1. പത്മനാഭസ്വാമി ക്ഷേത്രം : തുടക്കവും ഐതിഹ്യങ്ങളും

കേരളത്തിലെ ചില ക്ഷേത്രങ്ങൾ
1. പത്മനാഭസ്വാമി ക്ഷേത്രം : തുടക്കവും ഐതിഹ്യങ്ങളും
കേരളത്തിന്‍റെ തലസ്ഥാനമായ തിരുവന ന്തപുര ത്തിനു ആ പേരുണ്ടാവാന്‍ കാരണ മായതു അവിടെയുള്ള ശ്റീപത്മനാഭ ക്ഷേത്രമാകുന്നു. പാലാഴിയില്‍ ആദിശേഷ നായ അനന്തന്‍റെ മുകളില്‍ യോഗനിദ്രയില്‍ വിശ്റമിക്കുന്ന മഹാവിഷ്ണുവാണു ഇവിടെ ഭഗവാന്‍റെ പ്റതിഷ്ട. കേരളത്തിലെപുരാതന ശില്‍പ്പരീതിയും തമിഴ് ശില്‍പ്പരീതിയും കൂടി സമഞ്ജസമായി യോജിപ്പിച്ചാണു ഈക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൂലസ്ഥാനം കാസർ ഗോഡ് ജില്ലയിലെ അനന്തപുരം ക്ഷേത്ര ത്തിന്‍റെ മാത്രുകയിലാണെന്നു പറയപ്പെടു ന്നു. 16 ആം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ പ്റധാ നഗോപുരം തമിഴ് ശില്‍പ മാത്റുകയിലുമാ കുന്നു. തമിഴ് നാട്ടിലെ കന്യാകുമാരി ജില്ല യിലെ തിരുവട്ടാര്‍ എന്ന സ്ഥലത്തെ ആദികേശവക്ഷേത്രത്തിന്‍റെ ശീല്‍പ്പരീതിയുമായി വളരെ സാദ്രുശ്യം ഇതിനുണ്ട്.

ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖ മായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗര ത്തിന്റെ മുഖമുദ്രകളിലൊന്നാണ്. ശ്രീപത്മ നാഭസ്വാമി തിരുവിതാംകൂർ രാജവംശത്തി ന്റെ കുലദൈവമാണ്‌. വിഷ്ണുഭക്തനായി രുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനി ഴം തിരുനാൾ വീരബാലമാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെ ത്തുടർന്ന് തിരുവിതാംകൂർ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസന്മാർ എന്നറിയപ്പെട്ടു.

ക്ഷേത്രത്തിനെപ്പറ്റിയുള്ള ചില ഐതിഹ്യ ങ്ങള്‍ (വിക്കിപ്പീഡിയ)

മതിലകം രേഖകളിൽ പരാമർശിക്കുന്ന ഐതിഹ്യപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകര മുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണെന്നു പറയപ്പെടുന്നു. ദിവാകരമുനി വിഷ്ണുപദം പ്രാപിയ്ക്കുന്ന തിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട്‌ മുനി സന്തു ഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകു മാരന്റെ ദർശനം തനിയ്ക്ക്‌ നിത്യവും ലഭ്യമാ കണമെന്ന്‌ മുനി പ്രാർഥി ച്ചു. തന്നോട്‌ അപ്രി യമായി എന്തെങ്കിലും പ്രവർത്തിക്കുകയി ല്ലെങ്കില്‍ താൻ എന്നും കൂടെ ഉണ്ടാകുമെന്ന്‌ ബാലൻ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അപ്രിയമായതു സംഭവിച്ചാല്‍ അപ്പോള്‍ തന്നെ താന്‍ സ്ഥലം വിടുമെന്നും പറഞ്ഞു. പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിയ്ക്കുമായിരുന്നു. ക്രമേണ അത്‌ അനിയന്ത്രിതമായി. മുനിധ്യാന നിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതുകൈകൊണ്ട്‌ ബാലനെ തള്ളി മാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട്‌ അപ്രത്യക്ഷനായി എന്നു ഐതി ഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിത നായ മുനി ബാലനെ കാണാൻ അനന്തൻ കാട് തേടി യാത്ര തുടർന്നു. ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തന്‍ കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്.

ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയാ യിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹ ത്തിന്റെ കണ്ണുകള്‍ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞ പ്പോൾ ഭഗവാൻ അനന്തൻകാട്ടിലേക്കു പോയി. അനന്തൻകാട് എവിടെയാണെ ന്നറിയാത്ത വില്വമംഗലം എല്ലായിടത്തും തിരഞ്ഞു നടന്നു.

ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു നാടന്‍സ്ത്രീ യുടെ സാന്നിധ്യം രണ്ടു കഥക ളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻ കാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമ വേളയിൽ ഈ സ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിയ്ക്കുന്നതു കാണാൻ ഇടവന്നു. “ഞാൻ നിന്നെ അനന്തൻ കാട്ടിലേ യ്ക്ക്‌ വലിച്ചെറിയും” എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി സ്ത്രീ യേയും കൂട്ടി അനന്തൻകാട്ടിലേക്ക്‌ പോകുക യും, അവിടെ ഭഗവാന്‍റെ ദർശനത്തിനായി തപസ്സനുഷ്ഠിക്കുകയും ചെയ്തു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന ഒരു വൻവൃക്ഷം കടപുഴകി വീഴുകയും, മഹാ വിഷ്ണു അനന്തശായിയായി മുനിക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ്‌ തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുര ത്തുമായി കാണപ്പെട്ടു. ഇന്ന് മൂന്നിടത്തും ക്ഷേത്രങ്ങളുണ്ട്. ഭഗവദ്സ്വരൂപം പൂർണ മായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലിപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശി ക്കാനാകണമെന്ന്‌ പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയെന്നു ഐതിഹ്യം പറയുന്നു. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കു കയും പൂജാദികർമങ്ങൾ ആരംഭിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിലുള്ള അന ന്തപുര തടാകക്ഷേത്രം ആണ് ഈ ക്ഷേത്ര ത്തിന്റെ മൂലസ്ഥാനം എന്ന് കരുതുന്നവരുണ്ട്.
അവലംബം 
1) http://www.sreepadmanabhaswamytemple.org/index.htm
2) https://en.wikipedia.org/wiki/Padmanabhaswamy_Temple
(തുടരും : ക്ഷേത്ര ചരിത്രവും മറ്റു വിവരങ്ങളും )

Comments

  1. Las Vegas - Casino - Mapyro
    Las 서귀포 출장안마 Vegas, NV. The following table 수원 출장안마 locations are 대구광역 출장샵 for restaurants: Chipotle, Chipotle, 진주 출장샵 1/5 (1.2). 원주 출장안마 Wynn/Encore (mapyro). Wynn Las Vegas

    ReplyDelete

Post a Comment

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം