Posts

Showing posts from November, 2017

28.ദക്ഷിണ ഇന്ത്യയിലെ ക്ഷേത്രങ്ങളിലൂടെ -1: ശ്രീരംഗം

Image
പൂര്‍വ-ഉത്തര ഇന്ത്യാസന്ദര്ശനങ്ങളെ കുറിച്ച് മുമ്പ് അല്‍പ്പം വിശദമായി തന്നെ എഴുതിയിരുന്നു, ഇനി നമ്മുടെ ദക്ഷിണ ഇന്ത്യ തന്നെയാവട്ടെ. ഇവിടെ യും കൂടുതല്‍ ക്ഷേത്രങ്ങള്‍ തന്നെ ആയിരുന്നു ലക്ഷ്യ സ്ഥാനങ്ങള്‍. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ തന്നെ ആയിരുന്നു ഇവയില്‍ പ്രധാനം. അവയുടെ ശില്‍പ്പചാതുര്യവും മറ്റും ആരെയും അത്ഭുത സ്ഥബ്ധരാക്കുന്നത് തന്നെ. ആദ്യം ത്രിശ്ശിനാപ്പള്ളി യിലെ കാഴ്ചകളാവട്ടെ, കൂട്ടത്തില്‍ തഞ്ചാവൂരും . റീജിയണല്‍ എഞ്ചിനീയരിംഗ് കോളേജിലെ ജീവനക്കാരെ സംബന്ധിച്ചാണെങ്കില്‍ ത്രിശ്ശിനാ പ്പള്ളിയില്‍ (ട്രിച്ചി) ഞങ്ങളുടെ ഒരു സഹോദര സ്ഥാപനം ആര്‍ ഈ സി (ഇപ്പോള്‍ എന്‍ ഐ ടി ) ഉള്ളത് കൊണ്ടു പലപ്പോഴും ഔദ്യോഗിക കാര്യ ങ്ങള്‍ക്ക് ഞങ്ങള്‍ അദ്ധ്യാപകര്‍ പലരും അങ്ങോട്ടും ഇങ്ങോട്ടും പോകുക പതിവായിരുന്നു. എന്നാലും ഈ ഔദ്യോഗിക യാത്രക്കിടയില്‍ ശ്രീമതിയെ കൂട്ടി പോയിരുന്നല്ല. അവസാനം ഒരിക്കല്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകനും മാര്‍ഗദര്‍ശിയും ആയിരുന്ന പ്രൊഫ. വെങ്കടരമ ണിയുടെ മകന്റെ വിവാഹത്തിനു ഞങ്ങള്‍ ഒരുമിച്ചു പോയി. ഞങ്ങളുടെ ക്യാമ്പസ്സില്‍ വളര്‍ ന്ന ഏറ്റവും മിടുക്കന്മാരില്‍ ഒരാളായ ജയറാം അമേരിക്കയിലെ മികച്ച ബി...

27. ഹിമാലയന്‍ യാത്രയുടെ അന്ത്യം

Image
അങ്ങനെ ഞങ്ങളുടെ ഹിമാലയന്‍ യാത്രയുടെ അന്ത്യമായി. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു ഹിമാ ചല്‍ പ്രദേശിലെ പിന്ചോര്‍ ഗാര്‍ഡന്‍സ് വഴി സിംല യിലും അവിടെ നിന്ന് മനാലി, കലു താഴ്വരകള്‍ കടന്നു രോഹ്താന്‍ഗ് പാസും തിരിച്ചു വന്ന വഴി ചണ്ടീഗരും അമ്രിത്സരിലെ സുവര്‍ണ ക്ഷേത്രവും ജാലിയന്‍ വാല ബാഗും അവസാനം വാഘാ അതൃ ത്തിയിലെത്തി തിരിച്ചു അമൃത്സറില്‍ എത്തി. അടുത്ത ദിവസം പുലര്‍ച്ചെ ചണ്ടീഗരിലേക്കു തന്നെ തിരിച്ചെത്തി. IRCTC യുടെ ടൂര്‍ അവിടെ അവസാനിപ്പി ച്ചു. വഴിയില്‍ ഇടക്ക് വാഹനം പണിമുടക്കി ഏതാനും മണിക്കൂര്‍ നഷ്ടപ്പെട്ടതൊഴിച്ചാല്‍ യാത്ര അത്ര ബുദ്ധിമുട്ടൊന്നും ഇല്ലാത്തതായിരുന്നു. അവര്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടലുകള്‍ സാമാന്യം നിലവാരം പുലര്തുന്നതായിരുന്നു. ഡ്രൈവറും മര്യാദക്കാര്‍ തന്നെ. തിരിച്ചുള്ള വിമാനം ചണ്ടീഗരില്‍ നിന്ന് ബോംബെ യ്കും അവിടെ നിന്ന് കോഴിക്കോട്ടേക്കും ആയിരു ന്നു. ഞങ്ങളുടെ കൂടെ വിമാനത്തില്‍ അന്നത്തെ ഹീറോ ആയിരുന്ന ഭാജി എന്നറിയപ്പെടുന്ന ഹര്ഭ ജന്‍ സിംഗ് എന്ന ക്രിക്കറ്റ് താരവും ഉണ്ടായിരുന്നു. നമ്മുടെ ശ്രീശാന്തിനെ IPL കളിക്കിടയില്‍ വച്ച് പരസ്യമായി കയ്യേറ്റം ചെയ്ത മഹാന്‍ . അയാളും മൂന്നു നാല് പേരും കൂടി ഫ...

