പത്മനാഭ സ്വാമി ക്ഷേത്രം 3. ക്ഷേത്റത്തിലെ നിലവറകളും വിശ്വാസങ്ങളും
പത്മനാഭ സ്വാമി ക്ഷേത്രം 3.
ക്ഷേത്റത്തിലെ നിലവറകളും വിശ്വാസങ്ങളും
അടുത്തകാലത്തു പത്മനാഭസ്വാമിക്ഷേത്ര ത്തിലെ നിലവറകളും അളവറ്റ സമ്പത്തും സുപ്രീം കോടതിയുടെ ഇടപെടല്‍ കൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ആറാം നൂറ്റാണ്ട് മുതല്‍ നിലവില്‍ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഈ ക്ഷേത്റത്തില്‍ ഇത്രയധികം ധനം ഉണ്ടെന്നതു പലര്‍ക്കും അറിയാന്‍ വയ്യായിരുന്നു. സുപ്രീം കോടതി ഇതില്‍ ഇടപെടാന്‍ കാരണം ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന സുന്ദരേശ്വരന്‍ എന്നു പേരുള്ള ഒരു ഐ.പി.എസ്. കാരൻ ക്ഷേത്രത്തിലെ സ്വത്തു വകകള്‍ അന്യാധീ നമാകാതിരിക്കാന്‍ എണ്ണി തിട്ടപ്പെടുത്തി കണക്കുകള്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കണ മെന്നു സുപ്രീം കോടതിയില്‍ ഒരു അപേക്ഷ കൊടുത്തതാണ്. 2011ല്‍ കൊടുത്ത ഈ അപേക്ഷ അനുസരിച്ച് സുപ്റീം കോടതി ഏഴുപെര്‍ അടങ്ങിയ ഒരു കമ്മറ്റിയെ ഇതിനു വേണ്ടി നിയോഗിച്ചു. ഗോപാല്‍ സുബ്രമണ്യം എന്നയാളെ അമിക്കസ് ക്യുറീ ആയും നിയ മിച്ചു. ഈ കമ്മറ്റി പരിശോധന തുടങ്ങിയ പ്പോള്‍ ആറു രഹസ്യനിലവറകള്‍ കണ്ടെ ത്തുകയുണ്ടായി, ഇവയെ ഏ,ബി, സി, ഡി, ഈ,എഫ് എന്നു നാമകരണം ചെയ്യപ്പെട്ടു. ദിവസങ്ങള്‍ തുടര്‍ന്ന കഠിനാദ്ധ്വാനം കൊണ്ട് ഈ നിലവറകളില്‍ ആദ്യത്തെ അഞ്ചെണ്ണം തുറക്കുകയും അവയില്‍ സൂക്ഷിച്ചിരുന്ന അളവറ്റ സ്വര്‍ണനാണയങ്ങളും രത്നങ്ങളും വജ്രങ്ങളും സുവര്‍ണകിരീടങ്ങളും മറ്റും കാണുകയുണ്ടായി. കോടിക്കണക്കു രൂപ യുടെ മൂല്യമുള്ള സ്വര്‍ണനാണയങ്ങള്‍ രത്നങ്ങള്‍ വജ്റങ്ങൾ എന്നിവയുടെ മൂല്യം ശരിയായി കണക്കാക്കാന്‍ പോലും അത്ര എളുപ്പമല്ല എന്നു കണ്ടു. ( ഒരു കണക്കു കൂട്ടലില്‍ സുമാര്‍ 1,20,000 കോടി രൂപ ). എന്നാല്‍ ബി നിലവറ ഇതുവരെയും തുറന്നിട്ടില്ല . കഴിഞ്ഞ 500 വര്‍ഷത്തില്‍ ഒരി ക്കല്‍ പോലും തുറക്കാത്ത ഈ നിലവറയില്‍ എന്താണുള്ളതെന്നു ഇന്നു ആര്‍ക്കും അറി യില്ല. ഈ നിലവറക്കു ക്ഷേത്രത്തിന്‍റെ ഉല്‍പ്പ ത്തിയുമായി ബന്ധപ്പെട്ട ചില നിഗൂഢത കള്‍ നിലനില്‍ക്കുന്നു എന്നും ഈ നിലവറ തുറക്കുന്നതു കൊണ്ടു തുറക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും കണക്കറ്റ നാശനഷ്ടങ്ങള്‍ ഉണ്ടാകും എന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രചൈതന്യവുമായി ബന്ധപ്പെട്ട ചില കഥകള്‍ ഇതെ ചുറ്റിപ്പറ്റി ഉണ്ടെന്നു പറയു ന്നു. രാജകുടുംബാംഗങ്ങളും ജ്യോത്സ്യന്മാരും മറ്റും ഈ നിലവറ തുറക്കുന്നതു വിനാശകരമാണെന്നു പറയുന്നു.
നിലവറകളെപറ്റിയുള്ള കഥകള്‍
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീബല രാമൻ ഭാരതവർഷം മുഴുവൻ പ്രദക്ഷിണ മായി സഞ്ചരിച്ച് തീർത്ഥസ്നാനം ചെയ്ത തായി ശ്രീമദ്ഭാഗവതം പറയുന്നു. കന്യാ കുമാരിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം വിഷ്ണു സാന്നിധ്യമുള്ള തിരുവനന്തപുരത്ത് (ഫכൽഗുനം) വന്ന് പദ്മതീർത്ഥത്തിൽ സ്നാനം ചെയ്ത് പശുക്കളെ ദാനം ചെയ്തു വെന്നും പുരാണം വിവരിക്കുന്നു.
ഭഗവാൻ ബലരാമന്റെ ആഗമനവുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രചാരമുള്ള കഥ ഇപ്രകാരമാണ്. ദ്വാപര യുഗത്തിൽ തന്നെ തിരുവനന്തപുരത്ത് പദ്മനാഭസാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇവിടെ പദ്മനാഭ വിഗ്രഹമോ ക്ഷേത്രമോ ഇല്ലായിരുന്നു. തിരുവനന്തപുരം അന്ന് അന ന്തൻ കാടെന്ന വനം ആയിരുന്നു. വനത്തിനു ള്ളിലാണ് പത്മതീർത്ഥക്കുളം സ്ഥിതി ചെയ്തിരുന്നത്. പത്മതീർത്ഥത്തിൽ സ്നാനം ചെയ്തശേഷം ബലരാമൻ കുളക്കരയിൽ വച്ച് ഗോദാനം ചെയ്തു. വളരെക്കാലമായി ബലരാമന്റെ ആഗമനം കാത്തിരുന്ന ദേവന്മാ രും സിദ്ധന്മാരും മുനികളും അദ്ദേഹത്തെ കാണാൻ എത്തി. അവരെ ആലിംഗനം ചെയ്‌തു സ്വീകരിച്ച ഭഗവാൻ വേണ്ട വരം ചോദിക്കാമെന്ന് പറഞ്ഞു. സാമ്രാജ്യമോ സ്വർഗ്ഗമോ എന്നല്ല സാക്ഷാൽ വൈകുണ്ഠ ലോകം പോലും വേണ്ടെന്ന് പറഞ്ഞ ആ മഹാ ഭാഗവതന്മാർ തങ്ങൾക്ക് ഭഗവദ്ദർശനം ലഭിച്ച പത്മതീർത്ഥക്കരയിൽ ഭഗവാനെ മാത്രം സ്മരിച്ചും നാമ സങ്കീർത്തനം ചെയ്തും കഴിയാനാണ് മോഹമെന്നും പറഞ്ഞു. അങ്ങ നെ ആകട്ടേ എന്ന് ബലരാമൻ അനുഗ്രഹി ക്കുകയും ചെയ്തുവത്രെ.
ബലരാമൻ ഗോദാനം ചെയ്ത സ്ഥാനത്താണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പല ത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗം സ്ഥിതി ചെയ്യുന്നത്. ഈ ഭാഗം മഹാഭാരതക്കോൺ എന്നാണ് അറിയപ്പെടുന്നത്. എ നിലവറയും ബി നിലവറയും സ്ഥിതി ചെയ്യുന്നത് മഹാഭാര തക്കോണിലാണ്. അവതാരപുരുഷൻ ഗോ ദാനം ചെയ്ത സ്ഥാനത്ത് ഐശ്വര്യം കളിയാ ടും എന്നതു കൊണ്ടു തന്നെ ആയിരിക്കണം ക്ഷേത്ര സമ്പത്തിന്റെ സിംഹഭാഗവും സൂക്ഷി ക്കുന്ന എ നിലവറ മഹാഭാരതക്കോണിൽ സ്ഥാപിക്കപ്പെട്ടത്. ബലരാമസ്വാമിയുടെ അനുഗ്രഹം ലഭിച്ച ദേവന്മാരും സിദ്ധന്മാരും മുനികളും ബി നിലവറയിൽ തപസ്സു ചെയ്യു ന്നു എന്നാണ് വിശ്വാസം. പണ്ട് മഹാഭാരത ക്കോണിൽ ക്ഷേത്രം വകയായി മഹാഭാരത പാരായണം നടന്നിരുന്നു.
ബി നിലവറയുടെ അടിയിൽ ശ്രീപത്മനാഭ സ്വാമിയുടെ ചൈതന്യപുഷ്ടിക്കായി ശ്രീചക്രം സ്ഥാപിച്ചിട്ടുണ്ട്. ആദിശേഷ പാർഷദന്മാരായ നാഗങ്ങൾ ഈ നിലവറയ്ക്കുള്ളിൽ ഉണ്ടത്രേ. കൂടാതെ കാഞ്ഞിരോട്ടു യക്ഷിയമ്മ തെക്കേ ടത്തു നരസിംഹ സ്വാമിയെ സേവിച്ച് നിലവറ യ്ക്കുള്ളിൽ വസിക്കുന്നുവത്രേ. ഈ നിലവറ യുടെ സംരക്ഷകൻ ശ്രീ നരസിംഹസ്വാമി യാണ്. നിലവറയുടെ കിഴക്കേ ഭിത്തിയിലുള്ള സർപ്പ ചിഹ്നം അപായസൂചന ആണത്രേ. 2011 ഓഗസ്റ്റ് മാസം ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം ഈ നിലവറ തുറ ക്കാൻ പാടില്ലെന്ന ഭക്തജനങ്ങളുടെ വിശ്വാ സം ശരി വയ്ക്കുകയും ഈ അറ നിരോധിത മേഖല ആണെന്നു വിധിക്കുകയും ചെയ്തു. ഈ നിലവറ തുറക്കുന്നതു ശ്രീപത്മനാഭ സ്വാമിയുടെ ഉഗ്രകോപം ക്ഷണിച്ചു വരുത്തും എന്നും ദൈവജ്ഞന്മാർ മുന്നറിയിപ്പു നല്കി. ബി നിലവറ യാതൊരു കാരണവശാലും തുറക്കാൻ പാടില്ലെന്നു നിർദ്ദേശിച്ചു കൊണ്ടു തൃശ്ശൂർ നടുവിൽമഠം മൂപ്പിൽ സ്വാമിയാരും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാ ഞ്ജലി സ്വാമിയാരുമായ ശ്രീ മറവഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതികൾ ക്ഷേത്ര ഭരണസമിതി ചെയർപേഴ്സനും എക്സി ക്യൂട്ടിവ് ഓഫിസർക്കും ഫെബ്രുവരി 8, 2016 നു കത്തയച്ചു കൂടാതെ മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാരും ക്ഷേത്രത്തിലെ രണ്ടാമത്തെ പുഷ്‌പാഞ്‌ജലി സ്വാമിയാരുമായ ശ്രീ പരമേ ശ്വര ബ്രഹ്മാനന്ദ തീർത്ഥർ ബി നിലവറ തുറ ക്കുന്നതിനെതിരെ 2018 മേയ് മാസം കാസർ കോട് മുതൽ തിരുവനന്തപുരം വരെ രഥ യാത്ര നടത്തി. രഥയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ബ്രാ ഹ്മണരുടെ കുലപതിയായ ആഴ്വാഞ്ചേരി തമ്പ്രാക്കൾ ബി നിലവറ തുറക്കരുതെന്നും വിശ്വാസങ്ങളെ മാനിക്കണമെന്നും ആഹ്വാ നം ചെയ്തു.
