Posts

ഗുരുവായൂര്‍ ഭക്തന്മാര -4: വില്വമംഗലം സ്വാമിയാര്‍

Image
വില്വമംഗലം എന്നപേരില്‍ അറിയപ്പെടുന്ന സ്വാമിയാര്‍ ഗുരുവായൂരപ്പന്‍റെ ഭക്തന്മാ രില്‍ ഒരാളായിരുന്നു, കുറൂരമ്മയെപ്പൊലെ ഭഗവാനെ നേരിട്ടു കാണാന്‍ കഴിഞ്ഞിരു ന്നയാൾ.എന്നാല്‍ ഐതിഹ്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വില്വമംഗലം ഉണ്ടായിരുന്ന തായി തോന്നുന്നു. അതില്‍ ഒന്നാമന്‍ ശ്റീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളില്‍ അറിയപ്പെടുന്നയാള്‍. ത്റിശ്ശൂര്‍ പാറമേക്കാവില്‍ ക്ഷേത്രത്തിനടുത്തു കൊമ്പ ത്തു കടവ്, പുത്തെഞ്ചിറയില്‍ താമസിച്ചിരു ന്നു എന്നു പറയപ്പെടുന്നയാള്‍. അദ്ദേഹം വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിച്ചു പ്രത്യക്ഷപ്പെ ടുത്തി, ഭഗവാന്‍ ഒരു ഉണ്ണിക്കണ്ണന്‍റെ രൂപ ത്തില്‍ വില്വമംഗലത്തിനു ദര്‍ശനം കൊടു ത്തു എന്നും പലപ്പോഴും അദ്ദേഹം പൂജ ചെയ്യുമ്പോള്‍ വിക്റുതികള്‍ കാട്ടി സ്വാമിയാ രെ ശുണ്ഠി പിടിപ്പിച്ചിരുന്നു എന്നും പറയപ്പെ ടുന്നു. ഒരിക്കല്‍ പൂജ ചെയ്തു കൊണ്ടിരുന്ന വിഗ്രഹത്തെ അശുദ്ധമാക്കി എന്നതില്‍ സ്വാമിയാര്‍ ഉണ്ണിയോടു ദ്വെഷ്യപ്പെട്ടുവെന്നു, ഉണ്ണി പിണങ്ങി “ഇനി എന്നെ കാണണമെ ങ്കില്‍ അനന്തങ്കാട്ടില്‍ വന്നുകൊള്ളൂ എന്നും പറഞ്ഞ് അപ്രത്യക്ഷമായത്റെ . സ്വാമിയാര്‍ അനന്തങ്കാട് തിരഞ്ഞു നടന്നു നടന്നു അവ സാനം കുഞ്ഞുമായി വഴക്കിട്...

ഗുരുവായൂരപ്പന്‍റെ ഭക്തര്‍ -3 : കുറൂരമ്മ

Image
ശ്രീക്റുഷ്ണ ഭഗവാനെക്കുറിച്ച്, പ്റത്യേകി ച്ചും ഉണ്ണിക്റുഷ്ണനെ കുറിച്ച് ഓര്‍ക്കുമ്പോ ഴൊക്കെ ഗുരുവായൂരെയും അമ്പലപ്പുഴ യിലെയും ക്ഷേത്രങ്ങളാണല്ലൊ ആദ്യം ഓര്‍മ്മ വരുക. എന്നാല്‍ ഉണ്ണിക്കണ്ണന്‍‍ ഒരമ്മയുടെ വാത്സല്യം നുകര്‍ന്നു ഓടിക്കളിച്ചു ജീവിച്ച ഒരിടം ഉണ്ടായിരുന്നു. അതായിരുന്നു കുറൂര മ്മയുടെ വാസസ്ഥാനമായിരുന്ന വെങ്ങില ശ്ശേരി എന്ന ഗ്രാമം. യഥാര്‍ത്ഥത്തില്‍ പാലക്കാട്ടായിരുന്നു. കുറൂര്‍ മന. കുറൂര്‍ മനയിലെ അവകാശിക്കും പാല ക്കാട്ടെ നാട്ടുരാജാവിനും തമ്മില്‍ സ്വരക്കേടു ണ്ടാവുകയും ജീവാപായം ഉണ്ടാവുമെന്ന് പേടിച്ച് കുറൂര്‍ മനക്കാര്‍ വെങ്ങിലശേരിയി ലേക്ക് താമസം മാറ്റുകയായിരുന്നു. വെങ്ങില ശേരിയില്‍ തഴച്ചുവളര്‍ന്ന കുറൂര്‍ മനയിലെ ഒരു നമ്പൂതിരി തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വേദാധ്യാപകനായിരുന്നു. അല്‍‌പം പ്രായമാ യ പ്പോഴാണ് വേളിക്കാര്യത്തെപറ്റി നമ്പൂതിരി ഓര്‍മിച്ചത്.പുറയന്നൂര്‍ മനയിലെ ഗൗരി അന്തർജ്ജനത്തെ വേളികഴിച്ചു കുറൂർ ്മനയിലേക്കു കൊണ്ടുവരികയും ചെയ്തു. എപ്പോഴും കൃഷ്ണഭക്തിയില്‍ ആറാടിയി രുന്ന മനസായിരുന്നു ഗൌരിക്ക്. അതു കൊണ്ടുതന്നെ, ലൗകിക ജീവിതത്തോട് ഈ അന്തര്‍ജ്ജനം വിരക്തി കാണിച്ചു. അകാല ത്തില്‍ ഭര്‍ത്താവായ...

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

Image
പൂന്താനത്തിനെപ്പോലെ തന്നെ പ്രസിദ്ധനായ മറ്റൊരു ഗുരുവായൂരപ്പ ഭക്തനായിരുന്നു മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി. പൂന്താനത്തിന്‍റെ സഹകാലികനുമായിരുന്നു. കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞതു പോലെ ഗുരുവായൂരപ്പനെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും അറിയപ്പെടുന്ന ഗ്രന്ധമായ നാരായ ണീയം എഴുതിയതു ഭട്ടതിരി ആയിരുന്നു. കേരള സംഗമഗ്രാമ സമ്പ്രദായത്തില്‍ ജ്യോതി ശാസ്ത്രവും ഗണിത ശാസ്ത്രവും പഠിപ്പിച്ചിരുന്ന അച്യുത പിഷാരടി എന്ന പ്രസി ദ്ധ സംസ്ക്റുത പണ്ഡിതന്‍റെ ശിഷ്യന്മാരില്‍ പ്രമുഖനായിരുന്നു ഭട്ടതിരി. സംസ്ക്റുത വ്യാകരണത്തില്‍ ബഹു പണ്ഡിതനായിരുന്നു മേല്‍പത്തൂര്‍. 1560 ല്‍ ഭാരതപ്പുഴയുടെ വടക്കെ തീരത്തുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. സാമൂതിരിയുടെ ഭരണകാലത്ത് അദ്ദേഹം തോല്‍പ്പിച്ചു കീഴടക്കിയ ചെറിയരാജ്യങ്ങളി ലെ സാമന്തന്മാര്‍ക്കു സാമൂതിരിയെ വെല്ലു വിളിക്കാന്‍ അവസരം കൊടൂക്കുന്ന മാമാങ്കം എന്ന പരിപാടി ഇവിടെയായിരുന്നു നടന്നിരു ന്നത്. കുലീനരായ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച നാരായണന്‍റെ അച്ഛന്‍ സംസ്കൃത പണ്ഡിതനായിരുന്നു. അദ്ദേഹം അച്ഛനില്‍ നിന്നാണു സംസ്കൃത പഠനം തുടങ്ങിയതു. ചെറുപ്പത്തില്‍ തന്നെ റിഗ്വേദവും തര്‍ക്ക ശാസ്ത്രവും ...

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

Image
പി.ലീലയുടെ മധുരമായ സ്വരത്തില്‍ കേരള ത്തിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ നിന്നു രാവിലെ ഉണരുമ്പൊള്‍ ഈ വരികള്‍ കേള്‍ ക്കാത്ത മലയാളികള്‍ കുറയും. ഈ പരമ മായ സത്യം പണ്ഡിതനും പാമരനും മനസ്സി ലാകുന്ന തനി മലയാളത്തില്‍ എഴുതിയതു പൂന്താനം എന്ന പേരില്‍ അറിയപ്പെടുന്ന ഭക്തകവിയാണു. ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂ രപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാ സം. പൂന്താനത്തിന്റെ ഒരുവരിയെങ്കിലും ചൊല്ലാതെയോ കേള്‍ക്കാതെയോ കേരള ത്തിലെ ഒരു ഭക്തന്റെ ദിനം കടന്നുപോകില്ല എന്നുറപ്പ്. ഭക്തി കൊണ്ട് കവിത്വം നേടിയ കവിയായാണ് നാം പൂന്താനത്തെ വിലയിരു ത്തുന്നത്. മലപ്പുറത്തു കീഴാറ്റൂര്‍ എന്ന സ്ഥലത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂ തിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേ ഹം ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതു കൊ ണ്ടു തന്നെ യഥാര്‍ത്ഥപേര് വ്യക്തമല്ല. 20 വയസ്സിൽ തന്നെ വിവാഹിതനായെങ്കിലും ദീര്‍ഘനാള്‍ കുട്ടികള്‍ ഇല്ലാതെ ദു:ഖിതനാ യിരുന്ന പൂന്താനത്തിനു ഒരു ഉണ്ണി പിറന്ന പ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല്‍ അന്നപ്രാശനദിനത്തില്‍ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന...