26.. ഇന്‍ഡോ പാക് വാഘാ അതൃത്തി

Image
ഞങ്ങളുടെ അടുത്ത സന്ദര്‍ശനം ഇന്ത്യയും പാകി സ്ഥാനും ഇടയിലുള്ള അതൃത്തി പോസ്ടായ വാഘാ പോസ്റ്റിലേക്ക് ആയിരുന്നു. ദേശ സ്നേഹികളായ ഏവരെയും ആവേശം കൊള്ളിക്കുന്ന ഒരു സ്ഥലം. അമൃത്സറില്‍ നിന്ന് 27 കി മീ രും പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന് 29 കി മീ രും മാത്രം ദൂരത്തില്‍ ഉള്ള അതൃത്തി ഗ്രാമം. എല്ലാ ദിവസവും വൈകു ന്നേരം അവിടെ വച്ച് ഇന്ത്യന്‍ അതൃത്തിസുരക്ഷാ സേനക്കാരും പാകിസ്താന്‍ പട്ടാളക്കാരും നടത്തുന്ന പതാക താഴ്ത്തല്‍ ചടങ്ങ് കാണികളില്‍ വളരെ യധികം ദേശ സ്നേഹം ഉണര്തുന്ന ക്രിയയാണ്. ഇത് കാണാന്‍ വേണ്ടി രണ്ടു വശത്തും കുറെയേറെ ആളുകള്‍ കൂടുന്നുണ്ട്. അതൃത്തിയുടെ രണ്ടു വശത്തും തലപ്പാവ് വച്ച ഭടന്മാര്‍ നടത്തുന്ന ഉശിരോടെയുള്ള പരേഡും അഭിമുഖമായി നിന്ന് പരസ്പരം വെല്ലുവിളിക്കുന്നത് പോലെയുള്ള ചേഷ്ട കളും ആരിലും രോമാഞ്ചം ഉണ്ടാക്കുന്നതാണ്., പട്ടാളത്തിന്റെ പിന്‍ വാങ്ങല്‍ പരേഡു (ബീറ്റിംഗ് ദി റിട്രീറ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചടങ്ങ് കാണാന്‍ ഞങ്ങള്‍ അവിടെ മൂന്നര മണിക്ക് തന്നെ എത്തി. ജനുവരി 2009 മുതല്‍ പതിവായി എല്ലാ ദിവസവും നടക്കുന്ന ഈ പരിപാടി വൈകുന്നേരം 415 നാണ് തുടങ്ങുന്നത്. അടുത്തുള്ള ഗ്രാമ വാസികളും സഞ്ചാരികളും അടങ്ങു...

