും ഇതിനു കാരണം അവിടെ ഉണ്ടാ യിരുന്ന ശിവ ലിംഗം ആയിരുന്നു എന്ന് മനസ്സിലാക്കി അവിടെ ശിവന് ഒരു ക്ഷേത്രം ഇന്ദ്രന്‍ തന്നെ ഉണ്ടാക്കി എന്നും പറയപ്പെടു ന്നു. ഇതിന്റെ ഫലമായി തൊട്ടടുത്തുള്ള കുളത്തില്‍ ശിവന്റെ അനുഗ്രഹത്താല്‍ സ്വര്‍ണനിറത്തില്‍ ഉള്ള താമര ഉണ്ടായത്രേ. തമിഴ് സാഹിത്യത്തില്‍ ഏഴം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തിരുജ്ഞാന സംബന്ധര്‍ എന്ന പ്രസിദ്ധ പുരോഹിതന്‍ പറയുന്നുണ്ട്. അദ്ദേഹം ദേവിയെ ആളവി ഇരൈവന്‍ എന്ന് വിളിച്ചു. ഇതിനു ശേഷം 1310 ലാണ് ഡല്‍ഹി സുല്‍ത്താന്റെ പടനായകന്‍ ഈ ക്ഷേത്രം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തത്. 1559 മുതല്‍ 1600 വരെ ജീവി ച്ചിരുന്ന വിശ്വനാഥ നായക് ആണ് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. തുടര്‍ന്നു 1623മുതല്‍ 1655 വരെ തിരുമാലി നായക നും പണി തുടര്‍ന്നു. വസന്ത മണ്ഡപം നിര്‍മ്മി ച്ചത് ഇദ്ദേഹമാണ്. തുടര്‍ന്നു ക്ഷേത്രക്കുള ത്തിലെക്കുള്ള വഴിയും മീനാക്ഷി നായകര്‍ മണ്ഡപവും റാണി മങ്കമ്മാള്‍ ആണ് നിര്‍മ്മി ച്ചത്. 1786–1828 കാല ഘട്ടത്തില്‍ മധുര ഗവര്‍ണര്‍ ആയിരുന്ന റൂസ് പീറ്റര്‍ എന്ന കലക്ടര്‍ തന്റെ ജീവന്‍ രക്ഷിച്ചു എന്ന് കരുതുന്ന ദേവിക്ക് സ്വര്‍ണം കൊണ്ടുള്ള വജ്രം പതിച്ച ഹാരങ്ങൾ സമ്മാനിച്ചു. ഇദ്ദേഹം പീറ്റര്‍ പാണ്ട്യന്‍ എന്നറിയപ്പെട്ടു, പിന്നീട്. മീനാക്ഷി അമ്മന്‍ കോവിലിലെ കേന്ദ്ര ശ്രീകോവില്‍ സുന്ദരെശ്വരന്റെതാണ്. ഇതിനു ചുറ്റും നാല് ചെറിയ ഗോപുരങ്ങള്‍ ഉണ്ട്. മീനാക്ഷീദേവിയുടെ പ്രതിമയില്‍ എമറാല്ട് നിറമുള്ള കറുപ്പ് ശിലയില്‍ ആണ് ഉണ്ടാക്കിയിരി കുന്നത്. സുന്ദരേശ്വന്റെയും ദേവിയുടെയും ക്ഷേത്രത്തിനു മുകളില്‍ സുവര്‍ണ വിമാനം ആണ് ഉള്ളത്. ഇത് വളരെ ദൂരെ നിന്ന് തന്നെ കാണാം ഒറ്റക്കല്ലില്‍ ന്നിര്‍മ്മിച്ച ഒരു ഗണേശ വിഗ്രഹവും ഇവിടെ യുണ്ട്. മൂന്ന് കുരിനി (ഒരളവു) ചോറ് ഉരുട്ടി നിവേദ്യം കഴിക്കുന്നത്‌ കൊണ്ടു മുക്കിരിനി ഗണേശന്‍ എന്ന് വിളിക്കുന്നു. ഈ ക്ഷത്ര ഭിത്തികളില്‍ 44 ശിലാ ലിഖിതങ്ങളും കാണാം .ഇതിനടുത്തുള്ള തീര്‍ഥക്കുള ത്തിലാണ് സുവര്‍ണ താമര ഉണ്ടായത് ഇന്ദ്രന്‍ ശിവന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍. . 
.
ഇവിടെ നാല് രാജ ഗോപുരങ്ങള്‍ ഉണ്ട്. ശിവന്റെ ശ്രീകൊവിലിന് മുകളില്‍ അഞ്ചു ഗോപുരങ്ങളും ദേവിയുടെ കോവിലിനു മുകളില്‍ മൂന്നും ഗോപുര ങ്ങള്‍ ഉണ്ട്. ഈ ഗോപുരങ്ങളില്‍ അതീവ ഭംഗിയുള്ള ചിത്ര പ്പണികളും മറ്റും ഉണ്ട്. ഒമ്പത് തട്ടുക ളില്‍ നിര്‍മ്മിച്ച 4 എണ്ണം, ഏഴ്തട്ടുകളില്‍ നിര്‍മ്മിച്ച ഒരെണ്ണം, അഞ്ചു തട്ടുള്ള അഞ്ചു ഗോപുരം മൂന്നു തട്ടുള്ള രണ്ടു ഗോപുരം, രണ്ടു സുവര് ണ ഗോപുരങ്ങള്‍ ഇവയാനുള്ളത് .

ചിത്രങ്ങള്‍ Gogle Images ല്‍ നിന്നും ക്ഷേത്ര വെബ്സൈറ്റില്‍ നിന്നും
ക്ഷേത്രത്തെപ്പറ്റി ഒരു വിഡിയോ : https://youtu.be/jYjtTWeAB1Y
കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രദ്ധിക്കുക:

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം