ഗുരുവായൂര്‍ ക്ഷേത്രം 2 : ക്ഷേത്ര ഭരണവും ചരിത്രവും .
ഭരണം
ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ഭരണം 1971 മാര്‍ച് 9 നു നിലവില്‍ വന്ന പരിഷ്ക്കരിച്ച ഗുരുവായൂര്‍ ദേവസ്വം ആക്റ്റ് അനുസരി ച്ചാണു. കേരള സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യുന്ന ഭരണസമിതിയാണു ഭരണം നട ത്തുന്നത്. ഭരണസമിതി യില്‍ സാമൂതിരി രാജാവ്, മല്ലിശ്ശേരി നമ്പൂതിരി, ക്ഷേത്റം ത ന്ത്രി , ക്ഷേത്രം ജീവനക്കാരുടെ ഒരു പ്രതിനി ധി , മറ്റഞ്ചു പേര്‍ (ഒരാള്‍ പട്ടിക ജാതി യില്‍ നിന്നുള്ള ആളായിരിക്കണം) ചേറ്ന്നതാണു ഭരണ സമിതി. സര്‍ക്കാര്‍ ഡെപ്യു ട്ടേഷനില്‍ നിയമിക്കുന്ന ഒരാളായിരിക്കും ഭരണസമിതി യുടെ അദ്ധ്യക്ഷന്‍ , ദേവസ്വം അഡ്മിനിസ്റ്റ്റെ റ്റര്‍ എന്നറിയപ്പെടു ന്ന ഇയാള്‍ സര്‍ക്കാര്‍ സര്വീസില്‍ ഡെപ്യുട്ടി കളക്റ്റരുടെ റാങ്കില്‍ താഴെ ആവരുത്.
പാരമ്പര്യമായി പുഴക്കരചേന്നാസ് നമ്പൂതിരി പ്പാടാണ് തന്ത്റി. ആദ്യം തന്ത്രി തൃപ്പൂണിത്തുറ പുലിയന്നൂരായിരുന്നുവെന്നും ക്ഷേത്രം ഊരാ ളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയിൽനിന്ന് ക്ഷേത്രം പിടിച്ചെടുത്ത സാമൂതിരി രാജാവ് തന്റെ സദസ്യനായിരുന്ന ചേന്നാസിനെ തന്ത്രി യാക്കു കയായിരുന്നുവെന്നും പറയപ്പെടുന്നു. ഈ കുടും ബത്തിലെ പൂർവ്വികനായിരുന്ന നാരായണൻ നമ്പൂതിരിപ്പാടാണ് കേരളത്തി ലെ ക്ഷേത്രങ്ങൾ പാലിച്ചുപോകുന്ന നിയമ ങ്ങളടങ്ങിയ പ്രശസ്തമായ തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
ക്ഷേത്രത്തിലെ പ്രധാന പൂജാരിയെ മേല്‍ ശാന്തി എന്നു വിളിക്കുന്നു. മേൽശാന്തിയെ ഭരണസമിതി ആറുമാസത്തേക്ക് നിയമിക്കു ന്നു. ആ കാലയളവിൽ മേൽശാന്തി അമ്പല പരിസരം വിട്ടുപോകാൻ പാടില്ലാത്തതും (പുറപ്പെടാശാന്തി) കർശനമായി ബ്രഹ്മചര്യം അനുഷ്ഠിയ്ക്കേണ്ടതുമാണ്.
തന്ത്രിയുടേയും ഓതിയ്ക്കന്റേയും കീഴിൽ രണ്ടാഴ്ച ക്ഷേത്രത്തേയും ആചാരങ്ങളേയും പൂജകളേയും പറ്റി പഠിച്ച് മൂലമന്ത്രം ഗ്രഹിച്ചാ ണ് ചുമതലയേൽക്കുന്നത്. നിയുക്ത മേൽ ശാന്തി തൽസ്ഥാനമേൽക്കുന്നതുവരെ ക്ഷേത്രത്തിൽ ഭജനമിരിക്കേണ്ടതാണ്. ഏപ്രിൽ, ഒക്ടോബർ എന്നീ മാസങ്ങളിലാണ് മേൽശാന്തിമാർ സ്ഥാനമേൽക്കുക. പഴയ കേരളത്തിലെ ശുകപുരം, പെരുവനം എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള നമ്പൂതിരിമാരാണ് മേൽശാന്തിമാരാകുക. ആഭിജാത്യം, അഗ്നി ഹോത്രം, ഭട്ടവൃത്തി തുടങ്ങിയവയാണ് ഇവർ ക്കുള്ള യോഗ്യതയായി പറഞ്ഞിട്ടുള്ളത്. എന്നാൽ, മാറിയ സാഹചര്യത്തിൽ ഈ നിയ മന രീതി മാറാൻ സാദ്ധ്യതയുണ്ട്.
മേൽശാന്തിയെ സഹായിക്കാൻ രണ്ട് കീഴ് ശാന്തിമാർ ഉണ്ടായിരിക്കും. കോഴിക്കോട് ജില്ലയിലെ കാരിശ്ശേരിയിലെ പതിനാലു നമ്പൂ തിരി ഇല്ലങ്ങളിൽ നിന്ന്, ഒരു മാസം രണ്ട് ഇല്ല ക്കാർ വീതം ഊഴം വച്ചാണ് കീഴ്ശാന്തി ചെയ്യു ന്നത്. ക്ഷേത്രത്തിൽ നിവേദ്യം പാചകം ചെയ്യു ന്നതും ചന്ദനം അരച്ചു കൊണ്ടുവരുന്നതും അഭിഷേകത്തിനും നിവേദ്യത്തിനും മറ്റും ജലം കൊണ്ടുവരുന്നതും ശീവേലിക്ക് തിടമ്പെഴുന്ന ള്ളിക്കുന്നതും പ്രസാദം വിതരണം ചെയ്യുന്ന തുമെല്ലാം കീഴ്ശാന്തിമാരാണ്. എന്നാൽ മേല്‍ശാന്തിയുടെ അഭാവത്തില്‍ ഇവര്‍ക്ക് അദ്ദേഹത്തിന്‍റെ പ്രവൃത്തി ഏറ്റെടുത്തു നട ത്താനുള്ള അവകാശം ഇല്ല.
ചരിത്രം
ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കു ന്നു. എന്നാൽ അത് തെളിയിയ്ക്കാൻ പറ്റിയ രേഖകളില്ല. ആദ്യകാലത്ത് ഇത് ഭഗവാൻ നാരായണനെ ആരാധിക്കുന്ന ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമാ യും മാറി. ഗുരുവായൂർ ക്ഷേത്രത്തെപറ്റി പ്രതി പാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോക സന്ദേശം’ ആണ്. ഇതിൽ കുരവൈയൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചു ള്ള കുറിപ്പുകളും വർണ്ണനയും കാണാം. എങ്കി ലും മേൽപ്പത്തൂരിന്റെ നാരായണീയമാണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കി യത്. വില്യം ലോഗന്‍റെ മാനുവലില്‍ ഗുരുവാ യൂര്‍ ക്ഷേത്രത്തെ തിരുനാവായ ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും വലിയ ക്ഷേത്രമായി രേഖപ്പെടുത്തിയിരിക്കുന്നു..
മൈസൂര്‍ കടുവ എന്നറിയപ്പെട്ട ടിപ്പു സുല്‍ ത്താന്‍റെ പടയോട്ടക്കാലത്ത് വടക്കന്‍ കേരള ത്തിലെ, പ്രത്യേകിച്ചും മലബാറിലെ ക്ഷേത്ര ങ്ങൾ പലതും തകർക്കപ്പെട്ടിരുന്നു. അവ യിൽ പലതിലും ഇന്നും അത്തരം പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും അത്തര ത്തിൽ തകർക്കപ്പെടുമോ എന്നൊരു സംശ യം നാട്ടുകാരായ ഹിന്ദുക്കൾക്ക് തോന്നി. അവർ ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയെയും തന്ത്രി, ശാന്തിക്കാർ, കഴക ക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. തുടർന്ന്, സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ച അവർ കണ്ടെത്തിയത് കേരള ത്തിലെ മറ്റൊരു പ്രധാന ശ്രീകൃഷ്ണക്ഷേത്ര മായ അമ്പലപ്പുഴയായിരുന്നു.തിരുവിതാം കൂറിന്‍റെ ഭാഗമായിരുന്നതിനാല്‍ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ധര്‍മ്മ രാജായുടെ അനുമതി വാങ്ങിയാണ് അമ്പല പ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടു പോയത് . അവിടെ ക്ഷേത്രത്തിന്റെ തെക്കേ നടയിലു ണ്ടായിരുന്ന പഴയ ചെമ്പകശ്ശേരി രാജവംശ ത്തിന്റെ പ്രത്യേകം തീർത്ത ശ്രീകോവിലിലാ ണ് വിഗ്രഹം പ്രതിഷ്ഠിച്ചത്. അതിനോടു ചേർന്ന് ഒരു തിടപ്പള്ളിയും അടുത്ത് ഒരു കിണറും കൂടി പണിയിച്ചു. ഇന്നും അമ്പലപ്പുഴ യിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണ റുമെല്ലാമുണ്ട്. ഇന്ന് ആ സ്ഥലം, 'അമ്പലപ്പുഴ ഗുരുവായൂർ നട' എന്നറിയപ്പെടുന്നു. അമ്പല പ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴു ന്നള്ളിയ്ക്കുമ്പോൾ വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കും. ഇത് ഗുരുവാ യൂരപ്പന്റെ പ്രതീകമായി വിശ്വസിച്ചുവരുന്നു.
എന്നാൽ, ഗുരുവായൂർ ക്ഷേത്രം തകർക്കാൻ ടിപ്പു സുൽത്താന് കഴിഞ്ഞില്ല. അദ്ദേഹത്തി ന്റെ സൈന്യം ഗുരുവായൂരിനടുത്ത് തമ്പടി ക്കുകയും ഗുരുവായൂരിലെ മിക്ക ക്ഷേത്രങ്ങ ളും തകർക്കുകയും ചെയ്തെങ്കിലും തന്നെ എന്തോ ഒന്ന് നിഗ്രഹിയ്ക്കാൻ വരുന്ന തായി തോന്നിയ ടിപ്പു ക്ഷേത്രം തകർക്കാനുള്ള ശ്രമ ങ്ങൾ ഉപേക്ഷിച്ചു. തുടർന്ന്, ക്ഷേത്രത്തിന് അദ്ദേഹം പ്രത്യേക സമർപ്പണങ്ങൾ നടത്തി മടങ്ങി .
തീപിടുത്തം
1970 നവംബര്‍ 30 നു പുലര്‍ചെ ഒരു മണി യോടെ ക്ഷേത്രസമുച്ചയത്തിൽ അതിഭയ ങ്കരമായ ഒരു തീപിടിത്തം ഉണ്ടായി. പടിഞ്ഞാ റേ ചുറ്റമ്പലത്തിൽ നിന്ന് തുടങ്ങിയ തീഅഞ്ചു മണിക്കൂറോളം ആളിക്കത്തി. ഗുരുവായൂരപ്പ ന്റെ പ്രധാന ശ്രീകോവിലും പാതാളാഞ്ജന നിർമ്മിതമായ പ്രധാനവിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലു കളും കൊടിമരവും മാത്രം അത്ഭുതകരമാ യി തീയിൽ നിന്ന് രക്ഷപ്പെട്ടു. ഏകാദശിവിള ക്ക് സമയത്തായിരുന്നു ഈ തീപിടുത്തം നട ന്നത്. ഈ ഉത്സവസമയത്ത് വിളക്കു മാടത്തി ലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികൾ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനു ള്ളിൽ തീ കണ്ട് മറ്റ് ആൾക്കാരെ വിളിച്ചുകൂട്ടു കയായിരുന്നു. ജാതിമതപ്രായഭേദമന്യേ ആയിരക്കണക്കിന് ആളുകൾ മണ്ണും വെള്ള വും ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചു. പൊന്നാനി, തൃശ്ശൂർ, ഫാക്ട്എന്നിവിടങ്ങളിലെ അഗ്നിശമനസേ നാംഗങ്ങളും തീയണക്കാൻ പരിശ്രമിച്ചു (അന്ന് ഗുരുവായൂരിൽ ഫയർ സ്റ്റേഷനുണ്ടായിരുന്നില്ല). രാവിലെ 5.30-ഓടു കൂടി തീ പൂർണ്ണമായും അണഞ്ഞു. അനിയ ന്ത്രിതമായ തീ കണ്ട് അധികാരികൾ വിലപിടി പ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളിൽ നിന്നു മാറ്റിയിരുന്നു. ഗുരുവായൂരപ്പന്റെയും ഗണപ തിയുടെയും ശാസ്താവിന്റെയും വിഗ്രഹ ങ്ങൾ ആദ്യം ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതൽ സുരക്ഷിതമായ ഇടം എന്ന നില ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്ക് വശങ്ങളും മുഴുവനായി അഗ്നി ക്കിരയായി. പടിഞ്ഞാറേ നടയിൽ ശ്രീകോ വിലിന് തൊട്ടുപുറ കിൽ സ്ഥാപിച്ചിരുന്ന അനന്തശയനചിത്രം പൂർണ്ണമായും കത്തിനശിച്ചു. ശ്രീകോവിലിൽ നിന്നും 3 വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലമെങ്കി ലും ശ്രീകോവിലിൽ മാത്രം തീ സ്പർശിച്ചില്ല.