25. അമൃത്സറിലെ രാമ തീര്‍ഥ ഹിന്ദു ക്ഷേത്രം

Image
അമൃത്സര്‍ സിഖുമത വിശ്വാസികളുടെ കേന്ദ്രമാ യാണ് അറിയപ്പെടുന്നതെങ്കിലും ഇവിടെ ഒരു സാമാന്യം വലിയ ഹിന്ദു ക്ഷേത്രവും ഉണ്ട്. രാംതീര്‍ഥ ക്ഷേത്രം എന്നാണിത റിയപ്പെടുന്നത്. രാമായണം എഴുതിയ വാത്മീകി മഹര്‍ഷിയുടെ ആശ്രമം ഇവിടെ ആയിരുന്നു എന്ന് വിശ്വസിക്ക പ്പെടുന്നു. സീതാ ദേവി ശ്രീരാമന്റെ പുത്രന്മാരായ ലവ കുശന്മാരെ പ്രസവിച്ചു വളര്‍ത്തിയത്‌ ഈ ആശ്രമത്തിലായിരുന്നു . അല്‍പ്പം പുരാണ കഥ. സാധാരണ രാമായണ കഥ (എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണം) ശ്രീരാമ ന്റെ ജനനം മുതല്‍ വനവാസ കാലത്ത് സീതയെ മോഷ്ടിച്ചു കൊണ്ടു പോയ രാക്ഷസ രാജാവായി രുന്ന രാവണനെ നിഗ്രഹിച്ചശേഷം രാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തി രാജാവായി പട്ടാഭിഷെകം കഴിയുന്നതോടെ അവസാനിക്കുന്നു. ശ്രീരാമപട്ടാഭിഷേക ശേഷം ഉള്ള കഥ ഉത്തര രാമായണം എന്നാണന്നറിയപ്പെടുന്നതു. പലര്‍ക്കും അതറിയാന്‍ സാദ്ധ്യതയില്ല. അതു കൊണ്ടു സംക്ഷിപ്തമായി ഉത്തര രാമായണ കഥ ഇവിടെ കുറിക്കുന്നു. ശ്രീരാമന്‍ പ്രഗത്ഭനായ ഒരു ഭരണാധികാരിയാ യിരുന്നു. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തിന്റെ ചാരന്മാര്‍ ഒരു വിവരം അദ്ദേഹത്തെ അറിയിച്ചു. ഒരു വെളുത്തെടന്‍ ( തുണി അലക്കുന്നയാ ള്) തന്റെ ഭാര്യയോട് പറഞ്ഞതിതായിരുന്നു. “ ഞാന്‍ രാമന...

24. സുവര്‍ണ ക്ഷേത്രത്തിലെ പട്ടാള ഓപ്പെരെഷനും ഇന്ദിരാ ഗാന്ധി വധവും

Image
( ക്ഷമാപണം: ഈ കുറിപ്പ് ഞങ്ങളുടെ യാത്രയുടെ ഭാഗം അല്ലെങ്കിലും പഞ്ചാബിന്റെ , സിഖുകളുടെ ചരിത്രത്തിന്റെ ഭാഗമാണ്, അത് കൊണ്ടു ചേര്‍ക്കുന്നു. താല്പര്യം ഉള്ളവര്‍ വായിക്കുക ) സിഖു മതസ്ഥാപകനായി കരുതപ്പെടുന്ന ഗുരു നാനാക്ക് (1469–1539) പാകിസ്ഥാ നിലെ ലാഹോറിലാണ് ജനിച്ചത്‌. സാമൂഹ്യ പരിഷ്കര്താവും ആത്മീയനേതാവും ആയിരുന്നു അദ്ദേഹം. എന്നാല്‍ സിഖുകളുടെ രാഷ്ട്രീയ ചരിത്രം തുടങ്ങുന്നത് അവരുടെ അഞ്ചാമത്തെ ഗുരുവായ ഗുരു അര്‍ജുന്‍ ദേവിന്റെ മരണത്തോടെ 1606 ഇലാണെന്ന് പറയുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം 1699 മാര്ച് 30 നു ഗുരു ഗോവിന്ദ് സിംഗ് ആണ് മതാചാരങ്ങള്‍ ക്രോഡീകരിച്ചു ആദ്യ മായി അഞ്ചു പേരെ സിഖു മതത്തിലേക്ക് ചേര്‍ത്ത ത്. ഇവരെ അഞ്ചു പ്രിയപ്പെട്ടവര്‍ ( panch pyare) എന്നറിയപ്പെടുന്നു. ഇവരില്‍ നിന്നാണ് സിഖു സമൂഹത്തിന്റെ നേതാക്കളാ യ ഖല്‍സ രൂപം കൊണ്ടത്. മുഗള്‍ ഭരണ കാലഘട്ടത്തില്‍ (1556–1707) കുറെയേ റെ സിഖു ഗുരുക്കന്മാര്‍ കൊല്ലപ്പെട്ടു. മറ്റു പല ന്യുന പക്ഷ സമുദായ ങ്ങളെയുംഅവര്‍ ഉപദ്രവിച്ചു.. സ്വയം രക്ഷയ്ക്ക് സിഖുകാര്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിച്ചു സ്വയം ഒരു ശക്തിയായി മാറി മുഗള്‍ ഭരണത്തെ എതൃത്തു. ശക്തരായ ഇവര്‍ അഫ്ഘാന...