ബി നിലവറ തുറക്കാൻ പാടില്ലെന്നാണ് വിശ്വാസമെങ്കിലും അതിനു മുന്നിൽ അതി ലേയ്ക്ക് നയിക്കുന്ന ഒരറയുണ്ട്. ഈ അറ യിൽ വെള്ളിക്കട്ടികൾ, വെള്ളിക്കുടങ്ങൾ ഉൾപ്പെടെ പല അമൂല്യ വസ്തുക്കളും സൂക്ഷി ച്ചിട്ടുണ്ട്. ഈ അറ 1931 ൽ ശ്രീ ചിത്തിര തിരു നാൾ മഹാരാജാവിൻറെ കൽപ്പന അനുസ രിച്ച് തുറന്നിട്ടുണ്ട്. ഉത്രാടം തിരുനാൾ മഹാരാ ജാവിൻറെ കാലത്തും ഇതു പല ആവശ്യ ങ്ങൾക്കുമായി തുറന്നിട്ടുണ്ട്.ഒരിക്കൽ, രാമവർമ്മ മഹാരാജാവിന്റെ സീമന്തപുത്രനും അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ മുഖ്യശത്രുവുമായ പത്മനാഭൻ തമ്പി തന്റെ പടയുമായി തിരുവനന്തപുരത്ത് വന്നു. ശ്രീവ രാഹത്ത് താമസിച്ച അദ്ദേഹം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ നിക്ഷേപം കൊള്ളയടിക്കാൻ കിങ്കരന്മാരെ നിയോഗിച്ചു. എന്നാൽ നൂറുകണക്കിന് ദിവ്യ നാഗങ്ങൾ പ്രത്യക്ഷപ്പെട്ട് തമ്പിയുടെ കിങ്കര ന്മാരെ വിരട്ടിയോടിച്ചു. ഈ സംഭവത്തിൽ നിന്ന് ശ്രീപത്മനാഭസ്വാമിയുടെ തിരുവുള്ള മെന്തെന്ന് മനസ്സിലാക്കിയ പള്ളിച്ചൽപ്പിള്ള യും നാട്ടുകാരും പത്മനാഭൻ തമ്പിയുടെ ശ്രമത്തെ ചെറുത്തു തോൽപ്പിച്ചു. 1933-ൽ തിരുവനന്തപുരം സന്ദർശിച്ച എമിലി ഗില്‍ ക്റിസ്റ്റ് ഹാച്ച് തന്റെ പുസ്തകത്തിൽ കല്ലറ കളെ സംബന്ധിച്ച് ഒരു കാര്യം പറയുന്നുണ്ട്. 1908 ൽ കല്ലറ തുറക്കാൻ ശ്രമിച്ചവർ മഹാ സർപ്പങ്ങളെക്കണ്ടു ഭയന്നു പ്രാണനും കൊ ണ്ടോടിയതായി അവർ വെളിപ്പെടുത്തുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു നിലവറകളിൽ അഞ്ചും അമൂല്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ്റൂമുകൾ ആണ്. എന്നാൽ ആറാമത്തെ നിലവറ ആയ ബി നിലവറ ഒരു സ്ട്രോങ്റൂം അല്ല. മറിച്ചതു ദേവചൈതന്യവും ആയി അഭേദ്യബന്ധം ഉള്ള ഒരു പവിത്രസ്ഥാനം ആണെന്നു വിശ്വസി ക്കുന്നു. ഇക്കാരണത്താല്‍ ബി നിലവറ തുറക്കുന്നതു ദൈവകോപം ഉണ്ടാക്കുമെന്നും വിപത്തുകള്‍ ഉണ്ടാവാന്‍ കാരണമാവും എന്നു കരുതപ്പെടുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പു ഈ ബി നിലവറ മുനിമാരും