പുനരുദ്ധാരണം
കേരള സർക്കാർ തീപ്പിടുത്തത്തെ കുറിച്ച് അന്വേ ഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. അന്വേഷണ ത്തിൽ ക്ഷേത്രഭരണത്തിൽ വളരെയധികം ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തി. അതിനു ശേഷം കേരളസർക്കാർ ക്ഷേത്രഭരണം ഏറ്റെടുക്കാൻ ഉത്തരവു പുറ പ്പെടുവിച്ചു. 1977-ൽ ഗുരുവാ യൂർ ദേവസ്വം നിയമം നിലവിൽ വന്നു. തീപിടിത്തത്തിനു ശേഷം വൻ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. പൊതുജനങ്ങളുടെ നിർലോഭമായ സഹകരണം മൂലം 26,69,000 രൂപ പിരിച്ചെടുക്കാൻ സാധിച്ചു. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യന്മാരെ സമ്മേളിപ്പിച്ച് ക്ഷേത്രാധി കാരികൾ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു. നാലമ്പലത്തിന്റെ വടക്ക്, കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണ ത്തിനുള്ള തറക്കല്ല് കാഞ്ചി കാമകോടി മഠാതിപതി ജഗദ്ഗുരു ജയേന്ദ്രസരസ്വതി സ്വാമികൾ ആണ് സ്ഥാപിച്ചത്. രണ്ട് വാതിൽമാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകൾ മനോഹരമായി കൊത്തുപണി ചെയ്തു. അവയിൽ തെക്കുഭാഗത്തുള്ള വാതിൽമാടത്തിൽ ഇരുന്നായിരുന്നു 1586-ൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപിടുത്തത്തിനു ശേഷം വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രിൽ 14-ന് (വിഷു ദിവസം) ആയിരുന്നു
.
മോഷണം
1985 മാർച്ച് 31-ന് ക്ഷേത്രത്തിൽ അതിഭയങ്കരമായ ഒരു മോഷണം നടക്കുകയുണ്ടായി. ഭഗവാന് ചാർത്തിയിരുന്ന 60 ഗ്രാം തൂക്കം വരുന്ന 24 നീലക്ക ല്ലുകളും അമൂല്യരത്നങ്ങളുമടങ്ങിയ നാഗപട ത്താലി, 45 ഗ്രാം തൂക്കം വരുന്ന മഹാലക്ഷ്മിമാല, 90 ഗ്രാം തൂക്കം വരുന്ന നീലക്കല്ലുമാല എന്നിവയാണ് അന്ന് മോഷണം പോയത്. കേരളചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ മോഷണങ്ങളിലൊന്നാ യിരുന്നു ഇത്; ഒപ്പം ഏറ്റവുമധികം ചർച്ചാവിഷയ മായതും. ക്ഷേത്രം മേല്‍ശാന്തിയെ കുറ്റക്കാരനാ ക്കിയിരുന്നു എങ്കിലും പിന്നീട് കോടതി അദ്ദെഹ ത്തെ കുറ്റ വിമുക്തനാക്കി. മൊഷണം പോയതില്‍ ഒന്നായ നാഗ പടത്താലി ക്ഷേത്രക്കിണറില്‍ നിന്നു വറ്റിച്ചപ്പൊള്‍ നിന്നു വീണ്ടു കിട്ടുകയും ചെയ്തു. മറ്റു സാധനങ്ങള്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഈ മോഷണം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി രുന്ന മുഖ്യമന്ത്റി കെ. കരുണാകരനു വേണ്ടി ആരൊ ചെയ്താണെന്നു വരെ പറഞ്ഞു പരത്തി തിരഞ്ഞെടുപ്പില്‍ ലാഭം ഉണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റും ശ്രമിച്ചു.
Comments
Post a Comment