23. സിഖുകാരും സുവര്‍ണ ക്ഷേത്ര സന്ദര്‍ശനവും

Image
സിഖു മതവിശ്വാസികളുടെ ഹര്‍മീന്ദര്‍ സാഹിബ് (സുവര്‍ണ ക്ഷേത്രം) എന്നറിയ പ്പെടുന്ന കേന്ദ്രം ഇവി ടെയാണ് നിലനില്‍ക്കു ന്നത്. താജ് മഹാളിനെക്കാള്‍ കൂടുതല്‍ ആള്ക്കാര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രം .ചില ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം ആള്‍ ക്കാര്‍ ഇവിടം സന്ദര്‍ശിക്കുന്നു. കൂടുതലും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍. സിഖുമതത്തിന്റെ പരമാധികാര കേന്ദ്രമായ ഖല്‍സയും ഗുരുദ്വാരാകളുടെ സംരക്ഷണ ത്തിനു നിയുക്ത കമ്മറ്റിയായ അകാല്‍ ത ക്തും ഇവിടെ തന്നെ.യാണ് പ്രവര്‍ത്തിക്കു ന്നത്. ഇത് സിഖുമത വിശാസികളുടെ ആത്മീയ കേന്ദ്രം ആണെങ്കിലും എല്ലാ മത വിശ്വാസി കള്‍ക്കും ജാതി മത വ്യത്യാസം ഇല്ലാതെ ഇവിടം സന്ദര്ശിക്കാം . സാര്‍വദേശീയ സാഹോദര്യത്തിന്റെയും സമത്വ ത്തിന്റെയും പ്രതീകമായി ഈ പുണ്യസ്ഥലം നിലകൊള്ളു ന്നു. സിഖു മത വിശ്വാസികളുടെ അതുല്യ മായ വ്യക്തിത്വം വിളിച്ചോതുന്ന കേന്ദ്രവും കൂടിയാണിത്. ഈ ക്ഷേത്രത്തിന്റെ തത്വങ്ങ ളും ആദര്‍ശവും ആന്തരികവും ബാഹ്യവും ആയ സൌന്ദര്യവും വാക്കുകളില്‍ ഒതുക്കു ന്നത്‌ എളുപ്പമല്ല. കണ്ട് അനുഭവിക്കെണ്ടതു കണ്ടു തന്നെ തീരണം . എങ്കിലും ഞങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. സിഖുകാരുടെ മൂന്നാമത്തെ ഗുരുവായിരുന്...

22.0. അമൃത്സര്‍ : ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല

Image
തലസ്ഥാന നഗരമായ ചണ്ടീഗരില്‍ നിന്ന് അടുത്ത യാത്ര അമ്രിത്സരിലെക്കായിരുന്നു. സിഖുകാരുടെ സുവര്‍ണ ക്ഷേത്രം , ഇന്ത്യയി ലെ രാഷ്ട്രീയ ഭൂപടത്തില്‍ വളരെയ ധികം പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലമെന്ന , പ്രസി ദ്ധിയും കുപ്രസിദ്ധിയും നേടിയ നഗരം. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ വരുന്ന സുവര്‍ണ ക്ഷേത്രം ഉള്ള സ്ഥലം, ഇന്ത്യയുടെ ഏറ്റവും ശക്തയായ പ്രധാനമന്ത്രി(ണി)യുടെ കൊലപാതക ത്തില്‍ അവസാനിച്ച ഓപ്പറെഷന്‍ ബ്ളൂ സ്റ്റാര്‍ നടന്ന, സ്ഥലം .അങ്ങനെ പലതും. അമൃത്സര്‍ ചരിത്രത്തില്‍ അമ്ബര്സര്‍ അഥവാ രാംദാസ്പൂര്‍ എന്നറിയപ്പെട്ടി രുന്നു.പഞ്ചാബു സം സ്ഥാനത്തിലെ അമൃ ത്സര്‍ ജില്ലയുടെ ഭരണ കേന്ദ്രം കൂടിയാ യ ഈ നഗരത്തിലേക്ക് ചന്ടീഗരി നിന് 217 കി മീ ദൂരം ഉണ്ട്, ഡല്‍ഹിയില്‍ നിന്ന് വടക്ക് പടിഞ്ഞാറായി 456 കി മീ ദൂരത്ല്‍, പാകിസ്ഥാന്‍ അതൃ ത്തിയായ വാഘായില്‍ നിന്ന് വെറും 28 കി മീ മാത്രം ഉള്ള നഗരം. 2011 ലെ സെന്‍സസ് അനു സരിച്ച് 11 ലക്ഷത്തില ധികം ജന സംഖ്യയുള്ള നഗരം. ഏറ്റവും അടുത്തുള്ള വലിയ നഗരം പാകിസ്ഥാനിലെ ലാഹോര്‍ ആണ്, 50 കി മീ മാത്രം ദൂരത്തില്‍. ഇവിടത്തെ പ്രധാന കാഴ്ചകള്‍ ഹര്മീദര്‍ സാഹിബു അഥവാ സുവര്‍ണ ക്ഷേത്രം, ജാലി യന്‍ വ...