സിദ്ധന്മാരും നാഗപാശം എന്ന മന്ത്രം ജപിച്ചു ബന്ധിച്ചതാണെന്നും അതു തുറക്കണമെങ്കില്‍ അവരെപ്പൊലെ പുണ്യ വാനായ ഒരാള്‍ക്ക് മാത്രമെ കഴിയൂ എന്നും പറയപ്പെടുന്നു. ഗരുഡമന്ത്രം ജപിച്ചു മാത്റ മെ ഈ നിലവറയുടെ വാതില്‍ തുറക്കാന്‍ കഴിയൂ. രണ്ട് സര്‍പ്പങ്ങളുടെ രൂപം പതിപ്പി ച്ച ഈ നിലവ്റയുടെ വാതില്‍ എങ്ങനെ തുറക്കാം എന്നതിനെപ്പറ്റി യാതൊരു അറിവു മില്ല എന്നതും വസ്തുതയാണു. ഈ നിലവറ യുടെ മുന്ഭാഗത്തുള്ള അറയില്‍ വെള്ളിക്ക ട്ടികളും പാത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്നു എന്നും ഒരിക്കല്‍ 1931 ല്‍ ചിത്തിരതി രുനാള്‍ ഈ അറ തുറക്കാന്‍ അനുമതി കൊടുത്തു എന്നും പറയപ്പെടുന്നു. ഈ അറ ക്കും ഉള്ളിലാണു ശരിക്കും ബി നിലവറയുടെ സര്‍പ്പങ്ങളുടെ രൂപം പതിച്ച വാതലുകള്‍. ഒന്നോ രണ്ടൊ പ്രാവശ്യം ബി നിലവറ തുറ ക്കാനുള്ള ശ്രമം ജീവനുള്ള സര്‍പ്പങ്ങള്‍ തറ്റസ്സപ്പെടുത്തിയെന്നും പറയുന്നു. ആരോ ഇതു തുറക്കാന്‍ ശ്രമിച്ചപ്പൊള്‍ അറബിക്കട ലിന്‍റെ ശബ്ദം കേട്ടു എന്നും ഈ അറ കടലു മായി ബന്ധപ്പെട്ടിരിക്കുന്നു എന്നും കരുത പ്പെടുന്നു. ചിത്തിര തിരുനാളിന്‍റെ പിൻഗാ മിയായിരുന്ന ഉത്റാടം തിരുനാളിനു ബി നില വറയില്‍ എന്താണുള്ളതെന്നറിയാമായി രുന്നു എന്നും അദ്ദേഹം അതു വെളിപ്പെടു ത്താതെ ദിവംഗതനായി എന്നും പറയുന്നു.
ഏതായാലും ബി നിലവറയെപറ്റിയുള്ള നിഗൂഢതകള്‍ എത്ര നാള്‍ നില്‍നില്‍കും എന്നു അറിയില്ല. ഇതിനെല്ലാം കാരണ ക്കാരനായ സുന്ദരേശ്വരന്‍റെ അകാല മ്രുത്യവും ഈ ഊഹാപോഹങ്ങളെ ബല പ്പെടുത്തുന്നു. ഇതൊക്കെയാണെങ്കിലും ഇന്നല്ലെങ്കില്‍ നാളെ ഈ നിലവറയില്‍ എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും കഴിയും എന്നു പ്രത്യാശിക്കാം, സുപ്രീം കോടതി അതിനുള്ള സംവിധാനം ഉണ്ടാ ക്കുമെന്നു പ്റതീക്ഷിക്കാം. എന്നാല്‍ ഇത്ര യും നാള്‍ ഏതെങ്കിലും സ്വകാര്യ വ്യക്തിക ളുടെ സമ്പത്തായി മാറാതെ ഈ അളവറ്റ സമ്പത്തു സൂക്ഷിക്കേണ്ടതും ആവശ്യം തന്നെ.
ബന്ധപ്പെട്ട ചില യുറ്റ്യുബ് വിഡിയോകള്‍
Comments
Post a Comment