ഗുരുവായൂര്‍ ക്ഷേത്രം 2 : ക്ഷേത്ര ഭരണവും ചരിത്രവും .

Image
ഭരണം   ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ഭരണം 1971 മാര്‍ച് 9 നു നിലവില്‍ വന്ന പരിഷ്ക്കരിച്ച ഗുരുവായൂര്‍ ദേവസ്വം ആക്റ്റ് അനുസരി ച്ചാണു. കേരള സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യുന്ന ഭരണസമിതിയാണു ഭരണം നട ത്തുന്നത്. ഭരണസമിതി യില്‍ സാമൂതിരി രാജാവ്, മല്ലിശ്ശേരി നമ്പൂതിരി, ക്ഷേത്റം ത ന്ത്രി , ക്ഷേത്രം ജീവനക്കാരുടെ ഒരു പ്രതിനി ധി , മറ്റഞ്ചു പേര്‍ (ഒരാള്‍ പട്ടിക ജാതി യില്‍ നിന്നുള്ള ആളായിരിക്കണം) ചേറ്ന്നതാണു ഭരണ സമിതി. സര്‍ക്കാര്‍ ഡെപ്യു ട്ടേഷനില്‍ നിയമിക്കുന്ന ഒരാളായിരിക്കും ഭരണസമിതി യുടെ അദ്ധ്യക്ഷന്‍ , ദേവസ്വം അഡ്മിനിസ്റ്റ്റെ റ്റര്‍ എന്നറിയപ്പെടു ന്ന ഇയാള്‍ സര്‍ക്കാര്‍ സര്വീസില്‍ ഡെപ്യുട്ടി കളക്റ്റരുടെ റാങ്കില്‍ താഴെ ആവരുത്. പാരമ്പര്യമായി പുഴക്കരചേന്നാസ് നമ്പൂതിരി പ്പാടാണ് തന്ത്റി. ആദ്യം തന്ത്രി തൃപ്പൂണിത്തുറ പുലിയന്നൂരായിരുന്നുവെന്നും ക്ഷേത്രം ഊരാ ളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയിൽനിന്ന് ക്ഷേത്രം പിടിച്ചെടുത്ത സാമൂതിരി രാജാവ് തന്റെ സദസ്യനായിരുന്ന ചേന്നാസിനെ തന്ത്രി യാക്കു കയായിരുന്നുവെന്നും പറയപ്പെടുന്നു. ഈ കുടും ബത്തിലെ പൂർവ്വികനായിരുന്ന നാരായണൻ നമ്പൂതിരിപ്പാടാണ് കേരളത്തി ലെ ക്ഷേത്രങ്ങൾ...

ഗുരുവായൂര്‍ ക്ഷേത്രം – 1

Image
കേരളത്തിലെ ത്റുശ്ശൂര്‍ ജില്ലയില്‍ ത്രുശ്ശൂര്‍ നഗരത്തില്‍ നിന്നും 20 കി.മീ. ദൂരത്തില്‍ ചാവക്കാട് താലൂക്കിലാകുന്നു പ്രസിദ്ധമായ ഈ ശ്റീക്റുഷ്ണക്ഷേത്രം നിലകൊള്ളുന്ന ത്. ചതുര്‍ബാഹുവായ ഇവിടത്തെവിഷ്ണു വിഗ്രഹം ശ്റീക്റുഷ്ണ ഭഗവാന്‍ പിതാവ് വസുദേവര്‍ക്കും മാതാവ് ദേവകിക്കും തന്‍റെ ജനനസമയത്ത് ദ്റുശ്യമാക്കിയ രൂപം ആണ ത്രേ. ശ്രീക്റുഷ്ണന്‍ ദ്വാരകയില്‍ നിത്യേന പൂജിച്ചുവന്ന വിഗ്രഹം ആയിരുന്നു എന്നും ദ്വാരക സമുദ്രത്തില്‍ താഴ്ന്നു പോയതിനു ശേഷം ഈ വിഗ്രഹം ചാവക്കാടിനടുത്തു കടലില്‍ പൊന്തി നടക്കുകയും ആരോ കണ്ടെത്തി കരക്കെത്തിച്ചു ബ്രുഹസ്പതിയും (ഗുരു) വായുദേവനും കൂടി ഇവിടെ പ്രതിഷ്ടി ച്ചു എന്നും പറയുന്നു. ഗുരുവും വായും കൂടി പ്റതിഷ്ടിച്ചതു കൊണ്ട് ഗുരുവായൂര്‍ എന്നു പേരു വന്നുവത്രെ. നാലു കൈകള്‍ ഉള്ള വിഷ്ണു പ്റതിഷ്ടയില്‍ ഒരു കയ്യില്‍ സുദര്‍ശ നചക്രം, മറ്റൊരു കയ്യില്‍ പാഞ്ചജന്യം (ശംഖ്), മൂന്നാമത്തെ കയ്യില്‍ താമരപ്പൂ , നാലാമത്തെ കയ്യില്‍ ഗദ എന്നിവയാകുന്നു. അങ്ങനെ ശംഖചക്രഗദാപദ്മധാരിയായ ഗുരുവായൂര പ്പന്‍ ബാലരൂപത്തില്‍ ആണു കാണപ്പെടുന്ന ത്. കിഴക്കോട്ടു ദര്‍ശനമായാണു ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്. ദുരിതങ്ങൾ അകന്ന് ഐശ്വര്യം സ...

പത്മനാഭ സ്വാമി ക്ഷേത്രം 3. ക്ഷേത്റത്തിലെ നിലവറകളും വിശ്വാസങ്ങളും

Image
പത്മനാഭ സ്വാമി ക്ഷേത്രം 3. ക്ഷേത്റത്തിലെ നിലവറകളും വിശ്വാസങ്ങളും അടുത്തകാലത്തു പത്മനാഭസ്വാമിക്ഷേത്ര ത്തിലെ നിലവറകളും അളവറ്റ സമ്പത്തും സുപ്രീം കോടതിയുടെ ഇടപെടല്‍ കൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ആറാം നൂറ്റാണ്ട് മുതല്‍ നിലവില്‍ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഈ ക്ഷേത്റത്തില്‍ ഇത്രയധികം ധനം ഉണ്ടെന്നതു പലര്‍ക്കും അറിയാന്‍ വയ്യായിരുന്നു. സുപ്രീം കോടതി ഇതില്‍ ഇടപെടാന്‍ കാരണം ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന സുന്ദരേശ്വരന്‍ എന്നു പേരുള്ള ഒരു ഐ.പി.എസ്. കാരൻ ക്ഷേത്രത്തിലെ സ്വത്തു വകകള്‍ അന്യാധീ നമാകാതിരിക്കാന്‍ എണ്ണി തിട്ടപ്പെടുത്തി കണക്കുകള്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കണ മെന്നു സുപ്രീം കോടതിയില്‍ ഒരു അപേക്ഷ കൊടുത്തതാണ്. 2011ല്‍ കൊടുത്ത ഈ അപേക്ഷ അനുസരിച്ച് സുപ്റീം കോടതി ഏഴുപെര്‍ അടങ്ങിയ ഒരു കമ്മറ്റിയെ ഇതിനു വേണ്ടി നിയോഗിച്ചു. ഗോപാല്‍ സുബ്രമണ്യം എന്നയാളെ അമിക്കസ് ക്യുറീ ആയും നിയ മിച്ചു. ഈ കമ്മറ്റി പരിശോധന തുടങ്ങിയ പ്പോള്‍ ആറു രഹസ്യനിലവറകള്‍ കണ്ടെ ത്തുകയുണ്ടായി, ഇവയെ ഏ,ബി, സി, ഡി, ഈ,എഫ് എന്നു നാമകരണം ചെയ്യപ്പെട്ടു. ദിവസങ്ങള്‍ തുടര്‍ന്ന കഠിനാദ്ധ്വാനം കൊണ്ട് ഈ നിലവറകളില്‍ ആദ്യത്തെ അഞ്...